Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കല്ല്യാണ പിറ്റേന്ന് പാടവരമ്പത്തോ പാർക്കിലോ പുഴയിറമ്പിലോ നസീറും ഷീലയും ആയി അഭിനയിക്കുന്ന കാലത്തിന് വിട; വിവാഹം നിശ്ചയിച്ചാൽ ഉടൻ ഇഴുകിയടുക്കുന്ന സേവ് ദി ഡേറ്റ്; ചിത്രങ്ങൾ ബന്ധുക്കളിലും സുഹൃത്തുക്കളിലും എത്തിക്കാൻ തൽസമയ വാട്‌സാപ്പ് ഫോട്ടോ ഗ്രൂപ്പുകൾ; ക്രിയേറ്റിവിറ്റിയിൽ പാടത്തെ ചെളിയിൽ കിടന്നുരുളലും റിസോർട്ടിലെ ബാത്ത്ടബിലെ നനഞ്ഞൊട്ടിയുള്ള ആലിംഗനവും പറന്നുയരുന്ന പ്രാവുകൾക്കിടയിൽ നിന്നൊരു ചൂടൻ ചുംബനവും; വെഡ്ഡിങ് ഫോട്ടോഗ്രഫി തരംഗത്തിൽ മലയാളിയും

കല്ല്യാണ പിറ്റേന്ന് പാടവരമ്പത്തോ പാർക്കിലോ പുഴയിറമ്പിലോ നസീറും ഷീലയും ആയി അഭിനയിക്കുന്ന കാലത്തിന് വിട; വിവാഹം നിശ്ചയിച്ചാൽ ഉടൻ ഇഴുകിയടുക്കുന്ന സേവ് ദി ഡേറ്റ്; ചിത്രങ്ങൾ ബന്ധുക്കളിലും സുഹൃത്തുക്കളിലും എത്തിക്കാൻ തൽസമയ വാട്‌സാപ്പ് ഫോട്ടോ ഗ്രൂപ്പുകൾ; ക്രിയേറ്റിവിറ്റിയിൽ പാടത്തെ ചെളിയിൽ കിടന്നുരുളലും റിസോർട്ടിലെ ബാത്ത്ടബിലെ നനഞ്ഞൊട്ടിയുള്ള ആലിംഗനവും  പറന്നുയരുന്ന പ്രാവുകൾക്കിടയിൽ നിന്നൊരു ചൂടൻ ചുംബനവും; വെഡ്ഡിങ് ഫോട്ടോഗ്രഫി തരംഗത്തിൽ മലയാളിയും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഒരു എട്ടോ പത്തോ വർഷം മുൻപു വരെ വിവാഹ ശേഷമുള്ള ആൽബം ഷൂട്ടിങ് ആയിരുന്നു കല്യാണ വിഡിയോ, വെഡ്ഡിങ് ഫൊട്ടോഗ്രഫിയിലെ ഏറ്റവും ആകർഷക സംഭവം. അത് തന്നെ നാണിച്ചാണ് വധുവും വരനും പങ്കെടുത്തിരുന്നത്. ലൗ സീൻ പിടിക്കുക, റൊമാൻസ് എടുക്കുക എന്നൊക്കെ പറഞ്ഞ ആ പഴയ കാലം മാറുകയാണ്.

കല്യാണ ശേഷം പാടവരമ്പത്തോ പാർക്കിലോ പുഴയിറമ്പിലോ നസീറും ഷീലയും ആയി അഭിനയിക്കുക എന്നതായിരുന്നു പഴയ രീതി. ഇപ്പോൾ കല്യാണത്തിന് മുമ്പേ ഫോട്ടോ എടുക്കുന്നു. അതും ഇഴുകി ചേരുന്ന ചിത്രങ്ങൾ. പരസ്പരം അടുത്തറിയുകയാണ് സേവ് ദി ഡേറ്റ് ഫോട്ടോയിലൂടെ വധൂവരന്മാർ. വിവാഹ നിശ്ചയവും കല്യാണവും മാത്രം ഷൂട്ട് ചെയ്തിരുന്ന പഴയ രീതി മാറി സേവ് ദ് ഡേറ്റ്, പ്രീ വെഡ്ഡിങ്, മെഹന്ദി, ഹാൽദി, വിവാഹ നിശ്ചയം, വിവാഹം, ടീസർ, പോസ്റ്റ് വെഡ്ഡിങ്, ആഘോഷ ഷൂട്ടുകൾ അങ്ങനെ നീളും. ഒടുവിൽ മെറ്റേണിറ്റി ഫോട്ടോ ഷൂട്ടും. അങ്ങനെ പോകുന്നു കല്യാണ ഫോട്ടോഗ്രാഫിയിലെ വിശേഷങ്ങൾ.

കല്യാണത്തിന് ശേഷം ഉഗ്രൻ ലൊക്കേഷനിൽ ചിത്രങ്ങൾ എടുക്കുന്ന രീതി മാറി. ഇന്ന് വിവാഹത്തിനു മാസങ്ങൾക്കുമുൻപേ നടത്തുന്ന ഫോട്ടോ ഷൂട്ടുകളാണ് പുതിയ ട്രെൻഡ്. അത് ബീച്ചിലോ പാർക്കിലോ ഒതുങ്ങുന്നില്ല. ഗോവ, ബെംഗളുരു, മുംബൈ, കൊൽക്കത്ത, തുടങ്ങിയ വൻ നഗരങ്ങളിലേക്കാണ് യാത്ര.. ഫോട്ടോ ഷൂട്ടിനുവേണ്ടി ഗൾഫിലേക്കു പറക്കുന്നവരും ഉണ്ട്. രണ്ടും മൂന്നും ദിവസങ്ങൾ മുതൽ ഒരാഴ്ച വരെ നീളുന്നതാണ് ഈ ഷൂട്ടിങ്. ഇതിനിടെ വീട്ടുകാർ പറഞ്ഞുറപ്പിച്ച കല്യാണമാണെങ്കിലും പയ്യനും ചെറുക്കനും പ്രണയം തുടങ്ങും. ജീവിത പങ്കാളിയെ അടുത്തറിഞ്ഞുള്ള പ്രണയം. ഫോട്ടോ ആൽബത്തിനും വിഡിയോയ്ക്കും വേണ്ടി മാത്രം മൂന്നും നാലും ലക്ഷം രൂപയാണ് പലരും ചെലവാക്കുന്നത്. ഇവിടെ ഫൊട്ടോഗ്രാഫറുടെ ക്രിയേറ്റിവിറ്റിയാണ് പ്രധാനം. അയാളുടെ ചിന്തയിലൂടെയും കാഴ്ചയിലൂടെയുമാണ് ചിത്രങ്ങൾ പിറക്കുന്നത്. അതുകൊണ്ട് തന്നെ മൊബൈലിൽ പിടിക്കുന്ന സെൽഫികൾക്ക് അപ്പുറത്തേക്ക് ഈ ച്ിത്രങ്ങൾ പോകുന്നു. പ്രീ വെഡ്ഡിങ് ഫോട്ടോ ഷൂട്ടിന്റെ കാര്യത്തിൽ എറണാകുളം, തൃശൂർ പോലെയുള്ള നഗരങ്ങൾക്കൊപ്പം കോഴിക്കോടും മുന്നേറുകയാണ്. തിരുവനന്തപുരത്തും പതിയെ ട്രെന്റ് എത്തുന്നുണ്ട്.

ഫോട്ടോ ഷൂട്ടിനുള്ള ലൊക്കേഷനുകളും വസ്ത്രങ്ങളും തിരഞ്ഞെടുക്കുന്നത് സാധാരണ ഫൊട്ടോഗ്രഫർമാറാകും. വിവാഹ വിഡിയോകളും മാറുകയാണ്. ഒരു ഡോക്യുമെന്ററി പോലെയോ സിനിമ പോലയോ സുന്ദരമാണ് വിവാഹ വിഡിയോകൾ. വധുവിന്റെയും വരന്റെയും കുടുംബം, കുടുംബത്തിന്റെ ചരിത്രം എല്ലാം കഥ പോലെ പറഞ്ഞുപോകുന്ന വിഡിയോകൾ. അങ്ങനെ വിവാഹ വീഡിയോ കഥ പറച്ചിലാകുന്നു. ഗർഭകാലത്ത് എടുക്കുന്ന മെറ്റേണിറ്റി ഫോട്ടോ ഷൂട്ടും ഇപ്പോഴത്തെ ട്രെൻഡാണ്. കുട്ടി ഉണ്ടായിക്കഴിഞ്ഞാൽ, ന്യൂ ബോൺ ബേബിയുടെ ചിത്രങ്ങളെടുക്കുന്നതും പതിവാകുന്നു. പണ്ട് ജനിച്ച കുട്ടിയുടെ ചിത്രം ആരും ഉടനെടിക്കില്ലായിരുന്നു. ഈ അന്ധവിശ്വാസങ്ങൾക്ക് വിട നൽകിയാണ് ആശുപത്രികളിലെ ഫോട്ടോ ഷൂട്ട്. പാടത്തെ ചെളിയിൽ കിടന്നുരുളൽ, റിസോർട്ടിലെ ബാത്ത്ടബിലെ നനഞ്ഞൊട്ടിയുള്ള ആലിംഗനം, കടൽത്തീരത്തു തിരകൾക്കിയിലൂടെയുള്ള ഓട്ടം, പറന്നുയരുന്ന പ്രാവുകൾക്കിടയിൽ നിന്നൊരു ചൂടൻ ചുംബനം. ന്യൂജൻ 'കല്യാണക്കുറി'കളിെേല മാറ്റങ്ങൾ എല്ലാ തരം ഫോട്ടോഗ്രാഫിയിലും എത്തുന്നുണ്ട്.

കൊച്ചിയിൽ ഏറ്റവും കൂടുതൽ ഷൂട്ട് നടക്കുന്ന ഒരു സ്ഥലം പുതുവൈപ്പ് ബീച്ചാണ്. കുട്ടവഞ്ചിയും പെയിന്റ് അടിച്ചിട്ടുള്ള സാധാരണ വള്ളങ്ങളും പോലുള്ള കിടു പ്രോപ്പർട്ടീസ് അവിടെ വാടകയ്ക്കു കിട്ടും. കുഴുപ്പിള്ളി, കുമ്പളങ്ങി, ചെറായി, മലയാറ്റൂർ, ഫോർട്ട്‌കൊച്ചി, മട്ടാഞ്ചേരി, കടമക്കുടി എന്നീ സ്ഥലങ്ങൾക്കാണു ജില്ലയിൽ ഏറ്റവും കൂടുതൽ ഡിമാൻഡ്. ഇടുക്കി ജില്ലയിലെ മൂന്നാറിനും വട്ടവടയ്ക്കും കാന്തല്ലൂരിനും മറയൂരിനും ആലപ്പുഴ ബീച്ചിനും മാരാരിക്കുളത്തിനും കോട്ടയം കുമരകത്തിനും തൃശൂരിലെ അതിരപ്പിള്ളിക്കും കോൾപാടങ്ങൾക്കും പൂരങ്ങൾക്കും ആവശ്യക്കാർ ഏറെ. പാലക്കാട് വരിക്കാശേരി മന, കാസർകോട് ബേക്കൽ ഫോർട്ട്, കമ്പം, തേനി റൂട്ടിലെ മുന്തിരിത്തോട്ടങ്ങൾ, മൈസൂരു കൊട്ടാരം, പൊള്ളാച്ചിയിലെയും ഉദുമൽപേട്ടയിലെയും പച്ചക്കറി തോട്ടങ്ങൾ, ഗൂഡല്ലൂരിലെ സൂര്യകാന്തിത്തോട്ടം, പൊള്ളാച്ചി റോഡിലെ കാറ്റാടിയന്ത്രങ്ങൾ എന്നിവയും ഹിറ്റ് ലൊക്കേഷനുകൾ.

'ലൈവ് ഗ്രൂപ്പ്' ഉണ്ടാക്കി ഫോട്ടോകളെല്ലാം വേണ്ടപ്പെട്ടവരിലേക്ക് അതിവേഗം എത്തിക്കും. വരനും വധുവും അഡ്‌മിന്മാരായി ഫൊട്ടോഗ്രഫർ വാട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിക്കും. അവർ ഇരുവരും ബന്ധുക്കളെയും സുഹൃത്തുക്കളെയുമൊക്കെ ഈ ഗ്രൂപ്പിലേക്ക് ആഡ് ചെയ്യും. തുടർന്ന് സേവ് ദ് ഡേറ്റ് മുതൽ പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് വരെയുള്ള ഫോട്ടോഷൂട്ടുകളുടെ പ്രധാനചിത്രങ്ങളെല്ലാം ഗ്രൂപ്പിലേക്കു ഫൊട്ടോഗ്രഫർ ഇട്ടുകൊണ്ടിരിക്കും. അങ്ങനെ ചിത്രങ്ങൾ എത്തേണ്ടടുത്ത് കൃത്യമായി എത്തുകയും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP