Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അണലിയുടെ കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ പുരോഗതിയെന്ന് ഫേസ്‌ബുക്ക് പോസ്റ്റ്; ഉടനെ വാർഡിലേക്ക് മാറ്റുമെന്ന് അവകാശപ്പെട്ടത് വാവയുടെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിൽ; മരുന്നുകളോട് ശരീരം പ്രതികരിച്ചു തുടങ്ങിയത് ആശ്വാസം നൽകുന്നതായി മറുനാടനോട് ഡോക്ടർമാർ; ഉടൻ വാർഡിലേക്ക് മാറ്റില്ല, ഐസിയുവിൽ തന്നെ തുടരാൻ മെഡിക്കൽ ബോർഡ് തീരുമാനം; ഏവരുടെയും പ്രിയങ്കരനായ വാവ സുരേഷിനായുള്ള പ്രാർത്ഥനകൾ തുടരുന്നു

അണലിയുടെ കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ പുരോഗതിയെന്ന് ഫേസ്‌ബുക്ക് പോസ്റ്റ്; ഉടനെ വാർഡിലേക്ക് മാറ്റുമെന്ന് അവകാശപ്പെട്ടത് വാവയുടെ ഒഫീഷ്യൽ ഫേസ്‌ബുക്ക് പേജിൽ; മരുന്നുകളോട് ശരീരം പ്രതികരിച്ചു തുടങ്ങിയത് ആശ്വാസം നൽകുന്നതായി മറുനാടനോട് ഡോക്ടർമാർ; ഉടൻ വാർഡിലേക്ക് മാറ്റില്ല, ഐസിയുവിൽ തന്നെ തുടരാൻ മെഡിക്കൽ ബോർഡ് തീരുമാനം; ഏവരുടെയും പ്രിയങ്കരനായ വാവ സുരേഷിനായുള്ള പ്രാർത്ഥനകൾ തുടരുന്നു

എം മനോജ് കുമാർ

തിരുവനന്തപുരം: രക്ത അണലിയുടെ കടിയേറ്റതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവാ സുരേഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് ഡോക്ടർമാർ. മെഡിക്കൽ ബോർഡു ചേർന്ന് സുരേഷിന്റെ ആരോഗ്യ വിവരം വിലയിരുത്തുകയായിരുന്നു. ഡോക്ടർമാരോട് സംസാരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നുണ്ടെങ്കിലും വാവ സുരേഷ് ഗുരുതരാവസ്ഥയിൽ ആയിരുന്നു. രക്തം കട്ടപിടിക്കാത്ത അവസ്ഥയാണ് ഡോക്ടർമാരെ ആശങ്കപ്പെടുത്തിയത്. എന്നാൽ, ഉച്ചയ്ക്ക് ശേഷം ഈ നിലയിൽ നേരിയ മാറ്റം സംഭവിച്ചിട്ടുണ്ടെന്നാണ് മെഡിക്കൽ ബോർഡ് വിശദമായ പരിശോധനകൾക്ക് ശേഷം വിലയിരുത്തിയത്.

വാവാ സുരേഷിന്റെ ശരീരം മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയതാണ് ഡോക്ടർമാർക്കും ആശ്വാസം നൽകുന്ന കാര്യം. അതേസമയം ഐസിയുവിൽ തന്നെ തുടരാനാണ് മെഡിക്കൽ ബോർഡ് തീരുമാനം എടുത്തതെന്ന് മെഡിക്കൽ ബോർഡ് തലവൻ ഡോ. എം.എസ്. ഷർമ്മദ് മറുനാടൻ മലയാളിയോട് വ്യക്തമാക്കി. ഉടൻ വാർഡിലേക്ക് മാറ്റുന്ന കാര്യം ഇപ്പോൾ ആലോചനയിൽ ഇല്ല. അപകട സാധ്യത നില പൂർണമായും തരണം ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ ഐസിയുവിൽ തന്നെ വാവ സുരേഷ് തുടരുമെന്നും അദ്ദേഹം അറിയിച്ചു.

അതിനിടെ ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ഫേസ്‌ബുക്ക് പേജിൽ അദ്ദേഹത്തിന്റെ ആരോഗ്യ നില സംബന്ധിച്ച പോസ്റ്റു വന്നിട്ടുണ്ട്. സുരേഷിന്റെ ഫേസ്‌ബുക്ക് പേജ് കൈകാര്യം ചെയ്യുന്നവർ ഒഫീഷ്യൽ പേജിലാണ് ആരോഗ്യ സംബന്ധിച്ച വിവരം ഇട്ടത്. പേടിക്കേണ്ടതായി ഒന്നും തന്നെ ഇല്ല. ആരോഗ്യ നിലയിൽ പുരോഗതി ഉള്ളതിനാൽ ഉടൻ തന്നെ വാർഡിലേക്ക് മാറ്റുമെന്നുമാണ് ഫേസ്‌ബുക്ക് പോസ്റ്റിൽ അവകാശപ്പെട്ടിരിക്കുന്നത്. എംഡിഐസിയുവിൽ ആയതുകൊണ്ട് ആണ് ഞാൻ ഇതുവരെ ഒന്നും പങ്കുവെക്കാതെ ഇരുന്നത്. വാർഡിലേക്ക് വന്നതിനു ശേഷം എന്റെ ആരോഗ്യ പുരോഗതികൾ ഈ പേജിലൂടെ അപ്‌ഡേറ്റ് ചെയ്യുമെന്നും വാവയുടെ ഫേസ്‌ബുക്ക് പേജ് കൈകാര്യം ചെയ്യുന്നവർ പോസ്റ്റിലൂടെ അറിയിക്കുന്നു.

വാവ സുരേഷിന്റെ കാര്യത്തിൽ അദ്ദേഹം സംസാരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഡോക്ടർമാർ ഭയക്കുന്നത് ആന്തരിക സ്രാവത്തെയാണ്. രക്ത അണലി കടിച്ചാൽ രക്തം കട്ടപിടിക്കാത്ത അവസ്ഥയുണ്ടായിരുന്നു. രക്തക്കുഴലുകളെയും രക്തം കട്ട പിടിക്കാനുള്ള കഴിവിനെയുമാണ് ഈ ഇനത്തിലുള്ള പാമ്പുകളുടെ വിഷം പ്രധാനമായും ബാധിക്കുന്നത്. പാമ്പു കടിയേറ്റ ശേഷം വാവ സുരേഷിന്റെ രക്തം കട്ടപിടിച്ചിരുന്നില്ല. രക്തം കട്ടപിടിക്കാത്ത അവസ്ഥ വരുമ്പോൾ ആന്തരിക രക്തസ്രാവത്തിനുള്ള സാധ്യതകൾ വളരെയധികം കൂടുതലാണെന്നതായിരുന്നു ഡോക്ടർമാരെ ആശങ്കപ്പെടുത്തിയ കാര്യം.

വാവയുടെ കാര്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളെജ് അധികൃതർ പറഞ്ഞത് വാവയുടെ ശരീരം മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല എന്നതാണ്. ഇതായിരുന്നു അദ്ദേഹത്തിന്റെ ആരോഗ്യ കാര്യത്തിൽ ആശങ്കപ്പെടുത്തിയ കാര്യം. ആന്തരിക രക്തസ്രാവം തടയാനുള്ള എല്ലാ ഒരുക്കങ്ങളുമാണ് വാവയുടെ കാര്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതർ നടത്തിയിരിക്കുന്നത്. ഇത് പതിയെ ആണെങ്കിലും ഫലിച്ചു തുടങ്ങി എന്നതാണ് ഡോക്ടർമാർക്ക് ആശ്വാസമാകുന്ന കാര്യം. അതേസമയം ആന്തരിക രക്തസ്രാവം വന്നാൽ വാവയുടെ ജീവൻ അപകടത്തിലാകുമെന്ന ഭയം നിലനിൽക്കുകയും ചെയ്യുന്നു.

രക്ത അണലി എന്ന വിഷപാമ്പാണ് വാവ സുരേഷിനെ കടിച്ചത്. കഴിഞ്ഞ വെള്ളിയാഴ്‌ച്ചയായിരുന്നു സംഭവം. നിരന്തരം പാമ്പിന്റെ കടിയേറ്റിട്ടുള്ളതിനാൽ ശരീരത്തിൽ അതിനുള്ള പ്രതിരോധശേഷി ഉണ്ടായിരിക്കുന്നതാണ് വാവ സുരേഷിന്റെ ജീവനെ തൽകാലം രക്ഷിച്ചു നിർത്തിയത്. പത്തനാപുരത്ത് ഒരു വീട്ടിൽ നിന്ന് അണലിയെ പിടിക്കുന്നതിനിടെ വാവ സുരേഷിന് അത്യാഹിതം ഉണ്ടായത്. പാമ്പിനെ ചാക്കിലാക്കിയതിനുശേഷം ചിലർ പാമ്പിനെ വീണ്ടും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് അതിനെ പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് സുരേഷിന്റെ കൈപ്പത്തിയിൽ കടിയേറ്റത്. സംഭവം നടന്ന ഉടൻ തന്നെ ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഉഗ്രവിഷമുള്ള അണലിയുടെ കടിയേറ്റതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന് ആയുരാരോഗ്യ സൗഖ്യം നേർന്ന് മണ്ണാറശാല കുടുംബാംഗങ്ങൾ സന്ദേശം അയച്ചിരുന്നു. മണ്ണാറശാല കുടുംബാംഗം എസ് നാഗദാസാണ് ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിച്ചുകൊണ്ടുള്ള സന്ദേശം അയച്ചത് .

വലതുകയ്യിലെ വിരലിലാണ് പാമ്പിന്റെ കടിയേറ്റത്. കടിയേറ്റ സുരേഷ് അത് കാര്യമായെടുത്തിരുന്നില്ല. പിന്നീട് മൂന്നര മണിക്കൂർ കഴിഞ്ഞാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.വാവ സുരേഷിനായി മണ്ണാറശാല അടക്കമുള്ള നാഗക്ഷേത്രങ്ങളിൽ ആരാധകർ നേർച്ചകളും സമർപ്പിക്കുന്നുണ്ട്. വീട്ടിൽ നിന്നും കുപ്പിയിലാക്കിയ അണലിയെ നാട്ടുകാർ ആവശ്യപ്പെട്ടതിനെ തുടർന്ന് വാവ പുറത്തെടുക്കുകയായിരുന്നു. ഇതിനിടെയാണ് വാവയുടെ കൈയിൽ കടിയേറ്റത്. കൈയിലുണ്ടായിരുന്ന മരുന്നുപയോഗിച്ച് പ്രഥമിക ശൂശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് ശേഷം വാവ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡ്‌മിറ്റാകുകയായിരുന്നു. പാമ്പു പിടുത്തതിലൂടെ ശ്രദ്ധേയനായ വാവ സുരേഷിന് വേണ്ടിയുള്ള പ്രാർത്ഥനകൾ ഇപ്പോഴും തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP