Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിൻവലിച്ച ഓഫർ നിലവിലുണ്ടെന്ന് ധരിപ്പിച്ച് 31 രൂപയ്ക്ക് റീ ചാർജ് ചെയ്യാൻ പറഞ്ഞു; മൂന്നു ജിബിയുടെ ഡാറ്റ നീട്ടിക്കിട്ടും എന്ന കമ്പനി എക്‌സിക്യൂട്ടീവിന്റെ വാക്ക് വിശ്വസിച്ച് റീചാർജ് ചെയ്തു; പണവും പോയി മൂന്ന് ജിബി ഡാറ്റയും നഷ്ടം; ഒരു വർഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവിൽ 31 രൂപയ്ക്ക് പകരം 12 ശതമാനം പലിശ സഹിതം 8960 രൂപ നഷ്ടപരിഹാരം നൽകി കമ്പനി; വൊഡാഫോണിന് എട്ടിന്റെ പണി കൊടുത്ത് മലപ്പുറത്തുകാരൻ ബൽരാജ്

പിൻവലിച്ച ഓഫർ നിലവിലുണ്ടെന്ന് ധരിപ്പിച്ച് 31 രൂപയ്ക്ക് റീ ചാർജ് ചെയ്യാൻ പറഞ്ഞു; മൂന്നു ജിബിയുടെ ഡാറ്റ നീട്ടിക്കിട്ടും എന്ന കമ്പനി എക്‌സിക്യൂട്ടീവിന്റെ വാക്ക് വിശ്വസിച്ച് റീചാർജ് ചെയ്തു; പണവും പോയി മൂന്ന് ജിബി ഡാറ്റയും നഷ്ടം; ഒരു വർഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവിൽ 31 രൂപയ്ക്ക് പകരം 12 ശതമാനം പലിശ സഹിതം 8960 രൂപ നഷ്ടപരിഹാരം നൽകി കമ്പനി; വൊഡാഫോണിന് എട്ടിന്റെ പണി കൊടുത്ത് മലപ്പുറത്തുകാരൻ ബൽരാജ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ടെലികോം കമ്പനികളുടെ തീവെട്ടിക്കൊള്ളകളെ കുറിച്ച് എത്രയോ വാർത്തകൾ. കുതറിപ്പോകാനാവാത്ത വിധം ഉപഭോക്താക്കളെ അടിമകളാക്കിയതോടെ ഡിസംബർ മൂന്നുമുതൽ 40 ശതമാനം നിരക്ക് കൂട്ടിയിരിക്കുകയാണ് ചില സ്വകാര്യ മൊബൈൽ കമ്പനികൾ. എന്നാൽ, സേവനങ്ങളുടെ പേരിലുള്ള കബളിപ്പിക്കലുകൾ ഒന്നുമനസ്സുവച്ചാൽ തടയാമെന്ന് തെളിയിച്ചിരിക്കുകയാണ് മലപ്പുറം സ്വദേശി ബൽരാജ്. ഡാറ്റാ ബാലൻസിന്റെ കാര്യത്തിൽ ഉപഭോക്താവിനെ കബളിപ്പിച്ച വൊഡാഫോണിനോട് 8000 രൂപ നഷ്ടപരിഹാരം നൽകാൻ മലപ്പുറം ഉപഭോക്തൃ കോടതി ഉത്തരവിട്ടിരുന്നു. ബൽരാജ് നേരിട്ട ചൂഷണം മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും വിട്ടുകൊടുക്കാൻ കമ്പനി തയ്യാറായില്ല. ഒരുവർഷത്തിലേറെ നിയമപോരാട്ടം വേണ്ടി വന്നു ബൽരാജിന് കമ്പനിയെ മുട്ടുകുത്തിക്കാൻ. ഇപ്പോൾ 12 % പലിശ സഹിതം ബൽരാജിന് തുക തിരിച്ചുനൽകിയിരിക്കുകയാണ് വൊഡാഫോൺ. കോടതി അലക്ഷ്യ നടപടികൾ കൂടി നേരിടേണ്ടി വന്നതോടെയാണ് കമ്പനിക്ക് വഴങ്ങേണ്ടി വന്നത്.

ബൽരാജ് മറുനാടനോട് പറഞ്ഞത് ഇങ്ങനെ:

'മലപ്പുറം ഉപഭോക്തൃ കോടതിയിൽ നൽകിയ പരാതിയിൽ അനുകൂല വിധി വന്നിരുന്നു. ഏതായാലും ഒരു കൊല്ലത്തെ നിയമപോരാട്ടത്തിന് ഒടുവിൽ പണം കിട്ടി. 8000 രൂപയും അതിന്റെ പലിശയായ 12 ശതമാനവും ചേർത്ത് 8960 രൂപ ഡിഡിയായി കിട്ടി. ഈ തുക അടിച്ചുപൊടിച്ചുകളയാൻ ഒന്നും ബൽരാജ് തയ്യാറല്ല. നിർദ്ധനരായവർക്കോ അഗതികൾക്കോ തുക നൽകാനാണ് തീരുമാനം. ഇപ്പോഴും മൊബൈൽ കമ്പനികൾ ഇത്തരത്തിൽ പല ചൂഷണങ്ങളും നടത്തുന്നുണ്ടെന്നും അത് തടയാൻ ബന്ധപ്പെട്ടവർ ഇടപെടണമെന്നും ബൽരാജ് മറുനാടനോട് പറഞ്ഞു.'

ബൽരാജ് വൊഡാഫോണിന് കൊടുത്ത പണി

മലപ്പുറം ജില്ലയിൽ പൊന്നാനി താലൂക്കിൽ ചങ്ങരംകുളം - കല്ലൂർമ്മ സ്വദേശിയായ പറപ്പൂർ കിഴുവിട്ടുവളപ്പിൽ ബൽരാജാണ് ഡാറ്റാ ബാലൻസ് പ്രശ്നത്തിൽ തന്നെ കബളിപ്പിച്ച വൊഡാഫോണിനു എട്ടിന്റെ പണി നൽകിയത്. ഫോണിൽ നിലനിന്നിരുന്ന മൂന്നു ജിബിയോളം ഡാറ്റാ ബാലൻസ് നഷ്ടമാകാതിരിക്കാൻ 30 രൂപയ്ക്കു റീ ചാർജ് ചെയ്താൽ മതിയെന്ന വൊഡാഫോൺ കമ്പനി എക്സിക്യൂട്ടീവിന്റെ നിർദ്ദേശമാണ് കമ്പനിയെ വെള്ളം കുടിപ്പിച്ച നഷ്ടപരിഹാര വിധിയായി മാറിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ബൽരാജിന്റെ വൊഡാഫോൺ സിമ്മിൽ 3 ജിബിയോളം ഡാറ്റാ ബാലൻസ് ഉണ്ടായിരുന്നു. ഇത് നഷ്ടമാകാതിരിക്കാൻ ബൽരാജ് വൊഡാഫോൺ കസ്റ്റമർ കെയറിൽ വിളിച്ചു. 31 രൂപയുടെ റീ ചാർജ് ചെയ്താൽ 28 ദിവസത്തേക്ക് ഡാറ്റാ ഉപയോഗം നീട്ടിക്കിട്ടുമെന്നു കസ്റ്റമർ കെയറിൽ നിന്ന് അറിയിപ്പ് കിട്ടി. ഉടൻ തന്നെ ബൽരാജ് 31 രൂപയ്ക്ക് റീ ചാർജ് ചെയ്തു. പക്ഷെ റീ ചാർജ് ചെയ്ത് കഴിഞ്ഞിട്ടും റീ ചാർജ് പ്രോസസ് ചെയ്യാൻ കഴിയില്ലാ എന്നാണ് ഫോണിൽ അറിയിപ്പ് വന്നത്. തുടർന്ന് പിറ്റേ ദിവസം ബാലൻസ് പരിശോധിച്ചപ്പോൾ ഡാറ്റ നീട്ടിക്കിട്ടിയിട്ടില്ലെന്നു മനസിലായി.

വീണ്ടും വൊഡാഫോൺ കസ്റ്റമർ കെയറിൽ വിളിച്ചു. അപ്പോൾ ഇത്തരം ഒരു നിർദ്ദേശം കസ്റ്റമർ കെയറിൽ നിന്നും നൽകിയിട്ടില്ലെന്ന് അവർ പറഞ്ഞു. നിർദ്ദേശം ലഭിച്ചതായി പറഞ്ഞപ്പോൾ അവർ വീണ്ടും പറഞ്ഞു, ഇത്തരം ഒരു നിർദ്ദേശം പാസ് ചെയ്തിട്ടില്ലെന്ന്. 31 രൂപയുടെ ഓഫർ രണ്ടാഴ്ച മുൻപ് പിൻവലിച്ച ഓഫർ ആണ്. ഈ ഓഫർ നിങ്ങൾക്ക് പാസ് ചെയ്ത് തരില്ലെന്ന് അവർ തീർത്ത് പറഞ്ഞു. സീനിയർ എക്‌സിക്യൂട്ടീവും ക്ഷുഭിതനായാണ് സംസാരിച്ചത്. നിങ്ങൾക്ക് ഓഫർ നൽകിയിട്ടില്ല എന്നാണ് ആ സീനിയർ എക്‌സിക്യൂട്ടീവും പറഞ്ഞത്. പിന്നീട് അവർ ഫോൺ കട്ട് ചെയ്തു. പക്ഷെ ബൽരാജിന്റെ ഫോണിൽ കോൾ റെക്കോർഡർ ഉണ്ടായിരുന്നു. ആ ഫോൺ സംഭാഷണവും റെക്കോർഡഡ് ആയിരുന്നു. ബൽരാജ് അന്ന് തന്നെ നാഷണൽ കൺസ്യൂമർ ഹെൽത്ത് കെയറിൽ പരാതി നൽകി.

വൊഡാഫോണുമായി നിയമയുദ്ധം: ബൽരാജിന്റെ വാക്കുകളിൽ

വോഡഫോൺ കബളിപ്പിച്ചതായി മനസിലായപ്പോൾ കഴിഞ്ഞ വർഷം ഫെബ്രുവരി 10 ആം തീയതി തന്നെ ഈ പരാതിയിന്മേൽ വൊഡാഫോൺ കമ്പനിയുടെ ഓഫീസിൽ നിന്നും വിളിച്ചു. താങ്കൾ 31 രൂപയുടെ ഓഫർ റീ ചാർജ് ചെയ്തില്ല എന്ന് കമ്പനിയിൽ നിന്നും അവർ പറഞ്ഞു. അതിനാൽ ഡാറ്റ ബാലൻസ് താങ്കൾക്ക് നീട്ടി ലഭിച്ചില്ല. കമ്പനി ഓഫീസിൽ നിന്നും പറഞ്ഞു. പരിചയ സമ്പന്നനായ എക്സിക്യൂട്ടിവ് ആണ് നിങ്ങളോട് സംസാരിച്ചത്. അവർക്ക് തെറ്റ് പറ്റിയിട്ടില്ല. കമ്പനി ഓഫീസർ ആവർത്തിച്ചു. പക്ഷെ തെളിവുണ്ടെന്ന് ബൽരാജ് പറഞ്ഞപ്പോൾ കമ്പനി ഓഫീസർ പറഞ്ഞു. ഒന്നുകൂടി വിളിക്കാം. എന്ന്. അതിനുശേഷം തിരികെ വിളിച്ച കമ്പനി ഓഫീസർ പറഞ്ഞു.

അന്ന് ബൽരാജിനോട് സംസാരിച്ച ഓഫീസർക്ക് തെറ്റ് പറ്റി. പിൻവലിച്ച ഓഫർ ആണ് കമ്പനി എക്സിക്യൂട്ടീവ് നൽകിയത്. ഈ കാര്യം തുടർന്നുള്ള സംഭാഷണത്തിൽ അദ്ദേഹം സമ്മതിച്ചു-ബൽരാജ് മറുനാടൻ മലയാളിയോട് പറഞ്ഞു. . ഇതോടെയാണ് ബൽരാജ് മലപ്പുറം ഉപഭോക്തൃ കോടതിയിൽ കേസ് ഫയൽ ചെയ്യുന്നത്. കഴിഞ്ഞ വർഷം മാർച്ച് 26 നു ആണ് കേസ് ഫയൽ ചെയ്യുന്നത്. ഈ കേസിലാണ് 8000 രൂപ നഷ്ടപരിഹാരമായി ഉപഭോക്താവിന് നൽകാൻ മലപ്പുറം ഉപഭോക്തൃ കോടതി ഉത്തരവിട്ടത്. സെപ്റ്റംബർ 29 നാണു ഉപഭോക്തൃ കോടതി വിധി വന്നത്.

ഒരു മാസത്തിനകം 8000 രൂപ നഷ്ടപരിഹാരം നൽകാനാണ് ഉപഭോക്തൃ കോടതി വിധിച്ചത്.പക്ഷെ വിധി വന്നു മാസങ്ങൾ കഴിഞ്ഞിട്ടും വൊഡാഫോൺ തുക നൽകിയില്ല. അതിനാലാണ് വൊഡാഫോണിനെതിരെ കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി വീണ്ടും ബൽരാജ് മലപ്പുറം ജില്ലാ ഉപഭോക്തൃ കോടതിയെ വീണ്ടും സമീപിച്ചത്. ഉപഭോക്താക്കളെ ഇങ്ങിനെ കബളിപ്പിക്കുന്ന വൊഡാഫോൺ പോലുള്ള കമ്പനികൾക്ക് ഒരു പാഠമാകണം ഈ വിധി''-ബൽരാജ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP