Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മാതൃഭൂമിക്കും വേണു ബാലകൃഷ്ണനും സ്തുതികൾ പാടി പാക്കിസ്ഥാൻ പത്രങ്ങൾ വാർത്ത എഴുതിയോ? ഇന്ത്യൻ നിലപാടിനെ എതിർക്കാൻ ഡോൺ വേണു ബാലകൃഷ്ണനെ ഉപയോഗിക്കുന്നെന്ന ആരോപണം വ്യാജമെന്ന് സൂചന; എഡിറ്റോറിയൽ പേജിൽ ബിജെപി സ്തുതികളുമായി അനുനയിപ്പിക്കാൻ പത്രം; സോഷ്യൽ മീഡിയയിൽ വേണുവിരുദ്ധ പ്രചരണം കൊഴുക്കുന്നു

മാതൃഭൂമിക്കും വേണു ബാലകൃഷ്ണനും സ്തുതികൾ പാടി പാക്കിസ്ഥാൻ പത്രങ്ങൾ വാർത്ത എഴുതിയോ? ഇന്ത്യൻ നിലപാടിനെ എതിർക്കാൻ ഡോൺ വേണു ബാലകൃഷ്ണനെ ഉപയോഗിക്കുന്നെന്ന ആരോപണം വ്യാജമെന്ന് സൂചന; എഡിറ്റോറിയൽ പേജിൽ ബിജെപി സ്തുതികളുമായി അനുനയിപ്പിക്കാൻ പത്രം; സോഷ്യൽ മീഡിയയിൽ വേണുവിരുദ്ധ പ്രചരണം കൊഴുക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാശ്മീരിലെ ഉറിയിൽ പാക്കിസ്ഥാൻ നടത്തിയ ഭീകരാക്രമണം ഇന്ത്യയുടെ തിരക്കഥയാണോ എന്ന് ചാനൽ ചർച്ചയിൽ ചോദ്യം ഉന്നയിച്ച മാതൃഭൂമി ചാനൽ അവതാരകൻ വേണു ബാലകൃഷ്ണനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം അടങ്ങുന്നില്ല. വേണുവിനെതിരെ കൂട്ടത്തോടെ രംഗത്തെത്തിയിരിക്കയാണ് ഒരു വിഭാഗം ആളുകൾ. ഈ ചാനൽ ചർച്ചയ്ക്ക് ശേഷം മാതൃഭൂമി ചാനൽ ഓഫീസിൽ വിളിച്ച് നിരവധി പേർ പ്രതിഷേധം അറിയിച്ചു. മാതൃഭൂമി പത്രത്തിന്റെ ഫേസ്‌ബുക്ക് പേജിലും വേണു ബാലകൃഷ്ണനെതിരായ ആക്രമണമാണ് നടക്കുന്നത്. ചീത്തവിളികൾ പെരുകിയതോടെ വേണു ഫോൺ പോലും ഓണാക്കാതിരിക്കുകയുമാണ്.

അതേസമയം സോഷ്യൽ മീഡിയയിൽ പലവിധത്തിലാണ് പ്രചരണം കൊഴുക്കുകയാണ്. ഇതിനായി ഫോട്ടോഷോപ്പ് തന്ത്രവും പുറത്തെടുക്കുന്നു എന്നാണ് അറിയുന്നത്. വേണുവിന്റെ നിലപാട് സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ വേണുവിനെ പിന്തുണച്ച് പാക്കിസ്ഥാൻ പത്രങ്ങളും വാർത്തയെഴുതിയെന്ന വിധത്തിലാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരണം കൊഴുക്കുന്നത്. പ്രമുഖ പാക്കിസ്ഥാൻ പത്രം വേണുവിന്റെ വാദം ശരിയെന്ന വിധത്തിൽ ചിത്രം സഹിതം വാർത്ത എഴുതി എന്നാണ് പ്രചരണം.

ഇന്ത്യൻ മീഡിയ മോദിയെ ആക്രമിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് വേണുവിന്റെ ചിത്രത്തിനൊപ്പം ഡോണിന്റെ ലോഗോയും കൂട്ടിവച്ച് പ്രചരരണം കൊവഉക്കുന്നത്. പാക്കിസ്ഥാൻ പത്രങ്ങൾക്ക് വേണു പ്രിയങ്കരനായെന്നും ഇവർ ആരോപിക്കുന്നു. ഡോണിൽ പ്രസിദ്ധീകരിച്ചതെന്ന് അഴകാശപ്പെട്ട വാർത്തയുടെ തലക്കെട്ടായി ഇങ്ങനെയാണ് സോഷ്യൽ മീഡിയ പ്രചരണം: '' indian Media attacks modi government. Prominent News Reader in kerala alleges conspiracy of indian Defense Forces in Uri attacks'.

ഇങ്ങനെ വേണുവിന്റെ പരാമർശം പാക്കിസ്ഥാൻ പോലും മുതലെടുത്തു എന്ന വിധത്തിലാണ് സോഷ്യൽ മീഡിയ പ്രചരണം. എന്നാൽ, ഡോൺ ദിനപത്രത്തിൽ വന്നുവെന്ന വിധത്തിൽ ഇങ്ങനെ പ്രചരിപ്പിക്കുന്നത് വ്യാജമാണെന്നാണ് സൂചന. അതേസമയം വേണുവിനെതിരെ രൂക്ഷമായ സൈബർ ആക്രമണം ഉണ്ടായപ്പോഴും ഈ വിഷയത്തിൽ പ്രതികരിക്കാനോ വിശദീകരണം നൽകാനോ മാതൃഭൂമി മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. ഏഷ്യാനെറ്റ് ചാനൽ സിന്ധു സൂര്യകുമാറിന് നൽകിയതു പോലുള്ള പിന്തുണ ലഭിക്കുന്നില്ലെന്നതാണ് ഇതിൽ പ്രധാനമായതും. അതേസമയം പാക്കിസ്ഥാൻ വിഷയവുമായി ബന്ധപ്പെട്ടാണ് വേണു ആക്രമിക്കപ്പെടുന്നതെന്നതിനാൽ പല പ്രമുഖരും വേണുവിനെ പിന്തുണച്ച് രംഗത്തുണ്ട്. വേണുവിന്റെ ചർച്ചയിൽ അസ്വാഭാവികത ഇല്ലെന്നാണ് ഇവരുടെ പക്ഷം. സംവിധായകൻ ആഷിഖ് അബുവും വേണുവിനെ പിന്തുണച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിട്ടുണ്ട്.

അതിനിടെ മാതൃഭൂമി പത്രം വിഷയം ഈ വിഷയങ്ങളെക്കുറിച്ചൊന്നും പരാമർശിച്ചില്ലെങ്കിലും ബിജെപിയുടെ വാർത്തകൾക്ക് അതീവ്രപ്രാധാന്യം നൽകുന്നുണ്ട്. ബിജെപിയുടെ ദേശീയ കൗൺസിൽ യോഗം കോഴിക്കോട് നടക്കുന്ന സാഹചര്യത്തിൽ ഇന്നിറങ്ങിയ മാതൃഭൂമി പത്രം ബിജെപി വാർത്തകൾക്ക് വലിയ തോതിൽ സ്ഥലം മാറ്റിവച്ചു. എഡിറ്റോറിയൽ പേജ് നിറയെ ബിജെപിയുടെ ദേശീയ കൗൺസിലുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾ എഴുതിയ വാർത്തകളെ കുറിച്ചാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഈ വിഷയത്തിൽ പ്രതിഷേധം ഉയർത്തുന്ന ബിജെപിക്കാരുടെ പ്രതിഷേധം ശമിപ്പിക്കാമെന്നാണ് പ്ത്രം കരുതുന്നത്.

വേണുവിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഇന്നലെ മാതൃഭൂമിയുടെ തിരുവനന്തപുരം വഞ്ചിയൂരിലെ ആസ്ഥാനത്തിനു സമീപമെത്തി ഒരു വിഭാഗം ആളുകൾ വേണുവിന്റെ കോലം കത്തിച്ചിരുന്നു. ചാനൽ ചർച്ചയിൽ ഇന്ത്യാ വിരുദ്ധ മനോഭാവം പുലർത്തുന്ന ചോദ്യങ്ങൾ ചോദിച്ചുവെന്നാരോപിച്ചാണ് ഒരു ഫേസ്‌ബുക്ക് കൂട്ടായ്മ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ഒരു രാഷ്ട്രീയ പാർട്ടിയുടേയും പിൻബലത്തിലല്ലെന്നും രാജ്യസ്‌നഹത്തിന്റെ പേരിൽ നടത്തുന്ന പരിപാടിയാണ് എന്നാണ് സംഘാടകർ പറഞ്ഞത്. കോലത്തിൽ പാക്കിസ്ഥാന്റെ പതാകയുമായി സാമ്യമുള്ള പച്ച പതാക കെട്ടിയും വേണുവിന്റെ ചിത്രത്തിന്റെ മുകളിൽ ജിഹാദി എന്നും എഴുതിയാണ് കോലം കത്തിച്ചത്.

രണ്ട് ദിവസം മുമ്പാണ് ഇത്തരമൊരു കൂട്ടായ്മ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ചെറു സംഘങ്ങളായും ഒറ്റയ്ക്കും എത്തിയവർ മാതൃഭൂമി ഓഫീസിനു മുന്നിലെ മാതൃഭൂമി റോഡിന്റെ പ്രധാന കവാടത്തിലേക്ക് ഒത്തുചേരുകയായിരുന്നു. നഗരത്തിൽ നിന്നും പുറത്തു നിന്നുമാണ് പലരും എത്തിയത്. വിവിധ രാഷ്ട്രീയ ആഭിമുഖ്യമുള്ളവരാണ് പ്രതിഷേധിക്കാനെത്തിയത്.

ചാനൽ ചർച്ചയിൽ ഇന്ത്യാ വിരുദ്ധ പ്രസ്താവനകൾ നടത്തിയത് തീർത്തും അപഹാസ്യമാണ്. പാക്കിസ്ഥാൻ മാദ്ധ്യമങ്ങളെപ്പോലെ സംസാരിക്കുന്ന രീതി അനുവദിക്കാനാകില്ല. ഇന്ത്യാ വിരുദ്ധ മാദ്ധ്യമപ്രവർത്തകനായ വേണു ബാലകൃഷ്ണൻ പാക്കിസ്ഥാനിൽ നിന്നും പണം കൈപ്പറ്റിയെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു. 17 ഇന്ത്യൻ സൈനികരാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. അവരും മനുഷ്യരാണ്. അവർക്കും കുടുംബമുണ്ട്. രാജ്യത്തിന്റെ സുരക്ഷയ്ക്കായി രാപകൽ അധ്വാനിക്കുന്ന സൈനികരെ രാജ്യം തന്നെ ഒറ്റികൊടുത്തുവെന്ന് പറയുന്നത് രാജ്യദ്രോഹമാമെന്നും പ്രതിഷേധക്കാർ ആരോപിച്ചു. ഗെറ്റ് വെൽ സൂൺ വേണു എന്ന ഹാഷ് ടാഗ് പ്രചരണവും ഇതോടെ കൊഴുപ്പിക്കുകയാണ് ഇക്കൂട്ടർ.

എന്തായാലും സൈബർ ലോകത്ത് പ്രതിഷേധം കൊഴുക്കുമ്പോഴും വേണു ഇന്നലെയും ചാനൽ ചർച്ച നയിക്കാനെത്തി. നവാസിന്റെ നാവടക്കിയോ ഇന്ത്യ? എന്ന ചോദ്യത്തോടെയാണ് ഇന്നലെയും വേണു തന്നെയാണ് സൂപ്പർപ്രൈം ടൈമിലെ ചർച്ച നയിച്ചത്. എം.കെ ഭദ്രകുമാർ, ടി.പി ശ്രീനിവാസൻ, വി. മുരളീധരൻ, ഡോ. സെബാസ്റ്റ്യൻ പോൾ എന്നിവരും ചർച്ചയിൽ പങ്കെടുത്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP