Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാസ്റ്ററിന്റെ വിജയത്തിൽ മതിമറന്ന് പിറന്നാളാഘോഷം; കേക്ക് മുറിച്ചത് വടിവാൾ കൊണ്ട് വെട്ടി; ചുറ്റിലും പ്രോത്സാഹനവുമായി ആരാധകരും; മക്കൾ സെൽവൻ വിജയ്‌സേതുപതിയുടെ പിറന്നാൾ ആഘോഷം വിവാദത്തിൽ

മാസ്റ്ററിന്റെ വിജയത്തിൽ മതിമറന്ന് പിറന്നാളാഘോഷം; കേക്ക് മുറിച്ചത് വടിവാൾ കൊണ്ട് വെട്ടി; ചുറ്റിലും പ്രോത്സാഹനവുമായി ആരാധകരും; മക്കൾ സെൽവൻ വിജയ്‌സേതുപതിയുടെ പിറന്നാൾ ആഘോഷം വിവാദത്തിൽ

ന്യൂസ് ഡെസ്‌ക്‌

ചെന്നൈ: വിജയ് ചിത്രം മാസ്റ്റർ നൂറുകോടി ക്ലബും കടന്ന് വൻവിജയത്തിലേക്ക് കുതിക്കുമ്പോൾ നായകനൊപ്പം തന്നെ കൈയടി നേടുകയാണ് ഭവാനി എന്ന പ്രതിനായക കഥാപാത്രവും. ഭവാനി യെ മികച്ചതാക്കിയ മക്കൾ സെൽവൻ വിജയ് സേതുപതിക്ക് പക്ഷെ ഇത്തവണത്തെ പിറന്നാൾ മധുരത്തിനൊപ്പം അൽപ്പം കയ്‌പേറിയതുമായി. വിജയത്തിന്റെ കൂടീ ആവേശത്തിൽ പിറന്നാ ൾ ആഘോഷത്തിൽ വരുത്തിയ ചെറിയൊരു പുതമയാണ് ഇപ്പോൾ താരത്തിൽ പൊല്ലാപ്പായിരി ക്കുന്നത്. സംഭവം മറ്റൊന്നുമല്ല..സംവിധായകൻ പൊൻ റാമിന്റെ ഷൂട്ടിങ്പുരോഗമിച്ചുകൊണ്ടി രിക്കുന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചായിരുന്നു വിജയ്‌സേതുപതിയുടെ ജന്മദിനാഘോഷം. സി നിമയുടെ അണിയറപ്രവർത്തകൾ താരത്തിനായി വലിയൊരു കേക്കും ഒരുക്കിയിരുന്നു. താരം പിറന്നാൾ കേക്ക് മുറിച്ചത് തമിഴ്‌നാട്ടിൽ കത്താൾ എന്ന് വിളിക്കപ്പെടുന്നതരം വാൾ ഉപയോഗി ച്ചായിരുന്നു. ഈ വേറിട്ട പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈ റലാവുകയും ചെയ്തിരുന്നു. ഇതോടെയാണ് സംഭവം വിവാദമായത്. പ്രവണത തെറ്റാണെന്ന് ചൂണ്ടി ക്കാട്ടി നിരവധി പേർ രംഗത്തെത്തി.നേരത്തേ വാളുകൊണ്ട്‌ കേക്ക്മുറിച്ച ഗുണ്ടാസംഘത്തെ ചെ ന്നൈ പൊലീസ്അറസ്റ്റ്‌ചെയ്തിരുന്നു. സമാനമായ കുറ്റകൃത്യമാണ്താരം ചെയ്തതെന്നാണ് ‌സമൂഹ മാധ്യമങ്ങളിലൂടെ ഉയരുന്ന വിമർശനം.

വിഷയം കൈവിടുമെന്ന് തോന്നിയതോടെ പ്രതികരണവുമായി വിജയ് സേതുപതി തന്നെ രംഗത്തെത്തി.'ജന്മദിനത്തിൽ എനിക്ക്ആശംസ അറിയിച്ച സഹതാരങ്ങൾക്കും സുഹൃത്തു ക്കൾക്കും നന്ദി. മൂന്ന്ദിവസം മുമ്പ്ജന്മദിനാഘോഷത്തിൽ പങ്കെടുക്കുന്നതിനിടെ എടുത്ത ചിത്രം വിവാദമായിരിക്കുകയാണ്ഇപ്പോൾ. വാളുകൊണ്ട് ഞാൻ കേക്ക് മുറിക്കുന്നതാണ് ചിത്രം. ഞാൻ അഭിനയിച്ചുകൊണ്ടിരിക്കുന്ന സംവിധായകൻ പൊൻ റാമിന്റെ ചിത്രത്തിൽ വാൾ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. അതിനാൽ പൊൻ റാമിനും സംഘത്തിനുമൊപ്പം ജന്മദിനം ആഘോഷിക്കുമ്പോൾ കേക്ക്മുറിക്കാനായി വാൾ ഉപയോഗിച്ചു. അതൊരു തെറ്റായ ഉദാഹരമാണെന്ന് നിരവധിപേർ ചൂണ്ടിക്കാണിച്ചു. ഇനിമുതൽ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ പുലർത്തും. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അവരോട് മാപ്പ് ചോദിക്കുന്നു'  -വിജയ്‌ സേതുപതി ട്വിറ്റ റിൽ കുറിച്ചു.

പൊന്റാം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് വിജയ്‌സേതുപതി ഇപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP