Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നടി നേരിട്ടത് രാക്ഷസീയമായ ആക്രമണം; അവൾക്ക് ഇനിയും നീതി കിട്ടിയില്ലെന്ന് വി എസ് അച്യുതാനന്ദൻ; ചാനൽ ചർച്ചകളിലൂടെ അവളെ വീണ്ടും മാനസികമായി പീഡിപ്പിക്കുന്നു; പുറമേ വലിയ തത്വവിചാരങ്ങൾ നടത്തുന്നവർ തന്നെയാണ് അതിക്രമം നടത്തുന്നത്; 'അവൾക്കൊപ്പം' എന്ന് പ്രഖ്യാപിച്ച് വി എസ് മാനവീയം വീഥിയിൽ എത്തിയപ്പോൾ: തത്സമയ സംപ്രേഷണവുമായി മറുനാടൻ

നടി നേരിട്ടത് രാക്ഷസീയമായ ആക്രമണം; അവൾക്ക് ഇനിയും നീതി കിട്ടിയില്ലെന്ന് വി എസ് അച്യുതാനന്ദൻ; ചാനൽ ചർച്ചകളിലൂടെ അവളെ വീണ്ടും മാനസികമായി പീഡിപ്പിക്കുന്നു; പുറമേ വലിയ തത്വവിചാരങ്ങൾ നടത്തുന്നവർ തന്നെയാണ് അതിക്രമം നടത്തുന്നത്; 'അവൾക്കൊപ്പം' എന്ന് പ്രഖ്യാപിച്ച് വി എസ് മാനവീയം വീഥിയിൽ എത്തിയപ്പോൾ: തത്സമയ സംപ്രേഷണവുമായി മറുനാടൻ

അരുൺ ജയകുമാർ

തിരുവനന്തപുരം: കൊച്ചിയിൽ ആക്രമണത്തിന് ഇരയായ നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭരണപരിഷ്‌ക്കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദനെത്തി. 'അവൾക്കൊപ്പം' എന്നു പറഞ്ഞ് തിരുവനന്തപുരം മാനവീയം വീഥിയിൽ വിമൻ ഇൻ കളക്റ്റീവ്, നെറ്റ് വർക്ക് ഓഫ് വിമൻ ഇൻ മീഡിയ, സ്ത്രീ കൂട്ടായ്മ എന്നിവർ സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിലാണ് വി എസ് അച്യുതാനന്ദൻ എത്തിയത്.

ആക്രമിക്കപ്പെട്ട നടിക്ക് ഇനിയും നീതി കിട്ടിയില്ലെന്ന് വി എസ് പറഞ്ഞു. ചാനൽ ചർച്ചകളിലൂടെ അവളെ വീണ്ടും മാനസികമായി പീഡിപ്പിക്കുകയാണെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത വി എസ് പറഞ്ഞു. നടി നേരിട്ടത് രാക്ഷസീയമായ ആക്രമണമാണ്. സ്ത്രീ അമ്മയാണ് പെങ്ങളാണ് എന്നൊക്കെ വെച്ചുകാച്ചുന്നവർ അവസരം കിട്ടുമ്പോൾ അവളെ എങ്ങനെ കൈകാര്യം ചെയ്യാമെന്നാണ് ചിന്തിക്കുന്നത്. ഇത് കേരളീയ സമൂഹത്തിന് ചേർന്ന പ്രവണതയല്ലെന്നും അദ്ദേഹം പറഞ്ഞു. ഇരയാക്കപ്പെട്ട നടിക്കൊപ്പം തന്നെയാണ് താനെന്നും വി എസ് വ്യക്തമാക്കി. സ്ത്രീകൾക്ക് നൽകുന്ന മാന്യതയാണ് ഒരു സമൂഹത്തിന്റെ സംസ്‌ക്കാരമെന്നും അദ്ദേഹം പറഞ്ഞു.

വിഎസിന്റെ വാക്കുകളെ ശരിവെച്ചുകൊണ്ടാണ് തുടർന്ന് സംസാരിച്ച മുൻ കെപിസിസി അധ്യക്ഷൻ വി എം സൂധീരൻ സംസാരിച്ചത്. രാക്ഷസീയമായ ആക്രമണം എന്ന വിഎസിന്റെ വാക്കുകൾ ശരിയാണ്. നിയമസഭയിൽ നിയമനിർമ്മാണം നടത്തുന്ന എംഎൽഎമാർ ഇരയ്‌ക്കൊപ്പമാണ് നിൽക്കേണ്ടത്. അല്ലാതെ ജയിലിൽ കിടക്കുന്ന താരത്തെ കാണാൻ തിരക്കു കൂട്ടുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരള സമൂഹം സംസ്‌ക്കാര സമ്പന്നരെന്നാണ് പൊതുവിൽ പറയുന്നത്. പക്ഷേ ഇത്തരം നിലപാടിലൂടെ വിപരീത ചിന്തയാണ് പരക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ച സംസ്ഥാനമെന്ന് ഊറ്റം കൊള്ളുന്ന മലയാളികൾക്ക് ഇത് നാണക്കേടാണ്. അതുകൊണ്ട് തന്നെ താൻ ഇരയ്‌ക്കൊപ്പമാണ്. ബന്ധപ്പെട്ടവർ പൊലീസിൽ കൂടുതൽ സമ്മർദ്ദം ചെലുത്തി ഈ കുറ്റകൃത്യം ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം- സുധീരൻ പറഞ്ഞു.

കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ, സി.പി.എം നേതാവ് സിഎസ് സുജാത, സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, ചലച്ചിത്രതാരം ഭാഗ്യലക്ഷ്മി, ഗീത നസീർ, കെ എ ബീന തുടങ്ങി നിരവധി മാധ്യമപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. അവൾക്കൊപ്പം ' എന്ന പേരിലാണ് പരിപാടി. ഒപ്പുശേഖരണവും ഇതോടനുബന്ധിച്ചു നടക്കുന്നു. ദിലീപിനെതിരായ പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത് വിമൻ ഇൻ കളക്ടീവ് സംഘടനയാണ്. കണ്ണൂരിൽ തുടങ്ങിവെച്ച ഒപ്പു ശേഖരണത്തിന്റെ തുടർച്ചയായാണ് ഇവിടെയും പരിപാടി സംഘടിപ്പിച്ചത്.

നടിക്ക് പിന്തുണ നൽകാൻ വിമൻ ഇൻ കളക്ടീവ് ഏത് അറ്റം വരേയും പോകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കേസ് അട്ടിമറിക്കാൻ സിനിമയിലെ പ്രമുഖർ തന്നെ രംഗത്ത് വരുന്ന സാഹചര്യത്തിലാണ് നടിക്കൊപ്പമെന്ന് പ്രഖ്യാപിച്ച് വി എസ് അച്യുതാനന്ദനും രംഗത്തെത്തിയത്. പ്രമുഖ പാർട്ടി നേതാവും മകനും ദിലീപിന്റെ മുൻഭാര്യയായ നടിയും എഡിജിപി ബി. സന്ധ്യയും ചേർന്നുള്ള ഗൂഢാലോചനയുടെ ഫലമാണ് ദിലീപിനെ കുടുക്കിയതിന്റെ പിന്നിലെന്നാണ് ദിലീപിനായി വാദിക്കുന്നവരുടെ പക്ഷം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP