Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വാളയാർ കേസിൽ ഹാജരായ എൻ.രാജേഷിന് ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്‌സൺ സ്ഥാനം പോയതോടെ പക മുഴുവൻ മീഡിയ വൺ ചാനലിനോടായി; ഒപ്പം യൂത്ത് കോൺഗ്രസ് പ്രസിഡന്റായ ബോബൻ മാട്ടുമന്തയും കണ്ണിലെ കരടായി; മാധ്യമ പ്രവർത്തകർക്കും ബോബനനുമെതിരെ പോക്‌സോ കേസെടുപ്പിക്കാൻ ഹർജി കൊടുത്തത് രാജേഷിന്റെ ജൂനിയർ ശ്രീനാഥ്; ശക്തമായ പ്രതിഷേധം; പ്രതികാര നടപടിയെന്ന് എസ്ഡിപിഐ

വാളയാർ കേസിൽ ഹാജരായ എൻ.രാജേഷിന് ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്‌സൺ സ്ഥാനം പോയതോടെ പക മുഴുവൻ മീഡിയ വൺ ചാനലിനോടായി; ഒപ്പം യൂത്ത് കോൺഗ്രസ് പ്രസിഡന്റായ ബോബൻ മാട്ടുമന്തയും കണ്ണിലെ കരടായി; മാധ്യമ പ്രവർത്തകർക്കും ബോബനനുമെതിരെ പോക്‌സോ കേസെടുപ്പിക്കാൻ ഹർജി കൊടുത്തത് രാജേഷിന്റെ ജൂനിയർ ശ്രീനാഥ്; ശക്തമായ പ്രതിഷേധം; പ്രതികാര നടപടിയെന്ന് എസ്ഡിപിഐ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: വാളയാർ കേസുമായി ബന്ധപ്പെട്ട് പൊതുപ്രവർത്തകർക്കും മീഡിയ വൺ ന്യൂസ് ചാനൽ മാധ്യമപ്രവർത്തകർക്കുമെതിരെ പാലക്കാട് പൊലീസ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വാളയാറിൽ പീഡനത്തിനിരയായ കുഞ്ഞുങ്ങളുടെ ചിത്രം ചാനലിലെ വാർത്താ പരിപാടിക്കിടെ പ്രദർശിപ്പിച്ചുവെന്ന് ആരോപിച്ചാണ് കേസെടുത്തത്. മീഡ വൺ പാലക്കാട് ബ്യൂറോ റിപ്പോർട്ടർ, ക്യാമറാമാൻ, എഡിറ്റർ പ്രൊഡ്യൂസർ എന്നിവർക്കെതിരെയാണ് പോക്‌സോ നിയമത്തിലെ സെക്ഷൻ 23(2), സിആർപിസി 228(a) എന്നിവ പ്രകാരമാണ് കേസെടുത്തത്. പരിപാടിയിൽ അതിഥിയായി പങ്കെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തൻ ബോബൻ മാട്ടുമന്തയ്‌ക്കെതിരുയെും കേസെടുത്തിരുന്നു. പ്രോഗ്രാം തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ, ഷെയർ ചെയ്തതിനാണ് പൊതുപ്രവർത്തകനായ ബോബനെതിരെ പോക്‌സോ കേസെടുത്തത്.

താൻ വാർത്താപരിപാടി ഷെയർ ചെയ്യുക മാത്രമാണ് ഉണ്ടായതെന്നും, എഫ്ബിയിൽ ഷെയർ ചെയ്തുവെന്നേയുള്ളുവെന്നുമ ബോബൻ പറഞ്ഞു. ചിത്രങ്ങൾ സ്വന്തം നിലയ്ക്കല്ല പോസ്റ്റ് ചെയ്തത്. നിരവധി മാധ്യമസ്ഥാപനങ്ങളും രാഷ്ട്രീയ കക്ഷികളും ഓൺലൈൻ പോർട്ടലുകളും ഇരകളുടെ മാതാപിതാക്കളുടെ ചിത്രങ്ങളും ഷെയർ ചെയ്തിരുന്നു. മീഡിയ വണ്ണിന് എതിരെ മാത്രം കേസെടുത്തതോടെ ഹർജിക്കാരന് തങ്ങൾക്കെതിരെ വ്യക്തിവിദ്വേഷമുള്ളതായും തെളിഞ്ഞെന്ന് ബോബൻ മാട്ടുമന്ത പറഞ്ഞു.

ഹർജിക്കാരനായ അഡ്വ.ശ്രീനാഥ് എസ് പാലക്കാട് ശിശുക്ഷേമസമിതി ചെയർപേഴ്‌സൺ എൻ.രാജേഷിന്റെ ജൂനിയറാണ്. രാജേഷ് വാളയാർ കേസിലെ ഒരുഇരയ്ക്ക് വേണ്ടി ഹാജരാവുകയും പിന്നീട് അതിന്റെ പേരിൽ ശിശുക്ഷേമസമിതി ചെയർപേഴ്‌സൺ സ്ഥാനത്ത് നിന്ന് മാറി നിൽക്കേണ്ടി വരികയും ചെയ്ത വ്യക്തിയാണ്. മീഡിയ വൺ ചാനലാണ് ഇരയ്ക്ക് വേണ്ടി സിഡബ്ല്യുസി ചെയർ പേഴ്‌സൺ രാജേഷ് ഹാജരായ വിവരം ആദ്യം റിപ്പോർട്ട് ചെയ്തത്. തുടർച്ചയായി ആ ചാനൽ കേസ് പിന്തുടർന്നതോടെ അവരെ ടാർജറ്റ് ചെയ്യുകയായിരുന്നു.

രാജേഷിന്റെ ജൂനിയറായ ശ്രീനാഥ് നേരത്തെ തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നെന്നും മീഡിയ വണ്ണിലെ ഒരു മാധ്യമപ്രവർത്തകൻ പറയുന്നു. ഇപ്പോൾ ജാമ്യം കിട്ടുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെങ്കിലും, ജാമ്യം കിട്ടാത്ത വകുപ്പുകൾ അടിച്ചേൽപ്പിക്കാനായി കോടതിയെ സമീപിക്കാൻ ശ്രമിക്കുകയാണ് ശ്രീനാഥ്.

നേരത്തെ കേസിലെ പ്രതികളെ വെറുതെ വിട്ടപ്പോൾ എല്ലാവരും ഇരകളുടെയും മാതാപിതാക്കളുടെയും ചിത്രങ്ങൾ കൊടുത്തിരുന്നതായി ബോബൻ മാട്ടുമന്ത ചൂണ്ടിക്കാട്ടുന്നു.വി. മുരളീധരൻ, കെ.സുരേന്ദ്രൻ തുടങ്ങിയ ബിജെപി നേതാക്കളും പല ഓൺലൈൻ മാധ്യമങ്ങളും പെൺകുട്ടിയുടെ മാതാപിതാക്കളുടെ ചിത്രങ്ങൾ കാട്ടിയിരുന്നു. കേസിൽ പൊതുപ്രവർത്തകരെ നിശ്ശബ്ദരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് തന്നെ വേട്ടയാടുന്നതെന്നും ബോബൻ പറഞ്ഞു. പാലക്കാട് പൗരാവലിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പ്രതിഷേധ മാർച്ചും അരങ്ങേറി.

അതേസമയം, വാളയാർ പീഡന കേസിന്റെ ദൗർഭാഗ്യകരമായ വിധിയെ തുടർന്ന് കുറ്റവാളികൾ ശിക്ഷിക്കപ്പെടാതെ പോയതിനെ സംബന്ധിച്ച് റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകർക്കും വിഷയത്തിൽ ഇടപ്പെട്ട പൊതുപ്രവർത്തകർക്കും എതിരിൽ പോക്‌സോ നിയമപ്രകാരം കേസെടുത്തത് പൊലീസിന്റെ പ്രതികാര നടപടിയാണന്ന് എസ് ഡി പി ഐ പാലക്കാട് ജില്ലാ കമ്മിറ്റി പറഞ്ഞു. കോടതി വിധിയിൽ തെളിവുകളുടെ അഭാവം കാണിച്ച് വെറുതെ വിട്ട പോക്‌സോ കേസിലെ പ്രതികൾ സ്വൈരവിഹാരം നടത്തുമ്പോഴാണ് ഇരകൾക്ക് വേണ്ടി ശബ്ദിച്ചവരെ പൊലീസ് വേട്ടയാടുന്നത്.

പരാതിക്കാരൻ പീഡന കേസിലെ പ്രതികൾക്ക് വേണ്ടി ഹാജരായത് മൂലം ശിശുക്ഷേമ സമിതി ചെയർമാൻ സ്ഥാനത്ത് നിന്നും സർക്കാർ മാറ്റിനിർത്തിയ അഡ്വ: എൻ രാജേഷിന്റെ ജൂനിയർ അഭിഭാഷകൻ എസ് ശ്രീനാഥാണന്നത് പരാതിയുടെ ദുരുദ്ദേശം വെക്തമാക്കുന്നതാണ്. പൊതുപ്രവർത്തകൻ ബോബൻ മാട്ടുമന്ത, മാതൃഭൂമി പ്രവർത്തകർ തുടങ്ങിയവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇരകളുടെ ബന്ധുക്കളുടെ ഫോട്ടോ പ്രദർശിപ്പിച്ചുവെന്ന പരാതിയുടെ വസ്തുതകൾ പരിശോധിക്കാതെയാണ് പൊലീസ് ധൃതിയിൽ കേസെടുത്തിരിക്കുന്നത്. വാളയാറിലെ കുഞ്ഞുങ്ങൾക്ക് നീതി ലഭിക്കുന്നതിന് വേണ്ടി ശബ്ദിക്കുന്നവരെ വേട്ടയാടുന്ന പൊലീസ് നിലപാട് ശത്രുതാപരവും പ്രതിഷേധാർഹവുമാണ്. ജില്ലാ കമ്മറ്റി പത്രക്കുറിപ്പിൽ വെക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP