Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭക്ഷ്യ സുരക്ഷാ ലൈസൻസ് നിർബന്ധം, മൂന്ന് മാസം സമയം; പരാതികൾ ഫോട്ടോ സഹിതം അപ് ലോഡ് ചെയ്യാൻ സൗകര്യം; ഭക്ഷ്യ സുരക്ഷാ പരിശോധനകൾ കൂടുതൽ ശക്തമാക്കും; പകർച്ചവ്യാധി പ്രതിരോധത്തിന് കൂടുതൽ മുൻതൂക്കമെന്ന് മന്ത്രി വീണ ജോർജ്ജ്

ഭക്ഷ്യ സുരക്ഷാ ലൈസൻസ് നിർബന്ധം, മൂന്ന് മാസം സമയം; പരാതികൾ ഫോട്ടോ സഹിതം അപ് ലോഡ് ചെയ്യാൻ സൗകര്യം; ഭക്ഷ്യ സുരക്ഷാ പരിശോധനകൾ കൂടുതൽ ശക്തമാക്കും; പകർച്ചവ്യാധി പ്രതിരോധത്തിന് കൂടുതൽ മുൻതൂക്കമെന്ന് മന്ത്രി വീണ ജോർജ്ജ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷൻ/ലൈസൻസ് നിർബന്ധമാക്കാൻ നിർദ്ദേശം നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. സ്ഥാപനങ്ങൾ മൂന്ന് മാസത്തിനകം ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷൻ/ലൈസൻസ് ലഭ്യമാക്കിയിരിക്കണം.

എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളിലും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ടോൾ ഫ്രീ നമ്പർ പ്രദർശിപ്പിക്കണം. ഭക്ഷ്യ സുരക്ഷാ പരിശോധനകൾ കൂടുതൽ ശക്തമാക്കുന്നതാണ്. മഴക്കാലം കൂടി മുന്നിൽ കണ്ട് ഭക്ഷ്യ സുരക്ഷാ പരിശോധന ഏറെ പ്രധാനമാണ്. പകർച്ചവ്യാധി പ്രതിരോധത്തിന് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് വളരെയധികം പ്രാധാന്യമുണ്ട്. കാലോചിതമായി ഭക്ഷ്യ സുരക്ഷാ കലണ്ടർ പരിഷ്‌ക്കരിക്കണം. പരാതികൾ ഫോട്ടോ സഹിതം അപ് ലോഡ് ചെയ്യുന്നതിന് പൊതുജനങ്ങൾക്ക് സൗകര്യമുണ്ടാകും.

ഭക്ഷ്യ സുരക്ഷാ പരിശോധന കുറച്ച് കഴിഞ്ഞ് നിർത്തുന്ന രീതി ഒരു കാരണവശാലും ഉണ്ടാകരുത്. അതിനായി തുടർച്ചയായി പരിശോധനകൾ നടത്തണം. കർശനമായ നടപടികൾ സ്വീകരിക്കണം. അടപ്പിച്ച കടകൾ തുറക്കുന്നതിന് കൃത്യമായ മാനദണ്ഡമനുസരിച്ചായിരിക്കും നടത്തുക. ഇനി ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കുന്നതാണ്. ഇവ ചട്ടങ്ങൾ പാലിച്ച് നടപ്പിലാക്കാൻ ശ്രദ്ധിക്കണം.

സമയബന്ധിതമായി പരിശോധനാ ഫലങ്ങൾ ലഭിക്കാനും നടപടി സ്വീകരിക്കണം. കൃത്യമായ ഇടവേളകളിൽ ജില്ലാതലത്തിൽ രണ്ടാഴ്ചയിലൊരിക്കൽ വിശകലനം ചെയ്യണം. അസി. കമ്മീഷണർമാർ ഇത് വിലയിരുത്തണം. ഓരോ മാസവും പരിശോധന സംബന്ധിച്ച് സംസ്ഥാന തലത്തിൽ വിശകലനം ചെയ്യണം. അവബോധ പരിപാടികളും ശക്തമാക്കണം. തുടർച്ചയായ പരിശോധനകൾ നടത്തണം. എഫ്എസ്എസ്എഐ നിർദേശിച്ച മാനദണ്ഡമനുസരിച്ച് ഒരു സ്ഥാപനത്തിലെ ഒരാളെങ്കിലും പരിശീലനം നേടിയിരിക്കണം. അവർ മറ്റുള്ളവർക്ക് പരിശീലനം നൽകണം. എല്ലാ തലത്തിലുള്ള ഭക്ഷ്യ വസ്തുക്കളും പരിശോധിക്കണം. പരിശോധനാ സമയത്ത് അത്യാവശ്യ ഘട്ടങ്ങളിൽ ഉദ്യോഗസ്ഥർക്ക് പൊലീസ് സുരക്ഷ തേടാവുന്നതാണെന്നും മന്ത്രി നിർദേശിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP