Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മാലിന്യ സംസ്‌കരണത്തിന്റെ കാര്യത്തിൽ 'കൊച്ചി ഇപ്പോഴും പഴയ കൊച്ചി തന്നെ'; മാലിന്യം കുമിഞ്ഞുകൂടി നഗരം ചീഞ്ഞു നാറുമ്പോൾ അഴിമതിക്കു കളമൊരുക്കി വെള്ളാനകളും; കോടികൾ ചെലവാക്കിയ ബ്രഹ്മപുരം പ്ലാന്റ് ഇന്ന് കടമ്പറയാറിനെയും കാർന്നു തിന്നുന്ന മാലിന്യ മലയായത് ഇങ്ങനെ

മാലിന്യ സംസ്‌കരണത്തിന്റെ കാര്യത്തിൽ 'കൊച്ചി ഇപ്പോഴും പഴയ കൊച്ചി തന്നെ'; മാലിന്യം കുമിഞ്ഞുകൂടി നഗരം ചീഞ്ഞു നാറുമ്പോൾ അഴിമതിക്കു കളമൊരുക്കി വെള്ളാനകളും; കോടികൾ ചെലവാക്കിയ ബ്രഹ്മപുരം പ്ലാന്റ് ഇന്ന് കടമ്പറയാറിനെയും കാർന്നു തിന്നുന്ന മാലിന്യ മലയായത് ഇങ്ങനെ

അരുൺ ജയകുമാർ

കൊച്ചി:മാലിന്യ സംസ്‌കരണത്തിന് നമ്മുടെ കേരളത്തിലെ നഗരങ്ങളും നഗര ഭരണകൂടങ്ങളും മാർഗം കാണാനാകാതെ നെട്ടോട്ടമോടുന്നത് ഒരു പുതിയ കാഴ്ചയല്ല. എന്നാൽ മാലിന്യത്തെയും അതിന്റെ സംസ്‌കരണത്തേയുംപോലും അഴിമതിക്കുള്ള മാർഗ്ഗമാക്കി മാറ്റുകയാണ് കൊച്ചി കോർപ്പറേഷൻ അധികൃതർ. ഇതിന്റെ ഉത്തമ ഉദാഹരണമാണ് പുത്തൻകുരിശ് പഞ്ചായത്തിലെ ബ്രഹ്മപുരത്ത് സ്ഥിതി ചെയ്യുന്ന തകർന്ന് കിടക്കുന്ന അവസ്ഥയിലുള്ള ഒരു മാനില്യ സംസ്‌കരണ പ്ലാന്റ്. കോടികളും ലക്ഷങ്ങളും ചെലവാക്കിയാലും തീരാത്ത പ്രശ്നങ്ങളാണ് ഇവിടെ നിലവിലുഉള്ളത്. സെപ്റ്റിക്ക് ടാങ്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് ഇവിടെ കുന്നുകൂടി കിടക്കുന്നത്. സംസ്‌കരിച്ചുവെന്ന് കോർപ്പറേഷൻ അവകാശപ്പെടുമ്പോഴും എങ്ങനെയാണ് ഇവിടെയൊരു മാലിന്യ മല തന്നെ രൂപപെട്ടതെന്ന് വ്യക്തമാക്കാൻ അധികൃതർക്ക് കഴിയുന്നുമില്ല.

2006വരെ തേവരയിലാണ് കൊച്ചി നഗരത്തിന്റെ മാലിന്യങ്ങൾ സംസ്‌കരിച്ചിരുന്നത്. മാലിന്യങ്ങൾ നിക്ഷേപിച്ച ശേഷം മണ്ണടിക്കുന്നത് നിർത്തിയെന്ന് നേവിയുടെ പരാതിയെതുടർന്ന് മാലിന്യങ്ങൾ കൃത്യമായി സംസ്‌കരിക്കാൻ മറ്റൊരു സ്ഥലം കണ്ടെത്തണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. ഇതിനെതുടർന്നാണ് പുത്തൻകുരിശ് പഞ്ചായത്തിൽ സ്വന്തമായി സ്ഥലമുണ്ടെന്ന കോർപ്പറേഷൻ വാദത്തതുടർന്ന് 2അംഗ കമ്മീഷനെ നിയോഗിച്ചു.യാതൊരു ശാസ്ത്രീയ പരിശോധനയും നടത്താതെയാണ് അന്ന് അവിടെ മാലിന്യ സംസ്‌കരണ പ്ലാന്റ് നിർമ്മിച്ചത്. കടമ്പറയാർ, മനയ്ക്കത്തോട്, ചിത്രപ്പുഴ എന്നിവ സംയോജിക്കുന്ന പ്രദേശമാണ് ബ്രമപുരം. ഇവിടെ മാലിന്യങ്ങൾ കുന്നുകൂടിയത്കാരണം ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണ് സമീപവാസികൾക്ക് ഉണ്ടാകുന്നത്.

കടമ്പറയാറിന്റെ ഒരു കരയിലാണ് ബ്രഹ്മപുരം പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. മറു കരയിൽ സ്ഥിതി ചെയ്യുന്നത് രാജഗിരി ഗ്രൂപ്പിന്റെ വിദ്യഭ്യാസ സ്ഥാപനങ്ങളാണ്. കഴിഞ്ഞ ആറ് വർഷമായി ഇവിടെ കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങൾ കാരണം വലിയ ആരോഗ്യ പ്രശ്നങ്ങളാണ് ഇവിടുത്തെ വിദ്യാർത്ഥികൾക്ക് ഉണ്ടാകുന്നത്. ഇവിടുന്നുള്ള ദുർഗന്ധം കാരണം മിക്ക വിദ്യാർത്ഥികളും ഭക്ഷണം കഴിക്കാൻ പോലും മടിക്കുന്ന അവസ്ഥയാണ്. മാത്രവുമല്ല മാലിന്യത്തിലും മര്രും ഇരിക്കുന്ന ഈച്ചകൾ പടർത്തുന്ന രോഗങ്ങളും വെല്ലുവിളിയാണ്. എന്നാൽ ഇതൊന്നും കണ്ടില്ലെന്ന രീതിയിലാണ് അധികൃതർ പ്രവർത്തിക്കുന്നതെന്ന് കടമ്പറയാർ സംരക്ഷണ സമിതി ആരോപിക്കുന്നു.

ഇവിടെ മാലിന്യയപ്ലാന്റ് സ്ഥാപിക്കുന്ന സമയത്ത് 4600 ലോഡിൽ പരം മണ്ണിട്ടശേഷമാണ് പ്ലാന്റ് സ്ഥാപിച്ചതെന്ന് അവകാശപെടുന്നുണ്ടെങ്കിലും വെറും പ്ലാസ്റ്റിക് മാലിന്യങ്ങലാണ് ഇവിടെ മണ്ണിന് പകരം ഉപയോഗിച്ചത്. 26 കോടി രൂപയോളം ചിലവഴിച്ച് നിർമ്മിച്ച പ്ലാന്റ് ഇന്ന് മേൽക്കൂരയും നിലപൊത്തിയ അവസ്ഥയിലാണ്. 100 വർഷം വരെ ഒരു കേടുപാടും സംഭവിക്കില്ലെന്ന് പറഞ്ഞ കെട്ടിടം വെറും ഒരു വർഷം കഴിഞ്ഞപ്പോൾ നിലംപൊത്തുകയായിരുന്നു. വേലിയേറ്റവും വേലിയിറക്കവുമുള്ള പുഴയായതിനാൽ ഇവിടുത്തെ മാലിന്യങ്ങൾ റോഡിലേക്ക് പോലും ഒഴുകുന്ന അവസ്ഥയാണ്. ഇപ്പോൾ പ്ലാന്റിലെ യന്ത്രങ്ങൾ പോലും നശിച്ച അവസ്ഥയാണ്.

കൊച്ചി നഗരസഭ മാലിന്യ സംസ്‌കരണത്തിനായി വൻ തുക തന്നെയാണ് വർഷാ വർഷം പൊട്ടിക്കുന്നത്. മാനിന്യം നീക്കം ചെയ്യുന്നതിനുള്ള വാഹനങ്ങൽ വാങ്ങുന്നതിന് മാത്രം നാല് കോടിയോളം രൂപയാണ് ചെലവാക്കുന്നത്. എന്നാൽ പുതിയതായി വാങ്ങിയ പല വാഹനങ്ങളും ടയർ, എഞ്ചിൻ ഉൾപ്പടെ ഊരി മാറ്റിയ ശേഷം ഉപേക്ഷിച്ച നിലയിലാണെന്നും ആരോപണമുണ്ട്. ഇപ്പോൾ വണ്ടികൾ വാടകയ്ക്കെടുത്ത ശേഷമാണ് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി ഉപയോഗിക്കുന്നത്. 120 മുതൽ 150 ടൺ മാനില്യം വരെയാണ് ഒരു ദിവസം വരുന്നത്.എന്നാൽ 150 ടൺ മാലിന്യമുണ്ടെന്നാണ് നഗസഭ പറയുന്നത്. ദിവസം 150 ടൺ മാലിന്യം സംസ്‌കരിക്കുന്നുണ്ടെങ്കിൽ ഒരിക്കലും കടമ്പറയാറിനെ കാളിന്തിയാക്കികൊണ്ട് ബ്രഹ്മപുരം പ്ലാന്റ് ഇങ്ങനെ മാലിന്യത്താൽ കുന്നുകൂടില്ലെന്നായിരുന്നു സംരക്ഷണ സമിതിയുടെ അഭിപ്രായം.

ഇത്രയും മോശമായ അവസ്ത നിലനിൽക്കുമ്പോൾ 295 കോടിയുടെ അഴിമതിക്കായി നഗരസഭാ അധികൃതർ കോപ്പ്കൂട്ടുന്നതായും ഇവർ ആരോപിക്കുന്നു. കടമ്പറയാറിന്റെ സംരക്ഷണവും മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട കേസ് ഇപ്പോൾ ദേശീയ ഹരിത ട്രിബ്യൂണലിന്റെ കീഴിലാണ്. അഢ്വക്കേറ്ര് വിൻസന്റ് കെ പോൾ വിനീത് എബ്രഹാം എന്നിവരാമ് കേസ് വാദിക്കുന്നത്.സിആർഇസഡ് സോണിൽ മാനില്യ പ്ലാന്റുകൾ സ,്ഥാപിക്കാൻ പാടില്ലെന്നിരിക്കെയാണ് ഇവിടെ ഇങ്ങനെയൊരു പ്ലാന്റ് അനധികൃതമായി കെട്ടി ഉയർത്തിയത്

പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾകൊണ്ട് നിറഞ്ഞ ഇവിടം എറണാകുളം ജില്ലയിലെ തന്നെ മുഖ്യ കുടിവെള്ള ശ്രോദസ്സാണെന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു വസ്തുത.ചോറ്റാനിക്കര, തിരുവാനൂർ, വടവൂർ, പുത്തൻകുരിശ്, കുന്നത്ത്നാട്, കിഴക്കമ്പലം എന്നിങ്ങനെ എട്ട് പഞ്ചായത്തുകളും തൃക്കാക്കര, തൃപ്പുണ്ണിത്തുറ എന്നീ മുൻസിപാലിറ്റികളിലൂടെയുമാണ് ഈ മൂന്ന് ആറുകളും ഒഴുകുന്നത്. അതുകൊണ്ട് തന്നെ അനേകം ജനങ്ങൾക്ക് ഇവിടുത്തെ മാലിന്യം ഒരു പ്രശ്നം തന്നെയാണ്. കൃത്യമായി നടപടി എടുക്കേണ്ടവർ തന്നെയാണ് ഇവിടെയും തട്ടിപ്പുകൾക്ക് കൂട്ട് നിൽക്കുന്നത്.

  • സ്വാതന്ത്ര്യദിനം പ്രമാണിച്ച് അവധിയായതിനാലും മറുനാടൻ മലയാളിയുടെ പുനർജന്മദിനം പ്രമാണിച്ചും മറുനാടൻ കുടുംബസംഗമം നടക്കുന്നതിനാലും വളരെ പ്രധാനപ്പെട്ട സംഭവങ്ങൾ മാത്രമേ നാളെ (15.08.2016) അപ്‌ഡേറ്റ് ചെയ്യുകയുള്ളൂ- എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP