Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിലവറകൾ തുറക്കുന്നതിനും ഏറെ മുമ്പ് ക്ഷേത്രാധികാരികൾതന്നെ ക്ഷേത്രമുതൽ സ്വന്തമാക്കുന്നു എന്ന് പരസ്യമായി പറഞ്ഞു തുടങ്ങിയ ആളാണ് ഞാൻ; എന്റെ ചില പരാമർശങ്ങൾ വിവാദത്തിന്റെ തലത്തിൽ എത്തുകയുമുണ്ടായി; പിന്നീട് വന്ന യുഡിഎഫ് സർക്കാർ ഇക്കാര്യത്തിൽ ഉപേക്ഷ വരുത്തുകയായിരുന്നു': സുപ്രീം കോടതിവിധിയിൽ പ്രതികരണവുമായി വി എസ്

'പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിലവറകൾ തുറക്കുന്നതിനും ഏറെ മുമ്പ് ക്ഷേത്രാധികാരികൾതന്നെ ക്ഷേത്രമുതൽ സ്വന്തമാക്കുന്നു എന്ന് പരസ്യമായി പറഞ്ഞു തുടങ്ങിയ ആളാണ് ഞാൻ; എന്റെ ചില പരാമർശങ്ങൾ വിവാദത്തിന്റെ തലത്തിൽ എത്തുകയുമുണ്ടായി; പിന്നീട് വന്ന യുഡിഎഫ് സർക്കാർ ഇക്കാര്യത്തിൽ ഉപേക്ഷ വരുത്തുകയായിരുന്നു': സുപ്രീം കോടതിവിധിയിൽ പ്രതികരണവുമായി വി എസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കോടതി വിധിയിൽ പ്രതികരണവുമായി മുൻ മുഖ്യമന്ത്രിയും ഭരണപരിഷ്്ക്കാര കമ്മീഷൻ അധ്യക്ഷനുമായ വി എസ് അച്യുതാനന്ദൻ രംഗത്ത്. 'പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിലവറകൾ തുറക്കുന്നതിനും ഏറെ മുമ്പ്, ക്ഷേത്രാധികാരികൾതന്നെ ക്ഷേത്രമുതൽ സ്വന്തമാക്കുന്നു എന്ന് പരസ്യമായി പറഞ്ഞു തുടങ്ങിയ ആളാണ് ഞാൻ' എന്ന് വി എസ് ചൂണ്ടിക്കാട്ടുന്നു. പിന്നീട് വന്ന യുഡിഎഫ് സർക്കാർ ഇക്കാര്യത്തിൽ ഉപേക്ഷ വരുത്തുകയുമായിരുന്നു.യുഡിഎഫ് സർക്കാരിന്റെ നിലപാടാണ് കോടതിയിൽ അവതരിപ്പിക്കപ്പെട്ടത് എന്നതും കേസിന്റെ അന്തിമ വിധിയിൽ പ്രകടമായിട്ടുണ്ടാവാം എന്നാണ് വി എസ് ഫേസ്‌ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നത്.

വിഎസിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:

പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണാധികാരവുമായി ബന്ധപ്പെട്ട് ഇന്ന് വന്ന സുപ്രീംകോടതിയുടെ വിധിപ്പകർപ്പ് വായിക്കുകയോ, നേരിട്ട് മനസ്സിലാക്കുകയോ ചെയ്തിട്ടില്ല. എങ്കിലും വരുന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ, ഹൈക്കോടതിയുടെ വിധിയിൽനിന്നും വ്യത്യസ്തമായി, രാജകുടുംബത്തിന് ചില സവിശേഷ അധികാരങ്ങൾ നൽകുന്നതാണ് ഈ വിധി എന്ന് മനസ്സിലാക്കുന്നു.

പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിലവറകൾ തുറക്കുന്നതിനും ഏറെ മുമ്പ്, ക്ഷേത്രാധികാരികൾതന്നെ ക്ഷേത്രമുതൽ സ്വന്തമാക്കുന്നു എന്ന് പരസ്യമായി പറഞ്ഞു തുടങ്ങിയ ആളാണ് ഞാൻ. എന്റെ ചില പരാമർശങ്ങൾ വിവാദത്തിന്റെ തലത്തിൽ എത്തുകയുമുണ്ടായി. 2011ൽ ബഹു ഹൈക്കോടതിയിൽ നിന്നും ഉണ്ടായ വിധിയുടെ അടിസ്ഥാനത്തിൽ, ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു വേണ്ടിയും ക്ഷേത്രാചാരങ്ങൾ നിലനിർത്തുന്നതിനു വേണ്ടിയും ക്ഷേത്ര സമ്പത്തിന്റെ സംരക്ഷണത്തിനു വേണ്ടിയും മൂന്ന് മാസത്തിനകം ഒരു സമിതിയുണ്ടാക്കണമായിരുന്നു. വിധി വന്ന ഉടനെത്തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെടുകയും, പിന്നീട് വന്ന യുഡിഎഫ് സർക്കാർ ഇക്കാര്യത്തിൽ ഉപേക്ഷ വരുത്തുകയുമായിരുന്നു. രാജകുടുംബം ബഹു. സുപ്രീംകോടതിയെ സമീപിക്കുകയും ഏതാണ്ട് അവർക്ക് അനുകൂലമായ വിധി സമ്പാദിക്കുകയുമാണ് ഉണ്ടായത് എന്നാണ് മനസ്സിലാക്കുന്നത്. ഇത്തരം കേസുകളിൽ ജനകീയ സർക്കാരുകൾക്ക് എത്രമാത്രം ശ്രദ്ധ ചെലുത്താൻ കഴിയുന്നു എന്നതും അവരുടെ നിലപാടുകളും പ്രധാനമാണ്. യുഡിഎഫ് സർക്കാരിന്റെ നിലപാടാണ് കോടതിയിൽ അവതരിപ്പിക്കപ്പെട്ടത് എന്നതും കേസിന്റെ അന്തിമ വിധിയിൽ പ്രകടമായിട്ടുണ്ടാവാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP