Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202328Tuesday

സ്വന്തമായി വീടില്ല; മത്സ്യത്തൊഴിലാളിയായ ഭർത്താവിന് ജോലി കണ്ണൂരിൽ; ഭർത്താവിന്റെ സഹോദരിയുടെ വീട്ടു വിട്ടിറങ്ങിയത് കുടുംബ പ്രശ്‌നം മൂലം; ഗുരുവായൂരിൽ കണ്ടെത്തിയ അമ്മയേയും അഞ്ച് മക്കളെയും വയനാട്ടിൽ; വിജിമ ദുരിതം പറയുമ്പോൾ

സ്വന്തമായി വീടില്ല; മത്സ്യത്തൊഴിലാളിയായ ഭർത്താവിന് ജോലി കണ്ണൂരിൽ; ഭർത്താവിന്റെ സഹോദരിയുടെ വീട്ടു വിട്ടിറങ്ങിയത് കുടുംബ പ്രശ്‌നം മൂലം; ഗുരുവായൂരിൽ കണ്ടെത്തിയ അമ്മയേയും അഞ്ച് മക്കളെയും വയനാട്ടിൽ; വിജിമ ദുരിതം പറയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: ഗുരുവായൂരിൽ കണ്ടെത്തിയ അമ്മയേയും അഞ്ച് മക്കളെയും വയനാട്ടിലെത്തിച്ചു. നാലു ദിവസം മുമ്പ് കാണാതായ കൂടൊത്തുമ്മലിൽ താമസിക്കുന്ന വിമിജ (40)യെയും കുട്ടികളെയുമാണ് കൽപ്പറ്റയിലെ സ്‌നേഹിതയിലെത്തിച്ചത്. തിങ്കളാഴ്ച ഭർതൃവീട്ടിൽ നിന്ന് മക്കളെയും കൂട്ടി സ്വന്തം വീട്ടിലേയ്ക്ക് പോയതായിരുന്നു വിമിജ. എന്നാൽ വീട്ടിലെത്തില്ല. ഫോാണിൽ ബന്ധപ്പെട്ടിട്ടും കാണാതയതോടെയാണ് കുടുംബം പൊലീലസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ സുരക്ഷിതമായി കണ്ടെത്തിയത്.

കുടുംബത്തിന് സ്വന്തമായി വീടില്ല. മത്സ്യത്തൊഴിലാളിയായ ഭർത്താവ് ബാബു കണ്ണൂരിലാണ് ജോലി ചെയ്യുന്നത്. നീണ്ട നാളുകളായി വാടക വീട്ടിലായിരുന്നു താമസം. അവിടെനിന്ന് മാറേണ്ട സാഹചര്യം വന്നതോടെ ഭർത്താവിന്റെ സഹോദരിയുടെ വീട്ടിലേക്ക് പോയി. ഇത്രയും നാൾ അവിടെയായിരുന്നു താമസം. കുടുംബ പ്രശ്‌നം മൂലമാണ് താൻ വീട് വിട്ടിറങ്ങിയതെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. ബന്ധുവീട്ടിലേക്ക് പോകാൻ താത്പര്യമില്ലെന്ന് അറിയിച്ചതിനെത്തുടർന്നാണ് സ്നേഹിതയിലേക്ക് മാറ്റിയത്.

ഫറോക്കിലെയും ഷൊർണൂരിലെയും ബന്ധുക്കളുടെ വീടുകളിൽ എത്തിയിരുന്നു. വയനാട്ടിൽ നിന്നും പറശ്ശിനിക്കടവിലേക്കും അവിടെനിന്ന് ഫറോക്കിലേക്കും പോയി. ഫറോക്കിൽ നിന്ന് പറശ്ശിനിക്കടവിലേക്കും അവിടെനിന്ന് ഷോർണൂരിലെ ബന്ധുവിന്റെ വീട്ടിലേക്കും തുടർന്ന് തൃശൂരിൽ എത്തിയശേഷം ബസിൽ ഗുരുവായൂരിലും എത്തുകയായിരുന്നു. മൊബൈൽ ഫോൺ ഓഫാക്കാത്തതാണ് ഇവരെ കണ്ടെത്തുന്നതിൽ നിർണ്ണായകമായത്. ഇവർക്ക് എല്ലാ സംരക്ഷണവും നൽകാനാണ് അധികൃതരുടെ തീരുമാനം.

ഈ മാസം 18നാണ് യുവതിയേയും മക്കളെയും കാണാതായത്. യുവതിയുടെ ഫോൺ ലൊക്കേഷൻ ട്രാക്ക് ചെയ്ത പൊലീസ് ഷൊർണൂരിലെ ബന്ധുവിന്റെ കടയിലെത്തി പണം കടം വാങ്ങിയതായി കണ്ടെത്തി. ഇത് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവരെ ഗുരുവായൂർ ക്ഷേത്രത്തിൽ കണ്ടെത്തിയത്. ക്ഷേത്രക്കുളത്തിന് സമീപത്തെ അന്നലക്ഷ്മി ഹാളിൽ പ്രസാദ ഊട്ട് കഴിക്കാനുള്ള വരിയിൽ രാത്രി ഏഴോടെയാണ് കണ്ടെത്തിയത്. ഫറോക്ക്, രാമനാട്ടുകര, കണ്ണൂർ, ഷൊർണൂർ എന്നിവിടങ്ങളിലും അമ്മയും മക്കളും എത്തിയിരുന്നുവെന്ന് പൊലീസ് പറയുന്നു.

തിങ്കളാഴ്ച ഭർതൃവീട്ടിൽ നിന്ന് മക്കളെയും കൂട്ടി സ്വന്തം വീട്ടിലേയ്ക്ക് പോയതായിരുന്നു വിമിജ. എന്നാൽ വീട്ടിലെത്തിയില്ലെന്ന് മാത്രമല്ല, ഫോണിൽ വിളിച്ചിട്ട് കിട്ടിയതുമില്ല. ഇതോടെ കുടുംബം പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. യുവതിയും മക്കളും രാമനാട്ടുകരയിലെ ബന്ധുവീട്ടിലെത്തിയതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു.

ഇവിടെ നിന്ന് വയനാട്ടിലേക്ക് മടങ്ങുന്നുവെന്ന് പറഞ്ഞാണ് ഇറങ്ങിയത്. എന്നാൽ യുവതിയേയും മക്കളെയും കണ്ണൂർ ബസ് സ്റ്റാൻഡ് പരിസരത്ത് വച്ച് കണ്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP