Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പന്തളം രാജകൊട്ടാരത്തിലെത്തി തമ്പുരാട്ടിയെ താണുവണങ്ങി വീണാ ജോർജ്ജ്; രാജഭരണം കഴിഞ്ഞെന്ന് പിണറായി ആവർത്തിച്ച് ഓർമ്മിപ്പിച്ച കൊട്ടാരം ചുമതലക്കാരൻ ശശികുമാരവർമ്മയെയും കണ്ട് അനുഗ്രഹവും പിന്തുണയും തേടി; ശബരിമല വിഷയത്തെ കുറിച്ചും ഒന്നും മിണ്ടാതെ വീണാ ജോർജ്ജിന്റെ വോട്ടുപിടുത്തം; ക്ഷേത്രത്തിൽ പിന്തുണതേടി പോയപ്പോൾ ശരണം വിളിച്ച് വിശ്വാസികൾ എതിർപ്പുയർത്തിയതോടെ അയ്യപ്പഭക്തിയുടെ വൈകാരികത തിരിച്ചറിഞ്ഞു; വോട്ടിനായി പന്തളം കൊട്ടാരത്തിൽ അഭയംതേടി പത്തനംതിട്ടയിലെ ഇടതുസ്ഥാനാർത്ഥി

പന്തളം രാജകൊട്ടാരത്തിലെത്തി തമ്പുരാട്ടിയെ താണുവണങ്ങി വീണാ ജോർജ്ജ്; രാജഭരണം കഴിഞ്ഞെന്ന് പിണറായി ആവർത്തിച്ച് ഓർമ്മിപ്പിച്ച കൊട്ടാരം ചുമതലക്കാരൻ ശശികുമാരവർമ്മയെയും കണ്ട് അനുഗ്രഹവും പിന്തുണയും തേടി; ശബരിമല വിഷയത്തെ കുറിച്ചും ഒന്നും മിണ്ടാതെ വീണാ ജോർജ്ജിന്റെ വോട്ടുപിടുത്തം; ക്ഷേത്രത്തിൽ പിന്തുണതേടി പോയപ്പോൾ ശരണം വിളിച്ച് വിശ്വാസികൾ എതിർപ്പുയർത്തിയതോടെ അയ്യപ്പഭക്തിയുടെ വൈകാരികത തിരിച്ചറിഞ്ഞു; വോട്ടിനായി പന്തളം കൊട്ടാരത്തിൽ അഭയംതേടി പത്തനംതിട്ടയിലെ ഇടതുസ്ഥാനാർത്ഥി

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ശബരിമല യുവതീപ്രവേശനം സജീവ ചർച്ചാവിഷയമായി ലോക്‌സഭാ മണ്ഡലമാണ് പത്തനംതിട്ട. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ പ്രചരണ പ്രവർത്തനങ്ങളിൽ ഇടതു മുന്നണി സ്ഥാനാർത്ഥി വീണാജോർജ്ജ് മുന്നിലാണ്. തൊട്ടുപിന്നാലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയും എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രനുമുണ്ട്. അയ്യപ്പവികാരം വോട്ടാക്കി മാറ്റാനുള്ള പരമാവധി ശ്രമത്തിലാണ് സുരേന്ദ്രൻ. അതേസമയം പത്തനംതിട്ടയിലെ വനിതാ സ്ഥാനാർത്ഥിയായ വീണാ ജോർജ്ജ് അയ്യപ്പഭക്തരെ കൈയിലെടുത്തു കൊണ്ട് വോട്ടു വാങ്ങാനുള്ള പരിശ്രമത്തിലാണ്.

ശബരിമല വിഷയവും നവോത്ഥാനവും തൽക്കാലം ഫ്രീസറിൽ വെക്കാനാണ് സിപിഎം തീരുമാനം. അതുകൊണ്ട് തന്നെ സ്ഥാനാർത്ഥികളെല്ലാം ഭക്തവഴിയിലാണ് വീണാ ജോർജ്ജ്. അയ്യപ്പ ഭക്തരുടെ പിന്തുണ തനിക്കുണ്ടെന്ന് വരുത്താനുള്ള ശ്രമത്തിലാണ് വീണയിപ്പോൾ. അടുത്ത ദിവസങ്ങളിലായി വോട്ടുചോദിക്കാൻ വേണ്ടി ക്ഷേത്രപരിസരങ്ങളിൽ പോയപ്പോൾ അവിടെ ശരണംവിളി ഉയർന്നതോടെ കാര്യങ്ങൾ അത്ര പന്തിയല്ലെന്ന് വീണാ ജോർജ്ജിന് ബോധ്യമായത്. ഇതോടെ പന്തളം കൊട്ടാരത്തിൽ അഭയം തേടിയത്.

ഇന്ന് രാവിലെ വീണാ ജോർജ്ജ് പന്തളം കൊട്ടാരത്തിന്റെ പിന്തുണ തേടി എത്തുകയായിരുന്നു. പന്തളത്തെ തമ്പുരാട്ടിയെ താണുവണങ്ങിയ വീണാ ജോർജ്ജ് രാജഭരണം കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി ആവർത്തിച്ച് ഓർമ്മിപ്പിച്ച കൊട്ടാരം ചുമതലക്കാരൻ ശശികുമാര വർമ്മയെയും കണ്ടു. കൊട്ടാരത്തിന്റെ പിന്തുണ ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ശബരിമല വിഷയത്തിൽ സിപിഎമ്മിനും സർക്കാറിനുമെതിരെ ആഞ്ഞടിച്ച ശശികുമാര വർമയുടെ പിന്തുണ തേടുന്ന ചിത്രങ്ങളും പോസ്റ്റു ചെയ്തിട്ടുണ്ട്. പത്തനംതിട്ട എൽഡിഎഫ് ലോക്‌സഭാ മണ്ഡലത്തിന്റെ ഫേസ്‌ബുക്ക് പേജിലാണ് ചിത്രങ്ങൾ പോസ്റ്റു ചെയ്തത്. പന്തളം കൊട്ടാരത്തിൽ പോയി എ്ന്ന ക്യാപ്ഷനോടെയാണ് ഫോട്ടു പോസ്റ്റു ചെയ്തത്. ഇതോടെ ഇടതു അണികളിൽ നിന്നുതന്നെ എതിർപ്പും ഉയർന്നു.

ശബരിമല യുവതീ പ്രവേശനത്തിൽ ശരിക്കും വെട്ടിലായിരിക്കുകയാണ് പത്തനംതിട്ടയിലെ ഇടത് സ്ഥാനാർത്ഥി എന്നു വ്യക്തമാക്കുന്നതാണ് ഈ ചിത്രങ്ങൾ. ഇടത് സർക്കാരിന് നയവുമായി മുന്നോട്ട് പോയാൽ നേരത്തെയുണ്ടായത് പോലെ വിശ്വാസികൾ ആട്ടിയകറ്റുമെന്ന് തിരിച്ചറിഞ്ഞ വീണ വിശ്വാസികളെ കൂടെ നിർത്താനുള്ള തീവ്ര ശ്രമത്തിലാണ്. അതിന്റെ ഭാഗമായാണ് ഇന്നത്തെ നീക്കവും. ഇന്നലെ തോണ്ടുകുളങ്ങര ക്ഷേത്രത്തിലെത്തിയെങ്കിലും ഭക്തശബരുടെ ശരണം വിളിയെ തുടർന്ന് പിന്മാറിയിരുന്നു.

നിരണം പഞ്ചായത്തിലെ 198 മത് ബൂത്ത് പനച്ചമ്മൂട് ജംഗ്ഷനിൽ എത്തിയ സ്ഥാനാർത്ഥി സമീപത്തുള്ള തോണ്ടുകുളങ്ങര ക്ഷേത്രത്തിലേക്ക് വോട്ടഭ്യർത്ഥിച്ച് കടന്ന് ചെല്ലുകയുണ്ടായി.മീനഭരണി ഉത്സവത്തിന്റെ ഭാഗമായുള്ള പൊങ്കാല നടക്കുകയായിരുന്നതിനാൽ നിരവതി ഭക്തജനങ്ങൾ ക്ഷേത്രത്തിൽ ഉണ്ടായിരുന്നു പ്രത്യേകിച്ച് സ്ത്രീജനങ്ങൾ. ക്ഷേത്ര കവാടത്തിലേക്ക് ആദ്യ ചുവട് വച്ച വീണയേ സ്വീകരിച്ചത് അയ്യപ്പഭക്തരുടെ രോഷത്തിന് വീണാ ജോർജ്ജ് പ്രാപ്തയായി. ശരണം വിളിയാണ് പിന്നീട് മുഴുവൻ ഭക്തരും ഉച്ചത്തിൽ ശരണം വിളിച്ചു സ്വാമിയേ...ശരണമയ്യപ്പാ തോടെ ജാള്യത മറയ്ക്കാൻ വേഗം വീണ സ്ഥലം കാലിയാക്കി.

ഈ സംഭവത്തിന് ശേഷമാണ് പന്തളം കൊട്ടാരത്തിൽ എത്തി വീണാ ജോർജ്ജ് പിന്തു തേടിയത്. പന്തളത്തിലെ ശശി രാജാവ് എന്നു വിളിച്ച് അധിക്ഷേപിച്ചവുടെ പിന്തുണ തേടി എത്തിയത് തന്ന വിചിത്രമായ കാഴ്‌ച്ചയായി. അതിനിടെ നവോത്ഥാന മതിൽ തീർക്കാൻ പത്തനംതിട്ടയിൽ മുൻനിരയിൽ ഉണ്ടായിരുന്നവരായിരുന്നു വീണാ ജോർജ്ജ്. എന്തായാലും വോട്ടുകാലം കഴിയുന്നത് വരെ നവോത്ഥാനത്തെ കുറിച്ച് സിപിഎം ഒന്നും മിണ്ടാൻ സാധ്യതയില്ല. സ്ഥാനാർത്ഥികളെല്ലാം ക്ഷേത്രങ്ങൾ കയറിയിറങ്ങി പിന്തുണ തേടുകയാണ്. പന്തളം കൊട്ടാരത്തിന് പുറമേ തന്ത്രിയെയും കാണാൻ ഇടതു സ്ഥാനാർത്ഥികളെല്ലാം പോകുന്ന അവസ്ഥയാണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP