Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202002Wednesday

മൂന്ന് മാസം പ്രായമുള്ളപ്പോൾ മുതൽ സീസറിനെ വോളിബോൾ പരിശീലിപ്പിച്ചത് മുബീൻ; മുബീനിന്റെ പരിശീലനം കണ്ട് കളിയിലെ കേമനാകാൻ സീസറും കൂടി; യത്തീംഖാന താഴ്‌വാരത്തെ കുഞ്ഞു തോട്ടിൽ കുട്ടികൾക്കൊപ്പമുള്ള സീസറിന്റെ വിനോദം വോളിബോൾ കളിതന്നെ; വോളീബോൾ കളിച്ച് വൈറലായ നായക്കുട്ടി ഇവിടുണ്ട്

ജാസിം മൊയ്ദീൻ

പാലക്കാട്: കുട്ടികൾക്കൊപ്പം വോളിബോൾ കളിക്കുന്ന നായക്കുട്ടി കൗതുകമാകുന്നു. മലപ്പുറം പാലക്കാട് ജില്ലകളുടെ അതിർത്തി പ്രദേശമായ എടത്തനാട്ടുകര യത്തീംഖാന എന്ന സ്ഥലത്താണ് ഈ വോളിബോൾ താരമായ നായയുള്ളത്. വോളിബോൾ താരവും വിദ്യാർത്ഥിയുമായ മുബീനിന്റെ വളർത്തുമൃഗമായ ലാബ്രഡോർ ഇനത്തിൽ പെട്ട സീസർ എന്ന് പേരുള്ള നായയാണ് കുട്ടികൾക്കൊപ്പം വോളിബോൾ കളിച്ച് താരമായിരിക്കുന്നത്. യത്തീംഖാന താഴ്‌വാരത്തെ കുഞ്ഞു തോട്ടിലാണ് എന്നും വൈകുന്നോരം സീസർ നാട്ടിലെ കുട്ടികൾക്കൊപ്പം വോളിബോർ കളിക്കാനെത്തുന്നത്.

ഒന്നര വയസ്സുള്ള സീസർ ഒരു മാസം പ്രായമുള്ളപ്പോഴാണ് തോരക്കാട്ടിൽ ടികെ മുബീനിന്റെ വീട്ടിലെത്തുന്നത്. മൂന്ന് മാസം പ്രായമുള്ളപ്പോൾ മുതൽ മുബീൻ സീസറിനെ പരിശീലിപ്പിക്കുന്നുണ്ട്. കോവിഡ് കാലത്തെ ലോക്ഡൗൺ സമയത്താണ് വോളിബോൾ കളിക്കുന്ന സീസറിന്റെ കഴിവുകൾ മുബീൻ തിരിച്ചറിഞ്ഞത്. വോളിബോൾ കളിക്കാരനായ മുബീൻ പരിശീലനം നടത്തുമ്പോഴെല്ലാം സീസറും കൂടെയുണ്ടായിരുന്നു. ഇങ്ങനെ മുബീനിന്റെ പരിശീലനം കണ്ടാണ് സീസറും വോളിബോൾ പഠിച്ചത്. പിന്നീട് പ്രദേശത്തെ കുട്ടികൾക്കൊപ്പവും സീസർ കളി തുടങ്ങി. വെള്ളത്തിലാണ് കുട്ടികൾക്കൊപ്പമുള്ള സീസറിന്റെ വോളിബോൾ കളി.

യത്തീംഖാന എന്ന പ്രദേശത്തുകൂടി ഒഴുകുന്ന ചെറിയ തോട്ടിൽ ഇപ്പോൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്നും വൈകീട്ട് കുട്ടികൾക്കൊപ്പമുള്ള സീസറിന്റെ കളിയുമുണ്ട്. തോടിന് കുറകെ വലിച്ചുകെട്ടിയ വലയൊക്കെയുണ്ടെങ്കിലും സീസർ രണ്ടു കളത്തിലും ഓടിയെത്തി സ്മാഷ് തീർക്കും. ചിലപ്പോൾ പന്തുമായി മുങ്ങിക്കളയുകയും ചെയ്യും.

ചില സമയത്ത് പന്ത് മറ്റാർക്കും വിട്ടുനൽകാതെ കളിനിയമങ്ങളും സീസർ ലംഘിക്കും. ഇതുവരെ കൂടെ കൽക്കുന്ന ആരെയും ഇവൻ ഉപദ്രവിച്ചിട്ടില്ല. അതു കൊണ്ട് തന്നെ തുടക്കത്തിൽ ചെറിയ ഭയത്തോടെ മാത്രം സീസറിനെ സമീപിച്ചിരുന്ന കുട്ടികൾ ഇപ്പോൾ എന്നും സീസറിനോടൊപ്പം കളിക്കാനുള്ള ആവേശത്തിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP