Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'കർക്കശക്കാരനായ മതപണ്ഡിതനും ഐഎസ് തലവനുമായ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടു'; ഇസ്ലാമിക ഭീകരനെ മതപണ്ഡിതൻ എന്ന് തലക്കെട്ടിട്ട് പുലിവാല് പിടിച്ച് വാഷിങ്ടൺ പോസ്റ്റ്; വിവാദമായതോടെ മതപണ്ഡിതനുപകരം ഭീകരവാദ നേതാവ് എന്നാക്കി; ഇസ്ലാമോഫോബിയ പടർത്തുന്ന തലക്കെട്ടന്ന് ആരോപിച്ച് മുസ്ലിം സംഘടനാ നേതാക്കളും; ഐഎസ് തലവന്റെ തലക്കെട്ടിലും യുഎസിൽ വിവാദപ്പെരുമഴ

'കർക്കശക്കാരനായ മതപണ്ഡിതനും ഐഎസ് തലവനുമായ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടു'; ഇസ്ലാമിക ഭീകരനെ മതപണ്ഡിതൻ എന്ന് തലക്കെട്ടിട്ട് പുലിവാല് പിടിച്ച് വാഷിങ്ടൺ പോസ്റ്റ്; വിവാദമായതോടെ മതപണ്ഡിതനുപകരം  ഭീകരവാദ നേതാവ് എന്നാക്കി; ഇസ്ലാമോഫോബിയ പടർത്തുന്ന തലക്കെട്ടന്ന് ആരോപിച്ച് മുസ്ലിം സംഘടനാ നേതാക്കളും; ഐഎസ് തലവന്റെ തലക്കെട്ടിലും യുഎസിൽ വിവാദപ്പെരുമഴ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: ഐഎസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയെ മതപണ്ഡിതനാക്കി തലക്കെട്ടിട്ടതിന്റെ പേരിൽ പുലിവാലു പിടിച്ച് വാഷിങ്ടൺ പോസ്റ്റ്. സംഭവം വിവാദമായതോടെ പെട്ടെന്നുതന്നെ തിരുത്തിയെങ്കിലും അപ്പോഴേക്കും വാഷിങ്്ടൺപോസ്റ്റിന്റെ വെബ്സൈറ്റിലെ ഈ വാർത്തയുടെ സ്‌ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിക്കപ്പെട്ടു മതപണ്ഡിതൻ എന്ന വാക്കിന് പകരം ഭീകരവാദ നേതാവ് എന്നാക്കി തലക്കെട്ട് മാറ്റിയെങ്കിലും, പോർട്ടലിനെതിരെ വൻ പ്രതിഷേധമാണ് ഉണ്ടായത്. ഇസ്ലാമോഫോബിയ പടർത്തുന്ന തലക്കെട്ടന്ന് ആ്രോപിച്ച് മുസ്ലിം സംഘടനാ നേതാക്കളും രംഗത്തെത്തിയതോടെ, വാഷിങ്്ടൺ പോസ്റ്റ് അധികൃതർ മാപ്പ് പറയുകയും ചെയ്തു. കിട്ടിയ അവസരം മുതലലെടുത്ത് രൂക്ഷമായി വിമർശിച്ച് ഫോക്‌സ് ന്യൂസ് അടക്കമുള്ള എതിരാളികളും രംഗത്തെത്തിയതോടെ, വിവാദം ഇപ്പോഴും കൊഴുക്കയാണ്.

Abu Bakr Al Baghdadi, austere religious scholar at the helm of Islamic State, dies at 48 (കർക്കശക്കാരനായ മതപണ്ഡിതനും ഐഎസ്ഐഎസ് തലവനുമായ അബൂബക്കർ അൽ ബാഗ്ദാദി (48) നിര്യാതനായി) എന്നാണ് കൊല്ലപ്പെട്ട ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപകനെക്കുറിച്ച് വാഷിങ്ടൺ പോസ്റ്റ് തയ്യാറാക്കിയ തലക്കെട്ട്. വാഷിങ്ടൺ പോസ്റ്റ് വെബ്‌സൈറ്റിൽ വന്ന ഒബിച്വറിക്ക് നൽകിയ തെലക്കെട്ടാണ്് ഉടൻതന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായത്. ഭീകരസംഘടനാ തലവനെ മതപണ്ഡിതനെന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള തലക്കെട്ടിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. വിവാദമായതോടെ വാഷിങ്ടൺ പോസ്റ്റ് തലക്കെട്ട് മാറ്റി. Abu Bakr al-Baghdadi, extremist leader of Islamic State, dies at 48 (ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി നേതാവ് അബൂബക്കർ അൽ ബാഗ്ദാദി മരണപ്പെട്ടു) എന്നാക്കി മാറ്റി.

റിപ്പബ്ലിക്കൻ പാർട്ടിയുടെ ദേശീയ വക്താവ് എലിസബത്ത് ഹാരിങ്ടൺ അടക്കമുള്ളവർ വാഷിങ്ടൺ പോസ്റ്റിനെ വിമർശിച്ച് രംഗത്തെത്തി. നജരവധി മുസ്ലിം സംഘടനകളും വാഷിങ്്ടൺപോസ്റ്റിന്റെ ഓഫീസിൽ വിളിച്ച് പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ബാഗ്ദാദി ചരമക്കുറിപ്പിന് ഞങ്ങൾ നൽകിയ ഇത്തരത്തിൽ വായിക്കപ്പെടാൻ പാടില്ലായിരുന്നുവെന്നും ഉടൻ ഇത് മാറ്റിയതായും പറഞ്ഞ് വാഷിങ്ടൺ പോസ്റ്റ് ലൈവ് കമ്മ്യൂണിക്കേഷൻസ് ജനറൽ മാനേജരും വൈസ് പ്രസിഡന്റുമായ ക്രിസ്റ്റീൻ കൊരാറ്റി കെല്ലി രംഗത്തെത്തി.

2014 മുതൽ ആഗോളതലത്തിൽ വലിയ ഭീഷണിയായി മാറിയ ഐഎസ് തലവൻ യുഎസ് ആക്രമണത്തെ തുടർന്ന് സ്വയം ബോംബ് പൊട്ടിച്ച് ജിവനൊടുക്കിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് അറിയിച്ചത്. വാഷിങ്ടൺ പോസ്റ്റിനെ രൂക്ഷമായി വിമർശിച്ച് ഫോക്‌സ് ന്യൂസ് അവതാരകൻ സീൻ ഹാനിറ്റി അടക്കമുള്ളവർ ട്വീറ്റ് ചെയ്തു. വ്യാജ വാർത്തകൾ പടച്ചുവിടുന്ന, അഴിമതിക്കാരായ ഇത്തരം മാധ്യമങ്ങളെ അമേരിക്ക ഒരിക്കലും വിശ്വസിക്കില്ല എന്ന് ഹാനിറ്റി അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP