Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും എത്തിയത് ദേശീയ രാഷ്ട്രീയത്തിൽ പ്രേമചന്ദ്രനുള്ള സ്ഥാനത്തിന് തെളിവ്; സഭയിലെ വിമർശനം മറന്നും മോദിയും പൂക്കളുമായെത്തിയത് രാഷ്ട്രീയത്തിന് അപ്പുറമുള്ള സ്നേഹത്തിന് ലഭിക്കുന്ന അംഗീകാരം; ഡൽഹിയിൽ ഇന്നും ചർച്ച പ്രേമചന്ദ്രന്റെ മകന്റെ വിവാഹ സൽക്കാരം തന്നെ; കേരള വികസനത്തിൽ രാഷ്ട്രീയം മറന്ന് പ്രേമചന്ദ്രനെ ഉയർത്തിക്കാട്ടണമെന്ന് സോഷ്യൽ മീഡിയ; ഡൽഹിയിലെ സൽക്കാര ഫോട്ടോകൾ വൈറലാകുമ്പോൾ

രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും എത്തിയത് ദേശീയ രാഷ്ട്രീയത്തിൽ പ്രേമചന്ദ്രനുള്ള സ്ഥാനത്തിന് തെളിവ്; സഭയിലെ വിമർശനം മറന്നും മോദിയും പൂക്കളുമായെത്തിയത് രാഷ്ട്രീയത്തിന് അപ്പുറമുള്ള സ്നേഹത്തിന് ലഭിക്കുന്ന അംഗീകാരം; ഡൽഹിയിൽ ഇന്നും ചർച്ച പ്രേമചന്ദ്രന്റെ മകന്റെ വിവാഹ സൽക്കാരം തന്നെ; കേരള വികസനത്തിൽ രാഷ്ട്രീയം മറന്ന് പ്രേമചന്ദ്രനെ ഉയർത്തിക്കാട്ടണമെന്ന് സോഷ്യൽ മീഡിയ; ഡൽഹിയിലെ സൽക്കാര ഫോട്ടോകൾ വൈറലാകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: എൻ കെ പ്രേമചന്ദ്രൻ എംപിയുടെയും ഡോ. ഗീതയുടെയും മകൻ കാർത്തിക്കിന്റെയും കാവ്യയുടെയും ഡൽഹിയിലെ വിവാഹസൽക്കാരം രാഷ്ട്രീയ ചർച്ചകളിലേക്ക്. ന്യൂഡൽഹിയിലെ പാർലമെന്റ് അതിഥി മന്ദിരമായ വെസ്റ്റേൺ കോർട്ടിന്റെ ഹാളിൽ നടന്ന ലളിതമായ ചടങ്ങ് വിശിഷ്ട അതിഥികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രേമചന്ദ്രനുള്ള സ്ഥാനം വ്യക്തമാക്കുന്നതായിരുന്നു ചടങ്ങ്.

സൽക്കാര ചടങ്ങിൽ പ്രസിഡന്റ് രാംനാഥ് കോവിന്ദ്, വൈസ് പ്രസിഡന്റ് വെങ്കയ്യാനായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോകസഭാ സ്പീക്കർ ഓം ബിർള, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മുൻ പ്രധാനമന്ത്രിമാരായ മന്മോഹൻസിങ്, എച്ച് ി ദേവഗൗഡ, രാജ്യസഭയിലെ കോൺഗ്രസ് കക്ഷി നേതാവ് ഗുലാംനബി ആസാദ്, ലോകസഭയിലെ കോൺഗ്രസ്സ് കക്ഷി നേതാവ് അധീർരഞ്ജൻ ചൗധരി, മന്ത്രിമാരായ നിർമ്മലാ സീതാരാമൻ, എസ് ജയശങ്കർ, രാംവിലാസ് പസ്വാൻ, പ്രഹൽദ് ജോഷി, രവിശങ്കർ പ്രസാദ്, സന്തോഷ് കുമാർ ഗാങ്വാർ, അർജ്ജുൻ റാം മെഗ്വാൾ, അനുരാഗ്‌സിങ് താക്കൂർ, ജിതേന്ദ്രസിങ്, സുരേഷ് സി അങ്കടി, സഞ്ജീവ് കുമാർ ബല്ല്യാൻ, തുടങ്ങി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ പങ്കെടുത്തു.

ഇത്തരത്തിലൊരു വിവാഹസൽക്കാരം സമീപകാല ഡൽഹിയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നതാണ് വസ്തുത. 'പ്രതീക്ഷയിൽ കവിഞ്ഞ പ്രാതിനിധ്യവും പങ്കാളിത്തവുമായിരുന്നു ഈ ചെറിയ ചടങ്ങിന്. വലിയ ആർഭാടപൂർവമൊന്നുമായിരുന്നില്ല സൽക്കാരം. പക്ഷേ എന്നെ പോലും അമ്പരപ്പിച്ച് െകാണ്ടാണ് അതിഥികൾ ആശംസകളുമായി എത്തിയത്. ബഹുമാനപ്പെട്ട രാഷ്ട്രപതി റാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്പീക്കർ തുടങ്ങിയവരെല്ലാം നിറഞ്ഞ മനസോടെ എത്തിയത് ഒരു അംഗീകാരം പോലെ തോന്നുന്നു. സഭയിൽ സർക്കാരിനെ രൂക്ഷമായി വിമർശിക്കാറുണ്ട്. അതെല്ലാം ഞാൻ വഹിക്കുന്ന സ്ഥാനത്തിനോടുള്ള ആത്മാർഥതയാണ്. അതിനുള്ള അംഗീകാരം കൂടിയാണ് രാഷ്ട്രീയത്തിനപ്പുറം കാണുന്ന ഈ സ്നേഹം.' പ്രേമചന്ദ്രൻ പറഞ്ഞു. എത്തിയ പ്രമുഖരിൽ പലരും പുസ്തകമാണ് സമ്മാനമായി നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ദമ്പതികൾക്ക് നൽകിയത് പൂക്കളായിരുന്നു.

രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ചടങ്ങിനെത്തിയതാണ് രാഷ്ട്രീയ ചർച്ചകൾക്ക് ആധാരം. പാർലമെന്റിൽ പ്രേമചന്ദ്രൻ നടത്തുന്ന ഇടപെടലിന് തെളിവാണ് പ്രധാനമന്ത്രിയുടെ സാന്നിധ്യമെന്നാണ് പൊതുവേ ഉയരുന്ന വിലയിരുത്തൽ. കേരളത്തിൽ കല്യാണം നടക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ എത്തിയിരുന്നു. ഇത്രയേറെ നേതാക്കളുമായി വ്യക്തിബന്ധമുള്ള പ്രേമചന്ദ്രനെ കേരളത്തിന്റെ വികസനത്തിന് സമർത്ഥമായി ഉപയോഗിക്കണമെന്ന ആവശ്യവും ഇതോടെ ഉയരുന്നുണ്ട്. എല്ലാ നേതാക്കളും എത്തിയതു കൊണ്ട് തന്നെ രാഷ്ട്രീയമല്ല വ്യക്തിബന്ധം തന്നെയാണ് ചർച്ച ചെയ്യേണ്ടതെന്നും സോഷ്യൽ മീഡിയ വിലയിരുത്തുന്നു.

കോൺഗ്രസ് നേതാക്കളായ പി ചിദംബരം, എ കെ ആന്റണി, വയലാർ രവി, കെ സി വേണുഗോപാൽ, ജ്യോതിരാജ് സിന്ധ്യ, അഹമ്മദ് പട്ടേൽ, സുസ്മിതാ ദേവ്, കുമാരി സെൽജ, അഭിഷേക് മനു സിഗ്വി, ശശി തരൂർ, ആർഎസ്‌പി ഡൽഹി സെക്രട്ടറി ശത്രുജിത് സിങ്, ഷിബുബേബി ജോൺ, ബിഎംഎസ് പ്രസിഡന്റ് സജി നാരായണൻ, പാർലമെന്റിലെ കക്ഷി നേതാക്കളായ ശരത്പവാർ, സുപ്രിയാ സുലെ (എൻസിപി), ഡി രാജ, സെൽവരാജ് (സിപിഐ), വിനാകി മിശ്ര, ബിജു (ജനതാദൾ), കെ കെ രാജേഷ്, പി ആർ നടരാജൻ (സിപിഎം), സൗഗത് റോയ്, കല്ല്യാൺ ബാനർജി, (തൃണമൂൽ കോൺഗ്രസ്) കനിമൊഴി, എ രാജ, (ഡിഎംകെ) മിഥുൻ റെഡ്ഡി (വൈഎസ്ആർ കോൺഗ്രസ്), അരവിന്ദ് സാവന്ത് (ശിവസേന) റിഫിക് പാണ്ഡെ (ബിഎസ്‌പി), പി കെ. കുഞ്ഞാലിക്കുട്ടി, അബ്ദുൽ വഹാബ് (ഐയുഎംഎൽ), ഹസ്‌നൈൻ മസൂദി (നാഷണൽ കോൺഫറൻസ്), രാംമോഹൻ നായിഡ് (പിഡിപി), അനുപ്രിയ പട്ടേൽ (അപ്ന ദൾ), സുമലത, ലോകസഭാ സെക്രട്ടറി ജനറൽ സ്‌നേഹലത ശ്രീവാസ്തവ, മുൻ സെക്രട്ടറി ജനറൽ പിഡി.റ്റി. ആചാരി, മുൻ ചീഫ് ജസ്റ്റീസ് കെ.ജി ബാലകൃഷ്ണൻ, ജസ്റ്റിസ് വി. ചിദംബരേഷ് അടക്കമുള്ളവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP