Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202428Tuesday

വ്യാജ വായ്പാ അപേക്ഷകൾ സംഘടിപ്പിച്ച് ഷെൽ കമ്പനികൾ ഉപയോഗിച്ച് പണം തട്ടി; ഒത്താശചെയ്ത ബാങ്ക് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി; കരുവന്നൂർ മോഡലിൽ വിയറ്റ്‌നാമിലെ വ്യവസായ പ്രമുഖ തട്ടിയെടുത്തത് 1250 കോടി ഡോളർ; ശതകോടീശ്വരിയെ വധശിക്ഷക്ക് വിധിച്ചു കോടതി

വ്യാജ വായ്പാ അപേക്ഷകൾ സംഘടിപ്പിച്ച് ഷെൽ കമ്പനികൾ ഉപയോഗിച്ച് പണം തട്ടി; ഒത്താശചെയ്ത ബാങ്ക് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി; കരുവന്നൂർ മോഡലിൽ വിയറ്റ്‌നാമിലെ വ്യവസായ പ്രമുഖ തട്ടിയെടുത്തത് 1250 കോടി ഡോളർ; ശതകോടീശ്വരിയെ വധശിക്ഷക്ക് വിധിച്ചു കോടതി

മറുനാടൻ ഡെസ്‌ക്‌

ഹാനോയ്: കേരളത്തിൽ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് എങ്ങനെയാണ് നടന്നതെന്ന് മലയാളികൾ മറന്നിട്ടുണ്ടാകില്ല. സഖാക്കൾ ഭരിക്കുന്ന ബാങ്കിൽ നിന്നും ബിനാമികളെ ഉപയോഗിച്ചു ലോൺ തരപ്പെടുത്തിയും മറ്റും കോടികൾ തട്ടിയെടുക്കുകയായിരുന്നു. ഈ കേസിൽ ഉൾപ്പെട്ട പലസഖാക്കളും ഇപ്പോഴും പിടിക്കപ്പെടാതെ നടക്കുന്നുണ്ട്, ചിലരാകട്ടെ ഇഡിയുടെ പൂട്ടിൽ കുടുങ്ങുകയും ചെയ്തു. കരുവന്നൂരിനെ അനുസ്മരിപ്പിക്കുന്ന ഒരു തട്ടിപ്പിന്റെ കഥയാണ് വിയന്റ്റാമിൽ നിന്നും പുറത്തുവന്നത്. എന്നാൽ, കേരളത്തിലെ സഖാക്കളെ പോലെ വെറുതേ രക്ഷപെടാൻ അവിടുത്തെ തട്ടിപ്പുകാരിക്ക് സാധിച്ചട്ടില്ല. തട്ടിപ്പു പിടിക്കപ്പെട്ടതോടെ വൻ വ്യവസായ പ്രമുഖ കൂടിയായ വനിതയ്ക്ക് തൂക്കുകയറാണ് വിധിച്ചത്.

വിയറ്റ്‌നാമിൽ ഏറെ വിവാദമായ കേസിലാണ് വിധി വന്നിരിക്കുന്നത്. 1250 കോടി ഡോളറിന്റെ സാമ്പത്തിക തട്ടിപ്പുകേസിൽ റിയൽ എസ്റ്റേറ്റ് രംഗത്തെ വമ്പൻ വ്യവസായിയായ വനിതയെയാണ് വിയറ്റ്‌നാം കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. രാജ്യംകണ്ട ഏറ്റവും വലിയ തട്ടിപ്പുകേസിലാണ് കോടതിയുടെ സുപ്രധാന വിധി. വാൻ തിൻ ഫാറ്റ് എന്ന റിയൽ എസ്റ്റേറ്റ് കമ്പനി ഉടമ ട്രൂങ് മേ ലാനെയാണ് കോടതി തൂക്കിലേറ്റാൻ വിധിച്ചത്.

സൈഗൺ കൊമേഴ്ഷ്യൽ ബാങ്കിനെ നിയന്ത്രിച്ചിരുന്ന ഇവർ ബാങ്കിൽനിന്ന് ഒരു ദശാബ്ദകാലമായി പണം തട്ടിയെടുക്കുകയായിരുന്നെന്ന് കോടതി കണ്ടെത്തി. ആരോപണങ്ങൾ നിഷേധിച്ച ട്രൂലേങ് കീഴ്ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്. എന്നാൽ, ട്രൂങ് മേ ലാനിന്റെ എല്ലാ വാദങ്ങളും നിരസിച്ചുകൊണ്ടാണ് കോടതി വിധി പ്രസ്താവിച്ചത്.

2022 ഒക്ടോബറിലാണ് ലേ അറസ്റ്റിലായത്. സർക്കാർ ഉദ്യോഗസ്ഥരേയും വ്യവസായ പ്രമുഖരേയും ലക്ഷ്യമിട്ട് വിയറ്റ്‌നാമിലെ കമ്യൂണിസ്റ്റ് സർക്കാരിന്റെ അഴിമതിക്കെതിരായ നയങ്ങളുടെ ഭാഗമായിട്ടായിരുന്നു നടപടി. എസ്.സി.ബി ബാങ്കിൽ 90 ശതമാനം ഓഹരി സ്വന്തമായുണ്ടായിരുന്ന ലാൻ, വ്യാജ വായ്പാ അപേക്ഷകൾ സംഘടിപ്പ് ഷെൽ കമ്പനികൾ ഉപയോഗിച്ച് പണം തട്ടിയെന്നാണ് കേസ്. ഇതിന് ഒത്താശചെയ്ത ബാങ്ക് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയായിരുന്നു തട്ടിപ്പു നടത്തിയത്.

എസ്.സി.ബി ബാങ്കിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി ലാൻ നൽകിയ 5.2 മില്യൺ ഡോളർ വിയറ്റ്‌നമിലെ ഏറ്റവും വലിയ കോഴയാണ്. വിചാരണക്കിടെ ലാന്റെ ആയിരത്തിൽ അധികം സ്വത്തുവകകൾ കണ്ടുകെട്ടുകയും ചെയ്തു. തട്ടിപ്പിന് ഇരയായവർ എല്ലാം ബാങ്കിലെ ബോണ്ട് ഹോൾഡർമാരാണെന്ന് പൊലീസ് പറഞ്ഞു. 42,000 പേർ തട്ടിപ്പിന് ഇരയായെന്നാണ് കണക്ക്. കേസിൽ പിടിയിലായ 85-ഓളം പ്രതികളിൽ ബാങ്ക് ഉദ്യോഗസ്ഥരും മുൻ സർക്കാർ ജീവനക്കാരും എസ്.സി.ബി എക്‌സിക്യൂട്ടിവുകളും ഉൾപ്പെടും. 2021 മുതൽ 1700 അഴിമതിക്കേസുകളിലായി 4400 പേരാണ് ഇതുവരെ കുറ്റാരോപിതയായത്.

വിയറ്റ്നാമിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തികത്തട്ടിപ്പുകേസായാണ് ഇത് വിലയിരുത്തിയത്. 2012നും 2022-നുമിടയിലാണ് തട്ടിപ്പു നടന്നത്. സൈഗോൺ ജോയിന്റ് സ്റ്റോക്ക് കൊമേഴ്സ്യൽ ബാങ്കിന്റെ നിയന്ത്രണം നിയമവിരുദ്ധമായി ലാൻ കൈയാളി. ഇക്കാലയളവിൽ അനുവദിച്ച 2,500 വായ്പകൾ ബാങ്കിന് 2700 കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കിയെന്ന് കോടതി പറഞ്ഞു. നഷ്ടപരിഹാരമായി ബാങ്കിന് 2.69 കോടി ഡോളർ നൽകാൻ കോടതി നിർദേശിച്ചു. കേസിൽ ലാനിന്റെ ഭർത്താവ് എറിക് ചൂ നാപ് കീക്ക് ഒമ്പതുവർഷം തടവും വിധിച്ചിട്ടുണ്ട്. മറ്റ് 85 പേർക്കും വിവിധ കാലാവധിയുള്ള തടവുശിക്ഷ വിധിച്ചു.

വിധിക്കെതിരെ ലാൻ അപ്പീൽ നൽകുമെന്ന് വിധിക്ക് മുമ്പ് പറഞ്ഞിരുന്നു. ലാൻ കുറ്റസമ്മതം നടത്തിയിട്ടില്ലെന്ന് പ്രോസിക്യൂട്ടർമാരെ ഉദ്ധരിച്ച് സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിധിക്കെതിരെ അപ്പീൽ നൽകിയേക്കും. 2022 ലെ പല വൻകിട കോർപ്പറേറ്റ് നായകരുടെയും അറസ്റ്റുകൾക്ക് ശേഷം, വിയറ്റ്‌നാമീസ് ഓഹരികൾ 40 ബില്യൺ ഡോളറിന്റെ നഷ്ടം നേരിട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP