Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'സമൂഹത്തോട് കരുതൽ കാണിച്ച സഖാവ്, പൊതു പ്രവർത്തകൻ... സമൂഹത്തിന്റെ അംഗീകാരം ഏറ്റുവാങ്ങി എല്ലാ വിഭാഗം ജനങ്ങളാലും ആദരിക്കപ്പെട്ടു'.... കോടതി കുറ്റവാളിയെന്ന് മുദ്രകുത്തിയ കുഞ്ഞനന്തൻ വിശുദ്ധനാണ് എന്ന് പറയുന്നതു അല്ലേ 'രാഷ്ട്രീയ തിമിരം'; മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടാൽ ഞൊടിയിടയിൽ കേസ്; അശ്ലീല പരാമർശങ്ങൾ സഖാക്കൾ നടത്തിയാൽ കേസില്ല; മുല്ലപ്പള്ളിയുടേത് അധഃപതിച്ച മനസെന്ന് വിളിച്ച പിണറായിക്ക് മാസ് മറുപടി; വീണാ വി നായരുടെ പോസ്റ്റ് ചർച്ചയാകുമ്പോൾ

'സമൂഹത്തോട് കരുതൽ കാണിച്ച സഖാവ്, പൊതു പ്രവർത്തകൻ... സമൂഹത്തിന്റെ അംഗീകാരം ഏറ്റുവാങ്ങി എല്ലാ വിഭാഗം ജനങ്ങളാലും ആദരിക്കപ്പെട്ടു'.... കോടതി കുറ്റവാളിയെന്ന് മുദ്രകുത്തിയ കുഞ്ഞനന്തൻ വിശുദ്ധനാണ് എന്ന് പറയുന്നതു അല്ലേ 'രാഷ്ട്രീയ തിമിരം'; മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടാൽ ഞൊടിയിടയിൽ കേസ്; അശ്ലീല പരാമർശങ്ങൾ സഖാക്കൾ നടത്തിയാൽ കേസില്ല; മുല്ലപ്പള്ളിയുടേത് അധഃപതിച്ച മനസെന്ന് വിളിച്ച പിണറായിക്ക് മാസ് മറുപടി; വീണാ വി നായരുടെ പോസ്റ്റ് ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ പോസറ്റിട്ടതിന് കേസ് എടുത്ത പൊലീസ് നടപടിയിലൂടെയാണ് മഹിളാ കോൺഗ്രസ് നേതാവ് വീണാ വി നായരുടെ പേര് പൊതു ഇടത്ത് ഈ അടുത്ത കാലത്ത് ചർച്ചയായത്. ഹൈക്കോടതിയിൽ നിന്ന് സ്‌റ്റേ വാങ്ങി കേസിനെ വീണ ചർച്ചയാക്കി. ഇപ്പോഴിതാ വീണയുടെ കുറിപ്പ് ശ്രദ്ധേയമാകുകയാണ്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ രാഷ്ട്രീയ തിമിരം ബാധിച്ചയാൾ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ പരിഹസിക്കുകയാണ് വീണ. കുഞ്ഞനന്തനെ വിശുദ്ധനാക്കിയ പിണറായിയുടെ നടപടിയെയാണ് രാഷ്ട്രീയ തിമിരത്തിന് തെളിവായി വീണ ഉയർത്തിക്കാട്ടുന്നത്.

വീണാ വി നായരുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ

കേരളത്തിലെ സ്ത്രീ സമത്വത്തിന്റെ വിവിധ ഭാവങ്ങൾ

കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർക്കെതിരെ നടത്തിയ പദപ്രയോഗമായിരുന്നു കഴിഞ്ഞ രണ്ടു ദിവസങ്ങളായി കേരളമാകെ ചർച്ച ചെയ്തത്. കേരളത്തിലെ മാധ്യമങ്ങളും, മന്ത്രിമാരും, എം എൽ എമാരും എല്ലാം ആ വാക്കുകളിലെ സ്ത്രീവിരുദ്ധത പോസ്റ്റ്‌മോർട്ടം ചെയ്യുന്ന തിരക്കിലായിരുന്നു. ഈ പ്രസ്താവനയ്ക്ക് മുഖ്യമന്ത്രി തന്റെ കോവിഡ് പത്ര സമ്മേളനത്തിൽ നൽകിയ മറുപടി നമുക്കൊന്ന് പരിശോധിക്കാം.

'സ്വന്തം ദുർഗന്ധം സൃഷ്ടിച്ച ഉന്മാദാവസ്ഥയുടെ തടവുകാരനായി മുല്ലപ്പള്ളി മാറുകയാണ്'. മുല്ലപ്പള്ളിയുടേത് ' അധഃപതിച്ച മനസാണ് , ഒരു .പ്രത്യേകമായ മനോനിലയുടെ പ്രതിഫലനമാണ് അത് സ്ത്രീ വിരുദ്ധവുമാണ് .സ്ത്രീകളെ ഇങ്ങനെയൊക്കെയാണോ നിങ്ങൾ കാണുന്നത്. കെപിസിസി അധ്യക്ഷന്റെ വാക്കുകൾ 'രാഷ്ട്രീയ തിമിരം' ബാധിച്ച യാതാർത്ഥ്യം കാണാൻ കഴിയാതെ പോയ ഒരു മനസിന്റെ ജല്പനം എന്ന നിലയ്ക്ക് അവഗണിക്കാവുന്നതല്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു'

ഇതൊക്കെ കാണുമ്പോൾ എനിക്ക് തോന്നുന്നത് ഈ കേരള സമൂഹത്തിൽ രണ്ടു തരം സ്ത്രീകളുണ്ടെന്നാണ്. പ്രിവിലേജ്ഡ് ആൻഡ് അണ്ടർ പ്രിവിലേജ്ഡ്. കേരളത്തിന്റെ ആരോഗ്യമന്ത്രി പ്രിവിലേജ്ഡ് ആയ വിഭാഗത്തിൽപെട്ടതാവണം. അതുകൊണ്ടാണ് അവർക്കെതിരെ ഒരു പരാമർശം ഉണ്ടായപ്പോൾ കേരളത്തിലെ മാധ്യമങ്ങൾ അടക്കമുള്ള സമൂഹം ഉണർന്നതും. എന്നാൽ അണ്ടർ പ്രിവിലേജ്ഡ് ആയ കുറച്ചു സ്ത്രീകളെ കുറിച്ച് നമുക്ക് പരിശോധിക്കാം.

കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ മുഖ്യമന്ത്രി ഉപയോഗിച്ചതു രണ്ടു സുപ്രധാനമായ വാക്കുകളാണ് 'അധഃപതിച്ച മനസാണ്: ''രാഷ്ട്രീയ തിമിരം'.
നമുക്ക് ജൂൺ പതിനൊന്നാം തീയതി നടത്തിയ രാഷ്ട്രീയ തിമിരവും, അധഃപതിച്ച മനസും ബാധിക്കാത്ത മനസ്സുകൾ നടത്തിയഒരു പ്രസ്താവനയിലേക്കു പോകാം
ടി പി ചന്ദ്രശേഖരൻ എന്ന മാനുഷ്യസ്‌നേഹിയെ 51 വെട്ടു വെട്ടി കൊലപ്പെടുത്തിയ കേസിൽ നീതിപീഠം ജീവപര്യന്തം ശിക്ഷിച്ച ഒരു വ്യക്തിയുടെ മരണത്തിൽ കേരളത്തിന്റെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കുറിച്ച അനുശോചന കുറിപ്പിലെ ചില വാചകങ്ങൾ ഉദ്ധരിക്കാം

'സമൂഹത്തോട് കരുതൽ കാണിച്ച സഖാവ്, പൊതു പ്രവർത്തകൻ എന്ന നിലയിൽ സമൂഹത്തിന്റെ അംഗീകാരം ഏറ്റുവാങ്ങിയ അദ്ദേഹം എല്ലാ വിഭാഗം ജനങ്ങളാലും ആദരിക്കപ്പെട്ടു' .

കോടതിയുടെ ഓരോ വിധിയും നിയമമാണ്. ആ നിയമം പാലിക്കാൻ മുഖ്യമന്ത്രി മുതൽ എല്ലാ സാധാരണക്കാർക്കും ബാധ്യതയുണ്ട്. കോടതി കുറ്റവാളിയെന്ന് മുദ്രകുത്തിയ വ്യക്തി വിശുദ്ധനാണ് എന്ന് പറയുന്നതു കോടതിയോടുള്ള അവഹേളനമല്ലേ; ഇതല്ലേ 'രാഷ്ട്രീയ തിമിരം'.

ഒരു മകനെ നഷ്ടപ്പെട്ടു ജീവിക്കുന്ന അമ്മയ്ക്കെതിരെയല്ലേ ഈ പ്രസ്താവന. ഭർത്താവിനെ നഷ്ടപ്പെട്ട ഭാര്യക്കെതിരെയല്ലേ; അച്ഛൻ നഷ്ടപെട്ട മകനെതിരെയല്ലേ. ഇത് നമ്മുടെ സമൂഹം കാണുകയില്ല. കാരണം ആ അമ്മയും, ഭാര്യയും മകനുമെല്ലാം കേരള സമൂഹത്തിൽ പ്രിവിലേജ്ഡ് ആയവരല്ല .സി പി എം എന്ന പാർട്ടി ഊരുവിലക്ക് കല്പിച്ച വിനീത കോട്ടായി പ്രിവിലേജ്ഡ് അല്ല; ഏരിയ സെക്രട്ടറിയുടെ ചവിട്ടേറ്റ് ഉദരത്തിലെ കുഞ്ഞു മരിച്ച ജോസ്ന പ്രിവിലേജ്ഡ് അല്ല; പി കെ ശശി എം എൽ എ പീഡിപ്പിച്ച ആ യുവതിയും പ്രിവിലേജ്ഡ് അല്ല. ശുഹൈബിന്റെ ഉമ്മയും, ശരത്ത് ലാലിന്റെയും കൃപേഷിന്റേയും അമ്മമാരും സമൂഹത്തിൽ പ്രിവിലേജ്ഡ് ആയ വരല്ല. സ്വന്തം ഭർത്താവിന്റെ ഒരു ആയുഷ്‌ക്കാലത്തെ സ്വപ്നം ഭരണകൂട നെറികേടിന്റെ ഫലമായി തച്ചുടയ്ക്കപ്പെടുമെന്ന് തിരിച്ചറിഞ്ഞപ്പോൾ അയാൾ ആത്മഹത്യയിലേക്ക് എടുത്തെറിയപ്പെടുകയും, എന്നാൽ അതിനെ ഭാര്യയുടെ സ്വഭാവ ഗുണം കൊണ്ടാണ് എന്ന് അതേ ഭരണകൂടം വരുത്തി തീർക്കാൻ ശ്രമിച്ചതിന് മൂകസാക്ഷിയായിരിക്കാൻ വിധിക്കപ്പെട്ട ഒരു ഭാര്യയുമുണ്ട് അങ്ങ് ആന്തൂരിൽ. അവരും പ്രിവിലേജ്ഡ് ആയിരുന്നുല്ല.കാരണം അവർക്കനുകൂലമായി ഇവിടുത്തെ ഒരു ഭരണകൂടവും സംസാരിച്ചിട്ടില്ല. കാരണം ഇവരാരും പ്രിവിലീ ജ്ഡ് ആയവരായിരുന്നില്ല.ഒരു മുഖ്യമന്ത്രിയും നാവുയർത്തിയിട്ടില്ല. ഒരു വനിതാ മന്ത്രിപോലും നാവുയർത്തിയിട്ടില്ല.

ഇനി ഞാൻ എന്റെ കാര്യത്തിലേക്കു വരാം. മുഖ്യമന്ത്രിക്കെതിരെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു എന്ന കാരണത്താൽ ഒരു സി പിഎം സഹയാത്രികന്റെ ഇ മെയിൽ വഴിയുള്ള പരാതിയിൽ എനിക്കെതിരെ സംസ്ഥാന പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ആ കേസ് ഇപ്പോൾ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. എന്നാൽ ആ കേസ് നൽകിയ ഞാൻ ഇന്നുവരെ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത വ്യക്തി ഫേസ്‌ബുക്ക് ലൈവിൽ വന്നു എനിക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തിയിരുന്നു. ഞാൻ അശ്ലീല മനസ്‌കയാണ്, കുടില മനസ്‌കയാണ്, മലിന മനസ്‌കയാണ്. ഏതോ ദുസ്വാധീനം ചെലുത്തിയാണ് ഞാൻ കോൺഗ്രസ് നേതാക്കളെ എനിക്കനുകൂലമായി പ്രതികരിക്കാൻ പ്രേരിപ്പിച്ചതെന്നും ഒക്കെ ആരോപണങ്ങൾ ഉയർത്തിയായിരുന്നു ആ ഫേസ്‌ബുക് ലൈവ്. ഒരു വ്യക്തിക്ക് മറ്റൊരാൾക്കെതിരെ കേസ് കൊടുക്കാൻ എല്ലാ സ്വാതന്ത്രവും ഉണ്ട്. എന്നാൽ ആ സ്വാതത്ര്യം വായിൽതോന്നിയതെല്ലാം വിളിച്ചു പറയാനുള്ള ലൈസൻസ് ആണെന്നും അതിനു ഭരണകൂടം മൗനാനുവാദം നൽകിവരുന്നുണ്ടെന്നുമാണ് അതേത്തുടർന്നുള്ള സംഭവങ്ങൾ എനിക്കു മനസിലാക്കി തന്നത്.

ഈ സംഭവത്തെ തുടർന്ന് കേരള ഡി ജി പി ലോക്‌നാഥ് ബെഹ്റയ്ക്കു ഞാൻ ഒരു പരാതി ഇമെയിൽ വഴി സമർപ്പിച്ചു ( [email protected] എന്ന ഇമെയിൽ ഓൺലൈനിൽ നിന്നും ലഭിച്ചതാണ് ) എന്ന ഇമെയിൽ അഡ്രസ്സിൽ മെയ് 30 നു സമർപ്പിച്ച പരാതിയിൽ ഒരുമാസമായിട്ടും ഇതുവരെ ഒരു മറുപടി പോലും ലഭിച്ചിട്ടില്ല. കൂടാതെ തിരുവനന്തപുരം സൈബർ സെൽ, വനിതാ കമ്മിഷൻ എന്നിങ്ങനെ നിരവധി പേർക്ക് ഇമെയിൽ വഴി പരാതി നല്കിയിട്ടും മാസങ്ങളായിട്ടും ഒരു മറുപടി പോലും ലഭിച്ചിട്ടില്ല.

ഇന്ത്യൻ ശിക്ഷ നിയമത്തിൽ ഒരു സ്ത്രീക്കെതിരെ മോശം പദപ്രയോഗം നടത്തിയാൽ അത് cognizable offence ആണെന്നും പരാതി ലഭിച്ചയുടൻ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിക്കണമെന്നും അറിയാത്ത വ്യക്തിയല്ലല്ലോ കേരളത്തിലെ ഡി ജി പി. ഒരു മാസമായി ഒരു മറുപടി പോലും തരാൻ അധികൃതർക്ക് മനസുവന്നില്ല. ഇതല്ലേ യഥാർത്ഥ വിവേചനം, രാഷ്ടീയ തിമിരം. മുഖ്യമന്ത്രിക്കെതിരെ ഞാൻ ഫേസ്‌ബുക് പോസ്റ്റിട്ടാൽ ഞൊടിയിടയിൽ കേസ്, എനിക്കെതിരെ അശ്ലീല പരാമർശങ്ങൾ സഖാക്കൾ നടത്തിയാൽ കേസില്ല.

രാഷ്ട്രീയത്തിൽ സജീവമായ ഈ ചെറിയ കാലയളവിൽ സൈബർ സഖാക്കളിൽ നിന്നും ലഭിക്കുന്ന അശ്ലീല കമന്റ്റുകളുടെ എണ്ണമെടുത്താൽ ശൈലജ ടീച്ചർ എത്രയോ ഭാഗ്യവതി. അച്ഛനും അമ്മയും കൂടെയുള്ള ഫോട്ടോ ഇട്ടാൽപോലും തെറിയഭിഷേകം നടത്തുന്ന സൈബർ സഖാക്കളാണ് നമുക്കുള്ളത്. സ്ത്രീ ശാക്തീകരണമാണ് ലക്ഷ്യമെങ്കിൽ ആദ്യം നിങ്ങളുടെ സഖാക്കളെ നിലയ്ക്ക് നിർത്താൻ പഠിപ്പിക്കണം. സൈബർ ഇടങ്ങളിൽ അച്ഛനും അമ്മയും അച്ഛ ഛനുമൊക്കെ നിരന്തരം ഓർക്കപ്പെടുമ്പോൾ എന്നെ ആരെങ്കിലും രാജ്ഞിയെന്നും, രാജകുമാരിയെന്നും വിളച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോകുന്നു. രാഷ്ട്രീയമായി എതിരിടാൻ കെൽപ്പില്ലാതെ സ്ത്രീയുടെ പാതി വ്രത്യത്തിൽ ചാരിയെങ്കിലും സ്വയം നല്ല കുഞ്ഞുങ്ങളാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്ന ആധുനിക കമ്യൂണിസ്റ്റ് ന്യായീകരണ സിദ്ധാന്തത്തിന്റെ വക്താക്കൾക്കു ഈ എഴുത്തു സമർപ്പിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP