Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭാര്യ രമാദേവിയും ഇളയ മകളും അഹമ്മദാബാദിൽ; മൂത്ത മകൾ നോബിളും കുടുംബവും ബെംഗളൂരുവിൽ; മകൻ രോഹിത്തും ഭാര്യയും ലണ്ടനിലും; ഗാർഹിക നിരീക്ഷണത്തിലിരിക്കെ മരിച്ച നെടുമ്പ്രത്തെ വിജയകുമാറിന്റെ സംസ്‌കാര ചടങ്ങുകൾ ഉറ്റവർ കണ്ടത് മൂന്നുസ്ഥലങ്ങളിൽ ഇരുന്ന് മൊബൈൽ വീഡിയോ കോൺഫറൻസിലൂടെ; മരണം ഹൃദയാഘാതം മൂലമെന്ന് സ്ഥിരീകരിച്ചെങ്കിലും നിയന്ത്രണങ്ങളിൽ പെട്ട് ഒരുനോക്കുകാണാനാവാതെ കുടുംബാംഗങ്ങൾ; കോവിഡ് അകറ്റിയ സങ്കടകഥയിൽ ഉലഞ്ഞ് നാട്ടുകാരും

ഭാര്യ രമാദേവിയും ഇളയ മകളും അഹമ്മദാബാദിൽ; മൂത്ത മകൾ നോബിളും കുടുംബവും ബെംഗളൂരുവിൽ; മകൻ രോഹിത്തും ഭാര്യയും ലണ്ടനിലും; ഗാർഹിക നിരീക്ഷണത്തിലിരിക്കെ മരിച്ച നെടുമ്പ്രത്തെ വിജയകുമാറിന്റെ സംസ്‌കാര ചടങ്ങുകൾ ഉറ്റവർ കണ്ടത് മൂന്നുസ്ഥലങ്ങളിൽ ഇരുന്ന് മൊബൈൽ വീഡിയോ കോൺഫറൻസിലൂടെ; മരണം ഹൃദയാഘാതം മൂലമെന്ന് സ്ഥിരീകരിച്ചെങ്കിലും നിയന്ത്രണങ്ങളിൽ പെട്ട് ഒരുനോക്കുകാണാനാവാതെ കുടുംബാംഗങ്ങൾ; കോവിഡ് അകറ്റിയ സങ്കടകഥയിൽ ഉലഞ്ഞ് നാട്ടുകാരും

എസ്.രാജീവ്‌

തിരുവല്ല: കൊവിഡ് ഗാർഹിക നിരീക്ഷണത്തിലിരിക്കെ മരിച്ച വിജയകുമാറിന്റെ സംസ്‌ക്കാര ചടങ്ങുകൾ മഹിളാ മോർച്ച നേതാവായ ഭാര്യയും മക്കളും കണ്ടത് മെബൈൽ വീഡിയോ കോൾ കോൺഫറൻസിലൂടെ. നെടുമ്പ്രം പൊടിയാടി നോബിൾ ഹൗസിൽ വിജയകുമാറിന്റെ (68) സംസ്‌കാര ചടങ്ങുകളാണ് ഭാര്യയും മഹിളാ മോർച്ച സംസ്ഥാന സമിതിയംഗവും മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന രമാദേവിയും മക്കളും വിവിധ സ്ഥലങ്ങളിലായിരുന്ന് മൊബൈലിലൂടെ കണ്ടത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ആയിരുന്നു കോവിഡ് നിർദ്ദേശങ്ങൾ പാലിച്ചുള്ള സംസ്‌കാര ചടങ്ങുകൾ.

ഭാര്യ രമാദേവിയും ഇളയ മകൾ ബ്രൈറ്റിയും ഗുജറാത്തിലെ അഹമ്മദാബാദിലിരുന്നും മൂത്ത മകൾ നോബിളും കുടുംബവും ബാംഗ്ലൂരിലിരുന്നും മകൻ രോഹിതും ഭാര്യയും ലണ്ടനിലിരുന്നുമാണ് അന്ത്യ യാത്രാ ചടങ്ങുകൾ കണ്ടത്. ഭർത്താവിനെ അവസാനമായി ഒരു നോക്ക് കാണാൻ അതിയായി ആഗ്രഹിച്ച രമാദേവിയെ നാട്ടിലെത്തിക്കാൻ ബിജെപി സംസ്ഥാന നേതൃത്വം ഗുജറാത്ത് ബിജെപി ഘടകവുമായി വരെ ബന്ധെപ്പെട്ടിരുന്നു. എന്നാൽ ലോക്ക് ഡൗൺ മൂലമുള്ള യാത്രാ വിലക്കുകൾ നിലനിൽക്കുന്നതിനാൽ ഇതിന് കഴിയാതെ വരുകയായിരുന്നു. ഇതേ തുടർന്നാണ് സംസ്‌കാര ചടങ്ങുകൾ മൊബൈലിലൂടെ കാണിക്കാൻ ബന്ധുക്കൾ തീരുമാനിച്ചത്.

രോഹിതിന്റെ അഭാവത്തിൽ വിജയകുമാറിന്റെ സഹോദരങ്ങളായ ശ്രീകുമാറും സോമനും ചേർന്നാണ് അന്ത്യ കർമ്മങ്ങൾ ചെയ്തത്. ഭാര്യ രമാദേവിയെയും കൂട്ടി അഹമ്മദാബാദിൽ വ്യോമസേനയിൽ നഴ്‌സായ മകൾ ബ്രൈറ്റിയെ സന്ദർശിക്കാൻ പോയ വിജയകുമാർ മാർച്ച് 22 ന് തനിച്ച് നാട്ടിൽ മടങ്ങിയെത്തുകയായിരുന്നു , തുടർന്ന് ഗാർഹിക നിരക്ഷണത്തിൽ പ്രവേശിച്ചു. ഇതിനിടെ ഒമ്പതാം തീയതി വൈകുന്നേരം അഞ്ച് മണിയോടെ മുറിക്കുള്ളിൽ കുഴഞ്ഞു വീണ വിജയകുമാറിനെ തിരുവല്ലാ താലൂക്ക് ആശുപതിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. ുടർന്ന് ഗാർഹിക നിരീക്ഷണത്തിൽ തുടരവെയാണ് മുറിക്കുള്ളിൽ കുഴഞ്ഞ് വീണത്. വിജയകുമാറിന് പ്രാഥമിക ചികിത്സ നൽകിയ താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിലെ ഡോക്ടർ അടക്കം ആറ് ജീവനക്കാരെയും ആശുപത്രിയിൽ എത്തിച്ച നാല് ബന്ധുക്കളെയും നിരീക്ഷണ വലയത്തിലാക്കിയിരുന്നു.

നിരീക്ഷണത്തിലിരിക്കെ മരിച്ചതിനാൽ സ്രവം ശേഖരിച്ച ശേഷം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് സ്രവ പരിശോധനാ ഫലം ലഭിച്ചതോടെ മരണ കാരണം കോവിഡല്ലെന്നും ഹൃദയാഘാതം മൂലമാണെന്നും ആരോഗ്യ വിഭാഗം സ്ഥിരീകരിച്ചു. ഇതോടെയാണ് തിങ്കളാഴ്ച രാവിലെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP