Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

അവന് വേണ്ടെന്ന്.. അവന്മാർക്ക് വേണ്ടെന്ന്... അരി കൊണ്ടു കൊടുത്തപ്പോൾ വേണ്ടെന്ന്... അവന്മാർക്ക് ഇനി ബിരിയാണും മട്ടണും വച്ചു കൊടുക്കാം.. ഇവിടെ ബാക്കിയുള്ളവർക്ക് പയറും കഞ്ഞിയും! പോത്തൻകോടിന് അടുത്ത് വെമ്പായത്ത് അതിഥി തൊഴിലാളിക്ക് അരിയും സാധനങ്ങളും എത്തിച്ച് നൽകിയ പഞ്ചായത്ത് അധികൃതർക്ക് നേരിട്ടത് അപമാനം; കൊടുത്ത സാധാനങ്ങൾ തിരികെ വാഹനത്തിൽ ഇതരസംസ്ഥാനക്കാർ കൊണ്ടു നൽകുന്ന വീഡിയോ വൈറൽ; വിവാദം ചർച്ചയാകുമ്പോൾ

അവന് വേണ്ടെന്ന്.. അവന്മാർക്ക് വേണ്ടെന്ന്... അരി കൊണ്ടു കൊടുത്തപ്പോൾ വേണ്ടെന്ന്... അവന്മാർക്ക് ഇനി ബിരിയാണും മട്ടണും വച്ചു കൊടുക്കാം.. ഇവിടെ ബാക്കിയുള്ളവർക്ക് പയറും കഞ്ഞിയും! പോത്തൻകോടിന് അടുത്ത് വെമ്പായത്ത് അതിഥി തൊഴിലാളിക്ക് അരിയും സാധനങ്ങളും എത്തിച്ച് നൽകിയ പഞ്ചായത്ത് അധികൃതർക്ക് നേരിട്ടത് അപമാനം; കൊടുത്ത സാധാനങ്ങൾ തിരികെ വാഹനത്തിൽ ഇതരസംസ്ഥാനക്കാർ കൊണ്ടു നൽകുന്ന വീഡിയോ വൈറൽ; വിവാദം ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പായിപ്പാട്ടെ അതിഥി തൊഴിലാളികളുടെ പ്രതിഷേധം കേരളത്തെ ഞെട്ടിച്ചിരുന്നു. ഇതോടെ അതിഥി തൊഴിലാളികൾക്ക് ആവശ്യമുള്ളതെല്ലാം എത്തിച്ചു കൊടുക്കാൻ സർക്കാർ ഉത്തരവെത്തി. എല്ലാവരും സഹായവുമായി അവർക്ക് പിന്നാലെയായി. കേരളത്തിന്റെ ഈ മാതൃകയ്ക്ക് ഹൈക്കോടതി പോലും കൈയടിച്ചു. എന്നാൽ ചില അതിഥി തൊഴിലാളികൾക്ക് ഈ സഹായത്തോട് പുച്ഛമാണ്. ഇതാണ് പോത്തൻകോട്ട് നിന്നുള്ള ഈ വൈറൽ വീഡിയോയും ചർച്ചയാക്കുന്നത്. വെമ്പായം പഞ്ചായത്ത് മെമ്പർമാരും ജീവനക്കാരും ചേർന്ന് പോത്തൻകോട് നന്നന്നാട്ട് കാവിൽ താമസിക്കുന്ന അതിഥി തൊഴിലാളികൾക്ക് അരി എത്തിച്ചു കൊടുത്തപ്പോൾ അഹങ്കാരത്തോടെ തിരിച്ചു കൊടുക്കുന്ന കാഴ്ച ആണ് ഈ വീഡിയോ.

വാഹനത്തിൽ ചാക്കിലാണ് അരി കൊണ്ടു കൊടുത്തത്. ഒന്നര ചാക്ക് അരിയാണ് വേണ്ടെന്ന് പറഞ്ഞ് അതിഥി തൊഴിലാളികൾ തിരികെ വാഹനത്തിൽ കൊണ്ടു വയ്ക്കുന്നത്. ഇത് പഞ്ചായത്ത് മെമ്പർ അടക്കമുള്ളവരുടെ ക്ഷോഭത്തിന് കാരണമാകുന്നതും വീഡിയോയിൽ കാണാം. അവന് വേണ്ടെന്ന്.. അവന്മാർക്ക വേണ്ടെന്ന്... ഇങ്ങനെയുള്ള അമർഷമാണ് അവിടെയുള്ളവർ പ്രകടിപ്പിക്കുന്നത്. അരി കൊണ്ടു കൊടുത്തപ്പോൾ വേണ്ടെന്ന്... അവന്മാർക്ക് ഇനി ബിരിയാണും മട്ടണും വച്ചു കൊടുക്കാം.. ഇവിടെ ബാക്കിയുള്ളവർക്ക് പയറും കഞ്ഞിയും-ഇതാണ് വീഡിയോയിൽ ഉയരുന്ന മറ്റൊരു കമന്റ്. ഈ വീഡിയോ വൈറലാകുമ്പോൾ അതിന് താഴെ ചർച്ചയും കൊഴുക്കുന്നു.

വീഡിയോയ്ക്ക് താഴെയുള്ള രസകരമായ കമന്റുകൾ

  • കത്തിക്കാൻ ഗ്യാസില്ലാത്തവർക്ക് അരി കിട്ടിയിട്ട് എന്ത് കാര്യം....?
  • നാട്ടുകാരെ പട്ടിണിക്കിട്ട് തങ്ങളെ തീറ്റിക്കുന്നതിൽ സംശയം തോന്നിയിരിക്കാം
  • കുടിയേറ്റ തൊഴിലാളിയെ അതിഥി തൊഴിലാളികളാക്കി ഫിഷ്മോളിയും മട്ടൺ സ്റ്റൂവും കൊടുക്കണം. ഇവിടെ കൃഷിക്കാരും കൂലിപ്പണിക്കാരും തെണ്ടുന്നു. കഴിഞ്ഞ ദിവസം ഫോർട്ട് പൊലീസ് ഒരു വീട്ടിൽ ചെന്നപ്പോൾ പട്ടിണി കണ്ടു സാധനം വാങ്ങി കൊടുത്തു. ഇപ്പോൾ ബംഗാളികളെ നേരെ നിറുത്തിയില്ലേൽ പിന്നെ മലയാളികൾ അനുഭവിക്കും
  • പൊറോട്ടയും ബീഫിന്റെയും ടെയ്സ്റ്റ് എല്ലിന്റെ ഇടയിൽ പിടിച്ചു ..അതാണ് ഇപ്പൊ അരിയും പച്ചക്കറിയും ഒന്നും വേണ്ടാത്തത് .. പോയി പിച്ച എടുക്കാൻ പറ ഈ ചെറ്റകളോട് ..
  • ആദ്യം ചെയ്യേണ്ട കാര്യം കൂലിവേലക്കാർ മനസ്സിൽ ഒരുതീരുമാനം എടുക്കണം ഇവിടത്തെ രാഷ്ട്രീയകാർ ഒട്ട് തെണ്ടി വരുമ്പോൾ ഒരൊട്ടു പോലും കൊടുക്കില്ല എന്ന് കാരണം കൂലിവേലക്കാർക്കു ഇവിടെ ഒരു രാഷ്ട്രീയകാരും ഒന്നും തന്നില്ല തന്നതോ പൂത്ത റേഷനരി ബെന്ഗാകളികളെ അതിഥി എന്ന ഓമനപ്പേരിട്ട് അവരുടെ പിറകെ വിലകൂടിയ അരിയും പച്ചക്കറികളും പലവ്യഞ്ജനവും എണ്ണയും സോപ്പും എന്നുവേണ്ട എല്ലാ സാധനങ്ങളുമായി പുറകെ ഓടുന്നു ഇവർക്ക് ഇപ്പോൾ നമ്മളെ ആവശ്യം ഇല്ല നമ്മളെ ആവശ്യം അവർക്കു വരുമ്പോൾ അവരെ നമുക്കും വേണ്ട അങ്ങനെ ഒരു തീരുമാനം നമ്മൾ കൈ കൊള്ളണം ബംഗാളി പോയി അവർക്ക് ഓട്ടു കുത്തട്ടെ
  • നാട്ടിൽ ഉള്ള വരെ മറന്നു അതിഥി കളെ സ്‌നേഹി ച്ചതല്ലേ കിട്ടണം ഇവിടെ ആരും മനസറിഞ്ഞു ഒന്നും ചെയ്യുന്നില്ല ഒന്ന് അവന്യ മുതലെടുപ്പിന്. ജനങ്ങൾ നല്ലത് പറഞ്ഞു നടക്കണം

പോത്തൻകോട്ട് കൊറോണ മരണം റിപ്പോർട്ട് ചെയ്ത സ്ഥലമാണ്. അതുകൊണ്ട് തന്നെ പോത്തൻകോട് കടുത്ത ലോക് ഡൗൺ നിയന്ത്രണങ്ങളാണുള്ളത്. അതിനാൽ അതിഥി തൊഴിലാളികൾ ബുദ്ധിമുട്ടാനുള്ള സാധ്യത ഏറെയായിരുന്നു. ഇത് മനസ്സിലാക്കിയാണ് വെമ്പായം പഞ്ചായത്ത് പരിധിയിൽ വരുന്ന പോത്തൻകോട്ടെ ഈ പ്രദേശത്ത് അരിയുമായി പഞ്ചായത്ത് അധികൃതർ എത്തിയത്. സമൂഹ അടുക്കളയിലും മറ്റും അതിഥി തൊഴിലാളികളുടെ സഹകരണം കുറവാണ്. ഇത് മനസ്സിലാക്കിയാണ് അരി വീട്ടിൽ കൊണ്ടു കൊടുക്കാൻ തീരുമാനിച്ചത്. ഇതും അവർക്ക് വേണ്ടെന്നതാണ് വസ്തുത.

പോത്തൻകോട്ട് സമൂഹ്യവ്യാപനത്തിന്റെ സാദ്ധ്യത ഇല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ പറഞ്ഞതിന് ശേഷമാണ് ഇവിടെ ആശങ്ക മാറിയത്. മരിച്ച അബ്ദുൾ അസീസ് ഗൾഫിൽനിന്നെത്തിയ ചിലരുമായി ബന്ധപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവരിൽ നിന്നാണോ രോഗം പകർന്നത് എന്ന് വ്യക്തമല്ല. ഇക്കാര്യത്തിൽ പൂർണ വ്യക്തത കൈവന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.ഇദ്ദേഹവുമായി അടുത്തിടപഴകിയവരെ കണ്ടെത്തുക ഏറെ ബുദ്ധിമുട്ടാണെന്നും സർക്കാർ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ് ഇവിടെ അതിശക്തമായ നിയന്ത്രണം തുടർന്നത്. ഇതിൽ ആരും കഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനായിരുന്നു പോത്തൻകോട്ടിന് ചേർന്നുള്ള വെമ്പായം പഞ്ചായത്തിലെ അരി വിതരണം. നിരവധി അതിഥി തൊഴിലാളികൾ ഈ മേഖലയിലുണ്ട്. ഭക്ഷണം ഇല്ലാതെ ആരും പ്രതിഷേധിക്കാൻ എത്തുന്നില്ലെന്ന് ഉറപ്പിക്കാൻ വേണ്ടി കൂടിയായിരുന്നു ഈ ഇടപെടൽ.

പല സമൂഹ അടുക്കളയിലും അതിഥി തൊഴിലാളികൾ പ്രശ്‌നം ഉണ്ടാക്കുന്നുണ്ട്. ഒരേ കറികൾ പറ്റില്ലെന്ന് പറഞ്ഞ് വിഷുദിവസം രാത്രിയിൽ 91 അതിഥി തൊഴിലാളികൾ ഊണ് കഴിക്കാതെ പ്രതിഷേധിച്ചിരുന്നത് തൃശൂരിൽ ഏറെ ചർച്ചയായിരുന്നു. തൃശ്ശൂർ കോർപ്പറേഷന്റെ അയ്യന്തോൾ ക്യാമ്പിലായിരുന്നു സംഭവം. വിഷുദിവസം രാത്രിയിൽ ഊണിന്റെ സമയമായപ്പോൾ ക്യാമ്പിലുള്ള 91 പേരാണ് പ്രതിഷേധിച്ച് മാറിനിന്നത്. പൊലീസ് ചർച്ചയ്ക്കെത്തിയെങ്കിലും അവർ ഭക്ഷണം കഴിച്ചില്ല. അന്ന് രാത്രിയിലെ ഭക്ഷണം പാഴായി. തൊട്ടടുത്ത ദിവസം അടുത്ത രണ്ട് ക്യാമ്പുകളിൽ കൂടി സാമ്പാറിനെതിരേ അതിഥികളുടെ വികാരമുണർന്നു. ഇവിടെ ഭക്ഷണം കഴിക്കാതിരുന്നില്ലെങ്കിലും എല്ലാ ദിവസവും ഒരേതരം വേണ്ടെന്ന് കട്ടായം പറഞ്ഞു. വിവിധ ക്യാമ്പുകളിൽനിന്ന് ഒരേ ആവശ്യം വന്നതോടെ ഇതിനുപിന്നിൽ ഗൂഢനീക്കമുണ്ടെന്ന് പൊലീസ് സംശയിച്ചുതുടങ്ങി. ഏപ്രിൽ 20 മുതൽ നിർമ്മാണമേഖല പ്രവർത്തിക്കാം എന്നുള്ളതിനാൽ ക്യാമ്പിൽനിന്ന് തൊഴിലാളികൾ ഒഴിവാകുമെന്നാണ് തദ്ദേശസ്ഥാപനങ്ങൾ കരുതുന്നത്.

നേരത്തെ അതിഥി തൊഴിലാളികളുടെ ഭക്ഷണത്തിനും താമസത്തിനുമായി സംസ്ഥാന സർക്കാർ കൈക്കൊണ്ട നടപടികളിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തിയിരുന്നു. അതിഥി തൊഴിലാളികളെ പരിചരിക്കുന്ന കാര്യത്തിൽ കേരളം കൈക്കൊണ്ട നടപടികളെ മറ്റ് സംസ്ഥാനങ്ങൾ പ്രകീർത്തിച്ചതായി ഹൈക്കോടതി നിരീക്ഷിച്ചു. ബംഗാൾ ഇക്കാര്യത്തിൽ പ്രത്യേക പ്രശംസ അറിയിച്ചതായും കോടതി വ്യക്തമാക്കി. ലേബർ കമ്മിഷണർ സംസ്ഥാന നോഡൽ ഓഫിസറും ജില്ലാ ലേബർ ഓഫിസർമാർ ജില്ലാതല നോഡൽ ഓഫിസറുമാരായും പ്രവർത്തിച്ചു വരുന്നതായി സർക്കാർ വിശദികരിച്ചു. അസിസ്റ്റന്റ്‌റ് ലേബർ ഓഫിസർമാർ സമയബന്ധിതമായി ലേബർ ക്യാമ്പുകൾ സന്ദർശിച്ചു നടപടികൾ സ്വീകരിച്ചുവരുകയാണന്നും സർക്കാർ വിശദികരിച്ചു.

രോഗവ്യാപനത്തിന് കാരണമാവാൻ ഇടയുള്ളതിനാൽ ലേബർ ക്യാമ്പുകളിൽ നടത്തുന്ന സർവ്വേ തൽക്കാലം നിർത്തിവയ്ക്കാൻ നിർദ്ദേശിക്കണമെന്ന് അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു. അതിഥി തൊഴിലാളികൾ കടുത്ത മാനസിക സംഘർഷത്തിലാണന്നും ഒരാൾ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്തതായും അമിക്കസ് ക്യൂറി ബോധിപ്പിച്ചു. അതിഥി തൊഴിലാളികൾ മാത്രമല്ല വീട്ടിൽ കഴിയുന്ന മുഴുവൻ ആളുകളും മാനസിക സംഘർഷം അനുഭവിച്ചുവരുകയാണന്ന് സർക്കാർ വിശദികരിച്ചു. നിലവിൽ നടക്കുന്ന സർവ്വേ സംബന്ധിച്ച് വിശദികരണം നൽകാൻ സർക്കാരിന് കോടതി സാവകാശം അനുവദിക്കുകയും ചെയ്തിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP