Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുൽത്താൻ ബത്തേരിയിൽ ബൈക്കിന് പിന്നാലെ കടുവ ഓടിയടുത്ത വീഡിയോയ്ക്ക് ശേഷം അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധ തോൽപ്പെട്ടിയിലേക്ക്; സഞ്ചാരികളുടെ വാഹനത്തിന് നേരെ ആനക്കൂട്ടം ചിന്നം വിളിച്ച് ഓടിയടുക്കുന്ന ദൃശ്യങ്ങൾ കണ്ട് ഞെട്ടി ലോകം; ആനകൾ വിരണ്ടത് ജീപ്പ് ഡ്രൈവർ ഹോൺ മുഴക്കിയതോടെ; കടുവ ഓടുന്ന ദൃശ്യങ്ങളുടെ ചൂടാറും മുൻപേ തോൽപ്പെട്ടിയിലെ 'ആനയോട്ടവും' വൈറൽ

സുൽത്താൻ ബത്തേരിയിൽ ബൈക്കിന് പിന്നാലെ കടുവ ഓടിയടുത്ത വീഡിയോയ്ക്ക് ശേഷം അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധ തോൽപ്പെട്ടിയിലേക്ക്; സഞ്ചാരികളുടെ വാഹനത്തിന് നേരെ ആനക്കൂട്ടം ചിന്നം വിളിച്ച് ഓടിയടുക്കുന്ന ദൃശ്യങ്ങൾ കണ്ട് ഞെട്ടി ലോകം; ആനകൾ വിരണ്ടത് ജീപ്പ് ഡ്രൈവർ ഹോൺ മുഴക്കിയതോടെ; കടുവ ഓടുന്ന ദൃശ്യങ്ങളുടെ ചൂടാറും മുൻപേ തോൽപ്പെട്ടിയിലെ 'ആനയോട്ടവും' വൈറൽ

മറുനാടൻ ഡെസ്‌ക്‌

തോൽപ്പെട്ടി: സുൽത്താൻ ബത്തേരിയിൽ ബൈക്കിന് നേരെ കടുവ ഓടി വരുന്ന വീഡിയോ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ വാർത്തയായതിന് പിന്നാലെയാണ് വയനാട്ടിലെ തോൽപ്പെട്ടി വന്യ സങ്കേതത്തിലുണ്ടായ സംഭവം ലോകം ഉറ്റു നോക്കുന്നത്. ഇവിടെ വിനോദയാത്രാ സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ആനക്കൂട്ടം പാഞ്ഞടുക്കുന്ന വീഡിയോയാണ് ഇപ്പോൾ അന്താരാഷ്ട്ര  മാധ്യമമായ ഡെയ്‌ലി മെയിലിൽ വരെ വാർത്തയായിരിക്കുന്നത്. ജീപ്പിന് നേരെ ആനക്കൂട്ടം കുതിക്കുന്നതും വണ്ടി വേഗം വിടാൻ ആളുകൾ ഡ്രൈവറോട് ആവശ്യപ്പെടുന്നതും വീഡിയോയിൽ നിന്നും വ്യക്തമാണ്.

സങ്കേതത്തിൽ നിറുത്തിയിട്ടിരുന്ന ജീപ്പിന്റെ ഹോൺ കേട്ടതോടെയാണ് ആനകൾ പരിഭ്രാന്തരാകുകയും ചിന്നം വിളിച്ചുകൊണ്ട് ഓടി വരികയും ചെയ്തത്. ഉടൻ തന്നെ വണ്ടി എടുത്ത് വേഗത്തിൽ പോകാൻ തുടങ്ങി എങ്കിലും പിറകെ എത്തിയ ആന എട്ട് സെക്കന്റോളം ജീപ്പിനെ പിന്തുടർന്നു. യാത്രക്കാർ ഭയപ്പെട്ടെങ്കിലും വണ്ടി നിർത്താതെ മുന്നോട്ട് പോയത് ആനയുടെ ആക്രമണത്തിൽ നിന്ന രക്ഷപ്പെടാൻ സഹായിച്ചു. മൂന്ന് വലിയ ആനകളും രണ്ട് കുട്ടിയാനകളും അടങ്ങുന്നതായിരുന്നു സംഘം.

വിനോദയാത്രാ സംഘത്തിൽ പെട്ട ആൾക്കാർ പേടിച്ച നിലവിളിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. അഞ്ച് ദിവസങ്ങൾക്ക് മുൻപ് ആണ് വീഡിയോ എടുത്തതെന്ന് കരുതുന്നു. ആരാണ് അപകടത്തിൽ പെട്ടതെന്നോ എവിടെ നിന്നാണെന്നോ ഒന്നും തന്നെ വ്യക്തമല്ല. സങ്കേതത്തിനകത്ത് സ്വകാര്യ വാഹനങ്ങൾ പ്രവേശിപ്പിക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. 2017 ഡിസംബറിൽ സങ്കേതത്തിൽ നിറുത്തിയിട്ടിരുന്ന വാഹനം ഒറ്റയാൻ തകർക്കാൻ ശ്രമിക്കുന്ന വീഡിയോയും പുറത്ത് വന്നിരുന്നു.

സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്ന ബൈക്കിന് പിന്നാലെ ഓടുന്ന കടുവ വയനാട്ടിലേതു തന്നെയെന്ന സാക്ഷ്യപ്പെടുത്തലുമായി കൂടുതൽ പേർ രംഗത്തെത്തി. ബത്തേരി- പുൽപള്ളി റൂട്ടിൽ സഞ്ചരിക്കുകയായിരുന്ന തങ്ങളെ വനം വകുപ്പ് ഉദ്യോഗസ്ഥർ കടുവ ഇറങ്ങിയിട്ടുണ്ടെന്ന മുന്നറിയിപ്പ് നൽകി പാമ്പ്രയിൽ തടഞ്ഞുവെന്ന് ബൈക്ക് യാത്രികരായ കൊല്ലം സ്വദേശി കാർത്തിക് കൃഷ്ണൻ, തൃശൂർ സ്വദേശി സഞ്ജയ് കുമാർ എന്നിവർ പറയുന്നു. ബൈക്കിന് പിന്നിലിരുന്ന് കാടിന്റെ ഭംഗി മൊബൈലിൽ പകർത്തുന്നയാളുടെ ക്യാമറയിൽ കടുവ പിന്നാലെ ഓടിയെത്തുന്ന ദൃശ്യങ്ങൾ പതിയുകയായിരുന്നു.

 

ഇതിന് പിന്നാലെ ബന്ദിപ്പൂരിൽ ചാമരാജനഗറിനു സമീപം യാത്രികർക്കു നേരെ കടുവ ചാടിയെന്ന തരത്തിൽ ഇതേ വിഡിയോ കന്നഡ ചാനലുകളിൽ വാർത്തയായി. എന്നാൽ 24 ന്യൂസ് ഇത് വയനാട്ടിൽ തന്നെയാണ് എന്ന് സ്ഥിരീകരിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വിടുകയായിരുന്നു. വിഡിയോ ചീത്രീകരിച്ചതിനും പുറത്തുവിട്ടതിനും ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്കനടപടിയുണ്ടാകുമെന്നതിനാലാണു കടുവ വയനാട്ടിലേതെന്നതിന് വനംവകുപ്പ് സ്ഥിരീകരണം നൽകാത്തതിനു പിന്നിലെന്ന് ആരോപണമുയർന്നു. കടുവാ ഭീതിയിൽ ജനങ്ങൾ വനംവകുപ്പിനെതിരെ പ്രതിഷേധിക്കുന്നതു മുൻകൂട്ടിക്കണ്ടു തടയിടുകയെന്നതും ലക്ഷ്യമെന്നും ആരോപണം ഉയർന്നിരുന്നു.

ഇതിന് പിന്നാലെയാണ് കടുവയെ കണ്ട സ്ഥലം ഉൾപ്പെടെ ചിത്രീകരിച്ച് 24 ന്യൂസ് വാർത്ത പുറത്തുവിട്ടത്. കടുവ ചാടിവരുന്ന വീഡിയോയിലുള്ള അതേ സ്ഥലം ചാനൽ പുറത്തുവിട്ടു. ഇത് സുൽത്താൻ ബത്തേരി- പുൽപ്പള്ളി റൂട്ടിൽ പാമ്പ്രയ്ക്ക് സമീപമാണ് എന്നും ചാനൽ വ്യക്തമാക്കുന്നു. ഇതോടെ കടുവ ഇറങ്ങിയത് വയനാട്ടിൽ തന്നെയാണ് എന്ന് ഉറപ്പാകുകയായിരുന്നു.

കടുവ ഇറങ്ങിയിട്ടുണ്ട് എന്ന മുന്നറിയിപ്പ് ഈ ദിവസം വനം വകുപ്പ് നൽകിയതായി മുമ്പ് ചില യാത്രികരും വ്യക്തമാക്കിയിരുന്നു. റോഡിൽ തടഞ്ഞ ചെറു വാഹനങ്ങളെ കടുവയുണ്ടെന്ന് പറഞ്ഞ് യാത്ര വിലക്കിയതായി പലരും വെളിപ്പെടുത്തിയിരുന്നു. വലിയ വാഹനങ്ങളെ മാത്രമേ ഉദ്യോഗസ്ഥർ കടത്തിവിടുന്നുണ്ടായിരുന്നുള്ളൂ. ബൈക്കുകളിലെത്തിയവരെയെല്ലാം തടഞ്ഞു.

വീഡിയോ വൈറലായതിന് പിന്നാലെ ഇതരഭാഷാ ഓൺലൈൻ പോർട്ടലുകളിൽ അതതു മേഖലയിലെ വനത്തിനുള്ളിലെ കടുവ എന്ന മട്ടിലും വാർത്ത വന്നു. പാമ്പ്രയിൽ കടുവയിറങ്ങിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെ ഫോറസ്റ്ററും ഗാർഡും കടുവയെ നിരീക്ഷിക്കാൻ ബൈക്കിൽ പോകുമ്പോൾ അവർക്കു നേരെയാണു കടുവ ചാടിയതെന്ന വാദവും ഉയർന്നെങ്കിലും വനം വകുപ്പ് നിഷേധിക്കുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP