Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണയെ തിളച്ച വെള്ളത്തിൽ കൊല്ലാം! കോവിഡിനെ ചെറുക്കാൻ തിളച്ചവെള്ളം ഉത്തമമെന്ന് റഷ്യൻ ഗവേഷകർ; 72 മണിക്കൂറിനുള്ളിൽ കൊറോണയെ പ്രതിരോധിക്കാൻ തിളപ്പിച്ച വെള്ളം ഉത്തമം; ശുദ്ധ ജലത്തിലും കടൽജലത്തിലും കോവിഡിന് അതീജീവനം കുറവ്;ഗ്ലാസ്, പ്ലാസ്റ്റിക്ക് പ്രതലങ്ങൾ സൂക്ഷിക്കണം

കൊറോണയെ തിളച്ച വെള്ളത്തിൽ കൊല്ലാം! കോവിഡിനെ ചെറുക്കാൻ തിളച്ചവെള്ളം ഉത്തമമെന്ന് റഷ്യൻ ഗവേഷകർ; 72 മണിക്കൂറിനുള്ളിൽ കൊറോണയെ പ്രതിരോധിക്കാൻ തിളപ്പിച്ച വെള്ളം ഉത്തമം; ശുദ്ധ ജലത്തിലും കടൽജലത്തിലും കോവിഡിന് അതീജീവനം കുറവ്;ഗ്ലാസ്, പ്ലാസ്റ്റിക്ക് പ്രതലങ്ങൾ സൂക്ഷിക്കണം

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ:തിളച്ചവെള്ളത്തിന് എഴുപത്തി രണ്ടു മണിക്കൂറിനകം കൊറോണ വൈറസിനെ നശിപ്പിക്കാനാകും എന്ന് പഠനം. തിളയ്ക്കുന്ന വെള്ളത്തിന് സാർസ് കോവ് 2 വൈറസിനെ പൂർണമായും നശിപ്പിക്കാനാകുമെന്ന് റഷ്യയിലെ സ്റ്റേറ്റ് റിസർച്ച് സെന്റർ ഓഫ് വൈറോളജി ആൻഡ് ബയോ ടെക്‌നോളജി വെക്റ്റർ നടത്തിയ പഠനം പറയുന്നു. 24 മണിക്കൂർ കൊണ്ട് റൂം ടെംപറേച്ചറിൽ 90% വൈറസും നശിക്കുന്നതായി കണ്ടു. 72 മണിക്കൂറിനകം വൈറസിന്റെ 99.9 ശതമാനവും നശിക്കും.

ചില സാഹചര്യങ്ങളിൽ കൊറോണ വൈറസിന് ജലത്തിലും ജീവിക്കാനാകും. എന്നാൽ ശുദ്ധ ജലത്തിലോ കടൽ ജലത്തിലോ വൈറസ് ഇരട്ടിക്കില്ല എന്ന് പഠനം പറയുന്നു. സ്‌റ്റൈൻലെസ് സ്റ്റീൽ, ലിനോലിയം, ഗ്ലാസ്, പ്ലാസ്റ്റിക്, സെറാമിക് പ്രതലങ്ങളിൽ വൈറസ് 48 മണിക്കൂർ വരെ ആക്റ്റീവ് ആയിരിക്കും.

വീട്ടിലുപയോഗിക്കുന്ന മിക്ക അണുനാശക ങ്ങളും സാർസ് കോവ് 2 വൈറസിനെതിരെ ഫലപ്രദമാണ്. 30 % ഗാഢത യുള്ള ലവ്യേഹ ആൻഡ് ഐസോ പ്രൊപ്പയിൽ ആൽക്കഹോളിന് അര മിനിറ്റു കൊണ്ട് ഒരു ദശലക്ഷം വൈറസ് കണികകളെ കൊല്ലാൻ സാധിക്കും. വൈറസ് നശിക്കാൻ 60 ശതമാനത്തിലധികം ഗാഢത വേണം എന്ന പഠനത്തിന് എതിരാണിത്.

ക്ലോറിൻ അടങ്ങിയ അണുനാശകങ്ങൾക്ക് വെറും മുപ്പത് സെക്കൻഡ് കൊണ്ടുതന്നെ കൊറോണ വൈറസ് ഉള്ളപ്രതലം വൃത്തിയാക്കാൻ സാധിക്കും എന്നും പഠനത്തിൽ കണ്ടു. ഇതിനിടെ, ഓഗസ്റ്റ് പകുതിയോടെ റഷ്യ ഒരു കൊറോണ വൈറസ് വാക്സിൻ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. എന്നാൽ പരീക്ഷണങ്ങളുടെ വിവരങ്ങൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല. തുർക്കിയിലെ അങ്കാറ ആസ്ഥാനമായി പ്രവർത്തിക്കുന്ന റഷ്യൻ ന്യൂസ് ഏജൻസി അനഡോലു ഏജൻസി ആണ് ഈ പഠനഫലം റിപ്പോർട്ട് ചെയ്തത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP