Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'മുൻവൈരാഗ്യം ഉള്ളത് പോലെ എന്നെ കണ്ടപ്പോൾ തന്നെ പൊലീസ് ഓടി വരികയും വണ്ടിയുടെ ചാവി എടുക്കുകയും ചെയ്തു; ഞാൻ വെറുതേ വന്നതല്ല; അത്യാവശ്യത്തിന് വന്നതാണെന്നും തെളിവിനായി ചെക്കും കാണിച്ചു കൊടുത്തിട്ടും വിട്ടില്ല; രണ്ട് മിനിറ്റ് ആലോചിട്ടു പൊലീസ് ചോദിച്ചു എവിടെ നിന്റെ മാസ്‌ക്ക്'; ആയിരം രൂപയുടെ ചെക്ക് മാറാനായി ബാങ്കിൽ പോയപ്പോൾ പിഴയടക്കേണ്ടി വന്നത് 500 രൂപ; കൊറോണക്കാലത്ത് വൈറലായി യുവാവിന്റെ കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലോക് ഡൗണിൽ നിയമം ലംഘിക്കുമ്പോൾ കർശന നടപടിയുമായി പൊലീസ് മുന്നോട്ട പോകുകയാണ് പതിവ്. മുൻപ് ഹെൽമറ്റ് ഇല്ലാത്തതിനോ, ഇൻഷുറൻസ് ഇല്ലാത്തതിനോ ആണ് പിഴ ലഭിച്ചിരുന്നതെങ്കിൽ ലോക്ക്ഡൗൺ കാലത്തെ പൊലീസ് പിഴ നിയമം ലംഘിച്ച് പന്ത് കളിക്കുന്നതിനും, വാഹനങ്ങളുമായി നിരത്തിലിറങ്ങിയതുമെല്ലാമാണ്.

മാസ്‌ക് ധരിക്കാത്തിന് പൊലീസിന്റെ പിഴ ലഭിച്ച യുവാവാണ് രസകരമായ കുറിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ഷാഹു അമ്പലത്ത് എന്ന യുവാവാണ് വൈറൽ പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്. ആയിരം രൂപയുടെ ചെക്ക് മാറാനായി പോയപ്പോൾ 500രൂപ പൊലീസിനു ഫൈനായി കൊടുക്കേണ്ടി വന്ന രസകരമായ കുറിപ്പാണ് ഷാഹു അമ്പലത്ത് എന്ന യുവാവ് പങ്കുവച്ചിരിക്കുന്നത്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:-

ഞാൻ പൊതുവേ റോട്ടിൽ ഇറങ്ങുന്നവനല്ല. ലോക്ക് ഡൗൺ തുടങ്ങുന്നതിനു മുന്നേ സ്വയം കൊറന്റീനിൽ കേറിയവനാണ് ഞാൻ.
അക്കാരണം കൊണ്ട് തന്നേ.എന്റെ കൂടെയുള്ള സുഹൃത്തുക്കളുടെ മുന്നിൽ പരിഹാസകഥാപാത്രം ആയിട്ടും ഉണ്ട്.

ജുമുഹ നമസ്‌കാരം നിർത്തലാക്കുന്നതിന് മുന്നേ തന്നേ ഞാൻ പള്ളിയിൽ പോക്ക് നിർത്തി.

ഇങ്ങനെയൊക്കെ ചെയ്യാനുള്ള കാരണം എന്റെ ജോലി റൂട്ട് മെഹല ആണ്. ജില്ലയിലെ ഏതാണ്ടെല്ലാം ബേക്കറികളിലും കേറി ഇറങ്ങും ജില്ല വിട്ടും പോകും. അതുകൊണ്ട് തന്നേ കണക്കിൽ പെടാത്ത അത്രയും ആളുകളുമായ് ബന്ധപ്പെടും. പല നാടുകളിൽ നിന്നുള്ള പൈസകളും കയ്യിൽ വരും. ഇതൊക്കെ ചിന്തിച്ചു ആരോടും മിണ്ടാതെ വീട്ടിൽ ഇരുന്നു.

കൂട്ടത്തിൽ കോവിടിന്റെ തുടക്കത്തിൽ തന്നേ ഫ്രണ്ട് ലിസ്റ്റിൽ ഉണ്ടായിരുന്ന ഒരാളുടെ ഉപദേശം നിത്യവും കേട്ട് അവർ പറയുന്നത് അനുസരിച്ചു വീട്ടിൽ തന്നേ ഇരുന്നു.

എന്നാലും ഇടക്ക് കൂട്ടുകൊരോടൊപ്പം അപ്പുറത്തെ ഒരു വീട്ടിൽ ഇരുന്നു കേരംബോർഡ് കളിക്കാറുണ്ട്...

ഇന്ന് ലോക്ക് ഡൗൺ ചെറിയ ഇളവ് തന്നതല്ലേ എന്ന് കരുതി രണ്ട് കിലോമീറ്റർ അപ്പുറത്തെ ബാങ്കിൽ വരേ പോയി.

രണ്ട് മാസം മുന്നേയുള്ള ചെക്ക് ആണ്. പൈസക്ക് അത്യാവശ്യം ഇല്ലാത്തവർ ആരാ ഇപ്പൊ.

1065 രൂപയുടെ ചെക്ക്. ഇത് മാറാനായി പോയതാണ് പാപ്പനംകോട് എന്ന സ്ഥലത്തെ ബാങ്കിൽ.

ഈ ബാങ്കിന്റെ പരിസരത്താണ് പൊലീസിന്റെ താൽക്കാലിക ക്യാമ്പ് ഉള്ളത് കോവിഡ് കാലത്തെ കേമ്പ്.....

ഓരോ സെക്കന്റിലും ഇപ്പൊ ഇതുവഴി പത്തിൽ കുറയാത്ത വാഹനങ്ങൾ പോകുന്നത് കാണാം. ഒറ്റനോട്ടത്തിൽ കണ്ടാൽ സാധാരണ ഒരു ദിവസം.

പാപ്പനംകോട് എത്തിയപ്പോൾ പൊലീസ് എല്ലാ വാഹങ്ങളെയും തടയുന്നത് കാണുന്നുണ്ട്. എല്ലാവരോടും കാര്യങ്ങൾ ചോദിക്കുന്നു. മറുപടി പറയുന്നു പറഞ്ഞു വിടുന്നു.

എന്നാൽ എന്തോ മുൻവൈരാഗ്യം ഉള്ളത് പോലേ എന്നെ കണ്ടപ്പോൾ തന്നേ പൊലീസ് ഓടി വരികയും വണ്ടിയുടെ ചാവി എടുക്കുകയും ചെയ്തു.

ഞാൻ വെറുതേ വന്നതല്ല . എന്റെ അത്യാവശ്യത്തിന് വന്നതാണ്. തെളിവിനായി ചെക്കും കാണിച്ചു കൊടുത്തു.

ചെക്ക് കണ്ടപ്പോൾ അവർക്ക് ഒന്നും പറയാനില്ലാത്ത അവസ്ഥ വന്നു. എനിക്ക് അടുത്ത് ഈ ബാങ്ക് അല്ലാതെ മറ്റൊന്നും ഇല്ല. എന്റെ ബ്രാഞ്ച് ഇവിടയാണ് SBI.

രണ്ട് മിനിറ്റ് ആലോചിട്ടു പൊലീസ് ചോദിച്ചു എവിടെ നിന്റെ മാസ്‌ക്ക്.

മാസ്‌ക്ക് ഇല്ലായിരുന്നു...

അപ്പൊ പൊലീസിന് എല്ലാം ഒക്കെ ആയി. എന്റെ ഭാഗത്ത് തെറ്റ് വന്നല്ലോ.

നേരെ എന്നേയും വണ്ടിയും കൂട്ടി കരമന സ്റ്റേഷനിൽ കൊണ്ട് പോയി. അവിടെ ചെന്ന് നീണ്ട ഒരു കുറ്റപത്രം എഴുതുന്നത് കണ്ടു.

എന്നെ കണ്ടപ്പോൾ എല്ലാവർക്കും ദേഷ്യം വന്നെങ്കിലും അവിടെയുള്ള വനിതാ പൊലീസിന് എന്നെ കണ്ടപ്പോൾ എന്തോ ഒരു സ്‌നേഹം തോന്നി.

ആ മേഡം നേരെ ടഒഛ ടെ ഓഫീസിൽ കേറി എനിക്ക് വേണ്ടി സംസാരിച്ചു.. ശേഷം അവർ പുറത്തേക്ക് വന്നിട്ട് പറഞ്ഞു. ഭാഗ്യം കേസ് എടുക്കണ്ട എന്ന് സാർ പറഞ്ഞു. പക്ഷെ ഫൈൻ അടക്കണം.

കൂട്ടത്തിൽ ഹെൽമെറ്റും ഇല്ലായിരുന്നു.

ആകെ മൊത്തം 500 രൂപ ഫൈൻ ??

കയ്യിൽ ഈ ചെക്ക് മാത്രമുള്ള എന്റെൽ എവിടുന്നു 500??

നേരെ ടവമളശ അായമഹമവേ നെ വിളിച്ചു പറഞ്ഞു പൈസ വേണം. ഇക്ക അക്കൗണ്ട് ലേക്ക് 1000 രൂപ അയച്ചു തന്നു. അതിൽ നിന്ന് അഞ്ഞൂറ് കൊടുത്തു തടി സലാമത്താക്കി.

ബൈക്ക് എന്റെ അല്ലായിരുന്നു. ആ ഒരൊറ്റ കാരണത്താൽ ഞാൻ സാധാരണ രീതിയിലേ പോലേ പൊലീസിനോട് ഒന്നും സംസാരിക്കാൻ നിന്നില്ല.

അങ്ങിനെ ആയിരം എടുക്കാൻ പോയപ്പോൾ 500 പോയി.

ഗുണപാഠം. റോട്ടിലേക്ക് ഇറങ്ങുമ്പോൾ മാസ്‌ക്ക് ധരിക്കുക ??

Shahu Ampalath

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP