Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

കള്ളൻ കൊണ്ടുപോയ സർട്ടിഫിക്കറ്റുകൾ അടങ്ങുന്ന ബാഗ് തിരിച്ച് കിട്ടിയതോടെ വിഷ്ണു പ്രസാദിന് തിരിച്ച് കിട്ടിയത് സ്വന്തം ജീവിതം തന്നെ; റയിൽവെ സ്റ്റേഷനിൽ നിന്നും നഷ്ടപ്പെട്ട ബാഗ് ലഭിച്ചത് വടക്കുംനാഥ ക്ഷേത്രത്തിന് സമീപത്ത് നിന്നും

കള്ളൻ കൊണ്ടുപോയ സർട്ടിഫിക്കറ്റുകൾ അടങ്ങുന്ന ബാഗ് തിരിച്ച് കിട്ടിയതോടെ വിഷ്ണു പ്രസാദിന് തിരിച്ച് കിട്ടിയത് സ്വന്തം ജീവിതം തന്നെ; റയിൽവെ സ്റ്റേഷനിൽ നിന്നും നഷ്ടപ്പെട്ട ബാഗ് ലഭിച്ചത് വടക്കുംനാഥ ക്ഷേത്രത്തിന് സമീപത്ത് നിന്നും

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: സർട്ടിഫിക്കറ്റുകൾ അടങ്ങിയ ബാഗ് കള്ളൻ കൊണ്ടുപോയതോടെ ജീവിതം തന്നെ പ്രതിസന്ധിയിലായ വിഷ്ണുവിന് ഒടുവിൽ തന്റെ സർട്ടിഫിക്കറ്റുകൾ തിരികെ ലഭിച്ചു. ഒപ്പം നഷ്ടമായി എന്ന് കരുതിയ പുതിയ ജോലിയും ജീവിതവും. കഴിഞ്ഞ ദിവസം തൃശ്ശൂർ റയിൽവെ സ്റ്റേഷനിൽ നിന്നും മോഷണം പോയ ബാഗ് വടക്കുംനാഥ ക്ഷേത്രത്തിന് സമീപത്ത് നിന്നുമാണ് കണ്ടെത്തിയത്.

പ്രതിമാസം 85,000 രൂപ ശമ്പളത്തിൽ ജർമൻ കപ്പലിൽ അസോസിയേറ്റ് തസ്തികയിൽ വിഷ്ണുവിന് നിയമനം ലഭിച്ചിരുന്നു. ഒറിജനൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാൽ മാത്രമേ നിയമന ഉത്തരവ് കിട്ടൂ. സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്നതിനായുള്ള യാത്രയിലാണ് തൃശൂർ റയിൽവേ സ്റ്റേഷനിൽ വെച്ച് ബാഗ് മോഷണം പോയത്. പാസ്പോർട്ട്, കപ്പലിൽ യാത്ര ചെയ്യാനുള്ള അനുമതി പത്രം തുടങ്ങിയവയെല്ലാം ബാഗിലായിരുന്നു. സംഭവത്തിൽ റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രത്തിന് സമീപത്ത് നിന്ന് ബാഗ് തിരികെ ലഭിച്ചത്.

Stories you may Like

തന്റെ ഫോണും വസ്ത്രങ്ങളും കള്ളൻ കൊണ്ടുപോയാലും സർട്ടിഫിക്കറ്റുകൾ ഭയവായി തിരികെ തരണമെന്ന വിഷ്ണുവിന്റെ അഭ്യർത്ഥന സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നിരവധി പേർ വിഷ്ണുവിന്റെ ബാഗ് തിരിച്ചു കിട്ടുന്നതിനായി സോഷ്യൽ മിഡിയയിൽ പ്രചരണം നടത്തിയിരുന്നു.

ഗൂഡല്ലൂർ സ്വദേശിയായ വിഷ്ണു പ്രസാദിന്റെ തിരിച്ചറിയൽ രേഖകളും സർട്ടിഫിക്കറ്റുകളും എക്സപീരിയൻസ് സർട്ടിഫിക്കറ്റുകളും പഴ്‌സും കണ്ടെത്താൻ സഹായിക്കണം എന്നാവശ്യപ്പെട്ടുള്ള സന്ദേശങ്ങൾ ഗ്രൂപ്പുകളിലും സൗഹൃദ കൂട്ടായ്മകളിലും ഷെയർ ചെയ്യപ്പെട്ടിരുന്നു. നടൻ സണ്ണി വെയ്ൻ ഉൾപ്പെടെ നിരവധി പേർ വിഷ്ണു പ്രസാദിന്റെ ബാഗ് കണ്ടെത്തുന്നതിനായി അഭ്യർത്ഥനയുമായി രംഗത്തെത്തിയിരുന്നു.

ജർമനിയിൽ നിയമനം നേടുന്നതുവരെ വീട്ടുചെലവിനുള്ള പണം കണ്ടെത്താൻ തൃശൂരിലെ സ്വകാര്യ ഹോട്ടലിൽ ജോലിക്കെത്തിയതായിരുന്നു വിഷ്ണു. 10 ന് രാവിലെ 10.15 ന് റെയിൽവേ സ്റ്റേഷനിൽ എത്തിയ വിഷ്ണു വിശ്രമമുറിയിൽ കയറി. അവിടെയെത്തി മിനിറ്റുകൾക്കകമാണ് ബാഗ് നഷ്ടപ്പെട്ടത്. സ്റ്റേഷൻ മുഴുവൻ തിരഞ്ഞ ശേഷം പൊലീസിനെ സമീപിച്ചെങ്കിലും മോഷ്ടാവിനെ കണ്ടുപിടിക്കാനായില്ല. സിസിടിവി ക്യാമറകൾ പരിശോധിക്കാൻ നോക്കിയപ്പോൾ സ്റ്റേഷനിലെ പല ക്യാമറകളും പ്രവർത്തനക്ഷമമല്ലെന്നും കണ്ടെത്തിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP