Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202206Tuesday

ശൈലജയ്ക്ക് ബദലായി വീണാ ജോർജിനെ ഉയർത്തിക്കാട്ടിയത് തെറ്റെന്ന് പിണറായിക്ക് തോന്നി തുടങ്ങി; പേവിഷ വാക്സിനിൽ മന്ത്രിയുടെ പ്രസ്താവനയെ മുഖ്യമന്ത്രി സഭയിൽ തിരുത്തിയതിന് പിന്നിൽ നാളുകളായി മനസിലൊതുക്കിയ അതൃപ്തി; ഒപ്പം മന്ത്രിയെ താക്കീത് ചെയ്ത സ്പീക്കറുടെ കത്തും; മന്ത്രി വീണാ ജോർജിനെതിരെ പാളയത്തിൽ പടയൊരുക്കം

ശൈലജയ്ക്ക് ബദലായി വീണാ ജോർജിനെ ഉയർത്തിക്കാട്ടിയത് തെറ്റെന്ന് പിണറായിക്ക് തോന്നി തുടങ്ങി; പേവിഷ വാക്സിനിൽ മന്ത്രിയുടെ പ്രസ്താവനയെ മുഖ്യമന്ത്രി സഭയിൽ തിരുത്തിയതിന് പിന്നിൽ നാളുകളായി മനസിലൊതുക്കിയ അതൃപ്തി; ഒപ്പം മന്ത്രിയെ താക്കീത് ചെയ്ത സ്പീക്കറുടെ കത്തും; മന്ത്രി വീണാ ജോർജിനെതിരെ പാളയത്തിൽ പടയൊരുക്കം

സായ് കിരൺ

തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിലേക്ക് കെ.കെ.ശൈലജ ടീച്ചർ എത്തുമെന്ന് ഏതാണ്ട് ഉറപ്പിച്ചെങ്കിലും മാരത്തൺ ചർച്ചകൾക്കൊടുവിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ താത്പര്യത്തിലാണ് വീണാ ജോർജിന് ആരോഗ്യവകുപ്പ് നൽകി സഭയിലെത്തിച്ചത്. കത്തോലിക്ക സഭയുടെ പിന്തുണയുണ്ടെങ്കിലും അന്ന് ശൈലജ ടീച്ചറെ ഒഴിവാക്കാൻ പിണറായി കണ്ട ഏറ്റവും നല്ല വഴിയായിരുന്നു വീണാ ജോർജ്്. എന്നാൽ അന്നത്തെ പ്രതിസന്ധി കഴിഞ്ഞതോടെ ഇനി വീണാ ജോർജിനെ മുഖ്യമന്ത്രി കൈയൊഴിയുന്ന സ്ഥിതിയാണ്.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ശൈലജ ടീച്ചർ ഉണ്ടാക്കിയ പ്രതിച്ഛായ സ്വന്തമാക്കുകയെന്നത് വീണാ ജോർജിനെ സംബന്ധിച്ചിടത്തോളം കടുത്തവെല്ലുവിളിയായി അതിനൊപ്പം ചെറുതും വലുതുമായ ആക്ഷേപങ്ങളും ഉയർന്നു. വിളിച്ചാൽ ഫോണെടുക്കില്ല, മറുപടിയില്ല തുടങ്ങിയ പരാതികൾ സ്വന്തം പാർട്ടിക്കാർ ഉൾപ്പെടെ ഉന്നയിക്കുന്നു. പത്തനംത്തിട്ടയിലെ ജില്ലാ നേതൃത്വത്തിനും ഇപ്പോൾ മന്ത്രിയുടെ പ്രവർത്തനത്തിൽ തൃപ്തിയില്ല. മുഖ്യമന്ത്രിയിലേക്കും പല പരാതികളും എത്തിയതോടെ മനസിലൊതുക്കിയ അതൃപ്തി അദ്ദേഹം നിയമസഭയിൽ പ്രകടിപ്പിച്ചതോടെ വീണാ ജോർജും അമ്പരന്നു. തനിക്കൊപ്പം നിൽക്കുന്നവരെ ഏത് അറ്റം വരെയും സംരക്ഷിക്കുന്ന പിണറായി സഭയിൽ തന്റെ ടീമിലെ അംഗത്തിനെ തള്ളിപ്പറഞ്ഞതിന്റെ അതിശത്തിലാണ് പാർട്ടിക്കാരും.
പേവിഷ വാക്സിൻ സംബന്ധിച്ച മന്ത്രിയുടെ മറുപടിയാണ് മുഖ്യമന്ത്രി തിരുത്തിയത്.

പേവിഷ പ്രതിരോധ വാക്സിൻ സംഭരണത്തിലും വിതരണത്തിലും ഒരു വീഴ്ചയുമുണ്ടായിട്ടില്ലെന്നും ഗുണനിലവാരം ഉറപ്പാക്കാതെ വാക്സിൻ നൽകിയിട്ടില്ലെന്നുമുള്ള ആരോഗ്യമന്ത്രി വീണാജോർജ്ജിന്റെ അവകാശവാദമാണ് മുഖ്യമന്ത്രി പിണറായി വിജയൻ തിരുത്തിയത്. പി.കെ.ബഷീറിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു ഇരുവരും. വാക്സിന്റെ ഗുണനിലവാരത്തിൽ സംശയമില്ലെന്നും രണ്ട് ഇൻ- ഹൗസ് പരിശോധനകളും മെഡിക്കൽ സർവീസസ് കോർപറേഷന്റെ മാനദണ്ഡപ്രകാരമുള്ള ഗുണനിലവാര പരിശോധനയും നടത്തിയാണ് വാക്സിൻ വാങ്ങുന്നതെന്നും മന്ത്രി വീണാജോർജ്ജ് വിശദീകരിച്ചു. സെൻട്രൽ ഡ്രഗ്സ് ലാബിന്റെ സർട്ടിഫിക്കേഷനുള്ള വാക്സിൻ മാത്രമാണ് വാങ്ങുന്നത്. 50,000വയൽ വാക്സിൻ പിൻവലിച്ചിട്ടില്ല.

പരാതിയുണ്ടായപ്പോൾ പരിശോധനയ്ക്കയച്ചെങ്കിലും ഗുണനിലവാര പരിശോധന ഉറപ്പാക്കിയെന്നായിരുന്നു റിപ്പോർട്ട്. ഇക്കൊല്ലം നായകടിയേറ്റ് മരിച്ചവരിൽ നാലുപേർ വാക്സിൻ എടുത്തവരായിരുന്നു. ഇവരിൽ വാക്സിൻ പ്രവർത്തിച്ച് തുടങ്ങുന്നതിന് മുമ്പ് വൈറസ് തലച്ചോറിൽ എത്തിയതാണ് മരണകാരണമായത്. ഇക്കൊല്ലം ജൂലായ് വരെ 1.87 ലക്ഷം പേർക്ക് നായകടിയേറ്റു. ഉപയോഗം കൂടിയപ്പോഴാണ് തമിഴ്‌നാട്ടിൽ നിന്ന് 5000 വയൽ വാസ്‌കിൻ വാങ്ങിയത്. വാക്സിനെടുത്തവരും മരിച്ചത് പഠിക്കാൻ നിയോഗിച്ച വിദഗ്ദ്ധസമിതിയുടെ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം ലഭിക്കും. 2025ഓടെ പേവിഷബാധ കാരണമുള്ള മരണങ്ങൾ ഉണ്ടാകില്ലെന്ന ദൗത്യം ഏറ്റെടുത്താണ് പ്രവർത്തിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് നായകളെ വന്ധ്യംകരിക്കുന്ന നടപടികൾക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

എന്നാൽ അതിനടിയിലാണ് വാക്സിനെടുത്ത ശേഷവും ആളുകൾ മരിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് വാക്സിന്റെ ഗുണനിലവാരവും ഫലപ്രാപ്തിയും പരിശോധിക്കാൻ ആരോഗ്യവകുപ്പ് ഉടൻ വിദഗ്ദ്ധസമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്. ആരോഗ്യവകുപ്പ് മന്ത്രി മനസിൽ പോലും വിചാരിക്കാത്ത കാര്യം മുഖ്യമന്ത്രി സഭയിൽ പ്രഖ്യാപിക്കുകയായിരുന്നു. പേവിഷ വാക്്സിനെ ചൊല്ലിയുള്ള ആശങ്ക നാളുകളായി പൊതുസമൂഹത്തിലുണ്ട്. എന്നാൽ ഇതുവരെയും വിഷയത്തിൽ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് മന്ത്രിയോട് പറയാതിരുന്ന മുഖ്യന്ത്രിസഭയിൽ എന്തിന് പറഞ്ഞു എന്ന ചോദ്യമാണ് വീണാ ജോർജിനോടടുപ്പമുള്ള വൃത്തങ്ങൾ ചോദിക്കുന്നത്.

അതിനെ എ.പി അനിൽകുമാറിന്റെ പാതിയെ തുടർന്ന് ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി നൽകണമെന്ന് സ്പീക്കർ വീണാ ജോർജിനെ താക്കീത് ചെയ്ത വാർത്തയും പുറത്തുവന്നതോടെ മന്ത്രിക്കെതിരെ പാളയത്തിൽ പടയൊരുങ്ങുന്നുവെന്ന് പരസ്യമായികഴിഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP