Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

കാൽപന്ത് വാങ്ങാൻ കുട്ടിക്കുറുമ്പന്മാരുടെ രസകരമായ മീറ്റിങ്; കമ്പി വളച്ച മൈക്കിൽ കാര്യഗൗരവം ബോധിപ്പിച്ച് നീട്ടിക്കുറുക്കിയ പ്രസംഗവും; മിട്ടായി വാങ്ങുന്ന കാശ് കൂട്ടി പന്ത് വാങ്ങാമെന്ന് രക്ഷാധികാരി; കൈയടിച്ച് പിന്താങ്ങി വനിതാ പ്രതിനിധിയും; കുട്ടിക്കുരുന്നുകളുടെ വൈറലായ മീറ്റിങ് കണ്ട് ഫുട്‌ബോൾ വാങ്ങാൻ സഹായവുമായി സുശാന്ത് നിലമ്പൂരും

കാൽപന്ത് വാങ്ങാൻ കുട്ടിക്കുറുമ്പന്മാരുടെ രസകരമായ മീറ്റിങ്; കമ്പി വളച്ച മൈക്കിൽ കാര്യഗൗരവം ബോധിപ്പിച്ച് നീട്ടിക്കുറുക്കിയ പ്രസംഗവും; മിട്ടായി വാങ്ങുന്ന കാശ് കൂട്ടി പന്ത് വാങ്ങാമെന്ന് രക്ഷാധികാരി; കൈയടിച്ച് പിന്താങ്ങി വനിതാ പ്രതിനിധിയും; കുട്ടിക്കുരുന്നുകളുടെ വൈറലായ മീറ്റിങ് കണ്ട് ഫുട്‌ബോൾ വാങ്ങാൻ  സഹായവുമായി സുശാന്ത് നിലമ്പൂരും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കാൽപന്ത് കളി പ്രായഭേദമന്യേയുള്ള ആവേശമാണ്. ഫുട്‌ബോൾ കളിക്കാനായി ഒരുകൂട്ടം കുഞ്ഞുകൂട്ടുകാർ നടത്തുന്ന കഷ്ടപ്പാടിന്റെ രസകരമായ വീഡിയോയാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നത്. ഒരു ഫുട്‌ബോൾ സ്വന്തമാക്കുന്ന ആഗ്രഹത്തിനായി ഗൗരവകരനമായ മീറ്റിങ്ങാണ് ഒരുകൂട്ടം കുട്ടികൾ ചേർന്ന് സംഘടിപ്പിച്ചത്.

പാർട്ടി മീറ്റിങ്ങുകളെ വെല്ലുന്ന കോ-ഓർഡിനേഷനും, ഗൗരവകരമായ പ്രസംഗവും, മികച്ച കളിക്കാരനെ പൊന്നാടയണിച്ച് ആദരിക്കലും തുടങ്ങി കണ്ടു നിൽക്കുന്നവരെല്ലാം ഒന്ന് അമ്പരന്ന് പോകും. തിങ്കൾതൊട്ട് ശനിവരെ മിഠായി വാങ്ങുന്ന പൈസകൂട്ടിവച്ച് പത്ത് രൂപയാക്കി കൊണ്ടുവന്നു ഫുട്‌ബോൾ വാങ്ങുക, ഇതാണ് ഈ കൂട്ടകാർ മീറ്റിങ്ങിലൂടെ നടപ്പിലാക്കുന്ന പദ്ധതി.

ഗ്രൂപ്പിലെ വനിതാ പ്രതിനിധികൾ കൂടി പ്രമേയം അംഗീകരിച്ചതോടെ പന്തുവാങ്ങുന്ന കാര്യം മീറ്റിങ്ങിൽ ഏകപക്ഷീയമായി തന്നെ പാസായി. മിട്ടായി വാങ്ങുന്ന കാശ് കൂട്ടിവെച്ച് പത്തുരൂപയ്ക്ക് പന്ത് വാങ്ങുക എന്നതാണ് തീരുമാനം. കുറേ പന്തുകൾ നേരത്തേ പൊട്ടിപോയി അതുകൊണ്ട് പുതിയ പന്ത് വാങ്ങണം, പിരിവിടുന്ന കാര്യം അറിയിക്കുന്നതിനാണ് ഇവർ മീറ്റിങ് കൂടിയിരിക്കുന്നത്- എന്ന് പ്രത്യേകം രക്ഷാധികാരി പറയുന്നുണ്ട്.

'ഈ കുട്ടിക് പറയുമ്പോ ഒരു ഇത് വരും... തെറ്റൊക്കെ വരും ചിരിക്കരുത് ആരും... എല്ലാരേം വിളിച്ചപ്പോ ഇവനാണ് വന്നത്... ചിരിക്കരുത്' എന്ന ആ കുട്ടുകാരന്റെ കരുതലിനെ വാക്കുകൾകൊണ്ട് വിശേഷിപ്പിക്കാൻ പോലുമാകില്ല. ഈ കുട്ടികളെ അഭിനന്ദനങ്ങൾ കൊണ്ടു മൂടുകയാണ് സോഷ്യൽ മീഡിയ.നാട്ടിലെ കുറച്ചു ചെറിയ കുട്ടികൾ ചേർന്നു നടത്തുന്ന ഒരു മീറ്റിങ്ങാണ് വിഡിയോയുടെ ഉള്ളടക്കം.തങ്ങൾക്കു കളിക്കാൻ ഒരു ഫുട്‌ബോൾ വാങ്ങാൻ വേണ്ടി പിരിവെടുക്കുന്നതിനു വേണ്ടിയാണ് മീറ്റിങ്. കമ്പ് വളച്ചുണ്ടാക്കിയ മൈക്കും അധ്യക്ഷനും സദസ്സും ഒക്കെച്ചേർന്ന് ഗൃഹാതുരതയുടെ നിറവോടെയാണ് മീറ്റിങ്. ഒരു കുട്ടിക്കളിയുടെ പശ്ചാത്തലമുള്ള, എന്നാൽ ആരിലും കൗതുകം നിറയ്ക്കുന്നതാണ് ഈ കുട്ടി മീറ്റിങ്.

ഈ കുരുന്നുകളുടെ നിഷ്‌കളങ്കതയും കരുതലും കാര്യഗൗരവവും സോഷ്യൽലോകം ഏറ്റെടുത്തുകഴിഞ്ഞു. സാമൂഹ്യപ്രവർത്തകനായ സുശാന്ത് നിലമ്പൂരാണ് ഈ വൈറൽ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ഈ വീഡിയോ കണ്ട് സ്‌പെയിൻകാരനായ വേക്കപ്പ് ഫുഡ്‌ബോൾ ടീമിന്റെ കോച്ച് സി്റ്റിവോ കുട്ടികൾക്ക് ഫുട്‌ബോൾ സമ്മനമായി നൽകി സുശാന്തിനൊപ്പം രംഗത്തെത്തി. കുട്ടികൾക്ക് ഫുട്‌ബോൾ പരിശീലനം നൽകുന്നതിന് സഹായവും സുശാന്ത് നിലമ്പൂരും സംഘവും ഓഫർ നൽകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP