Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആരോഗ്യ പ്രവർത്തകർക്ക് വേണ്ടി റിസോർട്ട് തുറന്ന് നൽകി കോവിഡിൽ മാതൃകയായി; റിസോർട്ടിലുള്ള ഉദ്യോഗസ്ഥർക്ക് ഭക്ഷണം വാങ്ങാനായി ടൗണിലെത്തിയപ്പോൾ പൊലീസിന്റെ ക്രൂരമർദനവും; ആരോഗ്യപ്രവർത്തകരെ സഹായിക്കാൻ രംഗത്ത് നിന്ന് ഹോട്ടൽ മനേജരെ തല്ലിച്ചതച്ചത് കാരണം പോലും അന്വേഷിക്കാതെ; ശരീരത്തിലേറ്റത് 27 അടിയുടെ പാടുകൾ; പരാതി നൽകിയപ്പോൾ തള്ളി പൊലീസ്  

മറുനാടൻ ഡെസ്‌ക്‌

പുൽപള്ളി: കോവിഡ് പ്രതിരോധത്തിനായി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് ഭക്ഷണ സാധനങ്ങൾ വാങ്ങാൻ പോയ റിസോർട്ട് മാനേജരെ തല്ലിച്ചതച്ച് പൊലീസ്. കോവിഡ് പ്രശ്‌നത്തിന്റെ പേരിൽ ഈ മാസം ആദ്യം മുതൽ അടച്ചിരുന്ന വയനാട് ലക്‌സ് ഇൻ റിസോർട്ട് മാനേജർ ഉദയക്കര രഞ്ജിത് ദാസിനാണ് (35) ഭക്ഷണസാധനങ്ങൾ വാങ്ങാൻ പോകുന്നതിനിടെ ടൗണിൽ വച്ച് മർദനമേറ്റത്. ആരോഗ്യ പ്രവർത്തകർക്ക് വേണ്ടി രണ്ട് ദിവസം മുമ്പ് പഞ്ചായത്ത് ആവശ്യപ്പെട്ടതനുസരിച്ച് സ്ഥാപനം തുറന്നുകൊടുത്തിരുന്നു.

ഇവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കാൻ മാനേജർ രഞ്ജിത് ദാസ് മാത്രമേ സ്ഥാപനത്തിലുണ്ടായിരുന്നുള്ളൂ. അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ വൈകുന്നേരം സ്‌കൂട്ടിയിൽ ടൗണിലേക്കിറങ്ങിയപ്പോഴായിരുന്നു ദേഹമാസകലം അടിച്ചത്. ഒരിടത്ത് തടഞ്ഞ പൊലീസുകാരൻ പറഞ്ഞുവിട്ട യുവാവിനെ വേറൊരു പൊലീസുകാരൻ പിന്നെയും തടഞ്ഞ് ക്രൂരമായി മർദ്ദിച്ചുവെന്ന് റിസോർട്ട് ഉടമ ഷിജു വിൻസെന്റ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി. ശരീരത്ത് 27 അടിയുടെ പാടുകൾ പരിശോധിച്ച ഡോക്ടർ രേഖപ്പെടുത്തി. രണ്ടാമതും തടഞ്ഞപ്പോൾ രഞ്ജിത് അക്കാര്യം ഫോണിൽ റിസോർട്ട് ഉടമയോട് പറയുകയുണ്ടായി. ഉടമയുടെ നിർദ്ദേശ പ്രകാരം പൊലീസുകാരന്റെ പേര് ചോദിച്ചതോടെയാണ് ക്രൂരമർദ്ദനമാരംഭിച്ചതെന്ന് രഞ്ജിത് പറയുന്നു.

പൊലീസിനെ ഭയന്ന് രാത്രി വീട്ടിലെത്തിയ രഞ്ജിത്തിനെ അവശനിലയിൽ ഇന്നലെ പുൽപള്ളി സമൂഹികാരോഗ്യകേന്ദ്രത്തിലെത്തിച്ചിരുന്നു. ബത്തേരി താലൂക്ക് ആശൂപത്രിയിൽ വിദഗ്ദ പരിശോധനകൾക്ക് ശേഷമാണ് വീട്ടിലേക്കയച്ചത്. എന്നാൽ തിരിച്ചറിയലിന് നിർദ്ദേശിക്കപ്പെട്ട പാസില്ലാതെ ടൗണിലൂടെ ചുറ്റിത്തിരിഞ്ഞത് തടഞ്ഞപ്പോൾ പൊലീസുകാരനെ കളിയാക്കുകയും ഭീഷണിപ്പെടുത്തിയതുമാണ് അടിക്കാൻ കാരണമായതെന്ന് പൊലീസ് പറയുന്നു. ടൗണിലെ ജനസഞ്ചാരം കുറയ്ക്കാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ കൃത്യനിർവഹണം തടസപ്പെടുത്തി. പരാതിക്കാരന്റെ ആരോപണങ്ങൾ പൊലീസ് നിഷേധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP