Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മെർസൽ വൻ വിജയമായപ്പോൾ പരിശോധനയ്‌ക്കെത്തിയ ഇഡി മടങ്ങിയത് വെറും കൈയോടെ; ബിഗിലിലെ ഇരട്ട വേഷം സൂപ്പർ ഹിറ്റായപ്പോൾ കേന്ദ്ര ഏജൻസി നടത്തിയത് അസാധാരണ നീക്കങ്ങൾ; ഷൂട്ടിങ് സെറ്റിലെത്തി കുറച്ച് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് മാറ്റിയവർ അറിയിച്ചത് കസ്റ്റഡിയിൽ എടുക്കുന്നുവെന്ന്; സൂപ്പർതാരം എതിർത്തപ്പോൾ ഷൂട്ടിങ് നിർത്താൻ ഉത്തരവ്; ഇളയ ദളപതിയെ ആദായ നികുതി വകുപ്പ് കസ്റ്റഡിയിൽ എടുത്തത് സിനിമയെ വെല്ലും സൂപ്പർ സ്റ്റൈലിൽ; രജനിയെ വെറുതെ വിട്ടവർ വിജയിനെ കുടുക്കുമ്പോൾ

മെർസൽ വൻ വിജയമായപ്പോൾ പരിശോധനയ്‌ക്കെത്തിയ ഇഡി മടങ്ങിയത് വെറും കൈയോടെ; ബിഗിലിലെ ഇരട്ട വേഷം സൂപ്പർ ഹിറ്റായപ്പോൾ കേന്ദ്ര ഏജൻസി നടത്തിയത് അസാധാരണ നീക്കങ്ങൾ; ഷൂട്ടിങ് സെറ്റിലെത്തി കുറച്ച് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് മാറ്റിയവർ അറിയിച്ചത് കസ്റ്റഡിയിൽ എടുക്കുന്നുവെന്ന്; സൂപ്പർതാരം എതിർത്തപ്പോൾ ഷൂട്ടിങ് നിർത്താൻ ഉത്തരവ്; ഇളയ ദളപതിയെ ആദായ നികുതി വകുപ്പ് കസ്റ്റഡിയിൽ എടുത്തത് സിനിമയെ വെല്ലും സൂപ്പർ സ്റ്റൈലിൽ; രജനിയെ വെറുതെ വിട്ടവർ വിജയിനെ കുടുക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തമിഴ് സൂപ്പർതാരം വിജയ് എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലാകുമ്പോൾ ഞെട്ടുന്നത് തമിഴകം. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ആക്ഷൻ ചക്രവർത്തിയാണ് അറസ്റ്റിലാകുന്നത്. എജിഎസ് കമ്പനി പണമിടപാട് സംബന്ധിച്ചാണ് ഇഡി നടപടി. മാസ്റ്റർ എന്ന സിനിമ ഷൂട്ടിങ് സെറ്റിൽ നിന്നാണ് വിജയിനെ കസ്റ്റഡിയിലെടുത്തത്. വിഷയവുമായി ബന്ധപ്പെട്ട് ഇഡി വിജയ്ക്കു നോട്ടീസ് അയച്ചിരുന്നു. ചോദ്യം ചെയ്യലിന്റെ ഭാഗമായാണ് ഇപ്പോൾ നടനെ കസ്റ്റഡിയിൽ എടുത്തത്.

കൃത്യമായ മറുപടികൾ കിട്ടിയില്ലെങ്കിൽ വിജയിനെ അറസ്റ്റ് ചെയ്യുമെന്നാണ് ആദായ നികുതി വകുപ്പ് നൽകുന്ന സൂചന. വിജയിന്റെ പുതിയ സിനിമയായ മാസ്റ്ററിന്റെ സെറ്റിൽ തമിഴ് സിനിമയെ പോലും വെല്ലുന്ന രംഗങ്ങളാണ് ആദായ നികുതി വകുപ്പു ഉദ്യോഗസ്ഥർ നടത്തിയത്. അപ്രതീക്ഷിതമായി സെറ്റിലെത്തിയ ഉദ്യോഗസ്ഥർ ഷൂട്ടിങ് നിർത്താൻ ആവശ്യപ്പെട്ടു. ഇതിന് ശേഷമാണ് പ്രാഥമിക ചോദ്യം ചെയ്യൽ നടന്നത്. ഇതിന് ശേഷം നടനെ കസ്റ്റഡിയിൽ എടുത്തു. ഇളയ ദളപതിയുടെ അറസ്റ്റ് തമിഴ് സിനിമാ ലോകത്തെ ആകെ ഞെട്ടിച്ചിട്ടുണ്ട്. എന്നാൽ എല്ലാ തെളിവും ശേഖരിച്ച ശേഷമാണ് നടപടികളെന്നാണ് ആദായ നികുതി വകുപ്പ് നൽകുന്ന സൂചന.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റർ സിനിമയുടെ ഷൂട്ടിങ് സെറ്റിലായിരുന്നു വിജയിനെ ആദായ നികുതി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതും കസ്റ്റഡിയിൽ എടുത്തതും. തുടക്കത്തിൽ ആദായ നികുതി ഉദ്യോഗസ്ഥരുമായി സഹകരിക്കാൻ വിജയ് തയ്യാറായില്ലെന്നാണ് സൂചന. ഇതേ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ് ഉദ്യോഗസ്ഥർ ഇടപെട്ട് നിർത്തിവപ്പിച്ചു. വിജയുടെ സിനിമ ബിഗിലിന്റെ നിർമ്മാതാക്കാളായ എജിഎസ് സിനിമാസുമായി ബന്ധപ്പെട്ട് ഇരുപത് ഇടങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് വിജയയെ കസ്റ്റഡിയിൽ എടുത്തത്. മധുര ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സിനിമ നിർമ്മാതാവ് അൻപിന്റെ വീട്ടിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടത്തിയിരുന്നു,

ഈ റെയ്ഡിന് ശേഷം കടലൂർ ജില്ലയിലെ നെയ്വേലി ലിഗ്‌നൈറ്റ് കോർപ്പറേഷന്റെ സ്ഥലത്തെ മാസ്റ്റർ സിനിമയുടെ ഷൂട്ടിങ് സൈറ്റിലെത്തി ഐ.ടി ഉദ്യോഗസ്ഥർ നോട്ടീസ് നൽകി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഷൂട്ടിങ് സെറ്റിലെത്തിയ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ കുറച്ച് സംസാരിക്കാനുണ്ടെന്നു പറഞ്ഞ് സെറ്റിൽ നിന്ന് അദ്ദേഹത്തെ മാറ്റിയ ശേഷമാണ് കസ്റ്റഡിയിലെടുത്തത്. ആദ്യം നടപടികളുമായി വിജയ് സഹകരിക്കാൻ തയ്യാറായില്ല. ഇതോടെ നോട്ടീസ് നൽകി. അതിന് ശേഷം ഷൂട്ടിങ് നിർത്തി വയ്ക്കാനും നിർദ്ദേശിച്ചു. ഇതിനെ തുടർന്ന് ഷൂട്ടിങ് മതിയാക്കി, വിജയ് ഉദ്യോഗസ്ഥർക്കൊപ്പം ചെന്നൈയിലേക്കു തിരിച്ചു. ഇവിടെ വിശദമായ ചോദ്യം ചെയ്യൽ നടക്കും. അതിന് ശേഷം അറസ്റ്റിന്റെ കാര്യത്തിൽ ആദായ നികുതി വകുപ്പ് തീരുമാനം എടുക്കും. കസ്റ്റഡിയിൽ എടുത്തതിനാൽ അറസ്റ്റ് ചെയ്യുമെന്ന സൂചനയാണ് ആദായ നികുതി വകുപ്പ് നൽകുന്നത്.

രണ്ട് വർഷം മുൻപ് മെർസൽ സിനിമ റിലീസായ സമയത്തും സമാനമായ പരിശോധന ആദായനികുതി വകുപ്പ് നടത്തിയിരുന്നു. എന്നാൽ അന്ന് തെളിവൊന്നും കിട്ടിയില്ല. അതുകൊണ്ട് തന്നെ ഇത്തവണ കൂടുതൽ കരുതലോടെ ആദായ നികുതി വകുപ്പ് നീങ്ങിയതായാണ് സൂചന. തമിഴ്‌നാട് സർക്കാരിനെതിരെയും കേന്ദ്ര സർക്കാരിനെതിരെയും വിമർശനങ്ങൾ ഉന്നയിച്ച് വിജയ് കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. രജനീകാന്തിനെ ബിജെപിയിലേക്ക് ക്ഷണിച്ച് മുതിർന്ന നേതാക്കൾ രംഗത്തെത്തിയതിന് പിന്നാലെയാണ് പൗരത്വ നിയമത്തിന് അനുകൂല പ്രതികരണം നടത്തുന്നത്.

വിദ്യാർത്ഥികൾ മതനേതാക്കളുടേയും രാഷ്ട്രീയക്കാരുടേയും ഉപകരണമാകരുത് എന്ന് പറഞ്ഞ രജനികാന്ത് പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും ദേശീയ പൗരത്വ രജിസ്റ്റർ രാജ്യത്തിന് അത്യന്താപേക്ഷിതമാണെന്നും അഭിപ്രായപ്പെട്ടു. കൂടാതെ പൗരത്വ നിയമം നടപ്പാക്കുന്നത് രാജ്യത്തെ മുസ്ലീങ്ങളെ ബാധിക്കില്ലെന്നും മുസ്ലിം സമൂഹത്തെ തെറ്റിധരിപ്പിക്കുകയാണെന്നും പറഞ്ഞു. അതേസമയം കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന്റെ നിർദ്ദേശത്തെ തുടർന്ന് രജനീകാന്തിനെതിരായ നികുതി വെട്ടിപ്പ് കേസുകൾ ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചിരുന്നു. രജനീകാന്തിനെ എൻഡിഎയിലേക്ക് ക്ഷണിച്ച് ബിജെപി നേതാക്കൾ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു ആദായ നികുതി വകുപ്പിന്റെ വിജയിനെതിരായ നടപടി.

പ്രതിഫലത്തിൽ രജനികാന്തിനെ കടത്തിവെട്ടി വിജയ് ചരിത്രം സൃഷ്ടിച്ചതായി വാർത്തുയണ്ടായിരുന്നു. എ.ആർ മുരുകദോസ് സംവിധാനം ചെയ്ത പൊങ്കൽ റിലീസ് ചിത്രം ദർബാറിന് വേണ്ടി രജനികാന്ത് 90 കോടിയായിരുന്നു പ്രതിഫലം വാങ്ങിയിരുന്നത്. എന്നാൽ ഈ റെക്കോർഡ് വിജയ് മറികടന്നതായാണ് തമിഴ് സിനിമാവൃത്തങ്ങൾ പറയുന്നത്. സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ അഭിനയിക്കുന്നതിന് 100 കോടി രൂപ വിജയ് പ്രതിഫലം പറഞ്ഞെന്നും 50 കോടി പ്രതിഫലം അഡ്വാൻസ് ആയി വാങ്ങിയെന്നുമാണ് റിപ്പോർട്ട്. എ.ആർ മുരുകദോസ് തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. മെർസൽ, സർക്കാർ,ബിഗിൽ എന്നീ മെഗാഹിറ്റുകളോടെ തമിഴിൽ താരമൂല്യം ഉയർന്ന താരമായും വിജയ് മാറിയിരുന്നു.

നേരത്തെ വിജയ് ചിത്രം ബിഗിലിന്റെ നിർമ്മാതാക്കൾക്കെതിരെ പൊലീസ് വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. ഹൈദരാബാദ് ഗച്ചിബോവ്ലി പൊലീസാണ് നവാഗത സംവിധായകനായ നന്ദി ചിന്നി കുമാറിന്റെ പരാതിയിൽ കേസെടുത്തത്. മഹാരാഷ്ട്ര സ്വദേശിയായ അഖിലേഷ് പോൾ എന്നയാളുടെ ജീവിതകഥയാണ് ചിത്രം പറയുന്നത്. കഥയുടെ ഉടമസ്ഥാവകാശം താൻ നേരത്തെ വാങ്ങിയിരുന്നതാണെന്നും അത് തെറ്റിച്ചാണ് ബിഗിൽ സിനിമ എടുത്തതെന്നുമാണ് പരാതി. നിർമ്മാതാക്കൾക്കൊപ്പം അഖിലേഷ് പോളിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഏത് ഭാഷയിലും ഫീച്ചർ സിനിമയെടുക്കാനുള്ള അനുവാദം നൽകിയാണ് അഖിലേഷ് പോൾ ചിന്നി കുമാറുമായി കരാറൊപ്പിട്ടത്. 12 ലക്ഷം രൂപയുടെ കരാർ പ്രകാരം അഞ്ച് ലക്ഷം രൂപ അഖിലേഷ് കൈപ്പറ്റി. സിനിമാ ചിത്രീകരണത്തിനു ശേഷവും റിലീസിനു മുൻപുമായി ബാക്കി പണം നൽകാമെന്നുമായിരുന്നു കരാർ.

ചിത്രത്തിന്റെ ട്രെയിലർ റിലീസിനു മുതൽക്ക് തന്നെ സംവിധായകൻ ആറ്റ്‌ലിയുമായി ബന്ധപ്പെടാൻ ശ്രമിച്ചെന്നും അതിനു സാധിച്ചില്ലെന്നും ചിന്നി കുമാർ പറയുന്നു. പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഗുണ്ടാജീവിതം ഉപേക്ഷിച്ച് ഫുട്‌ബോൾ കളിക്കാരനായ ആളാണ് അഖിലേഷ് പോൾ. ഇത്തരത്തിൽ ഫുട്‌ബോൾ പരിശീലകനായി മാറുന്ന ഗുണ്ടയുടെ കഥയാണ് ബിഗിൽ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP