Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശരീര ഭാഗങ്ങൾ വരെ റോഡിന്റെ പല ഭാഗങ്ങളിൽ ചിതറിക്കിടക്കുന്നു; അറ്റുപോയ കൈ പായയിൽ പൊതിഞ്ഞ് ഒരു ഫയർഫോഴ്സ് ഉദ്യോസ്ഥൻ കൊണ്ടു വന്നു; ഭയാനകമായിരുന്നു കാഴ്‌ച്ചകളെന്ന് ദൃക്‌സാക്ഷികൾ; ക്രെയിൻ ഉപയോഗിച്ച് പൊക്കിയാണ് ബസിന്റെ അടിയിലായ കുട്ടികളെ പുറത്തെടുത്തത്; വടക്കഞ്ചേരി ബസ് അപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞു

ശരീര ഭാഗങ്ങൾ വരെ റോഡിന്റെ പല ഭാഗങ്ങളിൽ ചിതറിക്കിടക്കുന്നു; അറ്റുപോയ കൈ പായയിൽ പൊതിഞ്ഞ് ഒരു ഫയർഫോഴ്സ് ഉദ്യോസ്ഥൻ കൊണ്ടു വന്നു; ഭയാനകമായിരുന്നു കാഴ്‌ച്ചകളെന്ന് ദൃക്‌സാക്ഷികൾ; ക്രെയിൻ ഉപയോഗിച്ച് പൊക്കിയാണ് ബസിന്റെ അടിയിലായ കുട്ടികളെ പുറത്തെടുത്തത്; വടക്കഞ്ചേരി ബസ് അപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞു

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിൽ ഒമ്പതു പേരുടെ ജീവനെടുത്ത വാഹനാപകടമാണ് ഇന്ന് കേരളക്കരയെ കണ്ണീരിലാഴ്‌ത്തിയത്. അഞ്ചുമൂർത്തി മംഗലത്ത് ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസ്സിന്റെ പിന്നിലിടിച്ചായിരുന്നു അപകടം. അപകടത്തിന്റെ ശബ്ദം കേട്ട് ആദ്യം ഓടിയെത്തിയതും രക്ഷാപ്രവർത്തനം നടത്തിയതും നാട്ടുകാരായിരുന്നു. അതേസമയം ഭയാനകമായ ദൃശ്യങ്ങളായിരുന്നു തങ്ങൾ കണ്ടതെന്നാണ് നാട്ടുകാർ പറഞ്ഞത്. ചില രംഗങ്ങൾ കണ്ടുനിൽക്കാൻ പോലും സാധിച്ചില്ലെന്നും നാട്ടുകാർ വ്യക്തമാക്കി.

ശരീരഭാഗങ്ങൾ വരെ റോഡിന്റെ പല ഭാഗങ്ങളിൽ ചിതറിക്കിടക്കുന്ന സ്ഥിതിയുണ്ടായിരുന്നു. അപ്പോഴേക്കും പൊലീസും ഫയർഫോഴ്സുമെല്ലാം എത്തിയിരുന്നു. അറ്റുപോയ കൈ പായയിൽ പൊതിഞ്ഞ് ഒരു ഫയർഫോഴ്സ് ഉദ്യോസ്ഥൻ കൊണ്ടുവരുന്നതും കണ്ടെന്നും രക്ഷാപ്രവർത്തകർ വ്യക്തമാക്കി. രക്ഷാപ്രവർത്തനം കഴിഞ്ഞതിന് ശേഷമാണ് കനത്ത മഴ പെയ്തത്. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത് ഇവിടുത്തെ നാട്ടുകാരുടെ വാഹനത്തിലായിരുന്നു. ആശുപത്രിയിലേക്ക് വേഗം എത്തിച്ചെങ്കിലും തിരിച്ചുവരുമ്പോൾ കൈയും കാലുമെല്ലാം വിറയ്ക്കുകയായിരുന്നു. അത്രയ്ക്കായിരുന്നു കുട്ടികളുടെയും മറ്റും പരിക്ക്. ക്രൈയിൻ പൊക്കിയാണ് ബസിന്റെ അടിയിലുള്ള കുട്ടികളെ പുറത്തേക്ക് എടുത്തതും.

പാലക്കാട് -തൃശൂർ ദേശീയ പാതയിൽ അഞ്ചുമൂർത്തി മംഗലത്ത് ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസ്സിന്റെ പിന്നിലിടിച്ചാണ് അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ഊട്ടിയിലേക്ക് ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. കോയമ്പത്തൂരിലേക്ക് പോകുന്ന കെഎസ്ആർടിസി ബസിന്റെ പുറകു വശത്തായി അമിതവേഗത്തിൽ വന്ന ടൂറിസ്റ്റ് ബസ് ഇടിച്ച് മറിയുകയായിരുന്നു37 വിദ്യാർത്ഥികളും 5 അദ്ധ്യാപകരും 2 ബസ്സ് ജീവനക്കാരുമാണ് ടൂറിസ്റ്റ് ബസിലുണ്ടായിരുന്നത്. അമിത വേഗതയാണ് അപകടത്തിന് കാരണം എന്നാണ് ആർ.ടി.ഒ അടക്കം വ്യക്തമാക്കിയിട്ടുള്ളത്.

അപകടത്തിൽ മരിച്ച ഒൻപത് പേരെ തിരിച്ചറിഞ്ഞു. ഇതിൽ അഞ്ച് പേർ വിദ്യാർത്ഥികളും ഒരാൾ അദ്ധ്യാപകനും മൂന്ന് പേർ കെഎസ്ആർടിസി യാത്രക്കാരുമാണ്. എൽന ജോസ് (15), ക്രിസ്വിന്ത് (16), ദിവ്യ രാജേഷ്( 16), അദ്ധ്യാപകനായ വിഷ്ണു(33), അഞ്ജന അജിത് (16) എന്നിവരും കെഎസ്ആർടിസി ബസിൽ യാത്ര ചെയ്തിരുന്ന ഇമ്മാനുവൽ (16) ദീപു (25) രോഹിത് (24) എന്നിവരുമാണ് മരിച്ചത്.

പരുക്കേറ്റർ അവറ്റിസ് ഹോസ്പിറ്റൽ, ക്രസന്റ് ഹോസ്പിറ്റൽ, പാലക്കാട് ഡിസ്റ്റിക് ഹോസ്പിറ്റൽ, ആലത്തൂര് താലൂക്ക് ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് ചികിത്സയിലുള്ളത്.അതേസമയം യാത്ര പുറപ്പെട്ടത് മുതൽ ടൂറിസ്റ്റ് ബസ് അമിത വേഗത്തിലായിരുന്നുവെന്ന് വിദ്യാർത്ഥികൾ പ്രതികരിച്ചു. ബസിന് വേഗക്കൂടുതലല്ലേ എന്ന് ചോദിച്ചിരുന്നു. എന്നാൽ പരിചയ സമ്പന്നയായ ഡ്രൈവറായതിനാൽ സാരമില്ലെന്നായിരുന്നു മറുപടി. എൺപത് കിലോമീറ്റർ വേഗതയിലാണ് ബസ് ഓടിയിരുന്നതെന്നും വിദ്യാർത്ഥികൾ പറഞ്ഞു.ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടമുണ്ടായത്.

എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ കുട്ടികളുടെ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. കൊട്ടാരക്കര കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP