Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

വയനാട്ടിലെ റിസോർട്ടുകളിൽ നിന്നും താമസക്കാരെ ഉടൻ ഒഴിപ്പിക്കണമെന്ന് ജില്ല കളക്ടറുടെ നിർദ്ദേശം; നടപടി ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന്; അതിഥികൾക്ക് ആവശ്യമെങ്കിൽ തഹസിൽദാർമാർ താമസ സൗകര്യം ഒരുക്കണമെന്നും നിർദ്ദേശം; റെഡ് അലേർട്ട് അവസാനിക്കുന്നത് വരെ പുതിയ ബുക്കിങ് സ്വീകരിക്കരുതെന്നും അഥീല അബ്ദുള്ളയുടെ കർശന നിർദ്ദേശം

വയനാട്ടിലെ റിസോർട്ടുകളിൽ നിന്നും താമസക്കാരെ ഉടൻ ഒഴിപ്പിക്കണമെന്ന് ജില്ല കളക്ടറുടെ നിർദ്ദേശം; നടപടി ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന്; അതിഥികൾക്ക് ആവശ്യമെങ്കിൽ തഹസിൽദാർമാർ താമസ സൗകര്യം ഒരുക്കണമെന്നും നിർദ്ദേശം; റെഡ് അലേർട്ട് അവസാനിക്കുന്നത് വരെ പുതിയ ബുക്കിങ് സ്വീകരിക്കരുതെന്നും അഥീല അബ്ദുള്ളയുടെ കർശന നിർദ്ദേശം

ജാസിം മൊയ്തീൻ

കൽപ്പറ്റ: സംസ്ഥാനത്ത് മഴ കനക്കുകയും വയനാട്ടിൽ ഉരുൾപൊട്ടലുകൾ റിപ്പോർട് ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ വയനാട്ടിലെ റിസോർട്ടുകളിലും ഹോം സ്റ്റേകളിലും താമസിക്കുന്നവരെ ഉടൻ ഒഴിപ്പിക്കാൻ ജില്ല കളക്ടറുടെ നിർദ്ദേശം. പടിഞ്ഞാറത്തറ, മേപ്പാടി, തവിഞ്ഞാൽ, മൂപ്പെനാട്, തൊണ്ടർനാട്, തിരുനെല്ലി, പൊഴുതന, വൈത്തിരി തുടങ്ങിയ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന മുഴുവൻ ഹോം സ്റ്റേകളിൽ നിന്നും റിസോർട്ടുകളിൽ നിന്നും ഗസ്റ്റ് ഹൗസുകളിൽ നിന്നും ലോഡ്ജിങ് ഹൗസുകളിൽ നിന്നും താമസക്കാരെ അടിയന്തരമായി മാറ്റാനാണ് വയനാട് ജില്ല കളക്ടർ അദീല അബ്ദുള്ള നിർദ്ദേശം നൽകിയിരിക്കുന്നത്.

മേൽപറഞ്ഞ പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഭീഷണി നിലിനിൽക്കുന്നതിനാലാണ് ഇത്തരത്തിലൊരു നടപടിയിലേക്ക് ജില്ലഭരണകൂടം കടക്കുന്നത്. നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന റെഡ് അലേർട്ട് കാലാവസ്ഥാ വകുപ്പ് റെഡ് പിൻവലിക്കുന്നതുവരെ പുതിയ ബുക്കിങ് സ്വീകരിക്കാൻ പാടില്ലെന്നും നിർദേശമുണ്ട്. ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, പൊലീസ് എന്നിവർ ഇക്കാര്യം ഉറപ്പാക്കണം. നിലവിലുള്ള താമസക്കാർക്ക് ആവശ്യമെങ്കിൽ തഹസിൽദാർ ഇടപെട്ട് താമസം സൗകര്യമൊരുക്കണമെന്നും ജില്ല കളക്ടർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

Stories you may Like

അതേ സമയം വയനാട് മേപ്പാടി മുണ്ടക്കൈയിൽ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം പുരേഗമിക്കുകയാണ്. ഇന്നലെ രാത്രിയോടെ തന്നെ ഈ പ്രദേശങ്ങളിൽ നിന്നും ആളുകളെ മാറ്റിത്താമസിച്ചതിനാൽ ആളപായമുണ്ടായിട്ടില്ല. എങ്കിലും വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. രണ്ട് വീടുകൾ പൂർണ്ണമായും വെള്ളത്തിൽ ഒലിച്ചുപോയിട്ടുണ്ട്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് പുഞ്ചിരിമട്ടം ആദിവാസി കോളനിക്ക് സമീപം ഉരുൾപൊട്ടലുണ്ടായിരിക്കുന്നത്. ഉരുൾ പൊട്ടൽ സാധ്യത മുന്നിൽ കണ്ടതിനാൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഇവിടെ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചിരുന്നു.

ഇന്നലെ രാത്രിയോടെ എല്ലാവരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുകയും ചെയ്തിരുന്നു. മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഹദ് മേപ്പാടിയുടെ നേതൃത്വത്തിലായിരുന്നു ആളുകളെ മാറ്റിപ്പാർപ്പിച്ചിരുന്നത്. കഴിഞ്ഞ പ്രളയകാലത്തും ഏറ്റവും അധികം അപകടം സംഭവിച്ച പുത്തുമലയ്ക്ക് സമീപമുള്ള പ്രദേശമായതിനാലും ആ ദുരന്തത്തിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ടും ഇത്തവണ റെഡ് അലേർട്ട് പ്രഖ്യാപിച്ചതു മുതൽ മേപ്പാടിയിൽ കനത്ത ജാഗ്രത തുടർന്നിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP