Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'മൂന്ന് തവണ മര്യാദയ്ക്ക് പറ്റില്ലെന്ന് ഞാൻ പറഞ്ഞു; ആദ്യം മര്യാദ വിട്ട് സംസാരിച്ചത് അവനാണ്; അതിന് ശേഷമാണ് യുവതി വിളിച്ചത്'; പരിപാടിക്ക് ക്ഷണിക്കാനല്ല അവർ വിളിച്ചതെന്നും ആദ്യം സംസാരിച്ച യുവാവുമായുള്ള പ്രശ്‌നത്തിൽ ഇടപെടാനാണെന്നും വ്യക്തമാക്കി വിനായകൻ; ആരോപണത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടോ എന്ന ചോദ്യത്തിന് 'ഞാൻ ദളിതനല്ല കാളി വിശ്വാസിയായ പുലയനാണെന്നും' താരത്തിന്റെ പ്രതികരണം

'മൂന്ന് തവണ മര്യാദയ്ക്ക് പറ്റില്ലെന്ന് ഞാൻ പറഞ്ഞു; ആദ്യം മര്യാദ വിട്ട് സംസാരിച്ചത് അവനാണ്; അതിന് ശേഷമാണ് യുവതി വിളിച്ചത്'; പരിപാടിക്ക് ക്ഷണിക്കാനല്ല അവർ വിളിച്ചതെന്നും ആദ്യം സംസാരിച്ച യുവാവുമായുള്ള പ്രശ്‌നത്തിൽ ഇടപെടാനാണെന്നും വ്യക്തമാക്കി വിനായകൻ; ആരോപണത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടോ എന്ന ചോദ്യത്തിന് 'ഞാൻ ദളിതനല്ല കാളി വിശ്വാസിയായ പുലയനാണെന്നും' താരത്തിന്റെ പ്രതികരണം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പരിപാടിക്ക് ക്ഷണിക്കാൻ വിളിച്ച യുവതിയോട് ഫോണിലൂടെ അശ്ശീല സംഭാഷണം നടത്തി എന്നുള്ള ആരോപണം വിവാദത്തിരി കൊളുത്തിയിരിക്കവേയാണ് പ്രതികരണവുമായി നടൻ വിനായകൻ രംഗത്തെത്തിയത്. താൻ ആരോടും മര്യാദവിട്ട് പെരുമാറിയിട്ടില്ലെന്നും തന്നെ വിളിച്ചവരാണ് അപമര്യാദയായി പെരുമാറിയതെന്നുമാണ് താരത്തിന്റെ പ്രതികരണം. കീ ബോർഡ് ജേർണൽ എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം വിഷയത്തിൽ തന്റെ പ്രതികരണം അറിയിച്ചത്. പരിപാടിയിലേക്ക് ക്ഷണിക്കാൻ ആദ്യം തന്നെ വിളിച്ചത് ഒരു പുരുഷനാണെന്നും മൂന്ന് കാര്യങ്ങളിൽ തനിക്ക് ഒരു തരത്തിലുമുള്ള താൽപര്യം ഇല്ലാത്തതിനാലാണ് താൻ പരിപാടിക്ക് വരില്ലെന്ന്
അറിയിച്ചതെന്നും വിനായകൻ പറയുന്നു.

തന്നെ വച്ച് ഡോക്യുമെന്ററി ചെയ്യുന്നതിലും ആക്ടിവിസ്റ്റുകളുടെ രാഷ്ട്രീയ പരിപാടിയിൽ പങ്കെടുക്കുന്നതിനും തനിക്ക് താൽപര്യമുണ്ടായിരുന്നില്ല. മാാത്രമല്ല തന്നെ വച്ച് മാധ്യമങ്ങൾ കാശുണ്ടാക്കുന്ന പരിപാടിക്കും തനിക്ക് താൽപര്യമില്ലായിരുന്നുവെന്ന് വിനായകൻ പറയുന്നു. യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന യുവതിയുടെ പരാതിയിൽ നടൻ വിനായകന് വ്യാഴാഴ്‌ച്ചയാണ് ജാമ്യം ലഭിച്ചത്. കൽപ്പറ്റ പൊലീസ് സ്റ്റേഷനിലെത്തിയാണ് വിനായകൻ ജാമ്യമെടുത്തത്. പാമ്പാടി സ്റ്റേഷനിലാണ് മുന്മോഡലും ദളിത് ആക്ടിവിസ്റ്റുമായ യുവതി പരാതി നൽകിയിരുന്നത്. കല്പറ്റയിൽ ഒരു പരിപാടിക്കെത്തിയപ്പോഴാണ് യുവതി വിനായകനെ ഫോണിൽ വിളിച്ചത്. പഠനോപകരണ വിതരണവുമായി ബന്ധപ്പെട്ട പരിപാടിയിലേക്കു ക്ഷണിക്കാനായിട്ടാണ് വിളിച്ചത്.

അപ്പോൾ മോശമായി പെരുമാറിയെന്നാണു പരാതി. ഇതോടെ കേസ് കല്പറ്റ പൊലീസിനു കൈമാറിയിരുന്നു. കേസിൽ ഞായറാഴ്ച അന്വേഷണസംഘം കോഴിക്കോട്ടെത്തി ദളിത് ആക്ടിവിസ്റ്റായ യുവതിയുടെ മൊഴിയെടുത്തിരുന്നു. വിനായകൻ തന്നോടു ഫോണിലൂടെ ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നുമായിരുന്നു മൊഴി. സ്ത്രീത്വത്തെ അപമാനിച്ചതിനും അസഭ്യം പറഞ്ഞതിനും ഇലക്ട്രോണിക് മീഡിയ വഴി അപമാനിച്ചതിനുമാണ് വിനായകനെതിരെ കേസെടുത്തത്. മാത്രമല്ല താരം തന്നോട് സംസാരിക്കുന്നതിന്റെ ഓഡിയോ റെക്കോർഡിങ് തന്റെ കൈവശമുണ്ടെന്നും യുവതി ആരോപിച്ചിരുന്നു.

സംഭവത്തെ പറ്റി വിനായകൻ പറയുന്നതിങ്ങനെ :

'മൂന്ന് തവണ മര്യാദയ്ക്ക്, പറ്റില്ല എന്ന് പറഞ്ഞു. ആ പരിപാടിക്ക് വരിക എന്നത് എന്റെ ബാധ്യതയാണെന്ന മട്ടിൽ അവൻ എന്നോട് സംസാരിച്ചു. നിങ്ങളോട് ഒരാൾ വിളിച്ചിട്ട് ഇങ്ങനെ സംസാരിച്ചാൽ അവിടെ അലമ്പുണ്ടാവില്ലേ? ആദ്യം മര്യാദവിട്ട് സംസാരിച്ചത് അവനാണ്. തുടർന്നാണ് (ആരോപണം ഉന്നയിച്ച) സ്ത്രീ വിളിച്ചത്. അവരെ എനിക്കറിയില്ല. അവർ എന്നെ വിളിച്ചത് പരിപാടിക്ക് ക്ഷണിക്കാനല്ല.

ഞാനും നേരത്തെ വിളിച്ച ആണും തമ്മിലുള്ള പ്രശ്നത്തിൽ ഇടപെടാനാണ് അവർ വിളിച്ചത്. ബാക്കി ഞാൻ ഇപ്പോൾ പറയുന്നില്ല. കേസ് നടക്കുകയല്ലേ. ഞാൻ സ്ത്രീകളോട് മോശമായി പെരുമാറുന്ന ആളൊന്നുമല്ല. ഞാൻ 25 കൊല്ലമായി സിനിമയിൽ വന്നിട്ട്. ഇതുവരെ സെറ്റിൽ ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ല. നിങ്ങളൊന്ന് അന്വേഷിച്ച് നോക്ക്. ഇത് വിനായകനും കുറച്ച് ആളുകളും തമ്മിലുള്ള പ്രശ്നമാണെന്ന് കരുതിയോ? ഇത് രണ്ട് സിസ്റ്റങ്ങൾ തമ്മിലുള്ള പ്രശ്നമാണ്''

ആരോപണത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് താങ്കൾ വിശ്വസിക്കുണ്ടോയെന്നും എന്താണ് താങ്കളുടെ രാഷ്ട്രീയമെന്നുമുള്ള ചോദ്യത്തിന് താൻ ദളിതനല്ല പുലയനാണ് എന്നായിരുന്നു വിനായകന്റെ മറുപടി. ''ഞാൻ ദലിതനല്ല. ഞാൻ പുലയനാണ്. കാളിവിശ്വാസിയായ പുലയനാണ്. ഞാൻ ഇങ്ങനെ പറഞ്ഞുവെന്ന് നിങ്ങൾക്ക് എഴുതാൻ ധൈര്യമുണ്ടോ? ഞാൻ ദലിതുമല്ല ഹിന്ദുവുമല്ല. എന്റെ കാളി എന്ന് പറയുന്നത് ഡിസാസ്റ്ററാണ്.

ഞാൻ അതുകൊണ്ടാണ് സംഘപരിവാറിന് മറുപടിയായി ഫേസ്‌ബുക്കിൽ ആ ചിത്രമിട്ടത്. പുലയനായ എനിക്ക് ഒരു പ്രശ്നം വന്നപ്പോൾ ഞാൻ ഒറ്റയ്ക്ക് അത് നേരിട്ടു. അപ്പോ 'ഇവര്' എന്നെ പെടുത്താനാണ് നോക്കിയത്. ബട്ട് ഐ ഡോണ്ട് കെയർ''.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP