Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സ്റ്റെനാ ഇംപറോയിലെ ആദ്യ ദൃശ്യങ്ങൾ പുറത്ത്; എറണാകുളം സ്വദേശി ഡിജോ പാപ്പച്ചൻ ഉൾപ്പടെയുള്ള മലയാളികൾ ദൃശ്യങ്ങളിൽ; പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലെ ദൃശ്യങ്ങൾ പുറത്ത് വിട്ടത് ഇറാൻ ഔദ്യോഗികമായി; കപ്പലിൽ ഇന്ത്യക്കാർക്ക് പുറമെ റഷ്യ ഫിലിപ്പീൻസ് ലാത്വിയ സ്വദേശികളും; എല്ലാവരും പൂർണ ആരോഗ്യവാന്മാരെന്നും ആശങ്ക വേണ്ടെന്നും ഇന്ത്യയെ അറിയിച്ച് ഇറാൻ; പുറത്ത് വിട്ടത് ജീവനക്കാർ അടുക്കളയിലും മേശയ്ക്ക് ചുറ്റും ഇരിക്കുന്ന ദൃശ്യങ്ങൾ; മോചന നീക്കം തുടർന്ന് വിദേശമന്ത്രാലയം

സ്റ്റെനാ ഇംപറോയിലെ ആദ്യ ദൃശ്യങ്ങൾ പുറത്ത്; എറണാകുളം സ്വദേശി ഡിജോ പാപ്പച്ചൻ ഉൾപ്പടെയുള്ള മലയാളികൾ ദൃശ്യങ്ങളിൽ; പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലെ ദൃശ്യങ്ങൾ പുറത്ത് വിട്ടത് ഇറാൻ ഔദ്യോഗികമായി; കപ്പലിൽ ഇന്ത്യക്കാർക്ക് പുറമെ റഷ്യ ഫിലിപ്പീൻസ് ലാത്വിയ സ്വദേശികളും; എല്ലാവരും പൂർണ ആരോഗ്യവാന്മാരെന്നും ആശങ്ക വേണ്ടെന്നും ഇന്ത്യയെ അറിയിച്ച് ഇറാൻ; പുറത്ത് വിട്ടത് ജീവനക്കാർ അടുക്കളയിലും മേശയ്ക്ക് ചുറ്റും ഇരിക്കുന്ന ദൃശ്യങ്ങൾ; മോചന നീക്കം തുടർന്ന് വിദേശമന്ത്രാലയം

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഇക്കഴിഞ്ഞ വെള്ളിയാഴ്ച പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പൽ സ്റ്റെനാ ഇംപെറോയിലെ ആദ്യ ദൃശ്യങ്ങൾ പുറത്ത്. ഇറാൻ അധികൃതർ തന്നെ പുറത്ത് വിട്ട ദൃശ്യങ്ങളിൽ മലയാളികളും ഉണ്ട്. എറണാകുളം സ്വദേശി ഡിജോ പാപ്പച്ചൻ അടക്കമുള്ളവരുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിട്ടുള്ളത്. 23 കപ്പൽ ജീവനക്കാർ ഉൾപ്പടെയുള്ള ദൃശ്യങ്ങളാണ് ഇറാൻ പുറത്ത് വിട്ടത്. അടുക്കളയിൽ ജീവനക്കാർ ഭക്ഷണം പാകം ചെയ്യുന്നതും ചിലർ മേശയ്ക്ക് ചുറ്റു ഇരിക്കുന്നതുമായ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നത്. ചിലർ ജനാലയ്ക്ക് അരികിൽ നിൽക്കുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഇറാൻ ഔദ്യോഗികമായി ദൃശ്യങ്ങളുടെ ആധികാരികത സ്ഥിരീകരിച്ചിട്ടുണ്ട്.

സ്വീഡൻ ഉടമസ്ഥതയിലുള്ള ടാങ്കർ കപ്പലിൽ ഇന്ത്യ ലാത്വിയ, റഷ്യ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലെ പൗരന്മാരാണ് ഉള്ളത്. മൊത്തം 23ൽ 18പേരും ഇന്ത്യക്കാരാണ് എന്നാണ് ഇനിയും സ്ഥിരീകരിക്കാത്ത വിവരം. അതേസമയം കപ്പലിൽ ഉള്ള എല്ലാവരും നല്ല ആരോഗ്യവാന്മാരാണെന്നും ആശങ്കവേണ്ടെന്നും ഇറാൻ അറിയിച്ചു. ഇപ്പോഴത്തെ അവസ്ഥയിൽ ഭയമുണ്ടെന്നും മകന്റെ കാര്യത്തിൽ ആശങ്കയുണ്ടെന്നുമാണ് ഡിജോയുടെ മാതാപിതാക്കൾ ഇന്നലെ പ്രതികരിച്ചത്.

കപ്പൽ തങ്ങളുടെ കസ്റ്റഡിയിലാമെന്നും രണ്ടാഴ്ച മുൻപ് ബ്രിട്ടൻ പിടിച്ചെടുത്ത തങ്ങളുടെ ഗ്രേസ് 1 എന്ന കപ്പലിന് പകരമാണ് സ്റ്റെനാ ഇംപെറോ പിടിച്ചെടുത്തത് എന്നും ഇറാൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ കപ്പൽ തങ്ങളുടെ കസ്റ്റഡിയിലാണെങ്കിലും ആർക്കും ഭയം വേണ്ടെന്നും ജീവനക്കാരെ അറസ്റ്റ് ചെയ്യുകയോ ബന്ധനസ്ഥരാക്കുകയോ ചെയ്തിട്ടില്ലെന്നും ഇറാൻ അറിയിച്ചിരുന്നു. കപ്പലിലെ ആളുകളുടെ വിശദാശങ്ങൾ വിശദമായി പങ്കു വയ്ക്കാൻ കഴിയില്ലെന്ന് ഇറാൻ ഇന്നലെ അറിയിച്ചിരുന്നു. പിടിച്ചെടുത്ത കപ്പലിൽ ഇറാന്റെ പതാക പറക്കുന്ന ദൃശ്യങ്ങൾ നേരത്തെ പ്രചരിച്ചിരുന്നു.

ഇറാൻ പിടിച്ചെടുത്ത കപ്പലിൽ ഇന്ത്യക്കാർ ഉണ്ടെന്ന് അറിഞ്ഞപ്പോൾ തന്നെ അവരുടെ മോചനത്തിനായി വിദേശകാര്യമന്ത്രാലയം നടപടികൾ സ്വീകരിച്ചിരുന്നു. ഇതിന്റെ ഫലമായാണ് കപ്പൽ പിടിച്ചെടുത്ത വിവരം ഇറാൻ ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത് എന്നും ഇന്നലെ മന്ത്രി വി മുരളീധരൻ പറഞ്ഞിരുന്നു.

ബ്രിട്ടിഷ് നാവികസേന പിടിച്ചെടുത്ത 'ഗ്രേസ്1' എന്ന ഇറാനിയൻ കപ്പലിലും മൂന്നു മലയാളികൾ കുടുങ്ങിയിട്ടുണ്ടെന്നു സൂചനയും അതിനിടെ പുറത്ത് വന്നിരുന്നു. ഇറാനിലെ ഗ്രേസ്1 കമ്പനിയിൽ ജൂനിയർ ഓഫിസറായ വണ്ടൂർ സ്വദേശി കെ.കെ.അജ്മൽ (27) ആണ് ഒരാൾ. ഗുരുവായൂർ സ്വദേശി റെജിൻ, കാസർകോട് സ്വദേശി പ്രദീഷ് എന്നിവരാണ് കുടുങ്ങിയ മറ്റു രണ്ടുപേർ. എല്ലാവരും സുരക്ഷിതരാണെന്ന് അജ്മൽ ബന്ധുക്കളെ അറിയിച്ചു.സിറിയയിലേക്ക് എണ്ണയുമായി പോകുമ്പോൾ, രണ്ടാഴ്ച മുൻപാണ് ജിബ്രാൾട്ടർ കടലിടുക്കിൽനിന്നു മാറി, ഗ്രേസ്1 ഇറാനിയൻ ടാങ്കർ, റോയൽ മറീനുകൾ പിടിച്ചെടുത്തത്. യൂറോപ്യൻ യൂണിയന്റെ ഉപരോധം മറികടന്ന് എണ്ണയുമായി പോയതിനായിരുന്നു പിടിച്ചെടുക്കൽ എന്നാണ് വിശദീകരണം.

ഈ കപ്പൽ 30 ദിവസംകൂടി തടങ്കലിൽ വയ്ക്കാൻ ജിബ്രാൾട്ടർ സുപ്രീം കോടതി ഉത്തരവിട്ടതിനു തൊട്ടുപിന്നാലെയാണ് ഇറാൻ ബ്രിട്ടിഷ് എണ്ണക്കപ്പലായ 'സ്റ്റെന ഇംപറോ' പിടിച്ചെടുത്തത്. ഈ കപ്പലിൽ 18 ഇന്ത്യക്കാരുണ്ടെന്നാണ് വിവരം. ഇറാൻ പിടിച്ചെടുത്ത ബ്രിട്ടിഷ് കപ്പലും കപ്പലിലെ ജീവനക്കാരും സുരക്ഷിതരാണെന്ന് കപ്പൽ കമ്പനി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.ബന്ദർ അബ്ബാസ് തുറമുഖത്തുതന്നെയാണ് കപ്പൽ നങ്കൂരമിട്ടിരിക്കുന്നത്. ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നുമാണ് കപ്പൽ കമ്പനി അധികൃതർ പറയുന്നത്. നോർത്തേൺ മറീൻസ് എന്ന കപ്പൽ കമ്പനി അധികൃതരാണ് മലയാളികൾ അടക്കമുള്ള ജീവനക്കാർ സുരക്ഷിതരാണെന്ന വിവരം പുറത്തുവിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP