Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202330Thursday

വരയ്ക്കുന്ന ചിത്രങ്ങൾ പലതും പൂർത്തിയാക്കാൻ ഓട്ടിസ്റ്റിക്ക് ഡിസോർഡർ തടസ്സം; ആരും നിർബന്ധിക്കാതെ മൂഡുള്ളപ്പോൾ മാത്രം ചിത്രം വരയ്ക്കാിനിരിക്കുന്ന ശീലം; ബഡ്‌സ് സ്‌കൂൾ കലോത്സവത്തിൽ ഭംഗിയുള്ള ചിത്രം വരച്ചിട്ടും വികൃതമാക്കിയെങ്കിലും പ്രതിഭ തെളിഞ്ഞു; രാഷ്ട്രപതിക്ക് കുടുംബശ്രീ സമ്മാനിച്ചത് ഈ 12കാരന്റെ ചിത്രം; മുള്ളൻകൊല്ലിയിലെ അജു താരമാകുമ്പോൾ

വരയ്ക്കുന്ന ചിത്രങ്ങൾ പലതും പൂർത്തിയാക്കാൻ ഓട്ടിസ്റ്റിക്ക് ഡിസോർഡർ തടസ്സം; ആരും നിർബന്ധിക്കാതെ മൂഡുള്ളപ്പോൾ മാത്രം ചിത്രം വരയ്ക്കാിനിരിക്കുന്ന ശീലം; ബഡ്‌സ് സ്‌കൂൾ കലോത്സവത്തിൽ ഭംഗിയുള്ള ചിത്രം വരച്ചിട്ടും വികൃതമാക്കിയെങ്കിലും പ്രതിഭ തെളിഞ്ഞു; രാഷ്ട്രപതിക്ക് കുടുംബശ്രീ സമ്മാനിച്ചത് ഈ 12കാരന്റെ ചിത്രം; മുള്ളൻകൊല്ലിയിലെ അജു താരമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മാനന്തവാടി: രാഷ്ട്രപതി ദ്രൗപദി മുർമുവിനു കുടുംബശ്രീ മിഷൻ സമ്മാനിച്ചത് വയനാട് മുള്ളൻകൊല്ലി വട്ടക്കാവുങ്കൽ ജോമോന്റെയും ജിഷയുടെയും മകൻ വി.ജെ.അജു വരച്ച രാഷ്ട്രപതിയുടെതന്നെ മനോഹരമായ ചിത്രം. സംസ്ഥാന ബഡ്‌സ് സ്‌കൂൾ കലോത്സവത്തിൽ പൂർത്തിയാക്കാനാകാത്ത ചിത്രം അജുവിനു അംഗീകാരമാണ് ഇത്. ജന്മനാ നിഴലായി വന്ന ഓട്ടിസം സ്‌പെക്ട്രം എന്ന വെല്ലുവിളെ എന്നിട്ടും മറികടന്ന് പന്ത്രണ്ടുകാരനായ അജു വരച്ചു ജീവനുള്ള ഒരു ചിത്രം. പെൻസിൽ കൊണ്ട് അജു വരച്ച ദ്രൗപതി മർമ്മുവിന്റെ ചിരിക്കുന്ന ചിത്രം കുടുംബശ്രീയുടെ ഉപഹാരമായി രാഷ്ട്രപതി ഏറ്റുവാങ്ങുമ്പോൾ വയനാട്ടിലെ തിരുനെല്ലി ഗ്രാമപഞ്ചായത്ത് ബഡ്‌സ് പാരഡൈസ് സ്‌പെഷ്യൽ സ്‌കൂളിനും ഇത് അഭിമാന നിമിഷമായി.

ഓട്ടിസം ബാധിച്ച അജുവിന് ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് എറണാകുളത്തെ മത്സരത്തിൽ ചിത്രരചന പൂർത്തിയാക്കാനായിരുന്നില്ല. എന്നാൽ, വരച്ചു തുടങ്ങിയപ്പോൾത്തന്നെ അജുവിന്റെ പ്രതിഭ തെളിഞ്ഞിരുന്നു. രാഷ്ട്രപതിയുടെ സന്ദർശനവേളയിൽ അവരുടെ ചിത്രം അജുവിനെക്കൊണ്ട് വരപ്പിച്ച് സമ്മാനമായി നൽകാൻ കുടുംബശ്രീ മിഷനെ പ്രേരിപ്പിച്ചത് ഈ മികവാണ്. രാഷ്ട്രപതിയുടെ ചിത്രം ഒരാഴ്ച കൊണ്ടാണ് പെൻസിൽ ഉപയോഗിച്ച് ഈ 12 വയസ്സുകാരൻ വരച്ചത്. തൃശിലേരിയിലെ തിരുനെല്ലി പഞ്ചായത്ത് ബഡ്‌സ് പാരഡൈസ് സ്‌പെഷൽ സ്‌കൂളിലാണ് 3 വർഷമായി അജു പഠിക്കുന്നത്. നേരത്തേ എടയൂർകുന്ന് ജിഎൽപി സ്‌കൂളിൽ സഹോദരങ്ങളായ അലൻ, അലീന എന്നിവർക്കൊപ്പം നാലാം ക്ലാസ് വരെ പോയിരുന്നു.

ചെറിയ പ്രായം മുതൽ തന്നെ അജു വരയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതായി തോന്നിയിരുന്നു. പ്രാഥമിക തലം വരെ സഹോദരങ്ങളായ അലന്റെയും അലീനയുടെയും ഒപ്പം അടുത്തുള്ള സ്‌കൂളിൽ പോയിരുന്നു. പിന്നീട് പ്രത്യേക പരിചരണവും ശ്രദ്ധയും ആവശ്യമായ തൃശ്ശിലേരിയിലെ ബഡ്‌സ് സ്‌കൂളിൽ ചേർത്തു. ഇവിടെ നിന്നാണ് പ്രിൻസിപ്പാൾ സി.എസ്.ആഷിഖിന്റെയും സഹപ്രവർത്തകരുടെയും പിന്തുണയോടെ അജു വരയിലെല്ലാം കൂടുതൽ ശ്രദ്ധനൽകാൻ തുടങ്ങിയത്. മാനന്തവാടി ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയായ സിദ്ധാർത്ഥും വരയുടെ ബാലപാഠങ്ങൾ അജുവിന് പകർന്നു നൽകി.

വരയ്ക്കുന്ന ചിത്രങ്ങൾ പലതും പൂർത്തിയാക്കാൻ ഓട്ടിസ്റ്റിക്ക് ഡിസോർഡർ തടസ്സമായിരുന്നു. ആരും നിർബന്ധിക്കാതെ അജുവിന് മൂഡുള്ളപ്പോൾ മാത്രം ചിത്രം വരയ്ക്കാിനിരിക്കുന്ന ശീലത്തെ രക്ഷിതാക്കളും അദ്ധ്യാപകരമെല്ലാം പിന്തുണച്ചു. ബഡ്‌സ് സ്‌കൂൾ കലോത്സവത്തിലും സഹപാഠികളായ മറ്റു കുട്ടികൾക്കൊപ്പം അജുവും പങ്കെടുത്തു. ഇവിടെയും ഭംഗിയുള്ള ചിത്രമെഴുതി അജു ശ്രദ്ധനേടിയിരുന്നു. എന്നാൽ വരച്ച് തീർത്ത ചിത്രം പൊടുന്നനെ അജു തന്നെ വികൃതമാക്കി. പക്ഷേ ചിത്ര രചനാ വിരുത് അതിനിടെ തന്നെ തെളിഞ്ഞു. ഇവിടെ നിന്നുമാണ് രാഷ്ട്രപതിക്കുള്ള സമ്മാനമായി ദ്രൗപതി മർമ്മുവിന്റെ ചിത്രം വരയ്ക്കാനുള്ള ഭാഗ്യം അജുവിനെ തേടിയെത്തുന്നത്.

ജില്ലാ കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ തിരുനെല്ലി ഗ്രാമപഞ്ചായത്താണ് ബഡ്‌സ് പാരഡൈസ് സ്‌പെഷ്യൽ സ്‌കൂൾ നടത്തുന്നത്. മൂന്ന് വർഷങ്ങൾക്ക് വയനാട്ടിലെ ഉൾഗ്രാമത്തിൽ തുടങ്ങിയ സ്‌പെഷ്യൽ സ്‌കൂളിൽ പതിനെട്ട് വയസ്സിന് താഴെയുള്ള 38 കുട്ടികളാണ് പഠിക്കുന്നത്. ചുമതലയേറ്റശേഷം ആദ്യമായി കേരളത്തിലെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിനു സംസ്ഥാന സർക്കാർ നൽകിയ പൗര സ്വീകരണ ചടങ്ങിലാണ് കുടുംബശ്രീയുടെ ഉപഹാരമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, അജു വരച്ച ചിത്രം സമ്മാനമായി നൽകിയത്.

തിരുവനന്തപുരം കവടിയാർ ഉദയ് പാലസ് കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ കുടുംബശ്രീയുടെ 25-ാം വാർഷികത്തിന്റെ ഭാഗമായി സി.ഡി.എസ്. അംഗങ്ങളായ അഞ്ചു ലക്ഷം വനിതകൾ ചേർന്നു കുടുംബശ്രീയുടെ ചരിത്രമെഴുതുന്ന 'രചന'യുടെ ഉദ്ഘാടനം, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരുടെ സമഗ്ര വികസനത്തിനായുള്ള 'ഉന്നതി' പദ്ധതിയുടെ ഉദ്ഘാടനം, മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയ ടെക്നിക്കൽ എൻജിനീയറിങ്, ഡിപ്ലോമ പുസ്തകങ്ങളുടെ പ്രകാശനം എന്നിവ ചടങ്ങിൽ രാഷ്ട്രപതി നിർവഹിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP