Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മമ്മൂട്ടിക്കൊപ്പം അരങ്ങേറ്റം; ലാലിനൊപ്പം മിസറ്റർ ഫ്രോഡിലും പെരുച്ചാഴിയിലും എന്നും എപ്പോഴിലും പുലിമുരുകനിലും ഒപ്പത്തിലും അഭിനയിച്ചു; ടിക്കറ്റില്ലാത്തതിന് പിഴ ചോദിച്ചത് രജനികാന്തിന് പിടിച്ചില്ല; പൊലീസിനെ അറിയിച്ചത് തള്ളിയിടലിലെ പകയായി; ടിടിഇയോട് കാട്ടിയത് സമാനതകളില്ലാത്ത ക്രൂരത

മമ്മൂട്ടിക്കൊപ്പം അരങ്ങേറ്റം; ലാലിനൊപ്പം മിസറ്റർ ഫ്രോഡിലും പെരുച്ചാഴിയിലും എന്നും എപ്പോഴിലും പുലിമുരുകനിലും ഒപ്പത്തിലും അഭിനയിച്ചു; ടിക്കറ്റില്ലാത്തതിന് പിഴ ചോദിച്ചത് രജനികാന്തിന് പിടിച്ചില്ല; പൊലീസിനെ അറിയിച്ചത് തള്ളിയിടലിലെ പകയായി; ടിടിഇയോട് കാട്ടിയത് സമാനതകളില്ലാത്ത ക്രൂരത

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: തൃശൂർ വെളപ്പായയിൽ ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊന്നുതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. എറണാകുളം മഞ്ഞുമ്മൽ സ്വദേശിയായ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. എറണാകുളം-പട്‌ന എക്സ്‌പ്രസിലാണ് സംഭവം നടന്നത്. ടിക്കറ്റ് ചോദിച്ചതിന്റെ പകയിലാണ് അതിഥി തൊഴിലാളിയായ യാത്രക്കാരൻ ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടത്. മൃതദേഹം തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

യാത്രക്കാരനോട് ടിടിഇ ടിക്കറ്റ് ചോദിച്ചു. ഇവർ തമ്മിൽ തർക്കമായി. ടിക്കറ്റില്ലാത്ത യാത്രക്കാനെ കുറിച്ച് വിനോദ് പൊലീസിനെ അറിയിച്ചു. ഇത് ഇയാൾ ശ്രദ്ധിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ടിടിഇയെ തീവണ്ടിയിൽ നിന്നും ബലമായി തള്ളിയത്. അത് ദുരന്തമായി മാറുകും ചെയ്തു. അതിഥി തൊഴിലാളിയായ പ്രതി രജനീകാന്തിനെ പാലക്കാട് റെയിൽവെ പൊലീസിന്റെ കസ്റ്റഡിയിലെടുത്തു. ഒഡിഷ സ്വദേശിയായ രജനീകാന്ത് മദ്യപാനിയാണെന്ന് പൊലീസ് അറിയിച്ചു. മുമ്പ് ഡീസൽ ലോക്കോ ഷെഡിലെ ടെക്‌നീഷ്യനായിരുന്നു വിനോദ്. 2 കൊല്ലം മുമ്പാണ് ഇദ്ദേഹത്തെ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ടിടിഇ കേഡറിലേക്ക് മാറ്റിയത്.

ടിക്കറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തടുർന്ന് വിനോദിനെ രജനികാന്ത് ട്രെയിനിൽനിന്ന് തള്ളിയിടുകയായിരുന്നു. ഷൊർണൂരിൽനിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന ട്രാക്കിലേക്കായിരുന്നു വിനോദ് വീണത്. മൃതദേഹം ചിന്നിച്ചിതറിയ നിലയിലാണ്. പല ശരീരഭാഗങ്ങളും മാറിയാണ് കിടന്നിരുന്നത്. വിനോദ് ട്രാക്കിലേക്ക് വീണതിന് പിന്നാലെ മറ്റൊരു ട്രെയിൻ അതുവഴി പോയിട്ടുണ്ടാകാമെന്ന് ആർ.പി.എഫ്. സംശയം പ്രകടിപ്പിച്ചു. പിടികൂടുമ്പോൾ രജനീകാന്ത് മദ്യലഹരിയിലായിരുന്നു. പാലക്കാട് ആർ.പി.എഫിലെ ഉദ്യോഗസ്ഥർ ട്രെയിനിൽനിന്ന് തന്നെ ഇയാളെ പിടികൂടിയിരുന്നു. നടപടികൾ പൂർത്തിയാക്കി ഇയാളെ തൃശ്ശൂർ പൊലീസിന് കൈമാറി. രജനീകാന്ത് ലഹരിക്കടിമയാണെന്നാണ് പ്രാഥമിക നിഗമനം.

റിസർവേഷൻ കോച്ചിൽ യാത്രചെയ്തതിന് പിഴ ചോദിച്ചതിനെത്തുടർന്നുണ്ടായ തർക്കമാണ് ടി.ടി.ഇ.യുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി രജനീകാന്ത് മൊഴി നൽകി. ജനറൽ ടിക്കറ്റിൽ റിസർവേഷൻ കോച്ചിൽ യാത്രചെയ്തതിന് പിഴയായി 1,000 രൂപ ചോദിച്ചെന്നും തന്റെ കൈവശം പണമുണ്ടായിരുന്നില്ലെന്നും പ്രതി പറഞ്ഞു. രജനീകാന്തിന്റെ കാലിന് പരിക്കുണ്ട്. എറണാകുളം- പട്ന എക്സ്പ്രസിൽ ഇത്തരം സംഭങ്ങൾ സ്ഥിരമായി ഉണ്ടാകാറുണ്ടെന്ന് കൊല്ലപ്പെട്ട ടി.ടി.ഇയുടെ സുഹൃത്ത് പറഞ്ഞു. ഇദ്ദേഹം വിനോദിനൊപ്പം തൃശ്ശൂർ വരെ ഡ്യൂട്ടിയിലുണ്ടായിരുന്നു

വിനോദ് സിനിമ നടൻകൂടിയാണ് കൊല്ലപ്പെട്ട കെ വിനോദ്. നല്ല നിലാവുള്ള രാത്രി എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ജോസഫ്, പുലിമുരുകൻ, ആന്റണി എന്നീ സിനിമകളിലും ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ബാലാമണി എന്ന സീരിയലിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരി 28 നാണ് വിനോദും കുടുംബവും പുതിയ വീട്ടിലേക്ക് താമസം മാറിയത്. എറണാകുളം - പാറ്റ്ന എക്സ്പ്രസിൽ എസ് 11 സ്ളീപ്പർ കോച്ചിൽ ഇന്നലെ വൈകിട്ട് എട്ടോടെയായിരുന്നു സംഭവം. തൃശൂരിൽ നിന്നാണ് പ്രതി ട്രെയിനിൽ കയറിയത്. യാത്രക്കാരോട് അനുഭാവപൂർവം പെരുമാറുന്ന വിനോദിനെക്കുറിച്ച് എല്ലാവർക്കും നല്ല അഭിപ്രായമാണ്.

ആഷിഖ് അബുവിന്റെ മമ്മൂട്ടി ചിത്രം ഗാങ്സ്റ്ററിലൂടെ സിനിമയിലെത്തിയ വിനോദ്, 15-ഓളം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വിനോദ് കണ്ണൻ എന്ന പേരിലാണ് ഇദ്ദേഹം സിനിമ ലോകത്ത് അറിയപ്പെടുന്നത്. മോഹൻലാലിന്റെ മിസറ്റർ ഫ്രോഡ്, പെരുച്ചാഴി, എന്നും എപ്പോഴും, പുലിമുരുകൻ, ഒപ്പം എന്നീ ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ആദ്യ സിനിമയുടെ സംവിധായകൻ ആഷിഖ് അബു വിനോദിന്റെ സഹപാഠിയാണ്. ഒപ്പം സിനിമയിൽ ഡിവൈ.എസ്‌പിയുടെ വേഷമാണ് വിനോദ് ചെയ്തത്. ഹൗ ഓൾഡ് ആർ യൂ, മംഗ്ലീഷ്, വിക്രമാദിത്യൻ, കസിൻസ്, വില്ലാളിവീരൻ, വിശ്വാസം അതല്ലേ എല്ലാം, അച്ഛാ ദിൻ, ലവ് 24ഃ7, രാജമ്മ @ യാഹൂ, നല്ല നിലാവുള്ള രാത്രി എന്നീ ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP