Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്ക് തിരിച്ചടി; വീഗാലാൻഡിൽ റൈഡിൽ നിന്ന് വീണ് യുവാവിന് പരിക്കേറ്റ സംഭവം അന്വേഷിക്കാൻ അമിക്കസ് ക്യൂറിയെ നിയമിച്ചു; ഹൈക്കോടതിയുടെ നടപടി തൃശൂർ സ്വദേശി വിജേഷിന്റെ പരാതിയെ തുടർന്ന്; അമിക്കസ് ക്യൂറിയെ നിയമിച്ചത് ചിറ്റിലപ്പള്ളിയെ വിമർശിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്ക് തിരിച്ചടി; വീഗാലാൻഡിൽ റൈഡിൽ നിന്ന് വീണ് യുവാവിന് പരിക്കേറ്റ സംഭവം അന്വേഷിക്കാൻ അമിക്കസ് ക്യൂറിയെ നിയമിച്ചു; ഹൈക്കോടതിയുടെ നടപടി തൃശൂർ സ്വദേശി വിജേഷിന്റെ പരാതിയെ തുടർന്ന്; അമിക്കസ് ക്യൂറിയെ നിയമിച്ചത് ചിറ്റിലപ്പള്ളിയെ വിമർശിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്ക് തിരിച്ചടി വൻ തിരിച്ചടി. വീഗാലാൻഡ് അമ്യൂസ്‌മെന്റ് പാർക്കിലെ റൈഡിൽ നിന്ന് വീണ് പരിക്കേറ്റ യുവാവിന് നഷ്ട പരിഹാരം നിഷേധിച്ച സംഭവത്തിൽ അഡ്വക്കേറ്റ് സി കെ കരുണാകരനെ അമിക്കസ് ക്യൂറിയായി നിയമിച്ചു. ഹൈക്കോടതിയാണ് അമിക്കസ് ക്യൂറിയെ നിയമിച്ചത്. തൃശൂർ സ്വദേശിയായ വിജേഷ് നൽകിയ പരാതിയെ തുടർന്നാണ് ഹൈക്കോടതിയുടെ നടപടി. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് അമിക്കസ് ക്യൂറിയെ നിയമിച്ചത്. നേരത്തെ കേസ് പരിഗണിക്കുമ്പോൾ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്ക് നേരെ രൂക്ഷമായ വിമർശനമാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നടത്തിയത്.

2002ൽ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള വീഗാലാൻഡ് അമ്യൂസ്‌മെന്റ് പാർക്കിലെ റൈഡിൽനിന്നും വീണ് പരിക്കേറ്റ തൃശൂർ സ്വദേശിയായ യുവാവാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ബക്കറ്റ് ഷവർ എന്ന പേരിലുള്ള റൈഡിൽ നിന്ന് വീണാണ് വിജേഷിന് പരിക്കേറ്റത്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് വിജേഷിന് ചികിത്സയ്ക്കായി ഇരുപത്തിയഞ്ച് ലക്ഷം രൂപ ചെലവു വന്നു.

ശരീരം തളർന്നു പോയ വിജേഷ് ഇപ്പോഴും വീൽചെയറിലാണ്. നഷ്ട പരിഹാരം ആവശ്യപ്പെട്ടപ്പോൾ നൽകാൻ തയ്യാറാകാതെ വന്നതിനെ തുടർന്നാണ് വിജേഷ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ സംഭവം തനിക്ക് നാണക്കേട് ഉണ്ടാക്കിയെന്നും അതിനാൽ ഒരു ലക്ഷം രൂപ നൽകാമെന്നുമായിരുന്നു ചിറ്റിലപ്പള്ളി ഹൈക്കോടതിയെ നേരത്തെ അറിയിച്ചത്. ഇതിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.

എത്ര പണമുണ്ടാക്കിയാലും അതിലൊരു തരിപോലും മുകളിലേക്ക് കൊണ്ടുപോകാനാകില്ലെന്നും കോടതി. മനുഷ്യത്വം കൊണ്ട് നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങൾ കൊണ്ടേ കാര്യമുള്ളുവെന്നും പ്രശസ്തിക്ക് വേണ്ടിയല്ലത് ചെയ്യേണ്ടതെന്നും കോടതി നേരത്തെ ചിറ്റലപ്പള്ളിയെ വിമർശിച്ചിരുന്നു. ആളുകൾക്ക് ചെറിയ സഹായങ്ങൾ നൽകി അത് പ്രചരിപ്പിക്കുന്നത് പ്രശസ്തിക്ക് വേണ്ടിയാണോ എന്നും ചിറ്റിലപ്പള്ളിയോട് കോടതി ചോദിച്ചു.

ചിറ്റിലപ്പള്ളിയെ പോലെയുള്ള ഒരാൾക്ക്, സ്വന്തം കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ സാധിക്കാത്ത വിജേഷിന്റെ സ്ഥിതി മനസ്സിലാക്കാൻ സാധിക്കുന്നില്ലേയെന്നും അത് ഞെട്ടലുണ്ടാക്കുന്നുവെന്നും കോടതി പറഞ്ഞു. വിജേഷിന് അർഹിക്കുന്ന നഷ്ടപരിഹാരം നൽകുന്നില്ലെങ്കിൽ ചിറ്റിലപ്പള്ളി കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകേണ്ടി വരുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. 17.25 ലക്ഷം രൂപയാണ് വിജേഷ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.

2002ലാണ് വീഗാലാൻഡിൽ വെച്ച് വിജേഷിന് അപകടമുണ്ടായത്. നട്ടെല്ലിന് പരിക്കേറ്റ വിജേഷ് വർഷങ്ങളായി കിടപ്പിലാണ്. ഈ സംഭവം തനിക്ക് നാണക്കേടുണ്ടാക്കിയെന്നും ഒരു ലക്ഷം രൂപ വിജേഷിന് നഷ്ടപരിഹാരമായി നൽകാമെന്നുമാണ് ചിറ്റിലപ്പള്ളി കോടതിയെ അറിയിച്ചത്. ഇതേത്തുടർന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചിറ്റിലപ്പള്ളിയെ രൂക്ഷമായി വിമർശിച്ചത്.  

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP