Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇതാ ഈ വർഷത്തെ ഏറ്റവും വലിയ നിർഭാഗ്യവാൻ! വിഷു ബംബർ അടിച്ച ചെമ്മാട്ടെ ലോട്ടറിക്കടയിലെ ജീവനക്കാരന് 12കോടി നഷ്ടമായത് അവസാന ഒറ്റ അക്കത്തിന്; ഗിരീഷിന്റെ ടിക്കറ്റിന്റെ അവസാനം അക്കം 88ഉം അടിച്ചത് 89നും; ബംബർ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല

ഇതാ ഈ വർഷത്തെ ഏറ്റവും വലിയ നിർഭാഗ്യവാൻ! വിഷു ബംബർ അടിച്ച ചെമ്മാട്ടെ ലോട്ടറിക്കടയിലെ ജീവനക്കാരന് 12കോടി നഷ്ടമായത് അവസാന ഒറ്റ അക്കത്തിന്; ഗിരീഷിന്റെ ടിക്കറ്റിന്റെ അവസാനം അക്കം 88ഉം അടിച്ചത് 89നും; ബംബർ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല

ജംഷാദ് മലപ്പുറം

മലപ്പുറം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബംബർ 12കോടി അടിച്ച ചെമ്മാട്ടെ ബസറ്റാന്റിലെ സി.കെ.വി ലോട്ടറിക്കടയിലെ ജീവനക്കാരന് ഒന്നാം സമ്മാനം നഷ്ടമായത് അവസാന ഒറ്റ അക്കത്തിന്. ഈകടയിൽനിന്നുംവാങ്ങിയ വി.ഇ 475588 എന്ന ടിക്കറ്റിന് ഒന്നാം സ്ഥാനം അടിച്ചപ്പോൾ അവസാന അക്കം 88 എന്നതു 89 ആണ് ഗിരീഷിന്റെത്. ടിക്കറ്റ് ഷോപ്പിലെത്തിച്ചപ്പോഴാണു ഗിരീഷ് വി.ഇ 475589 എന്ന ടിക്കറ്റ് എടുത്തുവെച്ചത്. രണ്ടാഴ്‌ച്ചമുമ്പാണു ജീവനക്കാരനായ ഗിരീഷും സ്വന്തം ഭാഗ്യപരീക്ഷണത്തിനായി ടിക്കറ്റ് എടുത്തുവെച്ചത്. ഈ സമയത്തുതന്നെയാണ് ഒന്നാംസമ്മാനത്തിന് അർഹമായ ടിക്കറ്റും വിൽപന നടത്തിയതെന്നാണു ഗിരീഷിന്റെ ഓർമ.

ഒറ്റ അക്കത്തിന് 12കോടി നഷ്ടമായെങ്കിലും ഒരു നിരാശയും ഗിരീഷിനില്ല. ചെമ്മാട്ടെ ഈ ലോട്ടറിക്കടയിലെ ഏക ജീവനക്കാരനായ താനൂർ പരിയാപുരം സ്വദേശിയായ ഗിരീഷ്.. രണ്ടുവർഷം മുമ്പാണു സി.കെ.വി ലോട്ടറിയുടെ ചെമ്മാട് ശാഖ ആരംഭിക്കുന്നത്. കട ആരംഭിച്ച മാസങ്ങൾക്കുള്ളിൽ ഗിരീഷ് ഇവിടെ ജീവനക്കാരനായതാണ്. ഒന്നാം സമ്മാനം അടിച്ച ഭാഗ്യവാൻ നാട്ടുകാരൻ തന്നെയാണെന്ന സൂചനകളാണിപ്പോൾ പുറത്തുവരുന്നത്.

എന്നാൽ ടിക്കറ്റ് ഉടമ പരസ്യമായി രംഗത്തുവരാതിരിക്കുകയാണെന്നും മുൻവർഷങ്ങളിലേതുപോലെ വാർത്തകളിൽനിറയാനും, വിവാദങ്ങൾക്ക് വഴിയുണ്ടാകാതിരിക്കാനുമായാണ് ഇത്തരത്തിൽ നീങ്ങുന്നതെന്നാണു സൂചനകൾ. ഭാഗ്യശാലിയെ ഇതുവരെ കണ്ടെത്താനായില്ല. സി.കെ.വി. ലോട്ടറി സ്ഥാപനത്തിന്റെ ഉടമ സി. കെ.ആദർശ് തിരൂർ ലോട്ടറി സബ് ട്രഷറി ഓഫീസിൽ നിന്നും വാങ്ങിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. താനൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സി.കെ.വി ലോട്ടറി ഏജൻസിക്കു ഏഴു വിവിധ ഇടങ്ങളിലായി ഏഴു ലോട്ടറി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

താനൂരിൽ രണ്ടും, തിരൂർ, കുറ്റിപ്പുറം, ചെമ്മാട്, വൈലത്തൂർ, കോഴിക്കാട് എന്നിവിടങ്ങളിലായാണ് ലോട്ടറിയുടെ ഏജൻസികൾ പ്രവർത്തിക്കുന്നത്. ഇതിൽ ചെമ്മാടുവിറ്റ ടിക്കറ്റിനാണു ഒന്നാം സമ്മാനം അടിച്ചത്. ഏകദേശം 14ദിവസം മുമ്പു വിൽപന നടത്തിയ ടിക്കറ്റിനാണ് ഒന്നാംസമ്മാനം ലഭിച്ചത്. ആദർശിന്റെ ഏജൻസിയിലൂടെ വിറ്റ ലോട്ടറിയായതിനാൽ തന്നെ 12 കോടിയുടെ 10ശതമാനമായ 1.2 കോടി രൂപ ആദർശിനും ലഭിക്കും.

ഏഴു ലോട്ടറി ഏജൻസികളുണ്ടെങ്കിലും ഇതുവരെ സി.കെ.വി ലോട്ടറിക്കടകളിൽനിന്നും ആർക്കും ഒന്നാം സമ്മാനം അടിച്ചിട്ടില്ല. ഇത് ബംബർ സമ്മാനം തന്നെ അടിച്ചതിലുള്ള സന്തോഷത്തിലാണ് ഏജൻസി ഉടമകളും ജീവനക്കാരും. നേരത്തെ ഒരു തവണ രണ്ടാംസമ്മാനവും മൂന്നുതവണ മൂന്നാംസമ്മാനവും സി.കെ.വി ലോട്ടറിയുടെ വിവിധ ഏജൻസികളിൽനിന്നായി അടിച്ചിട്ടുണ്ട്. വിവരമറിഞ്ഞതിനെ ചെമ്മാട്ടെ ലോട്ടറി ഏജൻസിയിൽ ജീവനക്കാരുടെ നേതൃത്വത്തിൽ മധുരം വിതരണം നടത്തി. ചെമ്മാട് മാത്രം ആയിരം ടിക്കറ്റുകൾ വിറ്റിട്ടുണ്ട്. ഒന്നര വർഷംമുമ്പാണ് സി.കെ.വി. ലോട്ടറിയുടെ ശാഖ ചെമ്മാട് ആരംഭിച്ചത്. ഇതിനിടയിൽ ഇവിടെനിന്നും ഒരു ലക്ഷം രൂപ വരെയുള്ള സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP