Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202122Friday

പൂർണ്ണ ഗർഭിണിയായ ഭാര്യ അനുഷ്‌ക്കയെ ശീർഷാസനത്തിൽ നിർത്തുന്ന വിരാട് കോഹ്ലി; ഈ ഫോട്ടോ കണ്ടു ഇതുപോലെ ഭാര്യയെ തലകുത്തി നിർത്തുന്ന അഭ്യാസം കാണിക്കാമെന്ന് ആഗ്രഹിക്കുന്നവർ ഒന്നോർക്കണം; ഇതുമൂലം പ്രിയതമ ശിഷ്ടകാലം കട്ടിലിൽ തന്നെ കിടപ്പായേക്കാം

പൂർണ്ണ ഗർഭിണിയായ ഭാര്യ അനുഷ്‌ക്കയെ  ശീർഷാസനത്തിൽ നിർത്തുന്ന വിരാട് കോഹ്ലി; ഈ ഫോട്ടോ കണ്ടു ഇതുപോലെ ഭാര്യയെ തലകുത്തി നിർത്തുന്ന അഭ്യാസം കാണിക്കാമെന്ന് ആഗ്രഹിക്കുന്നവർ ഒന്നോർക്കണം; ഇതുമൂലം പ്രിയതമ ശിഷ്ടകാലം കട്ടിലിൽ തന്നെ കിടപ്പായേക്കാം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രമുഖ പത്രങ്ങളും സോഷ്യൽ മീഡിയയും ആഘോഷിച്ച ഒരു ചിത്രമാണ് ക്രിക്കറ്റ് താരം വിരാട് കോഹ്ലി തന്റെ ഗർഭിണിയായ ഭാര്യ അനുഷ്‌ക്കയെ ശീർഷാസനം ചെയ്യിക്കുത്. പക്ഷേ ഇത് അങ്ങേയറ്റം അശാസ്ത്രീയവും അപകടകരവുമാണെന്നാണ് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്. സുഖപ്രസവത്തിനു സഹായകമാകുന്ന തരത്തിൽ പെൽവിക് ഫ്ലോർ മസിലുകളെ ബലപ്പെടുത്തുന്ന, പ്രസവസമയത് അത് നല്ലവണ്ണം റിലാക്സ് ചെയ്യുന്നതിനുമായി പ്രത്യേക വ്യായാമങ്ങളാണ് ഗർഭകാലത്ത് ചെയ്യേണ്ടതെന്നും ഇത് തീക്കളിയാണെന്നും, ഡോ സൗമ്യ സരിയെനും ഡോ സുൾഫി നൂഹിനെയും പോലുള്ള പ്രമുഖ ഡോക്ടമാർ പറയുന്നു.

ഡോ സൗമ്യ സരിന്റെ ഫേസ്‌ബുക്ക് പോസിറ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ

എനിക്കും കൊഹ്ലിയെയും അനുഷ്‌കയെയും വളരെ ഇഷ്ടമാണ്. പ്രത്യേകിച്ചും പരസ്പരം ബഹുമാനിക്കുന്ന ദമ്പതികൾ എന്ന നിലക്ക്!

പക്ഷെ ഇത് കുറച്ചു കടുപ്പമായിപ്പോയി! പറയാതെ വയ്യ! കാരണം അന്ധമായ ആരാധന ഇതുവരെ ഉണ്ടായിട്ടില്ല ആരോടും! അതുകൊണ്ട് തന്നെ കാട്ടുന്ന എല്ലാ കോപ്രായങ്ങളും തൊണ്ട തൊടാതെ വിഴുങ്ങാനും ഉദ്ദേശമില്ല. പക്ഷെ അങ്ങിനെ ആയിരിക്കണമെന്നില്ല അവരുടെ എല്ലാ ആരാധകരും! ചിലർ ഇവർ ചെയ്യുന്ന കാര്യങ്ങളെ അന്ധമായ അനുകരിച്ചേക്കാം..അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ കുറച്ചുകൂടി പക്വത കാണിക്കാമായിരുന്നു.

ഇതിനെ കുറിച്ച് അറിയാവുന്ന ഗൈനെക്കോളജിസ്റ്റുമാരോടൊക്കെ ചോദിച്ചു നോക്കി. ആരും ഇത്തരത്തിലുള്ള വ്യായാമമുറകൾ ഗർഭകാലത്ത് ഉപദേശിക്കുന്നില്ല. അതിനർത്ഥം ഗർഭിണികൾ വ്യായാമം ചെയ്യരുതെന്നല്ല. ചെയ്യണം, വളരെ നല്ലത് തന്നെയാണ്. പക്ഷെ ഇത്തരം സർക്കസുകളല്ല, മറിച്ചു സുഖപ്രസവത്തിനു സഹായകമാകുന്ന തരത്തിൽ പെൽവിക് ഫ്ലോർ മസിലുകളെ ബലപ്പെടുത്തുന്ന, പ്രസവസമയത് അത് നല്ലവണ്ണം റിലാക്സ് ചെയ്യുന്നതിനുമായി പ്രത്യേക വ്യായാമങ്ങളാണ് ചെയ്യേണ്ടത്. യോഗയും ആകാം. ധ്യാനമൊക്കെ ചെയ്യുന്നത് മനസ്സിന് സന്തോഷവും സമാധാനവുമൊക്കെ തരും. അതെല്ലാം ഒരു ഗർഭിണികൾ ആവശ്യമാണ് താനും!

പക്ഷെ ഇവർ ചെയ്യുന്ന തരം വ്യായാമങ്ങൾ ചെയ്താൽ ചിലപ്പോൾ കഴുത്തിലെ കശേരുക്കൾ പൊട്ടി സുഷുമ്നാനാഡിക്ക് ക്ഷതം സംഭവിക്കാനും ജീവിതം ഒരു വീൽ ചെയറിൽ ആകാനും വരെയുള്ള അപകടസാധ്യതകളുമുണ്ട്. കുഞ്ഞിന് സംഭവിക്കാവുന്ന അപകടങ്ങൾ വേറെയും!

സെലിബ്രിറ്റികളുടെ ജീവിതം കാമെറകൾക്ക് മുന്നിലാണ്. തുറന്ന പുസ്തകമാണ്. പറയുന്നതും ചെയ്യുന്നതുമെല്ലാം സൂക്ഷിച്ചു വേണം! ചിലപ്പോൾ ഇതെല്ലാം അപ്പടി പകർത്തി ജീവിക്കുന്ന പാവം ആരാധകർക്കായിരിക്കും പല അപകടങ്ങളും സംഭവിക്കുന്നത്. അതൊന്നും പുറംലോകം അറിയുകയുമില്ല.

ഇവരൊക്കെ ചെയ്യുന്നതെല്ലാം ജീവിതത്തിൽ പകർത്തല്ലേ! പണി പാലും വെള്ളത്തിൽ കിട്ടും!

ജാഗ്രതൈ!

ഡോ സുൾഫി നൂഹിന്റെ പോസ്റ്റിന്റെ പുർണ്ണരൂപം ഇങ്ങനെ


പ്രിയപ്പെട്ട കോഹ്ലി?

ഈ കവർ ഡ്രൈവ് വേണ്ടായിരുന്നു!

സ്വന്തം ഭാര്യയോട് ഈ ക്രൂരത പാടില്ലായിരുന്നു.

വിവി എസ് ലക്ഷ്മണിനുശേഷം താങ്കളുടെ ക്രിക്കറ്റ് ഷോട്ടുകളാണ് മറ്റ് പലരെയും പോലെ , ഞാനും, ഏറ്റവും കൂടുതൽ ആസ്വദിച്ചത്.

ഈ ഷോർട്ട് വളരെ ക്രൂരമായിപ്പോയി.

ഭാര്യയോട് മാത്രമല്ല കുട്ടിയോടും.

ശരീരശാസ്ത്രം അൽപ്പ മെങ്കിലും പിടിപാടുള്ള ആരും ഇങ്ങനെ ഒരു വ്യായാമം ഗർഭിണിയായ സ്ത്രീകളിൽ ഉപദേശിക്കില്ലയെന്ന് ഉറപ്പ്.

ഈ ഫോട്ടോ കണ്ടു ഇതുപോലെ ഭാര്യയെ തലകുത്തി നിർത്തുന്ന അഭ്യാസം കാണിക്കുന്നവർ ഒന്നോർക്കണം.

ഭാര്യ ശിഷ്ടകാലം പാരാപ്ലീജിയ വന്ന് കട്ടിലിൽ തന്നെ കിടപ്പായേക്കാം.

കുട്ടിയുടെ ജീവൻ നഷ്ടപ്പെടാനും നല്ല സാദ്ധ്യത.

എന്നാലും കോഹ്ലി ഈ കവർ ഡ്രൈവ് വേണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP