Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

അശ്ലീല യൂടൂബർ വിജയ് പി.നായരുടെ ഡോക്ടറേറ്റും വ്യാജം; ഡോക്ടറേറ്റ് ലഭിച്ചത് യുജിസി അംഗികാരമില്ലാത്ത കടലാസ് സർവകലാശാലയിൽ നിന്ന്; അശ്ലീല വീഡിയോകളുടെ റീച്ച് കൂട്ടാനായി ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന മുഖവുര കൊടുത്തതിന് എതിർ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സംഘടനകളും; ഭാഗ്യലക്ഷ്മിയിൽ നിന്ന് അടിവാങ്ങിയ വിജയ് പി. നായർ പുതിയ വിവാദത്തിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അശ്ലീല യൂട്ഊബർ വിജയ് പി.നായരുടെ ഡോക്ടറേറ്റ് വ്യാജമെന്നു ആരോപണം. യുജിസിയുടെ അംഗീകാരമില്ലാത്ത ചെന്നൈ കേന്ദ്രീകരിച്ചുള്ള കടലാസ് സർവകലാശാലയിൽ നിന്നാണ് ഇയാൾ ഡോക്ടറേറ്റെടുത്തിട്ടുള്ളത്. അവിവിതനായ ഇയാൾ സ്റ്റാച്ചുവിലെ ഒരു ലോഡ്ജിലാണ് വർഷങ്ങായി താമസിക്കാതിരിക്കുന്നത്.

അതിനിടെ ക്ലിനിക്കൽ സൈക്കോളജിസ്റ്റെന്ന പേരുപയോഗിക്കുന്നതിനെതിരെ ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമ നടപടി തുടങ്ങി. എന്നാൽ താൻ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അല്ലെന്നും എം.എ ഇംഗ്ലീഷും, എം.എസ്.സി അപ്ലയിഡ് സൈക്കോളജിയിൽ ഹോണററി ഡോക്ടറേറ്റ് ഉണ്ടെന്നുമാണ് ഇയാൾ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.

ക്ലിനിക്കൽ സൈക്കോളജിയിൽ പി.എച്ച്.ഡി ഉണ്ടെന്നും ഡോക്ടറാണെന്നുമാണ് അശ്ലീല വിഡിയോകൾക്കു വിശ്വാസ്യത കൂട്ടാനായി വിജയ് പി. നായർ പറയുന്നത്.ചെന്നൈയിലെ ഗ്ലോബൽ ഹ്യൂമൻ പീസ് സർവകലാശാലയിൽ പിഎച്ച്ഡി സ്വീകരിക്കുന്ന ഫോട്ടോകളും ഇയാൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

എന്നാൽ ചെന്നൈയിലോ പരിസരങ്ങളിലോ ഇങ്ങനെ ഒരു സർവകലാശാല ഇല്ല. ആകെയുള്ള വെബ് സൈറ്റിൽ കേന്ദ്ര വിദ്യാഭ്യ വകുപ്പിന്റെയോ യുജിസിയുടെയോ അനുമതിയില്ലെന്നും പറയുന്നു. ഏറെ നാളായി ഇയാൾ തന്റെ യൂട്യൂബ് ചാനനിലൂടെ അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കുകയായിരുന്നു. ഇയാളെ നേരിട്ടെത്തി കൈകാര്യം ചെയ്തിരിക്കുകയാണ് ഭാഗ്യലക്ഷ്മിയും ദിയ സനയും. വിജയൻ നായരെ തല്ലുകയും ദേഹത്ത് കരി ഓയിൽ ഒടിക്കുകയും ചെയ്തത്. അശ്ലീലം പറഞ്ഞവനെ മാപ്പുപറയിപ്പിച്ച സാന്ദ്ര തോമസിന്റെയും അപർണാ നായരുടെയുമൊക്കെ സംഭവങ്ങൾക്ക് പിന്നാലെ ഇപ്പോൾ നേരിട്ടെത്തിയാണ് ഭാഗ്യലക്ഷ്മിയുടെയും ദിയ സനയുടെയും സഹികെട്ടിട്ടുള്ള പ്രതിഷേധം.

സ്ത്രീവിരുദ്ധമായ പരാമർശങ്ങൾ അടങ്ങുന്ന വീഡിയോകൾ ഡോ. വിജയ് പി നായർ പങ്കുവെച്ചിരുന്നു. കേരളത്തിലെ ഫെമിനിസ്റ്റുകളെയും ലൈംഗിക ചുവയോടെ അധിക്ഷേപിക്കുന്നതായിരുന്നു ഒരു വീഡിയോയിലെ പരാമർശങ്ങൾ. ഇയാളെ നേരിട്ടെത്തി കൈകാര്യം ചെയ്യുകയായിരുന്നു ഭാഗ്യലക്ഷ്മിയും ദിയ സനയും. ഒരു സ്ത്രീക്കും നേരെ ഇത്തരം കാര്യങ്ങൾ പറയരുത് എന്ന് പറഞ്ഞായിരുന്നു ഇവർ വിജയനെ മർദ്ദിച്ചത് ഇയാളെ കരി ഓയിൽ പ്രയോഗം നടത്തിയ ശേഷം പലവട്ടം മുഖത്തടിക്കുകയും ചെയ്തു.

ഒടുവിൽ മാപ്പ് പറയിക്കുകയും യൂട്യൂബ് ചാനൽ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു.സംഭവത്തിൽ കമ്മീഷ്ണർക്കും, വനിതാ കമ്മീഷനും, ശിശുക്ഷേമ വകുപ്പിനും അടക്കം ഭാഗ്യലക്ഷ്മി പരാതി നൽകിയിട്ടുണ്ട്. എന്നാൽ സംഘം ചേർന്ന് വീട് കയറി മർദനം, മോഷണം, വധശ്രമം തുടങ്ങിയ കുറ്റങ്ങൾക്ക് ജാമ്യമില്ലാ വകുപ്പിൽ വിജയ് പി നായരുടെ പരാതിയിൽ മർദിച്ചവർക്കെതിരെ കേസും നിലവിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP