Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

കോഴ വാങ്ങുന്ന മാനേജർ ഇടുന്ന ചെരുപ്പിനു കാൽ ലക്ഷം രൂപ; ഇംപോർട്ടഡ് കണ്ണടയും ലക്ഷങ്ങളുടേത്; ഒപ്പം പ്രീമിയം കാറുകളുടെ ശേഖരവും; മക്കാവോ, ബാംഗ്ലൂർ ഡൽഹി, സിങ്കപ്പൂർ എല്ലാം ആകാശത്തിൽ നിന്ന് പൊട്ടി വീണോ... മഹേശനെ മാനസിക രോഗിയാക്കിയ വെള്ളാപ്പള്ളി മുൻപ് അമ്മയെ മാനസിക രോഗിയുമാക്കിയെന്നും ആക്ഷേപം; വെള്ളാപ്പള്ളിയുടെ ചെയ്തിയും ശുഭകേശന്റെ കത്തും സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ച; വെള്ളാപ്പള്ളിക്ക് പ്രതിസന്ധി തീർത്ത് കട്ടപ്പയായ മഹേശന്റെ മരണം

കോഴ വാങ്ങുന്ന മാനേജർ ഇടുന്ന ചെരുപ്പിനു കാൽ ലക്ഷം രൂപ; ഇംപോർട്ടഡ് കണ്ണടയും ലക്ഷങ്ങളുടേത്; ഒപ്പം പ്രീമിയം കാറുകളുടെ ശേഖരവും; മക്കാവോ, ബാംഗ്ലൂർ ഡൽഹി, സിങ്കപ്പൂർ എല്ലാം ആകാശത്തിൽ നിന്ന് പൊട്ടി വീണോ... മഹേശനെ മാനസിക രോഗിയാക്കിയ വെള്ളാപ്പള്ളി മുൻപ് അമ്മയെ മാനസിക രോഗിയുമാക്കിയെന്നും ആക്ഷേപം; വെള്ളാപ്പള്ളിയുടെ ചെയ്തിയും ശുഭകേശന്റെ കത്തും സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ച; വെള്ളാപ്പള്ളിക്ക് പ്രതിസന്ധി തീർത്ത് കട്ടപ്പയായ മഹേശന്റെ മരണം

എം മനോജ് കുമാർ

തിരുവനന്തപുരം: സ്വന്തം പാളയത്തിലെ വിശ്വസ്തന്റെ മരണം എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പിടിച്ചു കുലുക്കുന്നു. ജീവിതത്തിൽ ഒരിക്കലും നേരിട്ടിട്ടില്ലാത്ത സമ്മർദ്ദമാണ് കെ.കെ.മഹേശന്റെ ആത്മാഹുതിയിൽ യോഗം ജനറൽ സെക്രട്ടറിയുടെ മുന്നിലുള്ളത്. എസ്എൻഡിപി യോഗത്തിലും വൻ ഉരുൾപ്പൊട്ടലാണ് നടക്കുന്നത്. ശാശ്വതീകാനന്ദയുടെ ദുരൂഹമരണം സംഭവിച്ചപ്പോൾ പോലും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയാണ് മഹേശന്റെ മരണത്തിൽ വെള്ളാപ്പള്ളിയുടെ മുന്നിലുള്ളത്. നിഴൽപോലെ വെള്ളാപ്പള്ളിയെ അനുയാത്ര ചെയ്യുകയും സാമ്പത്തിക ഇടപാടുകൾക്ക് ചുക്കാൻ പിടിക്കുകയും വെള്ളാപ്പള്ളിയുടെ ബിനാമി കള്ളുഷാപ്പുകൾ നടത്തുകയുമാണ് മഹേശൻ ചെയ്തത്. യോഗനേതൃത്വത്തിന്റെ നിലപാടുകൾ അതായത് കേന്ദ്രം എന്ന് മഹേശൻ വിശേഷിപ്പിക്കുന്ന വെള്ളാപ്പള്ളിയുടെ നിലപാടുകൾ തിരുത്താൻ വേണ്ടി സ്വയം രക്തസാക്ഷിയാകുകയാണ് മഹേശൻ ചെയ്തത്. മഹേശന്റെ ഈ സ്വയം രക്തസാക്ഷിത്വമാണ് വെള്ളാപ്പള്ളിക്ക് കുരുക്കായി മാറുന്നത്. വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്യണമെന്നാണ് കെ.കെ.മഹേശന്റെ കുടുംബം ആവശ്യപ്പെടുന്നത്. നാളെ മഹേശന്റെ അനുഭവം വന്നുപെട്ടേക്കാവുന്ന വെള്ളാപ്പള്ളിയുടെ ചില വിശ്വസ്തരൊഴിച്ച് മറ്റുള്ള ശ്രീനാരായണീയർ ഒക്കെ ഇക്കുറി മഹേശന്റെ കുടുംബത്തോട് ഒപ്പമാണ്. എസ്എൻഡിപിയുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ വെള്ളാപ്പള്ളിക്ക് എതിരെ ശക്തമായ വികാരമാണ് അലയടിക്കുന്നത്.

സ്വന്തം സഹോദരനായ സുഭകേശന് പണി കൊടുക്കാൻ സ്വന്തം അമ്മയെ മാനസികരോഗിയായി ചിത്രീകരിച്ച് വെള്ളാപ്പള്ളി നടേശൻ കേസ് കൊടുത്ത കഥയാണ് എസ്എൻഡിപിയുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയാഗ്രൂപ്പുകളിൽ ഇപ്പോൾ പരക്കുന്നത്. വെള്ളാപ്പള്ളിയുടെ തനിസ്വരൂപം തുറന്നു കാട്ടുന്ന മഹേശന്റെ ആത്മഹത്യാകുറിപ്പ് പുറത്ത് വന്നപ്പോൾ മഹേശനെ മാനസിക രോഗിയായി ചിത്രീകരിക്കാൻ വെള്ളാപ്പള്ളി പരസ്യമായി ശ്രമിച്ചതോടെയാണ് വെള്ളാപ്പള്ളിയുടെ ഈ പഴയ കേസ് ശ്രീനാരായണീയർ വീണ്ടും സ്മൃതി പദത്തിൽ എത്തിക്കുന്നത്. വെള്ളാപ്പള്ളിക്ക് എതിരെ സഹോദരൻ സുഭകേശൻ എഴുതിയ തുറന്ന കത്തും മഹേശൻ എഴുതിയ ആത്മഹത്യാ കുറിപ്പും താരതമ്യം ചെയ്യുകയാണ് ചെയ്യുന്നത്. സ്വന്തം സഹോദരനെ വഞ്ചിച്ച അതേ രീതിയിലാണ് മഹേശനെ വെള്ളാപ്പള്ളി ചതിച്ചത്. മഹേശന്റെ സ്വത്ത് പണയം വെച്ച് കള്ളുഷാപ്പ് നടത്തി 25 കോടിയോളം വെള്ളാപ്പള്ളി സമ്പാദിച്ചു. ഒടുവിൽ മൈക്രോ ഫിനാൻസ് കേസുകളിൽ കുടുക്കി മഹേശനെ മരണത്തിനു വിട്ടുകൊടുത്തു. ഇതേ രീതിയിൽ തന്നെയാണ് സ്വന്തം സഹോദരനെ വെള്ളാപ്പള്ളി തകർത്തത്. ശുഭകേശന്റെ കത്താണ് സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ പരക്കുന്നത്. ശുഭകേശൻ എഴുതുന്നത് ഇങ്ങനെ: 1969ൽ എന്റെ ആറു ഏക്കർ സ്ഥലം ചേർത്തല ധനലക്ഷമി ബാങ്കിൽ പണയപ്പെടുത്തി ലോണെടുത്താണ് നടേശൻ പിഡബ്ല്യുഡി വർക്കുകൾ വിപുലമായ രീതിയിൽ ചെയ്യുവാൻ തുടങ്ങിയത്.

കൂടാതെ കള്ളുഷാപ്പ് ബിസിനസ്സും. എല്ലാം ഭംഗിയായി, ലാഭകരമായി നടന്നു. രാവും പകലും ഞാൻ കഷ്ടപ്പെട്ടു. ഓരോ വർഷവും ഞാൻ നിനക്ക് നല്ല ഒരു തുക നൽകുമെന്ന് വാഗ്ദാനം ചെയ്യും. കാലങ്ങൾ കടന്നു പോയി എനിക്ക് ഒരു ഷർട്ടും മുണ്ടും പോലും വാങ്ങി തന്നില്ല. ചതി മനസ്സിലാക്കി 1978ൽ ഞാൻ എന്റെ പേരിലുള്ള പ്രമാണങ്ങൾ ബാങ്കിൽ നിന്നും തിരികെ വാങ്ങി. കൂലിയില്ലാ പണിമതിയാക്കി. ഈ വിരോധം തീർക്കുവാൻ അമ്മ എഴുതിയ വിൽപ്പത്രം റദ്ദാക്കാൻ ആലപ്പുഴ കോടതിയിൽ 0 ട : ക79/1980 ആയികേസ് കൊടുത്തു. എന്നെ തകർത്ത് തരിപ്പണമാക്കുമെന്ന് നടേശൻ പ്രഖ്യാപിച്ചു. കുറച്ചു ഭൂമിക്കുവേണ്ടി അമ്മയ്ക്കു മാനസിക രോഗമുണ്ടെന്ന് വരുത്തി തീർക്കുവാൻ ശ്രമിച്ച വ്യക്തിയാണ് നടേശൻ. വെള്ളാപ്പള്ളിയെ കൊലയാളിയായാണ് ഇവർ വരച്ചു കാട്ടുന്നത്. മഹേശന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ വെള്ളാപ്പള്ളിക്ക് ശക്തമായ തിരിച്ചടികൾ നൽകാനുള്ള ഒരുക്കങ്ങൾ തന്നെയാണ് എസ്എൻഡിപിയിൽ നടക്കുന്നത്.

മരണത്തിന്റെ വ്യാപാരിയാണ് എസ്എൻഡിപി ഗ്രൂപ്പുകളിൽ വെള്ളാപ്പള്ളി വിശേഷിപ്പിക്കപ്പെടുന്നത്. മരണത്തിന്റെ വ്യാപാരിയുമായ നടേശന്റെ കുലം മുടിയുക തന്നെ ചെയ്യുമെന്നു വെള്ളാപ്പള്ളിക്ക് എതിരെ ശാപവാക്കുകൾ നിറയുകയാണ്. 'വ്യാപം' അഴിമതിക്കേസുമായി വരെ വെള്ളാപ്പള്ളിയെയെയും ഇടപാടുകളെയും ശ്രീനാരായണീയർ താരതമ്യം ചെയ്യുന്നു. വ്യാപത്തിൽ ചിലർ കോടീശ്വരരായി. മറ്റു റോഡുകളിലും റെയിൽ പാളങ്ങളിലും മരിച്ചു കിടന്നു. എസ്എൻഡിപി യോഗം മറ്റൊരു 'വ്യാപം' ആയി മാറുകയാണ് എന്നാണ് സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ പറയുന്നത്. നീന്തൽ വിദഗ്ധനായ സ്വാമിയുടെ മുങ്ങിമരണം, പരിചാരകനായ അമ്മാവന്റെ അപകട മരണം, ഇപ്പോൾ മഹേശന്റെ ദുരൂഹ മരണവും. ഉടു തുണിക്കു മറു തുണി ഇല്ലാതെ യോഗത്തിൽ വന്ന ചിലർ മറ്റൊരു പണിയും ചെയ്യാതെ എസ്റ്റേറ്റ് മുതലാളിമാർ ആയും ,കോടീശ്വരന്മാർ ആയും മാറുന്നു എന്നൊക്കെയാണ് വെള്ളാപ്പള്ളിക്ക് എതിരെ വികാരം സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ ജ്വലിക്കുന്നത്. പ്രഭാത സവാരി നിർത്തി. പേടിച്ചിട്ടല്ല...ചെറിയ ഭയം കൊണ്ട്...ഉയിർ പോയാൽ എന്തു ചെയ്യും എന്ന് ഈ വിമർശനങ്ങൾ നടത്തിയവർ ഇതിനു കീഴിൽ ഉന്നയിക്കുകയും ചെയ്യുന്നുണ്ട്.

എസ്എൻഡിപി ഗ്രൂപ്പുകളിലെ രോഷം പ്രകടനം ഇങ്ങനെ:

വെള്ളാപ്പള്ളി നടേശൻ സ്വന്തം മാതാവിന് മാനസിക രോഗമാണെന്ന് കാണിച്ച് ആലപ്പുഴ കോടതിയിൽ  നൽകിയ കേസ്:

പണത്തിനു വേണ്ടി സ്വന്തം മാതാവിനെയും അപകീർത്തിപ്പെടുത്തുവാൻ മടിക്കാത്ത കൊടും ചതിയനായ നടേശനെപ്പറ്റി അയാളുടെ സഹോദരൻ വെള്ളാപ്പള്ളി സുഭകേശൻ എഴുതിയ തുറന്ന കത്ത്, ഇന്ന് വെള്ളാപ്പള്ളി നടേശനാൽ ജീവനൊടുക്കിയ മഹേശൻ എഴുതിയ 38 പേജുള്ള ആത്മഹത്യാ കുറിപ്പും നടേശനെന്ന കൊലയാളിയുടെ കൊലച്ചിരിയെ വരച്ചുകാട്ടുന്നു ശ്രീ ശുഭ കേശന്റെ വാക്കുകൾ.

'വെള്ളാപ്പള്ളി നടേശനു വിവരമില്ലെങ്കിലും വക്രബുദ്ധികൊണ്ട് കാര്യങ്ങൾ സാധിക്കുവാൻ ഇത്രയും മിടുക്കൻ എന്നത് എതിരാളികൾ പോലും സമ്മതിക്കുന്ന കാര്യമാണ്. ചെറുപ്രായം മുതൽ വക്രബുദ്ധിയുടെ കേതാരമായിരുന്നുവെള്ളാപ്പള്ളി. സ്വന്തം സഹോദരനായ എന്നെപ്പോലും പണത്തിനു വേണ്ടി വഞ്ചിച്ചവനാണ് വെള്ളാപ്പള്ളി.1969ൽ എന്റെ 6 ഏക്കർ സ്ഥലം ചേർത്തല ധനലക്ഷിമി ബാങ്കിൽ പണയപ്പെടുത്തി ലോണെടുത്താണ് നടേശൻ പിഡബ്ലുഡി വർക്കുകൾ വിപുലമായ രീതിയിൽ ചെയ്യുവാൻ തുടങ്ങിയത്.
കൂടാതെ കള്ളുഷാപ്പ് ബിസിനസ്സും. എല്ലാം ഭംഗിയായി, ലാഭകരമായി നടന്നു.രാവും പകലും ഞാൻ കഷ്ടപ്പെട്ടു. ഓരോ വർഷവും ഞാൻ നിനക്ക് നല്ല ഒരു തുക നൽകുമെന്ന് വാഗ്ദാനം ചെയ്യും. കാലങ്ങൾ കടന്നു പോയി എനിക്ക് ഒരു ഷർട്ടും മുണ്ടും പോലും വാങ്ങി തന്നില്ല.

ചതി മനസ്സിലാക്കി 1978ൽ ഞാൻ എന്റെ പേരിലുള്ള പ്രമാണങ്ങൾ ബാങ്കിൽ നിന്നും തിരികെ വാങ്ങി. കൂലിയില്ലാ പണിമതിയാക്കി. ഈ വിരോധം തീർക്കുവാൻ അമ്മ എഴുതിയ വിൽപ്പത്രം റദ്ദാക്കാൻ ആലപ്പുഴ കോടതിയിൽ 0 ട : ക79/1980 ആയികേസ് കൊടുത്തു.എന്നെ തകർത്ത് തരിപ്പണമാക്കുമെന്ന് നടേശൻ പ്രഖ്യാപിച്ചു. കുറച്ചു ഭൂമിക്കുവേണ്ടി അമ്മയ്ക്കു മാനസിക രോഗമുണ്ടെന്ന് വരുത്തി തീർക്കുവാൻ ശ്രമിച്ച വ്യക്തിയാണ് നടേശൻ.'....... ഇനി ശ്രീ കെ.കെ.മഹേശൻ എഴുതിയ ആത്മഹത്യാ കുറിപ്പിന്റെ പേജ് 8 മുതൽ പേജ് 10 വരെയുള്ളതുകൂടി വായിക്കുക.

അതിൽ പ്രധാനമായി പറയുന്നത് 20 % ലാഭം തരാമെന്ന് പറഞ്ഞ് കണിച്ചുകുളങ്ങര കോ പ ഓപ്പറേറ്റീവ് ബാങ്കിൽ നിന്ന് മഹേശന്റെ പേരിലുള്ള വസ്തു ഈടു വച്ച് വായ്പയെടുത്ത് ആ തുക കൊണ്ട് കള്ളുഷാപ്പുകൾ നടത്തി. 22 വർഷം കള്ളുഷാപ്പുകൾ നടേശനു വേണ്ടി മഹേശന്റെ സ്വത്തു കൊണ്ട്, മഹേശന്റെ പേരിൽ നടത്തിയപ്പോൾ നടേശന് 25 കോടി രൂപ ലാഭവും, മഹേശൻ 18 അബ്കാരി കേസുകളിൽ ശിക്ഷയും. സ്വന്തം സഹോദരൻ സുഭകേശനും ഇതേ അനുഭവം. സ്വന്തം സഹോദരനായ സുഭകേശനെ തകർത്തു തരിപ്പണമാക്കുമെന്ന് പ്രഖ്യാപിച്ച് ,അതിനായി സ്വന്തം മാതാവിന് ഭ്രാന്താണെന്ന് പറഞ്ഞ് കോടതിയിൽ കേസു നൽകിയ നടേശൻ,

ഗ ഗമഹേശനെ തകർത്തു തരിപ്പണമാക്കുവാൻ നടേശൻ നടത്തിയ എല്ലാ സാമ്പത്തിക കുറ്റങ്ങളും മഹേശന്റെ ചുമലിൽ അർപ്പിക്കുവാൻ പൊലീസിനെ സമർത്ഥമായി ഉപയോഗിച്ചതിന്റെ ബാക്കിപത്രമാണ്, നടേശന്റെ വീട്ടുമുറ്റത്തുള്ള എസ്എൻഡിപി യൂണിയൻ ഓഫീസിൽ, യൂണിയൻ സെക്രട്ടറിയും, മൈക്രോഫിനാൻസ് ചീഫ് കോ ഓർഡിനേറ്ററും, മോന്റെ ആളില്ലാ പാർട്ടിയായ ബിഡിജെഎസ് പാർട്ടിയുടെ സംസ്ഥാന ജന:സെക്രട്ടറിയുമായിരുന്ന മഹേശന്റെ ജീവിതം ഒരു മുഴം കയറിൽ അവസാനിപ്പിക്കേണ്ടി വന്നത്.

നീചന്മാരുടെ ചക്രവർത്തിയായ മരണത്തിന്റെ വ്യാപാരിയുമായ നടേശാ നിന്റെ കുലം മുടിയുക തന്നെ ചെയ്യും.

ഗുരുദേവൻ സത്യമാണ്
സത്യമാണ് ഗുരുദേവൻ

കാലവും ചരിത്രവും സാക്ഷിയാണ്.

അഡ്വ.എസ്.ചന്ദ്രസേനൻ,

കൊല്ലം, എസ്എൻഡിപി യോഗം സംരക്ഷണ സമിതി കൺവീനർ.

മറ്റൊരു ഗ്രൂപ്പിൽ കാണുന്നത്:

സ്വാമി ശാശ്വതികാനന്ദയുടെയും, മരണവും, സ്വാമി പ്രീതമാനന്ദയുയെ കാണാതായിട്ട്, 15 വർഷം കഴിഞ്ഞു സിബിഐ അന്വേഷണം വേണം.

ഗുരുധർമം നിലനിക്കാൻ എല്ലാരും മുന്നോട്ടു വരുക, അധർമം കണ്ടിട്ട്... കണ്ണടച്ചാൽ.. നമ്മളും അധാർമ്മി ആകും... അതാണ്... ഗുരുദർശനം ഈ ഗ്രൂപ്പിന്റെ ഉദ്ദേശവും ലക്ഷ്യവും ഇതാണ്... ഗുരുദേവനും, ആർ ശങ്കറും, പിടി അരിയും, കെട്ടു തേങ്ങയും പിരിച്ചു ഉയർത്തിയ... ഏഷ്യയിലെ മഹാ പ്രസ്ഥാനം ആണ് മറക്കണ്ട ആരും... ഗുരു തീ ആണ് ഭസ്മം ആകും അധർമ്മത്തെ... അതിന് വേണ്ടി.. ജീവൻ ബലികൊടുക്കാനും തയ്യാർ ആണ്.

ദി എസ്എൻഡിപി യൂണിയൻ എന്ന് പുതിയ രജിസ്‌ട്രേഷൻ എടുത്തു, കുടുംബ സ്വത്താക്കി, ഗുരു സ്ഥാപിച്ച യോഗം രെജിസ്‌ട്രേഷൻ ക്യാൻസലായി. അറിഞ്ഞോ എല്ലാരും...?

കോഴ വാങ്ങുന്ന മാനേജർ ഇടുന്ന ചെരുപ്പിനു 25000/ ഇംപോർട്ടഡ്, കണ്ണട ലക്ഷങ്ങളുടെ, പ്രീമിയം കാറുകളുടെ ശേഖരം, മക്കവോ, ബാംഗ്ലൂർ ഡൽഹി, സിങ്കപ്പൂർ, ഇതൊക്ക ആകാശത്തിനു പൊട്ടി വീണോ? പ്രാകി കൊണ്ട് പാവം ഈഴവർ കൊടുക്കുന്ന കണ്ണി നീർ അല്ലെ,?
എന്റെ സഹോദരിയുടെ മകളുടെ എംഎസ് സി , എംആംഡ് , ഏഴു വർഷം എക്‌സ്പീരിയൻസ്, ഉള്ള കുട്ടി, ജോലി കാര്യത്തിന് ചെന്നപ്പോൾ 75 ലക്ഷം, നിങ്ങൾ 60 ലക്ഷം തന്നാൽ മതിയെന്നു...? മഹാഗുരുവും ശങ്കർ സാറും കോടികൾ ഇല്ലാതെ, പിടി അരിയും, കെട്ടു തേങ്ങയും, ഭിക്ഷ എടുത്തു ഉണ്ടാക്കിയ ഏഷ്യയിലെ മഹാപ്രസ്ഥാനം, ഇന്നു... എവിടെ നിൽക്കുന്നു?

ഒരു കുട്ടീ കാട്ടുകള്ളന്മാർ കട്ടുമുടിച്ചു, ശങ്കേഴ്‌സ് ഹോസ്പിറ്റലിൽ പട്ടിയുീ പൂച്ചയും പെറ്റുകിടക്കുന്നു.എല്ലാം തുലച്ചു അന്തകന്മാർ, ദുരൂഹ മരണങ്ങൾ സ്വാമിമാർ ഉൾപ്പടെ പലരും... സാർ സിപിയുടെ രാജ ഭരണം പോലെ ലോകത്തുള്ള സകല ശ്രീനാരായണീയരും പേടിച്ചു കഴിയുന്നു ഒരു കുടുംബത്തെ...ഇതാണ് യഥാർത്ഥ ദുരവസ്ഥ.. ഇവന്മാർ ഗുരുപറഞ്ഞ പോലെ, ഇയ്യാം പാറ്റയെ പോലെ എരിനരകത്തിൽ വീഴട്ടെ....അധാര്മികളെ സപ്പോർട്ട് ചെയ്യുന്നവരുടെ കുലം മുടിയും

നടേശന്റെ സകല വിധ കുത്സിത ഏർപ്പാടുകൾക്കും മരണം വരെ കൂട്ട് നിന്ന കെ .കെ മഹേശൻ എന്ന വ്യക്തി എഴുതി ,ഒപ്പിട്ടു ,യോഗത്തിലെ യൂണിയൻ നേതാക്കളുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ സ്വയം പോസ്റ്റ് ചെയ്ത ആത്മഹത്യ കുറിപ്പിലെ 11,12 പേജുകൾ ആണ് ഇത് . നടേശന്റെ ഏതു തീരുമാനത്തെയും ശിരസ്സാ വഹിക്കുന്ന ഒരു വ്യക്തിയുടെ ഭാര്യയെയും ,മകളെയും കുറിച്ച് ആ മനുഷ്യന്റെ അഭാവത്തിൽ നടത്തിയ ചില അമാന്യ ,അസഭ്യ പ്രയോഗങ്ങളെ കുറിച്ചാണ് ഈ പേജുകളിൽ മഹേശൻ മനസ് തുറക്കുന്നത് . പിണറായി വിജയന്റെ പുരോഗമന സർക്കാർ നവോത്ഥാന സമിതിയുടെ അമരക്കാരനായും , വനിതാ മതിലിന്റെ മുഖ്യ കൊത്തൻ ആയും നിയമിച്ച ആളെ കുറിച്ചാണ് നിഴൽ പോലെ കൂടെ നടന്ന മഹേശൻ ഈ വെളിപ്പെടുത്തൽ നടത്തിയത് എന്നോർക്കണം

വിഷയത്തിലേക്കു വരാം .. നടേശന്റെ കട്ടപ്പ ആയി മഹേശൻ ഇവിടെ അവതരിപ്പിച്ചത് ഡോക്ടർ സോമൻ എന്ന മനുഷ്യനെ കുറിച്ചാണ് . ഡോക്ടർ സോമൻ വഹിക്കുന്ന സ്ഥാനം ആകട്ടെ യോഗത്തിലെ ഏറ്റവും മഹത്വം നിറഞ്ഞ , സാക്ഷാൽ ഗുരുദേവൻ വഹിച്ചഎസ്എൻഡിപി യോഗം പ്രസിഡന്റ് എന്ന സ്ഥാനം . കുറെ കാലം മുൻപ് വരെ ഡോക്ടർ എന്ന നിലയിൽ അല്ലാതെ സോമനെ ആരും അറിയില്ലാരുന്നു . ഗുരുവിനെ കുറിച്ചോ സമുദായത്തെ കുറിച്ചോ ഇദ്ദേഹം എന്തെങ്കിലും പറഞ്ഞതായോ ,എഴുതിയതായോ ആർക്കും അറിയില്ല . 2002 ൽ സ്വാമി ശാശ്വതീകാനന്ദ ദുരൂഹ സാഹചര്യത്തിൽ മരണപെട്ട ശേഷം ഒരു സുപ്രഭാതത്തിൽ യൂണിയൻ നേതാവ് ആയും , പിന്നെ യോഗം പ്രസിഡന്റ് ആയും ഉയർന്നു വന്ന മനുഷ്യൻ ആണ് ഡോക്ടർ സോമൻ .

സ്വാമിയുടെ പോസ്‌റ്‌മോർട്ടവുമായി ബന്ധപ്പെട്ടാണ് സോമൻ നടേശന് പ്രിയപ്പെട്ട ആൾ ആയതെന്നു കേട്ടിട്ടുണ്ട് . ഇന്നിതാ മഹേശനും സ്വാമിയുടെ മരണവുമായി ബന്ധപെട്ടു സോമൻ നേരിട്ട ആരോപണങ്ങളെ കുറിച്ച് പറയുന്നു .തനിക്കും തന്റെ കുടുംബത്തിനും എതിരെ മ്ലേച്ച പരാമർശങ്ങൾ നടത്തിയിട്ടു പോലും സോമൻ ഇത് വരെ ഒരക്ഷരം മിണ്ടിയിട്ടില്ല . സോമനെ നിത്യ മൗനി ആക്കുവാൻ മാത്രം എന്താകും നടേശന്റെ കയ്യിൽ ഉള്ളത് ? എന്തിനുള്ള നന്ദി കൊണ്ടാണ് സോമൻ നടേശന് വിനീത വിധേയൻ ആയതു ?

ശാശ്വതകാനന്ദ സ്വാമിയുടെ ആത്മാവ് സിസ്റ്റർ അഭയെ പോലെ ഇന്നും ഭൂമിയിൽ ശക്തിയായി തന്നെ നിലനിൽക്കുന്നുണ്ട് . മറയ്ക്കും തോറും കത്തി ജ്വലിച്ചു കൊണ്ട്

' വ്യാപം ' അഴിമതി കേസിൽ ബന്ധപ്പെട്ട ചിലർ കോടീശ്വരർ ആയെന്നും ,മറ്റ് ചിലർ റെയിൽ പാളങ്ങളിലും ,റോഡിലും മരിച്ചു കിടന്നിരുന്നു എന്നും പത്രങ്ങളിൽ വായിച്ചിട്ടുണ്ട് .എസ്എൻഡിപിയോഗവും മറ്റൊരു 'വ്യാപം' ആയി മാറി കൊണ്ടിരിക്കുകയാണ് .

നീന്തൽ വിദഗ്ധൻ ആയ സ്വാമിയുടെ മുങ്ങി മരണത്തിൽ തുടങ്ങി , സ്വാമിയുടെ പരിചാരകൻ ആയ അമ്മാവന്റെ അപകട മരണത്തിൽ കൂടി മഹേശന്റെ ദുരൂഹ മരണത്തിൽ അത് എത്തി നിൽക്കുന്നു . ഉടു തുണിക്കു മറു തുണി ഇല്ലാതെ യോഗത്തിൽ വന്ന ചിലർ മറ്റൊരു പണിയും ചെയ്യാതെ എസ്റ്റേറ്റ് മുതലാളിമാർ ആയും ,കോടീശ്വരമാർ ആയും മാറുന്നു . പ്രഭാത സവാരി നിർത്തി . പേടിച്ചിട്ടല്ല .. ചെറിയ ഭയം മാത്രം ... ഉയിർ പോയാൽ എന്തു ചെയ്യും ....

മുഹമ്മയിലെ മുൻ ശാഖാ സെക്രട്ടറി 29 ലക്ഷം വാങ്ങി കൊടുത്തു ഒരു പോസ്റ്റിനു കഴിഞ്ഞ മാസം, പുള്ളിക്ക് കമ്മീഷൻ 25000/ ബാക്കി കൊടുക്കാതെ ആണ് ആള് മരിച്ചെന്നു പ്രമുഖ വ്യക്തിയോട് മുൻ സെക്രട്ടറി പരാതി ഇന്നെലെ പറഞ്ഞു. 2 ലക്ഷം ശാഖക്ക് ഷെയർ, 25 ലക്ഷം ആസ്ഥാനത്തിനു, കേന്ദ്ര ഏജൻസിക്കു ഇതു ഫോർവേഡ് ചെയ്തിട്ടുണ്ട്. അവർ.. പുറകെ ഉണ്ട്... എല്ലാം നീരിക്ഷിക്കുന്നുണ്ട്.

വെള്ളാപ്പള്ളി ചെയ്തുകൂട്ടുന്നതുകൊടിയ പാപങ്ങൾ: സൗത്ത് ഇന്ത്യൻ വിനോദ്

പാവങ്ങളുടെ പണം അപഹരിക്കുകയും സഹപ്രവർത്തകരെ വഞ്ചിക്കുകയും ചെയ്യുന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നരകമാണ് ലഭിക്കുകയെന്ന് ശ്രീനാരായണ സഹോദര ധർമ്മവേദി സംസ്ഥാന ജനറൽ സെക്രട്ടറി സൗത്ത് ഇന്ത്യൻ വിനോദ് പറഞ്ഞു. എസ്. എൻ. ഡി. പി. കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ. കെ.മഹേശന്റെ മരണത്തിന് ഉത്തരവാദിയായ വെള്ളാപ്പള്ളിനടേശനെ അറസ്റ്റ് ചെയ്യുക, വെള്ളാപ്പള്ളിനടേശൻ യോഗം ജനറൽ സെക്രട്ടറി സ്ഥാനമൊഴിയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ശ്രീനാരായണ സഹോദര ധർമവേദി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എൻ.ഡി.പി യോഗം കേന്ദ്ര കാര്യാലയത്തിനു മുന്നിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയ്യാവുന്നതിൽ വച്ച് ഏറ്റവും കൊടിയ പാപമാണ് വെള്ളാപ്പള്ളി ചെയ്തുകൂട്ടുന്നത്.

സഹപ്രവർത്തകരെ കൂടെ നിർത്തി തട്ടിപ്പുകളിൽ പങ്കാളികളാക്കുകയും പിന്നീട് അവരെ ഇല്ലായ്മ ചെയ്യുകയുമാണ് വെള്ളാപ്പള്ളിയുടെ പതിവ് ശൈലി. എസ്. എൻ.ഡി.പി. കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ കെ മഹേശന്റെ ആത്മഹത്യാ കുറിപ്പിൽ തന്റെ മരണത്തിന് ഉത്തരവാദി വെള്ളാപ്പള്ളി നടേശൻ ആണെന്നും എതിർക്കുന്നവരെയെല്ലാം വെള്ളാപ്പള്ളി ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും കാട്ടിയിട്ടുണ്ട്. തന്നെ ഇല്ലാതാക്കാൻ വെള്ളാപ്പള്ളി നടേശൻ ശ്രമിക്കുന്നുവെന്ന് കാട്ടി ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ടോമിൻ. ജെ. തച്ചങ്കരിക്ക് മഹേശൻ ഒരാഴ്ചമുമ്പ് കത്തും നൽകിയിരുന്നു. ഇതിന്മേൽ ഒരു അന്വേഷണവും പൊലീസ് നടത്തിയില്ല എന്നത് ഗൗരവമായി കാണേണ്ടതാണ്. വെള്ളാപ്പള്ളിക്കെതിരെ പറയുന്നവർക്കാർക്കും പൊലീസിൽ നിന്നും നീതി ലഭിക്കില്ല എന്നതാണ് ഇതിലൂടെ വെളിവാകുന്നത്. സിബിഐ അന്വേഷണം വേണമെന്ന വെള്ളാപ്പള്ളിയുടെ അഭിപ്രായം കേസന്വേഷണം വഴി തിരിച്ചുവിടുന്നതിനുള്ള ചെപ്പടി വിദ്യയാണ്. അച്ഛനും മകനും കൂടി കേന്ദ്ര -കേരള സർക്കാരുകളിൽ തങ്ങളോടൊപ്പം ഇല്ലാത്ത സമുദായത്തിനെ കാട്ടി വിലപേശൽ നടത്തി രക്ഷപെടാനുള്ള ശ്രമത്തിലാണ്.

വെള്ളാപ്പള്ളിയെ വഴിവിട്ട് സഹായിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയപാർട്ടികൾ ശ്രീനാരായണീയ സമൂഹം ഇതൊക്ക നോക്കി കാണുന്നുണ്ട് എന്നത് മറക്കരുത്. എസ്.എൻ.ഡി.പി. യൂണിയൻ ഓഫീസിൽ ചരിത്രത്തിലാദ്യമായാണ് ഒരു യൂണിയൻ ഭാരവാഹി ആത്മഹത്യചെയ്യുന്നത്. ഇനിയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയായി വെള്ളാപ്പള്ളി തുടരുന്നത് ശ്രീനാരായണ സമൂഹത്തിന് അപമാനമാണ്. ഇന്ത്യയിലെ ഏതൊരു പൗരനും ലഭിക്കാവുന്ന നീതി മാത്രമേ ഇക്കാര്യത്തിൽ വെള്ളാപ്പള്ളിക്ക് നൽകാവു. തനിക്കെതിരെയുള്ള എല്ലാ അന്വേഷണങ്ങളും സർക്കാർ സ്വാധീനമുപയോഗിച്ച് അട്ടിമറിക്കുകയാണെന്നും സൗത്ത് ഇന്ത്യൻ വിനോദ് പറഞ്ഞു. ശ്രീനാരായണസഹോദര ധർമ്മവേദി സംസ്ഥാന വൈസ് ചെയർമാൻ കണ്ടല്ലൂർ സുധീർ, സംസ്ഥാന സെക്രട്ടറി എലമ്പടത്തു രാധാകൃഷ്ണൻ, ഭാരവാഹികളായ സജിവ് സൗപർണിക, ബിജു പുതുവൽ, ചവറ ശിവശങ്കരൻ, എൻ മനോഹരൻ എന്നിവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP