Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആശ്രിത നിയമനത്തിൽ സേനയിൽ ക്ലാർക്കായി; രാപകൽ പണിയെടുത്ത് മാതൃകാ ജീവനക്കാരിയായി; പ്രണയത്തിലും സത്യസന്ധത കാട്ടിയ വിവാഹം; രാഷ്ട്രീയ മമതയുമില്ല; ബെഹ്‌റയുടെ വിശ്വസ്തയായത് സെൻകുമാറിന്റെ കണ്ണിലെ കരടാക്കി; പൊലീസ് ആസ്ഥാനത്തെ രഹസ്യങ്ങളുടെ കാവൽകാരി ബീനാകുമാരിയുടെ കഥ

ആശ്രിത നിയമനത്തിൽ സേനയിൽ ക്ലാർക്കായി; രാപകൽ പണിയെടുത്ത് മാതൃകാ ജീവനക്കാരിയായി; പ്രണയത്തിലും സത്യസന്ധത കാട്ടിയ വിവാഹം; രാഷ്ട്രീയ മമതയുമില്ല; ബെഹ്‌റയുടെ വിശ്വസ്തയായത് സെൻകുമാറിന്റെ കണ്ണിലെ കരടാക്കി; പൊലീസ് ആസ്ഥാനത്തെ രഹസ്യങ്ങളുടെ കാവൽകാരി ബീനാകുമാരിയുടെ കഥ

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം. ഓർക്കാപ്പുറത്ത് എന്ന സിനിമയിൽ നായകനായ മോഹൻ ലാൽ അച്്ഛൻ കാഥാപാത്രത്തെ അവതരിപ്പിച്ച തിലകനോടു പറയുന്നുണ്ട് ഒരു സർക്കാർ ജോലി കിട്ടിയിരുന്നെങ്കിൽ ഒന്നു വിശ്രമിക്കാമായിരുന്നുവെന്ന്. സത്യത്തിൽ എല്ലാവരും അങ്ങനെ തന്നെയാണ് എന്ന് നമ്മൾ കരുതിയാൽ തെറ്റി. പൊലീസിലെ മിനിസ്റ്റീരിയൽ സ്റ്റാഫിന്റെ ഒരു സ്ഥലം മാറ്റവും റദ്ദാക്കലും വലിയ ചർച്ചയായപ്പോഴാണ് എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായ പൊലീസ് ആസ്ഥാനത്തെ ജൂനിയർ സൂപ്രണ്ടന്റ് വി എൻ കുമാരി ബീനയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചത്.

ഹെഡ്ക്വാർട്ടേഴ്‌സിലെത്തുന്ന രഹസ്യങ്ങളുടെ കാവൽക്കാരി അഥവാ ടി ബ്രാഞ്ചിലെ ജൂനിയർ സൂപ്രണ്ടന്റ്്. മിക്കാവാറും രാവിലെ ഏഴിനോ എട്ടിനോ ഓഫീസലെത്തും രാത്രി എഴു മണി കഴിഞ്ഞാലും ചിലപ്പോൾ ഓഫീസിൽ നിന്നിറങ്ങില്ല......കാർക്കശ്യക്കാരിയാണെങ്കിലും ജീവനക്കാരോടെല്ലാം സൗഹൃദം. എന്നാൽ സൗഹൃദം ഉപയോഗിച്ച് ടി ബ്രാഞ്ചിലെ രഹസ്യങ്ങൾ എന്തെങ്കലും കൈക്കലാക്കാമെന്ന് നിങ്ങൾ വിചാരിച്ചാൽ തെറ്റി...ഒദ്യോഗിക കാര്യങ്ങൾ പറയേണ്ടത് പറയേണ്ടിടത്തേ പറയൂ. ലോക്‌നാഥ് ബെഹ്‌റ ഡി ജി പി യായപ്പോൾ തിരുവനന്തപുരം റൂറൽ പൊലീസ് സുപ്രണ്ടന്റ്് ആഫീസിൽ നിന്നും അദ്ദേഹത്തിന്റെ കൂടി പ്രത്യേക താല്പര്യത്തിലാണ് കുമാരി ബീന പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗത്തിൽ എത്തുന്നത്്.

പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പാർട്ടിയോടും മമതയില്ലാത്ത കുമാരി ബീന വെങ്ങാനൂർ പനങ്ങോട് സ്വദേശിയാണ് അച്്്ഛന്റെ മരണത്തെ തുടർന്ന് ആശ്രിത നിയമന ഒഴിവിലാണ് പൊലീസ് സേനയിൽ എത്തുന്നത്. ആംഡ് പൊലീസ് ആസ്ഥാനത്തും റൂറൽ പൊലീസിലും ജോലി നോക്കയിട്ടുള്ള ഇവർ സർക്കാർ ഉദ്യോഗസ്ഥർക്ക് മാതൃക തന്നെയാണന്ന് സഹപ്രവർത്തകരും പറയുന്നു. പൊലീസ് ആസ്ഥനത്ത് മാത്രമല്ല ജോലി ചെയ്ത ഓഫീസുകളിലെല്ലാം അധിക സമയം ജോലി ചെയ്തും കൃത്യനിഷ്ഠ പാലിച്ചും ശ്രദ്ധിച്ചിട്ടുള്ള കുമാരി ബീന സഹപ്രവർത്തകനെ തന്നെയാണ് തുണയായി സ്വീകരിച്ചത്്. ഭർത്താവ് സുനിൽ പിന്നീട് പഞ്ചായത്ത് സെക്രട്ടറിയായി നിയമനം കിട്ടി പോയി.

നേരത്തെ പൊലീസ് ആസ്ഥാനത്ത് ടി ബ്രാഞ്ചിൽ ജോലി നോക്കിയപ്പോൾ കിട്ടിയ പേരും ഉന്നത ഉദ്യോഗസ്ഥരുടെ പ്രസംശയും കുമാരി ബീനയുടെ പൊലീസ് ആസ്ഥാനത്തേക്കുള്ള വരവ് എളുപ്പമാക്കുകയായരുന്നു. ഡിജിപി സെൻകുമാറിനെതിരെ സർക്കാർ ഉപയോഗിച്ച പല ഫയലുകളും പൊലീസ് ആസ്ഥാനത്തെ ടി ബ്രാഞ്ചിൽ ഉണ്ട്്്്. വിവരാവകാശ നിയമത്തിന് പുറത്തുള്ള ഈ വകുപ്പിലേക്ക് സെൻകുമാറിന്റെ താൽപര്യക്കാരോ നേരത്തെ നൽകിയ വിവരാവകാശ അപേക്ഷ നിരസിച്ചതാണ് അദ്ദേഹത്തിന് കുമാരി ബീനയോടുള്‌ള നീരസത്തിന് കാരണമെന്നറിയുന്നു. കൂടാതെ മുൻ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ വിശ്വസ്ത ആയിരുന്നതും ഇവരോടുള്ള വൈരം കൂട്ടി. ഇതു തന്നെയാണ് കുമാരി ബീനയെ സ്ഥലം മാറ്റി കൊണ്ട് ഉത്തരവിറക്കാൻ ഡിജി പി സെൻകുമാറിനെ പ്രേരിപ്പിച്ചതെന്നാണ് ഡിജിപി ഓഫീസിലെ ബഹുഭൂരിഭാഗവും പറയുന്നത്.

തുടർന്ന് എൻ ബ്രാഞ്ചിലെ ജൂനിയർ സൂപ്രണ്ട് സിഎസ് സജീവ് ചന്ദ്രനെ സെൻകുമാര് നിയമിച്ചെങ്കിലും അദ്ദേഹം സ്ഥാനമേറ്റെടുക്കാൻ തയ്യാറായില്ല. കുമാരി ബീനക്ക് ഉദ്യോഗസ്ഥർക്ക് ഇടയിലുള്ള സ്വീകര്യതയും മതിപ്പും ഒന്നു കൊണ്ടു മാത്രമാണ് ഈ ഉദ്യോസ്ഥൻ പിൻവാങ്ങിയത് പിന്നീട് കൃത്യ വിലോപത്തിന്റെ പേരിൽ പൊലീസ് ആസ്ഥനത്ത് നിന്നു തന്നെ മാറ്റപ്പെട്ട പേരൂർക്കട എസ്എപിയിലെ ജൂനിയര് സൂപ്രണ്ട് സുരേഷ് കൃഷ്ണയെ ടി ബ്രാഞ്ചിൽ നിയമിച്ചു മുഖം രക്ഷീക്കാൻ സെൻകുമാർ ശ്രമിച്ചുവെങ്കിലും പ്രശ്‌നത്തിൽ മുഖ്യമന്ത്രി ഇടപെട്ടതോടെ കുമാരി ബീനയ്ക്ക് തന്റെ സീറ്റിൽ നിന്നു മാറേണ്ടി വന്നില്ല. ഈ ഇടപെടലിന് കാരണം ബീനയ്ക്ക് പൊലീസ് ആസ്ഥാനത്തുള്ള സ്വാധീനം തിരിച്ചറിഞ്ഞായിരുന്നു.

ഇതിനിടയിൽ തന്റെ സ്ഥലം മാറ്റത്തിന് പിന്നിൽ ഗൂഢാലോചന ആരോപിച്ച് ബീന ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകുകയും ചെയ്തു. ഇത് വലിയ വിവാദമാകുകയും പൊലീസ് ആസ്ഥനാത്ത് ഭിന്നത രൂക്ഷമെന്ന രീതിയിൽ മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിനിടെയാണ് സെൻകുമാറിന്റെ ഉത്തരവ് മുഖ്യമന്ത്രി റദ്ദാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP