Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

രണ്ടുവർഷം മുമ്പൊരു ഒക്ടോബറിൽ ദീപാവലിക്ക് മുമ്പ് വിജയ് പറഞ്ഞപ്പോൾ തമിഴകം കാത് കൂർപ്പിച്ചു: ഞാൻ തമിഴ്‌നാട് മുഖ്യമന്ത്രി ആയാൽ..; 'സർക്കാരിന്റെ' ഓഡിയോ ലോഞ്ചിനിടെ ആരാധകരെ സന്തോഷിപ്പിക്കാൻ പറഞ്ഞ വാക്കുകൾ വെറുതെയായില്ല; ഇളയദളപതി രാഷ്ട്രീയത്തിലേക്ക്; ഏതുപാർട്ടിയിലേക്കെന്ന ആകാംക്ഷയിൽ ഫാൻസുകാർ

രണ്ടുവർഷം മുമ്പൊരു ഒക്ടോബറിൽ ദീപാവലിക്ക് മുമ്പ് വിജയ് പറഞ്ഞപ്പോൾ തമിഴകം കാത് കൂർപ്പിച്ചു: ഞാൻ തമിഴ്‌നാട് മുഖ്യമന്ത്രി ആയാൽ..; 'സർക്കാരിന്റെ' ഓഡിയോ ലോഞ്ചിനിടെ ആരാധകരെ സന്തോഷിപ്പിക്കാൻ പറഞ്ഞ വാക്കുകൾ വെറുതെയായില്ല; ഇളയദളപതി രാഷ്ട്രീയത്തിലേക്ക്; ഏതുപാർട്ടിയിലേക്കെന്ന ആകാംക്ഷയിൽ ഫാൻസുകാർ

മറുനാടൻ ഡെസ്‌ക്‌

 ചെന്നൈ: രണ്ടുവർഷം മുമ്പ് ഇതുപോലൊരു ഒക്ടോബറിലായിരുന്നു സംഭവം. ദീപാവലിക്ക് ഇറങ്ങാനിരിക്കുന്ന 'സർക്കാർ' സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ തമിഴ് സൂപ്പർ താരം വിജയ് പറഞ്ഞു: 'ഞാൻ തമിഴ്‌നാട് മുഖ്യമന്ത്രി ആയാൽ, സമൂഹത്തിന്റെ ഓരോ മേഖലയിലും കയറിക്കൂടിയ അഴിമതി തുടച്ചുനീക്കാൻ പോരാടും'. ദീർഘനാളത്തെ നിശ്ശബ്ദതയ്ക്ക് ശേഷമുള്ള താരത്തിന്റെ മൊഴി ആരാധകർക്ക് ഉള്ളിൽ തേന്മൊഴിയായി. കമൽഹാസനും രജനീകാന്തും രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ താൽപര്യം പ്രകടിപ്പിച്ച നാളുകളിലായിരുന്നു വിജയുടെ മൊഴി. ഇളയ ദളപതി വിജയ് എന്ന് ആരാധകർ സ്‌നേഹപൂർവം വിളിക്കുന്ന താരം അന്ന് പറഞ്ഞത് സംസ്ഥാനത്തെ അഴിമതിയുടെ കറകൾ നീക്കാൻ, ധാർമികമൂല്യങ്ങളിൽ വിശ്വസിക്കുനന്ന ഒരാൾ തലപ്പത്ത് വരണമെന്നാണ്. സർക്കാർ സിനിമയുടെ പ്രമോഷന് വേണ്ടി പറഞ്ഞ വാക്കുകൾ വെറുതെയായിരുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ അച്ഛൻ എസ്.എ.ചന്ദ്രശേഖറിന്റെ ഇന്നത്തെ പ്രസ്താവന സൂചിപ്പിക്കുന്നത്.

വിജയ് ഉടൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്നും എന്നാൽ ഒരുകാരണവശാലും ബിജെപിക്കൊപ്പം പോകില്ലെന്നും ചന്ദ്രശേഖർ പറഞ്ഞു. മാസങ്ങൾക്ക് മുൻപ് തമിഴ്‌നാട്ടിലെ വിവിധ നഗരങ്ങളിൽ തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയെയും ഭാര്യ സംഗീതയെ ജയലളിതയായും അവതരിപ്പിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. മധുര,സേലം,രാമനാഥപുരം എന്നീ നഗരങ്ങളിലാണ് ഇത്തരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

തമിഴ് ആരാധകർക്കിടയിൽ വൻജനപ്രീതിയുള്ള വിജയുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശം നിലവിലെ ദ്രാവിഡ മുന്നണികൾക്കും ദേശീയ പാർട്ടികൾക്കും ഒരുപോലെ തമിഴ്‌നാട്ടിൽ ഭീഷണിയാണ്. ബിഗിൽ എന്ന ചിത്രത്തിൽ കേന്ദ്രസർക്കാരിന്റെ ജിഎസ്ടി നയങ്ങളെ വിമർശിച്ച് ഡയലോഗുകൾ ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് ശക്തമായ എതിർപ്പാണ് ബിജെപിയിൽ നിന്നും വിജയ്ക്കുണ്ടായത്. മാസ്റ്റേഴ്സ് സിനിമയുടെ ചിത്രീകരണ സമയത്തും ഇൻകംടാക്സ് സംബന്ധമായി 25 കോടിയുടെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് വിജയിയെ ചോദ്യം ചെയ്തിരുന്നു. എന്നാൽ വിജയ് ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

സർക്കാരിന്റെ ഓഡിയോ ലോഞ്ചിനിടെ വിജയ് ഒരുകഥ പറഞ്ഞു. രാജാക്കന്മാർ എങ്ങനെ ഉത്തരവാദിത്ത ബോധത്തോടെ പെരുമാറണം എന്നതായിരുന്നു വിഷയം. ഒരുസംസ്ഥാനം ഭരിക്കുന്നവർ ആത്മാർത്ഥതയുള്ളവരാണെങ്കിൽ സർക്കാരിന്റെ താഴേത്തട്ടിലുള്ളവരും ആത്മാർത്ഥത കാട്ടും. എന്നാൽ, തലപ്പത്തുള്ളവർ അഴിമതിക്കാരാണെങ്കിലോ, താഴേത്തട്ടിലുള്ളവരും അങ്ങനെയായിരിക്കും. നേതാവ് നല്ല മനുഷ്യനാണെങ്കിൽ പാർട്ടിയും സ്വാഭാവികമായി നല്ലതായിരിക്കും.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇപ്പോഴും നല്ല പാർട്ടിയാണെന്ന് ഗാന്ധിജിയുടെ നേതൃത്വത്തെ സൂചിപ്പിച്ചുകൊണ്ട് വിജയ് അന്നുപറഞ്ഞു. ഗാന്ധിജി വളരെ നല്ല മനുഷ്യനായിരുന്നു. അക്കാരണം കൊണ്ടാണ് ഒരുജവഹർലാൽ നെഹ്‌റുവിനോ, വല്ലഭായി പട്ടേലിനോ, കാമരാജിനോ, രാജാജിക്കോ അദ്ദേഹത്തിന്റെ അനുയായി ആകാൻ കഴിഞ്ഞത്. ആത്മാർത്ഥതയില്ലാത്ത ഒരാൾക്ക് അദ്ദേഹത്തെ പിന്തുടരാനാവില്ല-വിജയ് പറഞ്ഞു.നേതാക്കൾ സ്വാഭാവികമായി രൂപപ്പെട്ട് വരണമെന്നും അത്തരം നേതാവിന്റെ കീഴിലുള്ള സർക്കാർ നന്നായിരിക്കുമെന്നും അദ്ദേഹം അന്ന് പറഞ്ഞു. ഏതായാലും ബിജെപിയിലേക്കല്ലെങ്കിൽ ഇനി ഏതുപാർട്ടിയിലേക്കെന്ന ചോദ്യമുണ്ട്. അതോ സ്വന്തമായി പാർട്ടിയുണ്ടാക്കുമോ? കാത്തിരുന്ന് തന്നെ കാണേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP