Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നെടുമ്പാശ്ശേരി എയർപോർട്ടിൽ ബിഗ്‌ബോസ് താരം രജിത്ത് കുമാറിന് സ്വീകരണം നൽകിയ സംഭവം; രണ്ട് പേരെ അറസ്റ്റ് ചെയ്തതായും രജിത്ത് കുമാർ ഒളിവിലാണെന്നും മന്ത്രി വി എസ് സുനിൽ കുമാർ; എന്താണ് സംഭവിച്ചതെന്ന് സർക്കാർ പരിശോധിക്കുന്നുണ്ട്; കൊറോണയ്‌ക്കെതിരെ പോരാട്ടത്തിനിടയിലെ കൂത്താട്ടവും കോമാളിത്തരവും അസഹനീയമെന്ന് മന്ത്രി; സി.സി ടിവി പരിശോധിച്ച ശേഷം കൂടുതൽ അറസ്റ്റ്; രജിത്ത് ആർമിക്കെതിരെ നടപടിയിൽ ഉറച്ച് സർക്കാർ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ ടിവി ഷോ മത്സരാർഥി രജിത് കുമാറിന് സ്വീകരണം ഒരുക്കിയ സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊറോണ പശ്താത്തലത്തിൽ സർക്കാർ മാനദണ്ഡങ്ങൾ പാലിക്കാതെ ആളുകളെ സംഘടിപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്.പെരുമ്പാവൂർ സ്വദേശികളായ നിബാസ്, മുഹമ്മദ് അഫ്‌സൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രജിത് കുമാർ ഒളിവിലാണെന്ന് മന്ത്രി വി എസ്. സുനിൽ കുമാർ പറഞ്ഞു. രജിത്തിന് സ്വീകരണം കൊടുത്ത സംഭവത്തിൽ എന്താണ് സംഭവിച്ചതെന്ന് സർക്കാർ പരിശോധിച്ചു വരികയാണ്.

നമ്മുക്ക് വലിയ നാണക്കേടാണ് ഈ സംഭവം ഉണ്ടാക്കിയത്. കേസ് എടുത്ത പൊലീസിന് രജിതിനെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇയാൾ ഒളിവിലാണ് എന്നാണ് മനസിലാക്കുന്നത്. രാജ്യം മുഴുവനും കൊറോണയ്‌ക്കെതിരെ പോരാട്ടം നടത്തി കൊണ്ടിരിക്കുകയാണ് അതിനിടയിലാണ് ചിലർ ഇങ്ങനത്തെ കൂത്താട്ടവും കോമാളിത്തരവും കാണിക്കുന്നത്. ഇതൊക്കെ വളരെ അപാഹസ്യമാണ്, വളരെ പെട്ടെന്നാണ് അവർ അവിടെ ആളുകളെ സംഘടിപ്പിക്കുകയും മുദ്രാവാക്യം വിളിച്ചു സ്വീകരണം നൽകിയതും. ഇതൊന്നും അംഗീകരിക്കാനാവില്ല. നല്ല മനസുള്ളവർക്കൊന്നും കൊറോണ വരില്ലെന്നും മറ്റും രജിത് കുമാർ പറഞ്ഞ കാര്യവും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്- മന്ത്രി പറഞ്ഞു.

ഇന്നലെ രാത്രിയിൽ വിമാനത്താവളത്തിലെ സംഭവം അറിഞ്ഞപ്പോൾ തന്നെ എറണാകുളം ജില്ലാ കളക്ടർ വിഷയത്തിൽ ഇടപെട്ടിരുന്നു. പിന്നീട് ഞാനും കളക്ടറുമായും പൊലീസുദ്യോഗസ്ഥരുമായും സംസാരിച്ചു. ഇക്കാര്യത്തിൽ ശക്തമായ നടപടിയുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. സ്വീകരണ പരിപാടിയിൽ പങ്കെടുത്ത രണ്ട് പേരെ അതിനോടകം അറസ്റ്റ് ചെയ്തു കഴിഞ്ഞു. പത്ത് മിനിറ്റ് കൊണ്ടാണ് ഇത്രയും പേർ അവിടെ സംഘടിച്ചത്.

സിയാലിന്റെ എംഡിയുമായി ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട് വിമാനത്താവളത്തിനകത്ത് വച്ച് ജീവനക്കാർ രജിത് കുമാറിനൊപ്പം സെൽഫി എടുത്തതടക്കം സിയാലിന്റെ ഭാഗത്ത് എന്തെങ്കിലും വീഴ്ച വന്നോ എന്ന് പരിശോധിക്കാൻ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. രജിതിന് സ്വീകരണം കൊടുക്കാനെത്തിയവരെ കണ്ടെത്താൻ ഇപ്പോഴും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ആളുകളെ അറസ്റ്റ് ചെയ്യുന്നത് തുടരുകയാണ്. പ്രകടനത്തിൽ പങ്കെടുക്കുന്നത് എത്ര പേരായാലും അവരെയെല്ലാം പൊലീസ് അറസ്റ്റ് ചെയ്യും. കേസിൽ പൊലീസ് ഇതിനോടകം എഫ്‌ഐആർ രജിസ്റ്റർ ചെയ്തു കഴിഞ്ഞിട്ടുണ്ടെന്നും വി എസ് സുനിൽ കുമാർ പറയുന്നു.

കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകും. മുഖം ദൃശ്യമാകുന്ന എല്ലാവർക്കുമെതിരെ നടപടി സ്വീകരിക്കാനാണ് തീരുമാനം. ഇക്കാര്യത്തിൽ വീഴ്ച വരുത്തെരുതെന്ന് പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. റിയാലിറ്റി ഷോയിലെ മത്സരാർഥിയായിരുന്നു രജിത് കുമാർ. ഷോയിൽ നിന്ന് പുറത്താക്കപ്പെട്ട ഇയാൾക്ക് ഞായറാഴ്ച രാത്രിയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ ആരാധകർ സ്വീകരണം നൽകിയത്. കൊറോണ പടരുന്ന സാഹചര്യത്തിൽ ലോകം മുഴുവൻ ജാഗ്രതയിൽ തുടരുമ്പോഴായിരുന്നു ഫാൻസ് അസോസിയേഷൻ വിമാനത്താവളത്തിൽ സ്വീകരണം നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP