Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിദ്യാധിരാജ സഭയിൽ നിന്ന് കിഴക്കേക്കോട്ടയിലെ 65 സെന്റ് സ്ഥലം തിരിച്ചെടുക്കാനൊരുങ്ങി സർക്കാർ; ക്ഷേത്രം മാത്രം വിദ്യാധിരാജ സഭക്ക് വിട്ടുനൽകും; ഭൂമി സർക്കാർ അധീനതയിലാക്കുമെന്ന് റവന്യു സെക്രട്ടറിയുടെ ഉത്തരവ്; തീർത്ഥപാദ മണ്ഡപത്തിലെ പുതിയ സാംസ്കാരിക സമുച്ചയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കാനിരിക്കെ വിവാദത്തിലാഴ്‌ത്തി റവന്യു വകുപ്പിന്റെ നടപടി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വിദ്യാധിരാജ സഭയിൽ നിന്ന് കിഴക്കേക്കോട്ടയിലെ 65 സെന്റ് സ്ഥലം സർക്കാർ തിരിച്ചെടുക്കും. ഇതു സംബന്ധിച്ച് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കി. സ്ഥലത്തുള്ള ക്ഷേത്രം മാത്രം വിദ്യാധിരാജ സഭക്ക് വിട്ട് നൽകും. തീർത്ഥപാദ മണ്ഡപത്തിൽ പുതിയ സാംസ്കാരിക സമുച്ചയത്തിന്റെ ശിലാസ്ഥാപനം ഈ മാസം മുഖ്യമന്ത്രി നിർവഹിക്കാനിരിക്കെയാണ് റവന്യൂ വകുപ്പിന്റെ നടപടി.

നേരത്തെ ഈ സ്ഥലത്തിന് പട്ടയം നൽകുന്നതുമായി ബന്ധപ്പെട്ട് ഒരു തർക്കം നിലനിന്നിരുന്നു. ഇത് കോടതിയിൽ വരെ എത്തിയെങ്കിലും സ്ഥലം ഏറ്റെടുക്കാനുള്ള സർക്കാർ നടപടി കോടതി റദ്ദാക്കിയിരുന്നു. അതിന് ശേഷമാണ് ഇപ്പോൾ ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറക്കിയിട്ടുള്ളത്.

തീർത്ഥപാദ മണ്ഡപത്തിലെ 65 സെന്റ് സ്ഥലത്തിന് പട്ടയം ലഭിക്കുന്നതിന് മുൻപാണ് ഇവിടെ സാംസ്‌കാരിക സമുച്ചയം പണിയാൻ തീരുമാനിച്ചത്. ഹൈക്കോടതി വിധി അനുകൂലമെന്നാണ് വിദ്യാധിധാജ സഭയുടെ വിശദീകരണം.

തർക്കസ്ഥലമാണെന്ന് സർക്കാർ വ്യക്തമാക്കുന്ന ഭൂമിയിലാണ് ചട്ടമ്ബിസ്വാമിയുടെ സ്മാരകം നിർമ്മിക്കുമെന്നുള്ള പ്രഖ്യാപനം വന്നത്. തീർത്ഥപാദ മണ്ഡപം ഏറ്റെടുത്തുകൊണ്ടുള്ള സർക്കാർ ഉത്തരവ് 2019ൽ ഹൈക്കോടതി റദ്ദാക്കിയിരുന്നു. അനന്തര നടപടി സ്വീകരിക്കാൻ സർക്കാരിനോട് നിർദ്ദേശിക്കുകയായിരുന്നു.

വിദ്യാധിരാജ സഭക്ക് കെട്ടിടം പണിയാൻ സർക്കാർ അനുമതി നൽകിയിട്ടില്ലെന്ന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ വി വേണു വ്യക്തമാക്കിയിരുന്നു. ചട്ടമ്പിസ്വാമിക്ക് സ്മാരകം നിർമ്മിക്കാൻ 1976ലാണ് വിദ്യാധിരാജ സഭക്ക് സ്ഥലം നൽകുന്നത്. തുടർന്ന് രണ്ട് പ്രാവശ്യം സർക്കാർ ഏറ്റെടുത്തെങ്കിലും കോടതിയിൽ നിന്ന് സഭക്ക് അനുകൂലമായി വിധി വന്നു. എന്നാൽ സ്ഥലം വിദ്യാധിരാജ സഭക്ക് സർക്കാർ വിട്ടുകൊടുത്തിട്ടില്ല. പട്ടയം കിട്ടാത്ത സ്ഥലത്ത് ഏങ്ങനെ കെട്ടിടം നിർമ്മിക്കുമെന്നാണ് ചോദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP