Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202423Sunday

കേരളത്തിലെ കൈക്കൂലി പാപികൾ 7000ൽ അധികം; ഡിജിറ്റൽ ഒപ്പിനു മാത്രം ദിവസങ്ങൾ ഫയലുകൾ പിടിച്ചു വയ്ക്കും; സെർവർ മനപ്പൂർവം ഡൗണാക്കിയും അഴിമതി; അപേക്ഷകൾ വിജിലൻസ് ഉദ്യോഗസ്ഥർക്ക് കാണാനുള്ള 'വ്യൂ' സംവിധാനം ചുവപ്പുനാടകൾക്ക് മാറ്റമുണ്ടാക്കുമെന്ന് പ്രതീക്ഷ; ഓൺലൈൻ അപേക്ഷകൾ വിജിലൻസ് നിരീക്ഷിക്കും

കേരളത്തിലെ കൈക്കൂലി പാപികൾ 7000ൽ അധികം; ഡിജിറ്റൽ ഒപ്പിനു മാത്രം ദിവസങ്ങൾ ഫയലുകൾ പിടിച്ചു വയ്ക്കും; സെർവർ മനപ്പൂർവം ഡൗണാക്കിയും അഴിമതി; അപേക്ഷകൾ വിജിലൻസ് ഉദ്യോഗസ്ഥർക്ക് കാണാനുള്ള 'വ്യൂ' സംവിധാനം ചുവപ്പുനാടകൾക്ക് മാറ്റമുണ്ടാക്കുമെന്ന് പ്രതീക്ഷ; ഓൺലൈൻ അപേക്ഷകൾ വിജിലൻസ് നിരീക്ഷിക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അഴിമതി തടയാൻ ഇനി കർശനമായ വിജിലൻസ് നിരീക്ഷണം. വിവിധ സേവനങ്ങൾക്കായി സർക്കാർ ഓഫീസുകളിൽ നൽകുന്ന ഓൺലൈൻ അപേക്ഷകൾ സ്ഥിരമായി നിരീക്ഷിക്കാൻ വിജിലൻസ്. അപേക്ഷകൾ അനാവശ്യമായി പിടിച്ചുവയ്ക്കുന്നതും നിരസിക്കുന്നതും സേവനം വൈകിക്കുന്നതും തടയുകയാണ് ലക്ഷ്യം.

ഏഴുവർഷമായി നിയമത്തിന്റെ നൂലാമാലകളും കുരുക്കുകളും അഴിച്ച് അപേക്ഷകളിൽ വേഗത്തിൽ തീർപ്പ് കൽപ്പിക്കാനുള്ള സംവിധാനം ഒരുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. നിയമഭേദഗതിയുൾപ്പെടെ ഇതിനായി കൊണ്ടുവന്നു. പരമാവധി അപേക്ഷകൾ ഓൺലൈനിലാക്കി. 324 വില്ലേജ് സ്മാർട്ടാക്കി. 139 കൂടി ഉടൻ പൂർത്തിയാകും. തദ്ദേശസ്ഥാപനങ്ങളിൽ 250 സേവനം ഇപ്പോൾത്തന്നെ ഓൺലൈനിലാണ്. ഈ ആധുനിക വൽക്കരണത്തിനിടെയും അഴിമതി തുടരുന്നു. ഈ സാഹചര്യത്തിലാണ് വിജിലൻസ് ഇടപെടൽ.

അപേക്ഷകൾ വിജിലൻസ് ഉദ്യോഗസ്ഥർക്ക് കാണാനുള്ള 'വ്യൂ' സംവിധാനത്തിന് ഔദ്യോഗിക അനുമതിക്കായി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിജിലൻസ് ഡയറക്ടർ മനോജ് അബ്രഹാം പറഞ്ഞു. അഴിമതി തടയുകയാണ് ലക്ഷ്യം. വ്യു സംവിധാനത്തിന് അനുമതി കിട്ടിയാൽ ഉടൻ സംവിധാനം നിലവിൽ വരും. ഏതെങ്കിലും തരത്തിലുള്ള എഡിറ്റിങ്ങോ ഇടപെടലോ അപേക്ഷകളിൽ വിജിലൻസ് നടത്തില്ല. അപേക്ഷ കൊടുത്ത തീയതി, എത്ര ദിവസം വൈകുന്നു, കാരണമെന്താണ്, നിരസിച്ച അപേക്ഷകളുടെ നിജസ്ഥിതി തുടങ്ങിയ വിവരങ്ങളാണ് നിരീക്ഷിക്കുക. അകാരണമായി ഏതെങ്കിലും ഓഫീസിൽ സേവനം വൈകുകയോ നിരസിക്കുകയോ ചെയ്താൽ ഇടപെടും.

ഡിജിറ്റൽ ഒപ്പിനു മാത്രം ദിവസങ്ങൾ പിടിച്ചുവയ്ക്കുക, സെർവർ മനപ്പൂർവം ഡൗണാക്കുക തുടങ്ങി ഓൺലൈൻ അപേക്ഷാ സംവിധാനത്തെ തന്നെ അട്ടിമറിക്കുന്ന അഴിമതി വീരന്മാരുമുണ്ട്. റവന്യു, തദ്ദേശ സ്ഥാപനങ്ങളിലാണ് സാധാരണക്കാരായ കൂടുതൽ അപേക്ഷകർ എത്തുന്നത് എന്നതിനാൽ കൂടുതൽ പരാതികൾ അവിടെ നിന്നാണ്. അതേസമയം, മോട്ടോർ വാഹനവകുപ്പിലും രജിസ്ട്രേഷൻ അടക്കം പല വകുപ്പിലും ഏജന്റുമാർ വഴിയാണ് കൈക്കുലി. എ്ല്ലാം നിരീക്ഷിക്കും.

കൈക്കൂലി സംബന്ധിച്ച പരാതികളിൽ വിജിലൻസ് നിരീക്ഷിക്കുന്നത് എഴുന്നൂറിലധികം സർക്കാർ ഉദ്യോഗസ്ഥരെയാണ്. റവന്യു, തദ്ദേശം, മോട്ടർ വാഹന വകുപ്പ്, റജിസ്‌ട്രേഷൻ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ സംബന്ധിച്ചാണ് കൂടുതൽ പരാതികൾ ലഭിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ പരിശോധിക്കും. ഇവരുടെ സാമ്പത്തിക ചുറ്റുപാട്, നാട്ടിലെയും ഓഫിസിലെയും പ്രവർത്തനങ്ങൾ, സൗഹൃദങ്ങൾ എന്നിവ പരിശോധിക്കും. പ്രാഥമിക പരിശോധനയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാൽ സംശയമുള്ളവരുടെ പട്ടികയിൽ ഉൾപ്പെടുത്തി തുടരന്വേഷണം നടത്തും. സസ്‌പെക്റ്റഡ് ഓഫിസേഴ്‌സ് ഷീറ്റ് (എസ്ഒഎസ്) എന്നാണ് പട്ടികയെ വിളിക്കുന്നത്.

ഈ വർഷം ഇതുവരെ 23 ട്രാപ്പ് കേസുകളിലായി 26 സർക്കാർ ഉദ്യോസ്ഥരെയാണ് അറസ്റ്റു ചെയ്തത്. റവന്യുവകുപ്പാണ് കേസുകളിൽ മുന്നിൽ. റവന്യുവകുപ്പിൽ 8 ട്രാപ്പ് കേസുകളിലായി 9 പേരെ അറസ്റ്റ് ചെയ്തു. മറ്റു വകുപ്പുകളിൽ അറസ്റ്റിലായവരുടെ എണ്ണം: ആരോഗ്യം4, തദ്ദേശം6, പൊലീസ്2, വനം1, കൃഷി2, റജിസ്‌ട്രേഷൻ1, പട്ടികജാതി വകുപ്പ്1. കഴിഞ്ഞവർഷം 47 കേസുകളിലായി 55 പേരെ അറസ്റ്റു ചെയ്തു. 2021ൽ 30 കേസുകളിലായി 36 പേരെ അറസ്റ്റു ചെയ്തു. 2018ന് ശേഷം കൂടുതൽ അറസ്റ്റ് നടന്നത് റവന്യുവകുപ്പിലാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP