Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക് ഡൗൺ ഇളവുകളുടെ ഭാ​ഗമായി ക്ഷേത്രങ്ങൾ തുറക്കാനുള്ള തീരുമാനത്തിനെതിരെ ഹിന്ദു ഐക്യവേദിയും ബിജെപിയും; ഭ​ക്ത​രു​ടെ ആ​വ​ശ്യ​ത്തെ ഇ​പ്പോ​ൾ എ​തി​ർ​ക്കു​ന്ന​വ​ർ മ​റ്റ് താ​ല്പ​ര്യ​ങ്ങ​ളു​ള്ള​വ​രാ​ണെ​ന്ന് ദേവസ്വം ബോർഡ്; ലോ​ക്ക് ഡൗ​ണി​ൽ ക്ഷേ​ത്രം തു​റ​ക്കാ​ൻ പ​റ​ഞ്ഞ​വ​രാ​ണ് ഇ​പ്പോ​ൾ അ​ട​യ്ക്കാ​ൻ പ​റ​യു​ന്ന​തെ​ന്നും തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ൻറ് എ​ൻ.​വാ​സു; ആരാധനയുടെ പേരിൽ കൊറോണക്കാലത്ത് വിവാദം മുറുകുന്നു

ലോക് ഡൗൺ ഇളവുകളുടെ ഭാ​ഗമായി ക്ഷേത്രങ്ങൾ തുറക്കാനുള്ള തീരുമാനത്തിനെതിരെ ഹിന്ദു ഐക്യവേദിയും ബിജെപിയും; ഭ​ക്ത​രു​ടെ ആ​വ​ശ്യ​ത്തെ ഇ​പ്പോ​ൾ എ​തി​ർ​ക്കു​ന്ന​വ​ർ മ​റ്റ് താ​ല്പ​ര്യ​ങ്ങ​ളു​ള്ള​വ​രാ​ണെ​ന്ന് ദേവസ്വം ബോർഡ്; ലോ​ക്ക് ഡൗ​ണി​ൽ ക്ഷേ​ത്രം തു​റ​ക്കാ​ൻ പ​റ​ഞ്ഞ​വ​രാ​ണ് ഇ​പ്പോ​ൾ അ​ട​യ്ക്കാ​ൻ പ​റ​യു​ന്ന​തെ​ന്നും തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ൻറ് എ​ൻ.​വാ​സു; ആരാധനയുടെ പേരിൽ കൊറോണക്കാലത്ത് വിവാദം മുറുകുന്നു

മറുനാടൻ ഡെസ്‌ക്‌

തി​രു​വ​ന​ന്ത​പു​രം: ലോക് ഡൗൺ ഇളവുകളുടെ ഭാ​ഗമായി ക്ഷേത്രങ്ങൾ തുറക്കാനുള്ള തീരുമാനം വിവാദമാകുന്നു. നാളെ മുതൽ ക്ഷേത്രങ്ങൾ ഭക്തർക്കായി തുറക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചതിനെതിരെ ഹിന്ദു ഐക്യവേദിയും ബിജെപിയും രം​ഗത്തെത്തിയതോടെയാണ് വിവാദം ആരംഭിച്ചത്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനാണ് ക്ഷേത്രങ്ങൾ തുറക്കുന്നതെന്നായിരുന്നു ഹിന്ദു ഐക്യവേദിയുടെ ആരോപണം. ക്ഷേ​ത്ര​ങ്ങ​ൾ തു​റ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്ന് ബി​ജെ​പി നേ​താ​വ് ബി. ​ഗോ​പാ​ല​കൃ​ഷ്ണനും ആരോപിച്ചതോടെ പ്രതികരണവുമായി ദേവസ്വം ബോർഡും രം​ഗത്തെത്തി. ലോ​ക്ക് ഡൗ​ണി​ൽ ക്ഷേ​ത്രം തു​റ​ക്കാ​ൻ പ​റ​ഞ്ഞ​വ​രാ​ണ് ഇ​പ്പോ​ൾ അ​ട​യ്ക്കാ​ൻ പ​റ​യു​ന്ന​തെ​ന്ന് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ൻറ് എ​ൻ.​വാ​സു പ്രതികരിച്ചു. ഭ​ക്ത​രു​ടെ ആ​വ​ശ്യ​ത്തെ ഇ​പ്പോ​ൾ എ​തി​ർ​ക്കു​ന്ന​വ​ർ മ​റ്റ് താ​ത്പ​ര്യ​ങ്ങ​ളു​ള്ള​വ​രാ​ണെ​ന്നും ദേ​വ​സ്വം ബോ​ർ​ഡ് സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നൊ​പ്പ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നേ​ര​ത്തെ, ദേ​വ​സ്വം ബോ​ർ​ഡി​ന് കീ​ഴി​ലു​ള്ള ക്ഷേ​ത്ര​ങ്ങ​ൾ തു​റ​ക്ക​രു​തെ​ന്ന് ഹി​ന്ദു ഐ​ക്യ​വേ​ദി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഹി​ന്ദു സം​ഘ​ട​ന​യു​ടെ അ​ഭി​പ്രാ​യം തേ​ടാ​തെ​യാ​ണ് ക്ഷേ​ത്രം തു​റ​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം എ​ടു​ത്ത​ത്. സ​ർ​ക്കാ​രി​ന്റെ സാമ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ ക്ഷേ​ത്രം തു​റ​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല. ഭ​ക്ത​ർ ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​ൽ നി​ന്ന് പ​ര​മാ​വ​ധി വി​ട്ട് നി​ൽ​ക്ക​ണം. ഹി​ന്ദു ഐ​ക്യ​വേ​ദി​യു​ടെ കീ​ഴി​ലു​ള്ള ക്ഷേ​ത്ര​ങ്ങ​ൾ ഭ​ക്ത​രെ പ്ര​വേ​ശി​പ്പി​ക്കി​ല്ലെ​ന്നും സം​ഘ​ട​ന അ​റി​യി​ച്ചു.

ക്ഷേത്രപ്രവേശനം ഭക്തരോ ക്ഷേത്രസമിതികളോ ആവശ്യപ്പെട്ടിട്ടില്ലെന്ന് അഡ്വ ബി ഗോപാലകൃഷ്ണൻ ഫേസ്‌ബുക്കിൽ കുറിച്ചു. ക്ഷേത്രം തുറക്കുന്നത് ആരോടുള്ള താൽപ്പര്യമാണ്? എന്തിനോടുള്ള ഏർപ്പാട് എന്ന് സർക്കാർ വ്യക്തമാക്കണം. ഹിന്ദു സംസ്ക്കാരമനുസരിച്ച് ഈശ്വരൻ തൂണിലും തുരുമ്പിലുമുണ്ട് , ഈശ്വരപ്രാർത്ഥന വ്യക്തിപരമാണ്. സമൂഹ കൂട്ട പ്രാർത്ഥന ക്ഷേത്രങ്ങളിൽ ഹൈന്ദവ ആചാരപ്രകാരം ഇല്ല. ഗുരുവായൂരും ശബരിമലയും പോലെ സമ്പാദ്യം ഉള്ള ക്ഷേത്രങ്ങളിൽ നിന്ന് കഷ്ടപ്പെടുന്ന ക്ഷേത്രങ്ങളെ സഹായിക്കണം. അല്ലാതെ കയ്യിട്ട് വാരി സർക്കാർ ഫണ്ടിലേക്ക് മാറ്റുകയല്ല വേണ്ടത്. ദേവസ്വം അധികാരികൾക്ക് ശമ്പളവും കിമ്പളവും കിട്ടാനും നേടാനുമുള്ള ധൃതിയാണ് ദേവസ്വങ്ങളുടെ താത്പര്യം. തബ്‌ലീഗിനെ പോലെ ഹിന്ദു ആരാധനാലയങ്ങളെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ഹിഡൻ അജണ്ട സർക്കാർ ഉത്തരവിന് പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ബിജെപി നേതാവ് കുറ്റപ്പെടുത്തി.

നിയന്ത്രണങ്ങളോട് ആരാധനാലയങ്ങളിൽ വിശ്വാസികളെ പ്രവേശിപ്പിക്കാനാണ് സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടുള്ളത്. ഭക്തരെ പ്രവേശിപ്പിക്കുന്നതിന് മുന്നോടിയായി ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഒരുക്കങ്ങളും തുടങ്ങി. ഇതിനിടെയാണ് ഹിന്ദു സംഘടനകൾ സർക്കാറിനെതിരെ രംഗത്ത് വന്നത്. സാമ്പത്തികമായി പരാധീനതയിലുള്ള ചില പ്രൈവറ്റ് ക്ഷേത്രഭാരവാഹികൾ മാത്രമാണ് ഭക്തരെ പ്രവേശിപ്പികാൻ അനുമതി തേടിയത്. ഇക്കാര്യം ചർച്ച ചെയ്യാനുള്ള യോഗത്തിലേക്ക് സർക്കാർ ഹിന്ദു സംഘടനാ നേതാക്കളെ വിളിച്ചില്ല. എൻഎസ്എസ്, എസ്.എൻഡിപി എന്നിവരെയും ഒഴിവാക്കിയെന്ന് ഹിന്ദു ഐക്യവേദി കുറ്റപ്പെടുത്തി.

ഭക്തർ ക്ഷേത്രദർശനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നാവശ്യപ്പെട്ട സംഘടന, ഹിന്ദു ഐക്യവേദിക്ക് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കില്ലെന്നും അറിയിച്ചു. ഹിന്ദു ഐക്യവേദിയുടേയും ക്ഷേത്രസംരക്ഷണസമിതിയുടേയും കീഴിലുള്ള അറുന്നൂറോളം ക്ഷേത്രങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കില്ലെന്ന് വ്യക്തമാക്കിയ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി.ബാബു ഭക്തർ ക്ഷേത്രദർശനത്തിൽ നിന്നും പരമാവധി വിട്ടു നിൽക്കണമെന്നും ആവശ്യപ്പെട്ടു.

അതേസമയം, തിരുവനന്തപുരത്തെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ഈ മാസം 30 വരെ തുറക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. നേരത്തെ നാളെ മുതൽ പത്മനാഭസ്വാമി ക്ഷേത്രം തുറക്കാനായിരുന്നു തീരുമാനം. ഈ തീരുമാനം പിൻവലിച്ചതായും ക്ഷേത്രം അധികാരികൾ അറിയിച്ചു. എൻഎസ്എസിന്റെ കീഴിലുള്ള ക്ഷേത്രങ്ങളും നാളെ തുറക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. നാളെ മുതൽ ആരാധനാലയങ്ങളിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കാമെന്നാണ് സർക്കാർ തീരുമാനം. എന്നാൽ എൻഎസ്എസ് കരയോഗങ്ങളുടെ കീഴിലുള്ള ക്ഷേത്രങ്ങളിൽ നിലവിലെ സാഹചര്യത്തിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കേണ്ടെന്നാണ് തീരുമാനം.

വിഎച്ച്പിയും തങ്ങൾക്ക് കീഴിലുള്ള ക്ഷേത്രങ്ങൾ തുറക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ക്ഷേത്രസംരക്ഷണസമിതിയുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളും നാളെ മുതൽ തുറന്നുകൊടുക്കില്ല. ഈ ക്ഷേത്രങ്ങളിൽ നിലവിലെ വിലക്ക് തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു. കോവിഡ് രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ക്ഷേത്രങ്ങൾ തുറക്കാനുള്ള തീരുമാനത്തിനെതിരെ തന്ത്രിസമാജവും രംഗത്തുവന്നിരുന്നു. ഈ മാസം 30 വരെ തിരുമല ക്ഷേത്രത്തിലും കീഴേടം ക്ഷേത്രങ്ങളിലും ഭക്തർക്ക് പ്രവേശനം അനുവദിക്കില്ലെന്ന് കൊച്ചി തിരുമല ദേവസ്വം ബോർഡും അറിയിച്ചു.

കേന്ദ്ര സർക്കാർ ആരാധനാലയങ്ങൾ തുറക്കുന്നത് അടക്കമുള്ള ഇളവുകൾ ലോക്ക്ഡൗണിൽ പ്രഖ്യാപിച്ചതിനെ തുടർന്നാണ് സംസ്ഥാനം ആ വഴി പിന്തുടർന്നത്. കേന്ദ്രവും സംസ്ഥാനവും ആരാധനാലയങ്ങൾ തുറക്കുമ്പോൾ നടപ്പിലാക്കുന്നതിനായി മാർഗ്ഗ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ആരാധനാലയങ്ങൾ തുറക്കാനിരിക്കെ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഒരുക്കവും തുടങ്ങി. ഗുരുവായൂർ ക്ഷേത്രവും പരിസരവും അഗ്നി ശമനസേന അണു വിമുക്തമാക്കി. നാളെ രാവിലെ 9.30 മുതൽ 1.30 വരെയാണ് ക്ഷേത്രത്തിൽ ദർശനം അനുവദിക്കുക. ഓൺലൈനായി ബുക് ചെയ്തവർക്കാണ് പ്രവേശനം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ക്ഷേത്ര ദർശനമെന്നും ദേവസ്വം അധികൃതർ വ്യക്തമാക്കി. വിശ്വാസികൾ ബാഗുകൾ ചെരുപ്പുകൾ തുടങ്ങിയവ കൊണ്ടുവരുന്നത് ഒഴിവാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP