Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

പ്രസാവാവധിയിൽ ആയിരുന്ന വിജിയെ പൊലീസും ആദ്യം തിരിച്ചറിഞ്ഞില്ല; ജീപ്പ് എത്തിച്ചത് ആശുപത്രിയിലേക്ക് യൂസഫലിയേയും ഭാര്യയേയും മാറ്റും വരെ വിശ്രമമില്ലാത്ത രക്ഷാ പ്രവർത്തനം; സിവിൽ പൊലീസ് ഓഫീസർ വിജിയും ഭർത്താവും കാട്ടിയത് അസാമാന്യ ഇടപെടൽ; പനങ്ങാട്ട് ലുലു ഗ്രൂപ്പ് ഉടമ തിരിച്ചറിഞ്ഞത് സ്‌നേഹത്തിന്റെ കരുതൽ

പ്രസാവാവധിയിൽ ആയിരുന്ന വിജിയെ പൊലീസും ആദ്യം തിരിച്ചറിഞ്ഞില്ല; ജീപ്പ് എത്തിച്ചത് ആശുപത്രിയിലേക്ക് യൂസഫലിയേയും ഭാര്യയേയും മാറ്റും വരെ വിശ്രമമില്ലാത്ത രക്ഷാ പ്രവർത്തനം; സിവിൽ പൊലീസ് ഓഫീസർ വിജിയും ഭർത്താവും കാട്ടിയത് അസാമാന്യ ഇടപെടൽ; പനങ്ങാട്ട് ലുലു ഗ്രൂപ്പ് ഉടമ തിരിച്ചറിഞ്ഞത് സ്‌നേഹത്തിന്റെ കരുതൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഹെലികോപ്ടർ വീണതു കൊണ്ട് ഓടിയെത്തിയവർക്ക് അതിലുള്ളത് ശതകോടീശ്വരനായ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണെന്ന് അറിയില്ലായിരുന്നു. അതിസാഹസികമായാണ് ചതുപ്പിലൂടെ ഓടി ഹെലികോപ്ടറിന് അടുത്ത് അവർ എത്തിയത്. അതിന് ശേഷം രക്ഷപ്പെടുത്തൽ. യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചു വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) പരിശോധിക്കുന്നുണ്ട്,

ഹെലികോപ്റ്ററിന്റെ സർവീസ് ചുമതലയുള്ള ഒഎസ്എസ് എയർ മാനേജ്‌മെന്റ് കമ്പനിയിലെ എൻജിനീയർമാരും പരിശോധന നടത്തും. മഴയല്ല, സാങ്കേതിക തകരാർ മൂലമാണു കോപ്റ്റർ അടിയന്തരമായി ഇറക്കേണ്ടി വന്നതെന്നാണു പ്രാഥമിക നിഗമനമെന്നു കമ്പനി ചീഫ് എൻജിനീയർ ജെ.പി. പാണ്ഡെ പറഞ്ഞു. അപകടത്തിൽപ്പെട്ട കോപ്റ്ററിന്റെ എൻജിനിൽ ഉൾപ്പടെ വെള്ളം കയറിയിട്ടുണ്ടാകും. അറ്റകുറ്റപ്പണിക്കായി ആദ്യം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്കു കൊണ്ടുപോകും. അതിനായി വിവിധ ഭാഗങ്ങളായി അഴിച്ചെടുക്കണം. 6 മാസത്തിനകം വീണ്ടും പ്രവർത്തന സജ്ജമാക്കാനാകുമെന്നാണു കണക്കുകൂട്ടൽ.

രക്ഷാപ്രവർത്തകർ നൽകിയ ആത്മവിശ്വാസമാണ് യൂസഫലിക്കും ഭാര്യയ്ക്കും ആദ്യം മാനസിക ധൈര്യം നൽകിയത്. എല്ലാം ഒകെയാണെന്ന സന്ദേശം അവർ നൽകി. യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റർ പനങ്ങാട് ദേശീയപാതയോരത്തെ ചതുപ്പുനിലത്ത് ഇടിച്ചിറങ്ങിയപ്പോൾ രക്ഷാപ്രവർത്തകരായത് കുറ്റിക്കാട്ടുവീട്ടിൽ രാജേഷ് ഖന്നയും ഭാര്യ വിജിയും. ഇവരുടെ വീട്ടിൽനിന്ന് വെറും 10 മീറ്റർ മാറിയാണ് കോപ്റ്റർ ഇറക്കിയത്. അതിവേഗം തന്നെ ഇവർ ഹെലികോപ്ടറിൽ ആരെന്ന് അറിയാതെ രക്ഷാപ്രവർത്തനത്തി് ഇറങ്ങി.

കോപ്റ്ററിൽനിന്നു രക്ഷപ്പെടുത്തിയവരെ വീട്ടുമുറ്റത്തിരുത്തി. വനിതാ സിവിൽ പൊലീസ് ഓഫിസറാണ് വിജി. ഓടിയെത്തിയപ്പോൾ എങ്ങനെയും അവരെ രക്ഷിക്കുക എന്നതു മാത്രമായിരുന്നു ചിന്തയെന്നു രാജേഷ് പറയുന്നു. ചതുപ്പിലൂടെ മുട്ടറ്റം വെള്ളത്തിലും പിന്നെ പുല്ലിനിടയിലൂടെയും നീങ്ങി. കോപ്റ്ററിലെ യാത്രക്കാർ പിപിഇ കിറ്റ് ധരിച്ചിരുന്നു. വീട്ടുമുറ്റത്തെത്തിയപ്പോൾ വിജി കസേര ഇട്ടുകൊടുത്തു. നടുവേദന ഉള്ളതിനാൽ ഇരിക്കാൻ പറ്റുന്നില്ലെന്ന് യൂസഫലി പറഞ്ഞു. ചേച്ചി ഇരിക്ക് എന്നു പറഞ്ഞ് യൂസഫലിയുടെ ഭാര്യയെ വിജി കസേരയിൽ ഇരുത്തി. കുടിക്കാൻ വെള്ളം വേണോ എന്നു ചോദിച്ചെങ്കിലും വേണ്ടെന്നായിരുന്നു മറുപടി.

മഴയായതിനാൽ റോഡിൽ വാഹനങ്ങൾ കണ്ടില്ല. വിജി നിന്ന വേഷത്തിൽ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലേക്ക് ഓടിച്ചെന്നു വിവരം പറഞ്ഞു. പ്രസവാവധിയിലായിരുന്ന വിജിയെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സ്ഥലം മാറിയെത്തിയ പൊലീസുകാർക്ക് ആദ്യം മനസ്സിലായില്ല. തൊട്ടടുത്തായിട്ടും കോപ്റ്റർ വീണ ശബ്ദം മഴ കാരണം സ്റ്റേഷനിലും കേട്ടിരുന്നില്ല. വിജയെ പരിചയമുള്ള പൊലീസുകാരൻ കണ്ടത് നിർണ്ണായകമായി. പൊലീസ് ഉടൻ ജീപ്പിറക്കി വിജിയുടെ വീട്ടിലെത്തി. യൂസഫലിയെയും ഭാര്യയെയും ജീപ്പിൽ കയറ്റി. നേരെ ലേക്ഷോർ ആശുപത്രിയിലേക്ക്.

തൊട്ടു പിന്നാലെ മറ്റൊരു കാറെത്തി. അതിൽ മറ്റുള്ളവരും കയറി. അതിനു ശേഷമാണ് യൂസഫലിയുടെ സ്ഥിരം വാഹനം എത്തിയത്. അതിന് മുമ്പ് അവർ ആശുപത്രിയിൽ എത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP