Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തുഷാർ വെള്ളാപ്പള്ളി ഉൾപ്പെടെ എൻഡിഎയുടെ ആരും കേരളത്തിൽ നിന്നും വിജയിക്കില്ല; അൽപ്പമെങ്കിലും വിജയസാധ്യതയുള്ളത് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനാണ്; ശ്രീധരൻ പിള്ള മിടുക്കനാണ് പക്ഷേ, ശനിദശയാണ്; വോട്ടെണ്ണൽ ആകാംക്ഷയിലേക്ക് കേരളം കടക്കുമ്പോൾ പ്രവചനവുമായി വെള്ളാപ്പള്ളി

തുഷാർ വെള്ളാപ്പള്ളി ഉൾപ്പെടെ എൻഡിഎയുടെ ആരും കേരളത്തിൽ നിന്നും വിജയിക്കില്ല; അൽപ്പമെങ്കിലും വിജയസാധ്യതയുള്ളത് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനാണ്; ശ്രീധരൻ പിള്ള മിടുക്കനാണ് പക്ഷേ, ശനിദശയാണ്; വോട്ടെണ്ണൽ ആകാംക്ഷയിലേക്ക് കേരളം കടക്കുമ്പോൾ പ്രവചനവുമായി വെള്ളാപ്പള്ളി

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഇനി അവശേഷിക്കുന്നത് മണിക്കൂറുകൾ മാത്രമാണ്. രാജ്യം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് ഇത്തവണത്തേത്. മോദി തന്നെ വീണ്ടും അധികാരത്തിൽ എത്തുമെന്ന എക്‌സിറ്റ് പോളുകളാണ് ആകാംക്ഷ വർദ്ധിപ്പിക്കുന്നത്. ശബരിമല വിഷയം ഗുണകരമാകുമോ എന്നറിയാനുള്ള പ്രതീക്ഷയിലാണ് കേരളത്തിലെ ബിജെപി. അക്കൗണ്ട് തുറക്കുമെന്ന് നാല് എക്‌സിറ്റ് പോളുകൾ പ്രവചിച്ചു കഴിഞ്ഞു. ഇതെല്ലാമാണെങ്കിലും ബിജെപി കേരളത്തിൽ വിജയിക്കില്ലെന്നാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറയുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കേരളത്തിലുള്ള വിജയസാധ്യത അപ്പാടെ തള്ളിക്കളയുകയാണ് വെള്ളാപ്പള്ളി.

സംസ്ഥാനത്ത് എൻഡിഎ സ്ഥാനാർത്ഥികൾ വിജയിക്കാൻ സാധ്യതയില്ലെന്നാണ് വെള്ളാപ്പള്ളി നടേശന്റെ 'എക്‌സിറ്റ് പോൾ'. എൻഡിഎ സ്ഥാനാർത്ഥികളിൽ തിരുവനന്തപുരത്ത് മത്സരിച്ച കുമ്മനം രാജശേഖരനാണ് അൽപമെങ്കിലും വിജയസാധ്യത ഉള്ളത്. മകനും ബിഡിജെഎസ് നേതാവുമായ തുഷാർ വെള്ളാപ്പള്ളി അടക്കമുള്ളവർ ജയിക്കാൻ സാധ്യത ഇല്ലെന്നും വെള്ളാപ്പള്ളി വിലയിരുത്തുന്നു. കേരളത്തിൽ എൽഡിഎഫും യുഡിഎഫും മാത്രമാണ് ശക്തമായ സാന്നിധ്യമായി നിൽക്കുന്നത്. ഈ രണ്ട് മുന്നണികളിൽ നിന്നും അടർന്ന് വരുന്നവരെ ചേർത്ത് വേണം ഇവിടെ മൂന്നാമത് ഒരു മുന്നണിയുണ്ടാക്കാൻ. അത് വളരെ പ്രയാസകരമായ കാര്യമാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

ബിജെപിയിൽ അസംതൃപ്തരായ ചിലരുണ്ടെന്നും ഗ്രൂപ്പിസം ഉണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിജെപി അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള നല്ലവനും മിടുക്കനുമാണ്. എന്നാൽ ശ്രീധരൻ പിള്ളയ്ക്ക് ഇപ്പോൾ ശനിദിശയാണ്. പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാകാൻ ശ്രീധരൻ പിള്ളയ്ക്ക് മോഹമുണ്ടായിരുന്നു. ഇക്കാര്യം പലരോടും അദ്ദേഹം പറയുകയും ചെയ്തു. എന്നാൽ സ്ഥാനാർത്ഥിയായി മറ്റൊരാളാണ് എത്തിയത് എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

വയനാട് സീറ്റിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെയാണ് തുഷാർ മത്സരിച്ചത്. ഇവിടെ തുഷാർ വിജയിക്കില്ലെന്ന് വെള്ളാപ്പള്ളി നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു. ആലപ്പുഴയിൽ ഇടതുമുന്നണി സ്ഥാനാർത്ഥി എഎം ആരിഫ് വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ശബരിമല വിഷയത്തിൽ ഇടതുമുന്നണിക്കൊപ്പം ചേർന്നു നിന്ന വെള്ളാപ്പള്ളി ശബരിമല സമരം മൂന്ന് പേർക്കുവേണ്ടിയായിരുന്നു എന്നും കുറ്റപ്പെടുത്തിയിരുന്നു.

ഒരു ചങ്ങനാശേരിക്കാരൻ, ഒരു തമ്പുരാൻ, ഒരു തന്ത്രി എന്നിവർക്ക് വേണ്ടിയായിരുന്നു ശബരിമലയിലെ ബഹളമെന്നാണ് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടത്. ശബരിമല വിഷയത്തിൽ എസ്.എൻ.ഡി.പിയോട് ആലോചിക്കാതെ ഏകപക്ഷീയമായ നിലപാടാണ് അവർ സ്വീകരിച്ചതെന്നും ഭൂരിപക്ഷ സമുദായ ഐക്യത്തിന് വേണ്ടിയായിരുന്നു സമരമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമലയിൽ നേർച്ചയിടരുതെന്ന് ഒരു അവർണനും പറഞ്ഞിട്ടില്ല. ഇതൊക്കെ ചിലരുടെ തന്ത്രമാണ്. അമ്പലങ്ങളിൽ സവർണാധിപത്യമാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെടുകയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP