Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പന്തൽ പൊളിക്കാതെ തുറമുഖ നിർമ്മാണ സ്ഥലത്തേക്ക് വാഹനം പോകില്ലെന്ന് അദാനി; പൊലീസ് നിസ്സഹായരെന്ന് തുറമുഖ കമ്പനിയുടെ വാദം; സമരപ്പന്തൽ ഉടൻ പൊളിക്കണമെന്ന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം; തീരശോഷണം പഠിക്കാൻ കമ്മീഷനെ വച്ച് സർക്കാരും; നിലപാട് പറയാതെ ലത്തീൻ സഭ; വിഴിഞ്ഞത്ത് വീണ്ടും ഹൈക്കോടതി ഇടപെടൽ

പന്തൽ പൊളിക്കാതെ തുറമുഖ നിർമ്മാണ സ്ഥലത്തേക്ക് വാഹനം പോകില്ലെന്ന് അദാനി; പൊലീസ് നിസ്സഹായരെന്ന് തുറമുഖ കമ്പനിയുടെ വാദം; സമരപ്പന്തൽ ഉടൻ പൊളിക്കണമെന്ന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം; തീരശോഷണം പഠിക്കാൻ കമ്മീഷനെ വച്ച് സർക്കാരും; നിലപാട് പറയാതെ ലത്തീൻ സഭ; വിഴിഞ്ഞത്ത് വീണ്ടും ഹൈക്കോടതി ഇടപെടൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വിഴിഞ്ഞം സമരപ്പന്തൽ ഉടൻ പൊളിക്കണമെന്ന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം. സമരസിമിതിക്കാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. നിർമ്മാണ മേഖലയിലേക്ക് പ്രവേശിക്കാൻ സമരപ്പന്തൽ തടസ്സമാണെന്ന് അദാനി ഗ്രൂപ്പ് കോടതിയിൽ അറിയിച്ചിരുന്നു. കോടതി നിർദ്ദേശം സമര സമിതി അംഗീകരിക്കുമോ എന്നതാണ് ഇനി നിർണ്ണായകം.

എക്സിക്യൂട്ടീവ് മജിസ്ട്രേറ്റും ഇതുസംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ നൽകിയിരുന്നു. വിഴിഞ്ഞം തുറമുഖ നിർമ്മാണ പ്രവർത്തനം തടസ്സപ്പെടുത്തരുതെന്ന് നേരത്തെ ഹൈക്കോടതി നിർദേശിച്ചിരുന്നു. നിർമ്മാണ സ്ഥലത്തേക്ക് വാഹനങ്ങൾ കൊണ്ടുപോകുന്നതിന് പ്രയാസം നേരിടുന്നതായും പൊലീസ് നിഷ്‌ക്രിയമാണെന്നും അദാനി ഗ്രൂപ്പ് നൽകിയ ഹരജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

അദാനി നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ആണ് സിംഗിൾ ബെഞ്ച് നിർദ്ദേശം.സമരക്കാർക്ക് നേരെത്തെ നോട്ടീസ് നൽകിയതായി സർക്കാർ അറിയിച്ചു.പന്തൽ പൊളിക്കാതെ തുറമുഖ നിർമ്മാണ സ്ഥലത്തേക്ക് വാഹനം പോകില്ലെന്ന് അദാനിയും കരാർ കമ്പനിയും അറിയിച്ചിരുന്നു. പൊലീസ് നിസ്സഹായാരെന്നു അദാനിയുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.

കോടതി വിധി പരിശോധിക്കട്ടെ എന്ന് സമരക്കാർ വ്യക്തമാക്കി. നിയമവഴികൾ തേടും. പൊതുവഴി തടസ്സപ്പെടുത്തിയിട്ടില്ല. അദാനി ഗ്രൂപ് ആണ് പൊതുവഴി കയ്യേറിയത്. വിധി പരിശോധിച്ച ശേഷം കൂടുതൽ പ്രതികരണെന്നും ഫാ. യൂജിൻ പെരേര പറഞ്ഞു. അതിനിടെ വിഴിഞ്ഞം അടക്കമുള്ള പ്രദേശങ്ങളിലെ തീരശോഷണം പഠിക്കാൻ വിദഗ്ധസമിതിയെ വച്ച് സംസ്ഥാന സർക്കാർ നടപടികളെടുത്തു.

സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷൻ മുൻ അഡീഷന ഡയറക്ടർ എംഡി കൂടാലെ അധ്യക്ഷനായി നാലംഗ സമിതിയെയെണ് വെച്ചത്. സമിതിയിൽ സമരസമിതി അംഗങ്ങൾ ഇല്ല. വിഴിഞ്ഞ തുറമുഖ നിർമ്മാണത്തെ തുടർന്നാണ് തീരശോഷണം ശക്തമായതും വിദഗ്ധസമിതിയെ പഠനത്തിനായി നിയോഗിക്കണമെന്നുമുള്ളത്. സമരസമിതിയുടെ പ്രധാന ആവശ്യമായിരുന്നു. ശംഖുമുഖത്തെയും വിഴിഞ്ഞത്തെയും തീരശോഷണത്തെ കുറിച്ച് പഠിക്കണമെന്നത്.

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനു പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, നിർമ്മാണ കരാർ കമ്പനിയായ ഹോവെ എൻജിനീയറിങ് പ്രോജക്ട്‌സ് എന്നിവ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെ തുടർന്നുണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലാണ് മത്സ്യത്തൊഴിലാളികളുടെ സമരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP