Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202209Tuesday

എക്സലോജിക് എന്നത് ഒറാക്കിൾ കമ്പനിയുടെ ഒരു പ്രോഡക്റ്റ്; ആ പേര് ഒറാക്കിളിന്റെ ഇന്റലക്ച്വൽ പ്രോപ്പർട്ടിയോ? മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ പേരിനെ ചൊല്ലിയും വിവാദം; പരാതി പരിശോധിക്കുമെന്ന് ഒറാക്കിൾ കമ്പനിയുടെ അറിയിപ്പ്; വീണയ്ക്ക് വലിയൊരു തുക പിഴയായി കൊടുക്കേണ്ടി വരുമെന്ന് പരാതിക്കാരുടെ വിലയിരുത്തൽ

എക്സലോജിക് എന്നത് ഒറാക്കിൾ കമ്പനിയുടെ ഒരു പ്രോഡക്റ്റ്; ആ പേര് ഒറാക്കിളിന്റെ ഇന്റലക്ച്വൽ പ്രോപ്പർട്ടിയോ? മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ പേരിനെ ചൊല്ലിയും വിവാദം; പരാതി പരിശോധിക്കുമെന്ന് ഒറാക്കിൾ കമ്പനിയുടെ അറിയിപ്പ്; വീണയ്ക്ക് വലിയൊരു തുക പിഴയായി കൊടുക്കേണ്ടി വരുമെന്ന് പരാതിക്കാരുടെ വിലയിരുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ എക്‌സലോജിക് സൊല്യൂഷൻ എന്ന സ്ഥാപനത്തിന്റെ പേരിൽ ഒറാക്കിൾ കമ്പനിക്ക് പരാതി. റിവാ ഫിലിപ്പാണ് പരാതിക്കാരി. നിയമസഭയിൽ അടക്കം എക്‌സലോജിക് സൊല്യൂഷനുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിരുന്നു. ഇത് വിവാദമാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഒറാക്കിൾ കമ്പനിക്ക് പരാതി പോകുന്നത്.

വീണയുടെ കമ്പനിയുടെ പേര് എക്സലോജിക് സൊല്യൂഷൻ. സത്യത്തിൽ എക്സലോജിക് എന്നത് ഒറാക്കിൾ കമ്പനിയുടെ ഒരു പ്രോഡക്റ്റ് ആണ്. അതായത് ആ പേര് ഒറാക്കിളിന്റെ ഇന്റലക്ച്വൽ പ്രോപ്പർട്ടി ആണ്. ഒറാക്കിൾ കമ്പനിയുടെ അനുവാദം ഇല്ലാതെ വീണക്ക് എക്സലോജിക് എന്ന പേര് ഉപയോഗിക്കാൻ കഴിയില്ല. ഒറാക്കിൾ ലീഗൽ വകുപ്പിന് ഇത് സംബന്ധിച്ച് ഒരു പരാതി ലഭിച്ചാൽ വീണക്കു പണി കിട്ടുമെന്നാണ് വിലയിരുത്തൽ. ഇത് മനസ്സിലാക്കിയാണ് പരാതി പോകുന്നത്. കോൺഗ്രസിലെ ചില നേതാക്കളും ഈ വിഷയം ഏറ്റെടുത്തിട്ടുണ്ട്. അതിനിടെ പരാതി അയച്ച ആളിന് പ്രശ്‌നം വേണ്ട രീതിയിൽ പരിഗണിക്കാമെന്ന മറുപടി ഒറാക്കിൾ നൽകി കഴിഞ്ഞു.

ഓറാക്കിൾ നടപടിയുമായി മുമ്പോട്ട് പോയാൽ വീണയ്ക്ക് വലിയൊരു തുക പിഴയായി കൊടുക്കേണ്ടി വരുമെന്ന് പരാതിക്കാർ പറയുന്നു. ഒറാക്കിളിന്റെ ട്രേഡ് മാർക്ക് ആൻഡ് ലീഗൽ ഡിപ്പാർട്ട്‌മെന്റ് ഈ പരാതി പരിശോധിക്കും. കഴമ്പുണ്ടെങ്കിൽ അവർ നിയമ നടപടികളുമായി ബന്ധപ്പെട്ട കോടതികളെ സമീപിക്കും. അങ്ങനെ വന്നാൽ നിയമ പ്രശ്‌നങ്ങളിലേക്ക് വീണയുടെ കമ്പനിയുടെ പേര് മാറാനും സാധ്യതയുണ്ട്.

അതിനിടെ മുഖ്യമന്ത്രിക്കെതിരെ മാത്യു കുഴൽനാടൻ എംഎ‍ൽഎ അവകാശലംഘനത്തിന് നോട്ടീസ് നൽകി എന്നതും ശ്രദ്ധേയമാണ്. സ്വർണക്കടത്ത് കേസ് പ്രതിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് നിയമസഭയിൽ അടിയന്തിര പ്രമേയ ചർച്ചയ്ക്കിടെ, വസ്തുതാ വിരുദ്ധമായ കാര്യം പറഞ്ഞ് സഭയെയും സാമാജികരെയും തെറ്റിദ്ധരിപ്പിച്ച മുഖ്യമന്തിക്കെതിരെ അവകാശ ലംഘനത്തിനു നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാത്യു കുഴൽനാടൻ എംഎൽഎ സ്പീക്കർക്ക് നോട്ടീസ് നൽകിയത്. നിയമസഭയുടെ നടപടിക്രമങ്ങളും കാര്യനിർവ്വഹണവും സംബന്ധിച്ച ചട്ടം 154 പ്രകാരമാണ് നോട്ടീസ്.മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സലോജിക് സൊല്യൂഷൻസ് കമ്പനിയുടെ വെബ്സൈറ്റിൽ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേർസ് സ്ഥാപനത്തിന്റെ ഡയറക്ടർ ജെയ്ക് ബാലകുമാർ അവരുടെ മെന്റ്‌റർ ആണെന്ന് പറഞ്ഞിരുന്നത് മാത്യു കുഴൽനാടൻ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു.

എന്നാൽ അടിയന്തര പ്രമേയ ചർച്ചക്ക് മറുപടി പറഞ്ഞ മുഖ്യമന്ത്രി 'മാത്യു കുഴൽ നാടൻ പറഞ്ഞത് പച്ചക്കള്ളമാണെന്നും അത്തരത്തിലുള്ള ഒരു വ്യക്തി എന്റെ മകളുടെ മെന്റർ ആയിട്ടുണ്ടെന്ന് മകൾ ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല എന്നും പറഞ്ഞിരുന്നു. സത്യവിരുദ്ധമായിട്ടുള്ള കാര്യങ്ങളാണോ അവതരിപ്പിക്കുന്നത്. എന്തും പറയാമെന്നതാണോ ' എന്നും മുഖ്യമന്ത്രി ക്ഷോഭത്തിൽ പറഞ്ഞു.വെബ് സൈറ്റിന്റെ ആർക്കൈവ്‌സ് രേഖകൾ പ്രകാരം 2020 മെയ് 20 വരെ എക്സലോജിക് സൊല്യൂഷൻസ് കമ്പനിയുടെ വെബ്സൈറ്റിൽ ജെയ്ക് ബാലകുമാർ കമ്പനിയുടെ ഫൗൻഡേഴ്സിന്റെ മെന്റർ ആണെന്ന് രേഖപ്പെടുത്തിയിരുന്നു.

കൂടാതെ ജെയ്ക് ബാലകുമാറുമായുള്ള പ്രഫഷണൽ ബന്ധത്തേക്കുറിച്ച് ഒരു ചാനലിന് നൽകിയ അഭിമുഖത്തിലും വീണ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ തെളിവുകളും മാത്യു കുഴൽനാടൻ അവാകാശലംഘന നോട്ടിസിനൊപ്പം സ്പീക്കർക്ക് നൽകി. അതുകൊണ്ട് തന്നെ ഈ കമ്പനിയുമായി ബന്ധപ്പെട്ട് സ്പീക്കറുടെ തീരുമാനവും അതിനിർണ്ണായകമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP