Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാതിരാത്രിയിൽ കിണറിന് സമീപം എത്തുന്ന സ്ത്രീകൾ ടോർച്ച് വെട്ടത്തിൽ സാരികൾ കൂട്ടിക്കെട്ടി കിണറിലേക്കിറങ്ങും; ഒരു കുടംവെള്ളത്തിനായി ആദിവാസി സ്ത്രീകൾ ഇറങ്ങേണ്ടത് അറുപത് അടി താഴ്ചയിലേക്ക്; പലർക്കും വീണ് പരിക്കേറ്റിട്ടും നടപടിയൊന്നുമില്ല; 65ഓളം കുടുംബങ്ങൾക്ക് ഉള്ളത് ആകെ ഒരു കിണർ; വിശ്വാസ പ്രശ്നം മൂലം പുരുഷന്മാർ സ്ത്രീകളെ സഹായിക്കുകയുമില്ല; വലിയ റിസേർവോയർ തൊട്ടടുത്ത് ഉണ്ടായിട്ടും മഹാരാഷ്ട്രയിലെ ബാർദെ ചി വാദിയിലെ ആദിവാസി സ്ത്രീകളുടെ ദുരിത ജീവിതം ഇങ്ങനെയാണ്

പാതിരാത്രിയിൽ കിണറിന് സമീപം എത്തുന്ന സ്ത്രീകൾ ടോർച്ച് വെട്ടത്തിൽ സാരികൾ കൂട്ടിക്കെട്ടി കിണറിലേക്കിറങ്ങും; ഒരു കുടംവെള്ളത്തിനായി ആദിവാസി സ്ത്രീകൾ ഇറങ്ങേണ്ടത് അറുപത് അടി താഴ്ചയിലേക്ക്; പലർക്കും വീണ് പരിക്കേറ്റിട്ടും നടപടിയൊന്നുമില്ല; 65ഓളം കുടുംബങ്ങൾക്ക് ഉള്ളത് ആകെ ഒരു കിണർ; വിശ്വാസ പ്രശ്നം മൂലം പുരുഷന്മാർ സ്ത്രീകളെ സഹായിക്കുകയുമില്ല; വലിയ റിസേർവോയർ തൊട്ടടുത്ത് ഉണ്ടായിട്ടും മഹാരാഷ്ട്രയിലെ ബാർദെ ചി വാദിയിലെ ആദിവാസി സ്ത്രീകളുടെ ദുരിത ജീവിതം ഇങ്ങനെയാണ്

മറുനാടൻ മലയാളി ബ്യൂറോ

നാസിക്ക്: രണ്ടു കിലോമീറ്റർ അപ്പുറം ജലസമ്പുഷ്ടമായ വൈതരണ ഡാം ഉണ്ടായിട്ടും വെള്ളം ശേഖരിക്കാൻ സ്ത്രീകൾ ഇറങ്ങേണ്ടി വരുന്നത് 60 അടി താഴ്‌ച്ചയുള്ള കിണറിൽ. മഹാരാഷ്ട്രയിലെ നാസിക്കിനടുത്തെ ബാർദെ ചി വാദിയിലെ ആദിവാസികളുടെ ദുരതി ജീവിതം ആരുടെയും കരളലിയിക്കും. മാസങ്ങൾക്ക് മുമ്പ് ഇങ്ങനെ സ്ത്രീകൾ കിണറ്റിൽ ഇറങ്ങുന്ന വീഡിയോ വൈറലായതോടെ ഇവരുടെ ദുരിതം ഒഴിയുമെന്ന് കരുതിയിരുന്നു. എന്നാൽ ഒന്നും നടന്നില്ല എന്നതാണ് വാസ്തവം.

ഒരു മുംബൈ നഗരവാസിക്ക് പ്രതിദിനം വേണ്ടി വരുന്നത് 100 മുതൽ 307 ലിറ്റർ വെള്ളമാണ് ആവശ്യമായി വരുന്നത് എന്നാണ് കണക്കുകൾ. വൈതരണ ഡാമിൽ നിന്നും ഏതാണ്ട് 120 കിലോമീറ്റർ അകലെയുള്ള നഗരവാസികൾക്ക് ഈ വെള്ളം ഡാമിൽ നിന്നും പമ്പ് ചെയ്ത് വീടുകളിൽ എത്തിച്ച് നൽകുകയാണ് സർക്കാർ. അതേസമയം ഡാമിന് തൊട്ട് കിടക്കുന്ന ഗ്രാമവാസികൾ ഇത്രയും വെള്ളം ശേഖരിക്കാൻ 15 തവണ കിണറ്റിൽ ഇറങ്ങേണ്ട അവസ്ഥയാണ്.

കിണറ്റിൽ നിന്ന് വെള്ളം ശേഖരിക്കുന്നതിനുള്ള തിരക്ക് തുടങ്ങുക പാതിരാത്രി മുതലാണ്. കിണറിന് സമീപം എത്തുന്ന സ്ത്രീകൾ ടോർച്ച് വെട്ടത്തിൽ സാരികൾ കൂട്ടിക്കെട്ടി കിണറിലേക്കിറങ്ങും. പലപ്പോഴും ഇത്തരം അവസരങ്ങളിൽ അപകടങ്ങളും പതിവാണ്. 65ഓളം കുടുംബങ്ങളാണ് ഈ ഗ്രാമത്തിൽ ഒരു കിണറിനെ മാത്രം ആശ്രയിച്ച് കഴിയുന്നത്. എല്ലാ വർഷവും ഏപ്രിൽ, മെയ് മാസങ്ങളിൽ ഗ്രാമവാസികൾ വെള്ളത്തിനായി അതിസാഹസികമായി കിണറ്റിൽ ഇറങ്ങേണ്ടി വരും എങ്കിലും ഇത്തവണ വരൾച്ച കനത്തതോടെ ഇപ്പോഴും ഗ്രാമവാസികൾ ദുരിതത്തിൽ തന്നെയാണ്. ഗ്രാമവാസികളുടെ വിശ്വാസപ്രകാരം വെള്ളം ശേഖരിക്കേണ്ട ചുമതല സ്ത്രീകൾക്കാണ്. ഇതിനാൽ ജലത്തിനായി ജീവൻ പോലും പണയപ്പെടുത്തി സ്ത്രീകൾ കിണറ്റിൽ ഇറങ്ങേണ്ടി വരുന്നു.

ഗ്രാമത്തിലെ ജലക്ഷാമത്തിന് പരിഹാരം കാണാൻ ചില പ്രാദേശിക മാധ്യമങ്ങൾ ശ്രമിച്ചിരുന്നു. മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ ചില പ്രഖ്യാപനങ്ങൾ നടത്തി എങ്കിലും അവയൊന്നും ഫലം കണ്ടില്ല. വെറും രണ്ടു കിലോമീറ്റർ അപ്പുറത്ത് ജലസമൃദ്ധമായ റിസർവോയർ ഉള്ളപ്പോൾ ഗ്രാമവാസികൾ വെള്ളത്തിനായി നടത്തുന്ന കഷ്ടപ്പാടുകൾക്ക് അവസാനം കാണാൻ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നാല് ജലസംഭരണികൾ നിർമ്മിച്ചു. സംസ്ഥാനത്ത് സർവീസ് നടത്തുന്ന 3,800 ടാങ്കറുകളിൽ ഒന്ന് ഈ ടാങ്കുകൾ നിറയ്ക്കും എന്നായിരുന്നു തീരുമാനം. എന്നൽ ഇതും ഫലം കണ്ടില്ല.

റിസർവോയറിന് തൊട്ടടുത്തുള്ള ഗ്രാമത്തിൽ ടാങ്കർ എത്തുന്നത് മറ്റ് ഗ്രാമങ്ങളിലെ ജനങ്ങളുടെ പ്രതിഷേധത്തിന് ഇടയാക്കുന്നു എന്ന് പറഞ്ഞ് ടാങ്കർ സർവീസും നിർത്തുകയായിരുന്നു. ടാങ്കറിന് ഗ്രാമപഞ്ചായത്ത് നൽകേണ്ടി വരുന്ന വാടക ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. സംസ്ഥാന ഭരണകൂടത്തിന്റെ നിയമം പറയുന്നത് റിസർവോയറിന് രണ്ട് കിലോമിറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഗ്രാമത്തിൽ ജലക്ഷാമം ഉണ്ടാകില്ല എന്നാണ്. 330 മില്യൺ ക്യുബിക് മീറ്റർ ജലസംഭരണിയുടെ രണ്ട് കിലോമീറ്റർ ഇപ്പുറം താമസിക്കുന്ന ജനങ്ങൾ ഇപ്പോഴും ഒരു കുടം വെള്ളത്തിനായി പാതിരാത്രിയിൽ 60 അടി താഴ്‌ച്ചയിലേക്ക് സാരികൾ കൂട്ടിക്കെട്ടി ജീവൻ പണയം വെച്ച് ഇറങ്ങുകയാണ്.

വരൾച്ചയിൽ അമ്പരന്ന് മറാത്ത സർക്കാർ

വേനൽ കാലത്തെ വരൾച്ച മഹാരഷ്ട്രയിലെ ഗ്രാമവാസികളെയെല്ലാം തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സംസ്ഥാനത്തിന്റെ ജലസംഭരണികളിൽ വെറും 19.35 ശതമാനം വെള്ളം മാത്രം അവശേഷിക്കുന്ന കടുത്ത വരൾച്ചയിലൂടെയാണ് ഇപ്പോൾ സംസ്ഥാനം കടന്നുപോകുന്നത്, അക്ഷരാർത്ഥത്തിൽ ലക്ഷക്കണക്കിന് ആളുകൾ വെള്ളം തേടി പുറത്തുപോകാൻ നിർബന്ധിതരാകുന്നു. ഈ കൂട്ടത്തിൽ ഏറ്റവും സാമൂഹ്യ മാധ്യമങ്ങളിൽ ഏറ്റവവും ശ്രദ്ധേയമായ വീഡിയോ ആയിരുന്നു സ്ത്രീകൾ തങ്ങളുടെ സാരികൾ ചുറ്റി കയറാക്കി ആഴമുള്ള കിണറ്റിലേക്കിറങ്ങി വെള്ളം എടുക്കുന്നത്.

നാസിക് ജില്ലയിലെ ത്രയംബകേശ്വർ താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ബാർദെ ചി വാദി. ആദിവാസികളുടെ 40 ഓളം കുടുംബങ്ങൾ ഉൾക്കൊള്ളുന്ന ഈ കുഗ്രാമത്തിൽ ജനസംഖ്യ 250 ഓളം വരും.ഈ ഗ്രാമത്തിലെ പുരുഷന്മാർ ഈ ജോലികളിൽ സ്ത്രീകളെ സഹായിക്കാറില്ല. അവരെ സംബന്ധിച്ചിടത്തോളം അത് ആചാരലംഘനമാണ്. പുരുഷന്മാർ ഇത്തരം ജോലിചെയ്യാൻ പാടില്ലെന്നാണ് ആദിവാസി വിശ്വാസം.

'ഭഗവാൻ പാർദി എന്ന ഗ്രാമീണർ പറഞ്ഞു, ''ഞങ്ങളുടെ തലയിൽ കലങ്ങൾ കൊണ്ടുപോകുന്ന ശീലമില്ല. അതാണ് സ്ത്രീകൾ വെള്ളക്കെട്ടുകൾ എടുക്കുമ്പോൾ പുരുഷന്മാരെയും ആൺകുട്ടികളെയും വെറുതെ ഇരിക്കുന്നതാണ് പതിവ്.'. 'കിണറുകളുടെ 60 അടിതാഴ്ചയിലേക്ക് ഇറങ്ങുന്നത് തങ്ങളെ സംബന്ധിച്ചിടത്തോളം എല്ലാ വർഷം ഏപ്രിൽ മാസങ്ങളിൽ സംഭവിക്കാവുന്നതാണ്. അതിൽ യാതൊരുവിധ ഭയവും തോന്നിയിട്ടില്ല. എന്നാൽ ജൂൺ19 ഞാൻ കിണറ്റിൽ ഇറങ്ങവെ 40 അടി താഴ്ചയിലേക്ക് വീണുപോയി. എന്റെ നട്ടെല്ലിന് സാരമായ പരുക്കേറ്റു.' തദ്ദേശവാസിയായ ലീല പറയുന്നു. വരൾച്ച രൂക്ഷമായ അവസ്ഥയിൽ തീവ്രമായ മാധ്യമ ഇടപെടലുകൾ കൊണ്ട് ഗ്രാമത്തിന് ഒരു പ്രത്യേക വാട്ടർ പൈപ്പ്‌ലൈൻ, വാട്ടർ സ്റ്റോറേജ് യൂണിറ്റുകൾ, ഇലക്ട്രിക് പമ്പുകൾ എന്നിവ വാഗ്ദാനം ചെയ്തിരുന്നു. മാധ്യമ ശ്രദ്ധ ശമിച്ചതോടെ കാര്യങ്ങൾ പഴയപടിയായി. ലീല കൂട്ടിച്ചേർത്തു.

വൈതരണ ഡാമിൻ നിന്നും രണ്ടു കിലോമീറ്റർ ദൂരം മാത്രമാണ് ഈ ഗ്രാമത്തിലേക്കുള്ളത്. 330 മില്യൺ ക്യൂബ് മീറ്റേഴ്സ് ജലം ഉൾക്കൊള്ളാനാകും ഈ ഡാമിന്. എന്നിരുന്നാലും, ഈ ഗ്രാമത്തിലേക്ക് വെള്ളം എത്തിക്കാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.ഗ്രാമത്തിന് ഒരു വാട്ടർ ടാങ്ക് ഉണ്ടായിട്ട് പോലും ടാങ്കുകളിൽ വെള്ളം എത്തുന്നത് 8-10 ദിവസത്തിലൊരിക്കലാണ്.കിണറിന്റെ ജലനിരപ്പ് കുറവായതിനാൽ വാട്ടർ പമ്പുകൾ പ്രവർത്തന രഹിതമാകുന്നു.ഇതാണ് വരൾച്ചയിലേക്ക് ഗ്രാമത്തിനെ തള്ളിവിടുന്നത്. വൈതരണ നദിയിൽ വെള്ളമുണ്ട്, കൃഷി ഇപ്പോഴും നടക്കുന്നു. എന്നാൽ ഇവിടെ വെള്ളം എത്തിക്കാൻ മൂന്ന് കിലോമീറ്റർ പൈപ്പ്‌ലൈൻ സ്ഥാപിക്കാനുള്ള സർക്കാറിന്റെ അനാസ്ഥ സ്ത്രീകളുടെ ജീവിതത്തെ അപകടത്തിലാക്കുന്നു.സർക്കാറിന്റെ ഈഅനാസ്ഥ എന്തുകൊണ്ടന്നറില്ല ഗ്രാമവാസികൾ പറയുന്നു.ജലക്ഷാമം സംബന്ധിച്ച പ്രശ്നങ്ങൾക്ക് സർക്കാർ പരിഹാരം കണ്ടെത്താമെന്ന് വാഗ്ധാനങ്ങൾ നൽകിയിട്ടുണ്ടെങ്കിലും ഇപ്പോഴും അതൊന്നും നടപ്പിലായിട്ടില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP