Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വേഷംമാറി വിജിലൻസ് ഉദ്യോഗസ്ഥർ കലോത്സവ വേദിയിലും! ഇത്തവണത്തെ സംസ്ഥാന സ്‌കൂൾ കലോത്സവം വിജിലൻസിന്റെ കർശന നിയന്ത്രണത്തിൽ; പരാതിയിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞാൽ വിധികർത്താക്കളെ അറസ്റ്റ് ചെയ്യും; കലോത്സവം ശുദ്ധീകരിക്കാൻ കർശന നടപടിയുമായി മുഖ്യമന്ത്രി

വേഷംമാറി വിജിലൻസ് ഉദ്യോഗസ്ഥർ കലോത്സവ വേദിയിലും! ഇത്തവണത്തെ സംസ്ഥാന സ്‌കൂൾ കലോത്സവം വിജിലൻസിന്റെ കർശന നിയന്ത്രണത്തിൽ; പരാതിയിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞാൽ വിധികർത്താക്കളെ അറസ്റ്റ് ചെയ്യും; കലോത്സവം ശുദ്ധീകരിക്കാൻ കർശന നടപടിയുമായി മുഖ്യമന്ത്രി

കെ.വി നിരഞ്ജൻ

കണ്ണൂർ: ചരിത്രത്തിൽ ആദ്യമായി വിജിലൻസിന്റെ സമ്പൂർണ്ണമായ നിരീക്ഷണത്തിൽ നടക്കുന്ന കലോൽവമെന്ന പേരോടെയാണ് കണ്ണുരിൽ ഇന്ന് സംസ്ഥാന സ്‌കൂൾ കലോൽസവത്തിന് തിരശ്ശീല ഉയരുന്നത്. കലോൽസവങ്ങളിൽ ചില കള്ളക്കളികൾ കാര്യമായി നടക്കുന്നുണ്ടെന്ന് ജില്ലാ കലോൽസവങ്ങളിലെ അനുഭവംവച്ച് രക്ഷിതാക്കളും വിദ്യാർത്ഥികളും, നൽകിയ പരാതിയെ തുടർന്നാണ്,

ഏഷ്യയിലെ ഏറ്റവം വലിയ വിദ്യാർത്ഥിമേളയെ ശുദ്ധീകരിക്കുകയയെന്ന ദൗത്യം കൂടി മുഖ്യമന്ത്രി പിണറായി വിജയൻ വിജിലൻസ് ഡയറട്കർ ജേക്കബ് തോമസിന് നൽകിയത്. കലോൽസവ കോഴ നിയന്ത്രിക്കാനായി വിജിലൻസ് വ്യാപകമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്്. ഒരു ഡി.വൈ.എസ്‌പിയെയും എഴുപതോളം ഉദ്യോഗസ്ഥരെയും ഇതിനായി ഏർപ്പാടാക്കി കഴിഞ്ഞിട്ടുണ്ട്.വിജിലൻസിന്റെ റിസർച്ച് ആൻഡ് അനാലിസിസ് വിഭാഗവും , എം.സെല്ലും ഒന്നിച്ച് പ്രവർത്തിക്കുന്നു.

കലോൽസവവേദികളിൽ വേഷപ്രഛന്നരായി വിജിലൻസ് ഉദ്യോഗസ്ഥർ എത്തും. വിധികർത്താക്കളും കർശന നിരീക്ഷണത്തിലാണ്.മേളയുടെ സമയങ്ങളിൽ അവർക്ക് മൈാബൈൽ ഫോൺ ഉപയോഗിക്കാൻ അനുമതിയില്ല.ഡ്രൈവറും സഹായിയും ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിൽ ആയിരക്കും. ഒപ്പം വധികർത്താക്കൾ ആരുമായി ബന്ധപ്പെടുന്നുവെന്നകാര്യവും നിരീക്ഷിക്കും. പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടിട്ടും ഇവർക്കെതിരെ മുൻകാലങ്ങളിലൊന്നും കേസ് എടുത്തിരുന്നില്ല. പകരം കരിമ്പട്ടികയിൽ ഉൾപ്പെടുത്തി, ഇനിയുള്ള കലോൽസവങ്ങളിലേക്ക് വിളിക്കാതിരിക്കയാണ് പതിവ്.

അതുകൊണ്ടുതന്നെ കരിമ്പട്ടികയിൽപെട്ട വിധികർത്താവിന്റെ പേര്‌പോലും പുറത്തുവരാറില്ല. എന്നാൽ ഈ രീതി വിട്ട് പ്രഥമദൃഷ്ട്യ തെളിവുണ്ടെന്ന് കണ്ടാൽ, വിധികർത്താവ് എത്ര ഉന്നതായ കലാകാരനാണെങ്കിലും അറസ്റ്റുചെയ്യണമെന്നാണ് മുഖ്യമന്ത്രി നൽകിയിരിക്കുന്ന നിർദ്ദേശം.കഴിഞ്ഞ സംസ്ഥാന കലോൽസവത്തിൽ രണ്ട് വിധിർത്താക്കളെയും ജില്ലാ കലോൽസവങ്ങളിലായി 9 വിധികർത്താക്കളെയും ഇങ്ങനെ ഡി.പി.ഐ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. പുതിയ തീരുമാനം അനുസരിച്ചാണെങ്കിൽ ഇവരൊക്കെ അറസ്റ്റിലാവും.

ഇക്കാര്യങ്ങളെക്കുറിച്ച് വിജിലൻസിൽ പരാതിപ്പെടാനുള്ള വിപുലമായ സംവിധാനവും ഒരുക്കിയിട്ടുണ്ട്.സാധാരണയായി ഉപയോഗിക്കാറുള്ള വിജിലൻസിന്റെ ജില്ലാ ഓഫീസുകളിലും മെയിൽ ഐഡികളും പുറമെ,വിസിൽ നൗ, ഇറേസ് കേരള എന്നീ ആൻഡ്രായിഡ് ആപ്പുകളും ഇക്കാര്യത്തിനായി പ്രയോജനപ്പെടുത്താം.അതേസമയം കലോൽസവങ്ങൾ ഇങ്ങനെ പൊലീസിന്റെയും വിജിലൻസിന്റെയും നിയന്ത്രണത്തിലാക്കുന്നതിൽ എതിർപ്പും പലഭാഗത്തുനിന്നും ഉയരുന്നുണ്ട്.ക്രമേണെ ഇത് മേളയിലെ പൊലീസ് രാജിനാണ് വകവെക്കുകയെന്ന് ചില മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ അടഞ്ഞ അന്തരീക്ഷം വിധികർത്താക്കളിൽ കൂടുതൽ സമ്മർദം ചെലുത്തുമെന്നും ഫലത്തിൽ ഇതും മൽസരത്തെ ബാധിക്കുമെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു.

പക്ഷേ കലോൽസവത്തെ ശുദ്ധീകരിക്കാനുള്ള ശ്രമമെന്ന നിലയിൽ ഭൂരിഭാഗം കലാകരന്മാരും ഈ പ്രവർത്തനത്തെ സ്വാഗതം ചെയ്യുകയാണ്.കേരളത്തിൽ ശക്തമായ കലോൽസവ മാഫിയ നിലനിൽക്കുന്നെന്ന്, വിദ്യാർത്ഥികളും അദ്ധ്യാപകരും തെളിവ് സഹിതം പരാതിൽ നൽകിയതിനെ തുടർന്നാണ് മുഖ്യമന്ത്രി ഇത്തരമൊരു കർശന നടപടിയിലേക്ക് നീങ്ങിയത്.കോഴിക്കോട് നടന്ന ജില്ലാ സ്‌കൂൾ കലോൽസവത്തിൽ ഒരു ഇടനിലക്കാരനും രക്ഷിതാവും തമ്മിലുള്ള ഫോൺസംഭാഷണം വരെ മുഖ്യമന്ത്രിക്ക് മുന്നാകെ ലഭിച്ചിട്ടുണ്ട്.

തന്റെ കുട്ടിക്ക് ഒന്നാം സ്ഥാനം ലഭിക്കണം എന്ന് പറയുന്ന കുട്ടിയോട് ഇടനിലക്കാരൻ പറയുന്നത്, നിങ്ങൾ നേരത്തെതന്നെ സമീപിക്കേണ്ടെ ഇതെല്ലാം തീരുമാനമായിപ്പോയി എന്നാണ്.തുടർന്ന് അയാൾ എത് സ്‌കൂളിലെ കുട്ടിയാണ് വിജയിയെന്നും പറയുന്നു. മൽസരഫലം പറത്തുവരുമ്പോൾ ഇക്കാര്യം ശരിയാവുകയാണ്. ഇത്തരത്തിലുള്ള നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് കലോൽസവ കലക്കുമേൽ വിജിലസിന്റെ കണ്ണെത്തുന്നത്.

അതേസമയം ഈ വിജിലൻസ് നിരീക്ഷണവും നടപടികളും താഴേ തട്ടിലേക്ക്കൂടി വ്യാപിപ്പിക്കണമെന്ന ആവശ്യവും ഉണ്ട്.സംസ്ഥാന കലോൽസവങ്ങളിൽ ഇത്രയേറെ പ്രശ്‌നങ്ങൾ ഉണ്ടാവുന്നത്, ഉപജില്ലാ-ജില്ലാ തലത്തിലെ മൽസരഫലങ്ങൾ മോശമായതുകൊണ്ടാണ്.പക്ഷേ ഇത് പരിഷ്‌ക്കരിക്കാനുള്ള കാര്യമായ നടപടികളൊന്നും സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP